Friday, May 17, 2024

Latest news

വാടകയ്ക്കെടുത്ത കാര്‍ പൊളിച്ച് വില്‍ക്കും, വാടക കൃത്യമായി നല്‍കും, ഇത് വേറിട്ട തട്ടിപ്പ്!

തിരുവനന്തപുരം: കാറുകൾ വാടകയ്ക്കെടുത്തു പണയംവച്ച് തട്ടിപ്പു നടത്തുന്ന സംഘത്തെ പൊലീസ് പിടികൂടി. തിരുവനന്തപുരം വിളപ്പില്‍ശാലയിലാണ് രണ്ടു പേര്‍ പൊലീസിന്‍റെ പിടിയിലായത്.  വിളപ്പിൽശാല കരുവിലാഞ്ചി ആലംകോട് സ്വദേശി  പ്രകാശ്(24), വിളപ്പിൽശാല കുന്നുംപുറം സ്വദേശി ജിജു  (26) എന്നിവരാണ് പിടിയിലായത്. റെന്‍റ് എ കാർ വ്യവസ്ഥയിൽ കാറുകള്‍ വാടകയ്ക്കു കൊടുക്കുന്ന ജില്ലയിലെ  സ്ഥാപനങ്ങളിൽനിന്ന്‌ ആഡംബര കാറുകൾ വാടകയ്ക്കെടുത്ത് ശേഷം...

ഏഴ് വര്‍ഷംകൊണ്ട് മോദി നമ്മളെ 70 വര്‍ഷം പിന്നിലെത്തിച്ചെന്ന് സിദ്ധരാമയ്യ

അധികാരത്തില്‍ ഏഴ് വര്‍ഷം പിന്നിടുന്ന മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. 2014ലെയും ഇപ്പോഴത്തെയും സ്ഥിതിവിവര കണക്കുകള്‍ വെച്ച് സംസാരിച്ച സിദ്ധരാമയ്യ മോദിയുടെ ഏഴ് വര്‍ഷങ്ങളെ മോദിയുടെ ദുരന്തങ്ങള്‍ എന്താണ് വിശേഷിപ്പിച്ചത്. മോദിയുടെ ഏഴ് വര്‍ഷങ്ങള്‍ നൂറ് കണക്കിന് ദുരന്തങ്ങളുടേതായിരുന്നു. നോട്ട് നിരോധനം, ജി.എസ്.ടി, കോവിഡ് കൈകാര്യം ചെയ്തതിലെ...

ഇന്ന് പുതുതായി 19,760 കൊവിഡ് രോ​ഗികൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13; രോ​ഗമുക്തിയിൽ ആശ്വാസം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂര്‍ 1598, ആലപ്പുഴ 1557, കോഴിക്കോട് 1345, കോട്ടയം 891, കണ്ണൂര്‍ 866, പത്തനംതിട്ട 694, ഇടുക്കി 462, കാസര്‍ഗോഡ് 439, വയനാട് 281 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; നിയന്ത്രണങ്ങൾ പിൻവലിക്കുക ഘട്ടം ഘട്ടമായി, പൂര്‍ണ അണ്‍ലോക്ക് ഡിസംബറോടെ

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നുവെന്ന് ആരോഗ്യ മന്ത്രാലയം. മെയ് 10 ന് ശേഷം ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ 18 ലക്ഷത്തിന്റെ കുറവുണ്ടായി. എന്നിരുന്നാലും നിയന്ത്രണങ്ങൾ മെല്ലെ ഘട്ടം ഘട്ടമായി മാത്രമേ പിൻവലിക്കുവെന്ന് മന്ത്രാലയം വ്യക്തമാക്കി. ഡിസംബറോടെ എല്ലാവർക്കും വാക്സിൻ നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നത്. ഡിസംബറോടെ പൂർണ്ണമായും അൺലോക്ക് ചെയ്യുകയെന്നതാണ് ലക്ഷ്യമെന്നും ആരോഗ്യ മന്ത്രാലയം...

‘മക്കള്‍ മുങ്ങി താഴുന്നത് കണ്ടത് കൊണ്ടാവാം സ്വന്തം ജീവന്‍ മറന്ന് കടലിലേക്ക് ചാടിയത്, അതാണ് മാതാവ്’ റഫ്‌സയുടെ വിയോഗത്തില്‍ നൊമ്പരകുറിപ്പുമായി അഷറഫ്‌ താമരശ്ശേരി

ഉമ്മുല്‍ഖുവൈന്‍: കഴിഞ്ഞ ദിവസമാണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫ് (35) ഉമ്മുല്‍ഖുവൈന്‍ കടലില്‍ മുങ്ങിമരിച്ചത്. ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കവേയാണ് റഫ്‌സ മരണപ്പെട്ടത്. ഇന്നലെ രാത്രിയോടെ അവരുടെ മൃതദേഹം നാട്ടിലേക്കയച്ചു. മൃതദേഹം നാട്ടിലേക്കയക്കുന്നതിന് നേതൃത്വം നല്‍കിയ ഗള്‍ഫിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ നോവാവുന്നത്. അല്പം മുമ്പ്...

