തിരുവല്ല: സി.പി.എം ലോക്കല്‍ സെക്രട്ടറിയെ കൊലപാതകത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്. അതേ സമയം പൊലിസിന്റെ നിലപാടിനെ തള്ളി സി.പി.എം. രാഷ്ട്രീയ കൊലപാതകമാണെന്നും ആസൂത്രിത കൊലയാണ് നടന്നതെന്നുമാണ് സി.പി.എം ജില്ലാ സെക്രട്ടറി ആരോപിക്കുന്നത്. എന്നാല്‍ കൊലയില്‍ സംഘ് പരിവാറിന് യാതൊരു ബന്ധവുമില്ലെന്നും പ്രതികളില്‍ രണ്ടുപേര്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്നുമാണ് ബി.ജെ.പിയുടെ ആരോപണം. മുഖ്യപ്രതിയടക്കം നാല് ആര്‍.എസ്.എസ് ബി.ജെ.പി...
ലണ്ടണ്‍: ഫുട്ബോള്‍ ചരിത്രത്തില്‍ ഉയര്‍ന്ന തലത്തില്‍ 800 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ. ഇന്നലെ ആഴ്സണലിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തിലെ ഗോള്‍ നേട്ടമാണ് നാഴികക്കല്ല് പിന്നിടാന്‍ താരത്തെ സഹായിച്ചത്. 1,097 ഔദ്യോഗിക മത്സരങ്ങളില്‍ നിന്ന് റൊണാള്‍ഡൊ ഇതുവരെ 801 ഗോളുകള്‍ നേടി.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി രണ്ട് കാലഘട്ടങ്ങളിലായി 130...
ഉപ്പള:(mediavisionnews.in) ഉപ്പളയിലെ പഴയകാല മുസ്ലിം ലീഗ് നേതാവും ഹനഫി ജാമിഅ മസ്ജിദ് മുൻ പ്രസിഡന്റും കൂടിയായിരുന്ന കൈകമ്പയിലെ മുഹമ്മദ് ഹുസ്സൈൻ എന്ന ബാബു ബായ് (75) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 4 മണിക്കായിരുന്നു അന്ത്യം.
മംഗൽപ്പാടി പഞ്ചായത്തിൽ മുസ്ലിം ലീഗ് കെട്ടിപ്പടുക്കുന്നതിൽ ഗോൾഡൻ അബ്ദുൽ ഖാദർ, ബി.എം മാഹിൻ ഹാജി, ബി.എസ് അബ്ദുൽ...
തിരുവനന്തപുരം:രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ, കേന്ദ്രമാർഗനിർദേശം നിലവിൽ വരുന്നതിന് മുൻപ് എത്തിയ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ളവരെ കണ്ടെത്തൽ കേരളത്തിന് അതീവ നിർണായകം. നവംബർ 22ന് സാംപിളെടുത്തവരിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത് എന്നതിനാൽ, മാർഗനിർദേശത്തിന് മുൻപേ തന്നെ എയർപോർട്ടുകളിലൂടെ വ്യാപനമുണ്ടാകാന് സാധ്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
കഴിഞ്ഞ ദിവസം കർണാടകയിൽ സ്ഥിരീകരിച്ച 2 കേസുകളിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് ദുബൈ വഴിയെത്തിയയാളുടെ...
കാസര്‍കോട്: കോവിഡ് വൈറസ് വകഭേദമായ ഒമിക്രോണ്‍ രാജ്യത്തും റിപോര്‍ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ അതീവ ജാഗ്രത. നിലവിലുള്ള മുന്‍കരുതല്‍ നടപടികള്‍ തുടരും. ജാഗ്രത പാലിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ അറിയിച്ചു.
കോവിഡ് രണ്ടാം ഡോസ് വാക്സിനേഷന്‍ മുഴുവനാളുകളും സ്വീകരിക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണമെന്ന് ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി...
പത്തനംതിട്ട: തിരുവല്ലയിൽ സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. പെരിങ്ങര സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പഞ്ചായത്ത് അംഗവുമായ പി.ബി.സന്ദീപ് കുമാറിനെയാണ് വെട്ടിക്കൊന്നത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ബൈക്കിൽ എത്തിയ മൂന്നംഗ സംഘമാണ് സന്ദീപിനെ വെട്ടിയതെന്നാണ് വിവരം. ഗുരുതരമായ പരിക്കുകളോടെ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപസമയത്തിനകം മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചു...
