പൗരത്വ നിയമഭേദഗതി നടപ്പാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ

0
414

ന്യൂഡല്‍ഹി: മുസ്ലീം ഇതര വിഭാഗങ്ങള്‍ക്ക് പൗരത്വത്തിന്‌ അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് സുപ്രീം കോടതിയില്‍.

മുസ്ലീം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായ പി.കെ കുഞ്ഞാലിക്കുട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞയാഴ്ച പുറത്തിറക്കിയ വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയെ സമീപിച്ചത്. പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെയും പി.കെ കുഞ്ഞാലിക്കുട്ടി നേരത്തെ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ മുസ്ലീം ഇതര വിഭാഗങ്ങള്‍ക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചിരുന്നു. ഇത് ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്ല്യതയ്ക്ക് എതിരാണെന്ന് ഹര്‍ജിയില്‍ ലീഗ് ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here