പൗരത്വ നിയമഭേദഗതി നടപ്പാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: മുസ്ലീം ഇതര വിഭാഗങ്ങള്‍ക്ക് പൗരത്വത്തിന്‌ അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് സുപ്രീം കോടതിയില്‍. മുസ്ലീം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായ പി.കെ കുഞ്ഞാലിക്കുട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞയാഴ്ച പുറത്തിറക്കിയ വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയെ സമീപിച്ചത്. പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെയും പി.കെ കുഞ്ഞാലിക്കുട്ടി...

കടല്‍ക്ഷോഭത്തിൽ വിറച്ച് ഉപ്പള മൂസോടി; തകര്‍ന്നത് ഇരുപതിലേറെ വീടുകൾ

കടലാക്രമണത്തിന്‍റെ ഏറ്റവും ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് കാസര്‍കോട് ഉപ്പള മൂസോടി കടപ്പുറത്ത് ഇന്നും കാണാനാവുക. തീരത്ത് കടല്‍ക്ഷോഭത്തില്‍ ഇതുവരെ തകര്‍ന്നത് ഇരുപതിലേറെ വീടുകളാണ്. പുലിമുട്ട് ഉള്‍പ്പെടെയുണ്ടെങ്കിലും കടല്‍ക്ഷോഭത്തിന് കുറവൊന്നുമില്ല. രണ്ടാഴ്ച മുന്‍പ് വീശിയടിച്ച ടൗട്ടെ ചുഴലിക്കാറ്റിന്‍റെ തീവ്രത കൂടുതല്‍ വ്യക്തമായത് ഈ ദൃശ്യങ്ങളിലൂടെയായിരുന്നു. അന്ന് തകര്‍ന്നുവീണ കോണ്‍ക്രീറ്റ് വീടിന്‍റെ കമ്പിയിളക്കി മാറ്റുകയാണിപ്പോള്‍. ഇതുപോലെ ജനിച്ചുവളര്‍ന്ന വീട്ടില്‍നിന്ന് മരണഭയം...

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 160 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. 160 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,880 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4610 രൂപയായി. കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വര്‍ണവിലയില്‍ മുന്നേറ്റമാണ് ദൃശ്യമാകുന്നത്. അതിനിടെ രണ്ടു ദിവസം വില കുറഞ്ഞെങ്കിലും പിന്നീട് വില ഉയരുകയായിരുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍...

വാട്‌സാപ്പ്: പ്രൊഫൈൽ ചിത്രം കണ്ടവരുടെ വിവരങ്ങൾ തേടിയവർ ഗ്രൂപ്പിനു പുറത്ത്

പൊന്നാനി: ‘ഒരു ഗ്രൂപ്പിൽ ആരെങ്കിലും നിങ്ങളുടെ പ്രൊഫൈൽ ഇടയ്ക്കിടെ നോക്കാറുണ്ടോ എന്നറിയാൻ മുകളിൽ വലതുകോണിലുള്ള മൂന്ന് ഡോട്ടുകളിലേക്കു പോവുക...’ ഇങ്ങനെ തുടങ്ങുന്ന സന്ദേശം വാട്‌സാപ്പിൽ ലഭിച്ചുവോ? ചാടിക്കയറി അതിൽപ്പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ നിൽക്കേണ്ട, പണികിട്ടും. കഴിഞ്ഞദിവസംമുതൽ വാട്‌സാപ്പിൽവന്ന ഈ വ്യാജസന്ദേശംമൂലം പണികിട്ടിയത് അനേകം പേർക്കാണ്. ഗ്രൂപ്പിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ വാട്‌സാപ്പ് ഒരുക്കിയ സംവിധാനമാണ് മറ്റൊരുതരത്തിൽ ആളുകൾ ഉപയോഗിച്ചത്....

വീണ്ടൂം കൂട്ടി; ഡീസല്‍ വിലയും 90 കടന്നു

തിരുവനന്തപുരം: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളില്‍ 26 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്തും കൊച്ചിയിലും ഡീസല്‍ വില 90 കടന്നു. കൊച്ചിയില്‍ ഡീസലിന് ലിറ്ററിന് 90 രൂപ 18 പൈസയാണ് തിരുവനന്തപുരത്ത് ഡീസല്‍ വില ലീറ്ററിന് 91 രൂപ 74 പൈസയുമായി. പെട്രോളിനും വില കുതിച്ചുകയറുകയാണ്. കൊച്ചിയില്‍ പെട്രോള്‍...
- Advertisement -spot_img

Latest News

‘400-ൽ അധികം നേടുമെന്ന് പറഞ്ഞത് ജനങ്ങൾ; ജയിക്കുമെന്നോ തോൽക്കുമെന്നോ ഞാൻ അവകാശപ്പെട്ടിട്ടില്ല’- മോദി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ 400-ൽ അധികം സീറ്റ് നേടുമെന്ന ബിജെപിയുടെ അവകാശവാദത്തിൽനിന്ന് പിന്നാക്കം പോയി പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പിൽ ജയിക്കുമെന്നോ തോൽക്കുമെന്നോ താൻ ഒരിക്കലും അവകാശവാദം...
- Advertisement -spot_img