ന്യൂയോർക്ക്: ലോകരാജ്യങ്ങൾ എല്ലാ വർഷവും പൗരന്മാർക്ക് കോവിഡ് വാക്സീൻ നൽകേണ്ടി വരുമെന്ന് ഫൈസർ മേധാവി ഡോക്ടർ ആൽബർട്ട് ബോർല. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഡോക്ടർ ആൽബർട്ട് ബോർലയുടെ സുപ്രധാന അറിയിപ്പ്. ഉയർന്ന പ്രതിരോധ ശേഷി സമൂഹത്തിൽ ഉണ്ടാകണമെങ്കിൽ എല്ലാ വർഷവും ജനങ്ങൾക്ക് വാക്സീൻ നൽകേണ്ടി വരും. ബ്രിട്ടൻ ഇതിനോടകം രണ്ടു വർഷത്തേക്കുള്ള വാക്സീൻ സംഭരിച്ചു...
ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി വാട്ട്സ്ആപ്പ് നിരവധി ഫീച്ചറുകളാണ് ഇപ്പോള്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. ബീറ്റ ഉപയോക്താക്കള്‍ക്കായി സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ പഴയപടിയാക്കാനുള്ള സാധ്യത പരീക്ഷിക്കുന്നതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ട്. ഇതിനര്‍ത്ഥം ഉപയോക്താക്കള്‍ വാട്ട്സ്ആപ്പില്‍ ഒരു സ്റ്റാറ്റസ് പോസ്റ്റുചെയ്യുമ്പോഴെല്ലാം ഒരു അണ്‍ടു ഓപ്ഷന്‍ കാണാനാകും എന്നാണ്. ഐഒഎസ് ബീറ്റ ആപ്പില്‍ ഈ ഫീച്ചര്‍ കണ്ടെത്തി,
ബീറ്റ ഇതര ഉപയോക്താക്കള്‍ക്ക് ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ആപ്പിന്റെ...
എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ അല്ലെങ്കില്‍ വി എന്നിവ അവരുടെ പ്രീപെയ്ഡ് റീചാര്‍ജ് താരിഫ് വര്‍ദ്ധിപ്പിച്ചു. പ്ലാനുകള്‍ ചെലവേറിയതും ഈ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകള്‍ക്കൊപ്പം വന്ന സ്ട്രീമിംഗ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള ചില ആനുകൂല്യങ്ങളും മാറിയിട്ടുണ്ട്. മുമ്പ്, ടെലികോം ഓപ്പറേറ്റര്‍മാര്‍ 300 രൂപയില്‍ താഴെയുള്ള എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് ആനുകൂല്യങ്ങള്‍ നല്‍കുമായിരുന്നു. ഇപ്പോള്‍, പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകള്‍...
തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഭീഷണി നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡെല്‍റ്റ വകഭേദത്തേക്കാള്‍ അഞ്ചിരട്ടി വ്യാപനശേഷിയുള്ളതാണ് ഒമൈക്രോണ്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിനാല്‍ വിഷയത്തെ ഗൗരവമായി കണ്ട് ജാഗ്രത പാലിക്കണമെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഒമൈക്രോണ്‍ അത്ര ഗുരുതരമാകില്ലെന്നാണ് വിദേശ രാജ്യങ്ങളിലെ വിദഗ്ധര്‍ പറയുന്നത്. ഒമൈക്രോണിനെതിരെ...
കൊൽക്കത്ത: സ്കൂളുകളിലും, മദ്രസകളിലും 'വന്ദേ മാതരം' ആലപിക്കുന്നത് നിർബന്ധമാക്കി പശ്ചിമ ബംഗാൾ സർക്കാർ. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്നതും അംഗീകാരമുള്ളതുമായ എല്ലാ മദ്രസകളിലും രാവിലെയുള്ള അസംബ്ലികളിൽ ഇനിമുതൽ...