Wednesday, May 14, 2025

Latest news

കെ.എം.സി.സി സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീലിന് യുഎഇയില്‍ ഗോൾഡൻ വിസ

ദുബൈ: പ്രവാസി സാമൂഹിക പ്രവർത്തകനും ദുബൈ കെഎംസിസി (KMCC) സംസ്ഥാന സെക്രടറിയുമായ കാസർകോട് സ്വദേശി അഡ്വ. ഇബ്രാഹിം ഖലീലിന് യുഎഇയുടെ ഗോൾഡൻ വിസ (Golen Visa) ലഭിച്ചു. ഇമിഗ്രേഷൻ ഓഫീസർ ഈസ ശീരി ഗോൾഡൻ വിസ കൈമാറി. യുഎഇയിലെ നിക്ഷേപകർക്കും വിവിധ മേഖലകളിൽ ശ്രദ്ധേയരായവർക്കുമാണ് 10 വർഷത്തെ ഗോൾഡൻ വിസ ലഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിന് ശേഷം...

സമ്മാനം തന്ന് ആളെ പിടിക്കുന്ന കാലം കഴിഞ്ഞു; യുപിഐ ഇടപാടിന് ഫീസ്! തുടക്കം ഫോൺ പേയിൽ

ദില്ലി: ഉപഭോക്താവിന് സമ്മാനം നൽകി രാജ്യത്തെ വളരെ കുറച്ച് കാലം കൊണ്ട് പടർന്നുപന്തലിച്ച യുപിഐ സേവന ദാതാക്കൾ പതിയെ തന്ത്രം മാറ്റുന്നു. ഇതിന്റെ ഭാഗമായി യുപിഐ വിപണിയിലെ മുൻനിരക്കാരായ ഫോൺ പേ തന്നെയാണ് തുടക്കം കുറിക്കുന്നത്. ഇനി മുതൽ മൊബൈൽ റീചാർജിന് ഫീസീടാക്കാനാണ് തീരുമാനം. 50 രൂപയ്ക്ക് മുകളിലുള്ള റീചാർജിന് ഉപഭോക്താവിൽ നിന്ന് ഒരു...

കോൺ​ഗ്രസുമായി ധാരണ തുടരാമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയിൽ പൊതുനിലപാട്

ദില്ലി: കോണ്‍ഗ്രസിനോടുള്ള ധാരണ തുടരാമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയില്‍ പൊതു നിലപാട്. അടവുനയമാകാമെന്ന ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ നിലപാട് തുടരാം.  ബിജെപിക്കെതിരെ മതേതര പ്രാദേശിക ജനാധിപത്യ കക്ഷികളെ ഒന്നിപ്പിക്കണമെന്നും കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു. അതേസമയം മൃദുഹിന്ദുത്വ സമീപനം അടക്കമുള്ള കോണ്‍ഗ്രസിന്‍റെ നിലപാടുകളെ ചൂണ്ടിക്കാട്ടി കേരളംഘടകം  സഹകരണത്തെ എതിർത്തു രാഷ്ട്രീയ പ്രമേയത്തിന്‍റെ രൂപരേഖയിന്‍മേലുള്ള ചർച്ചയിലാണ് കോണ്‍ഗ്രസുമായുള്ള ധാരണ...

നീണ്ട 14 വർഷത്തിന് ശേഷം തീപ്പട്ടിക്ക് വില വർധിപ്പിക്കുന്നു, പുതിയ വില ഇങ്ങനെ

ദില്ലി: നീണ്ട 14 വർഷങ്ങൾക്ക് ശേഷം രാജ്യത്ത് തീപ്പട്ടിക്ക് വില വർധിക്കുന്നു. ഒരു രൂപയിൽ നിന്ന് രണ്ട് രൂപയായി വില വർധിപ്പിക്കാനാണ് തീരുമാനം. അസംസ്കൃത വസ്തുക്കളുടെ വിലയിലെ വർധനവാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കമ്പനികളെ എത്തിച്ചത്. ശിവകാശിയിൽ ചേർന്ന തീപ്പട്ടി കമ്പനികളുടെ സംയുക്ത സംഘടനാ യോഗത്തിലാണ് തീരുമാനം. 2007 ലാണ് അവസാനമായി തീപ്പട്ടിക്ക് വില വർധിപ്പിച്ചത്. അന്ന്...

സംസ്ഥാനത്ത് പുതിയ 8909 കൊവിഡ് രോഗികള്‍; 8780 രോഗമുക്തര്‍, ആകെ മരണം 28,229 ആയി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 1233, തിരുവനന്തപുരം 1221, തൃശൂര്‍ 1105, കോഴിക്കോട് 914, കൊല്ലം 649, ഇടുക്കി 592, കോട്ടയം 592, പത്തനംതിട്ട 544, മലപ്പുറം 436, കണ്ണൂര്‍ 410, പാലക്കാട് 397, ആലപ്പുഴ 388, വയനാട് 270, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാന്‍ കര്‍ണാടക; ബില്‍ ഉടന്‍ സഭയില്‍ അവതരിപ്പിക്കും

ബെംഗളൂരു: കര്‍ണാടകയില്‍ മതപരിവര്‍ത്ത നിരോധന നിയമം (anti conversion bill ) നടപ്പിലാക്കാനൊരുങ്ങി കര്‍ണ്ണാടക സര്‍ക്കാര്‍ (Karnataka government ). ബില്‍ ഉടന്‍ സഭയില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രഖ്യാപിച്ചു. മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കണമെന്ന് നാളുകളായി വിഎച്ച്പി, ബജ്റംഗദള്‍ അടക്കമുള്ള സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിയമം നടപ്പിലാക്കുന്നതിന് മുന്നോടിയായി ക്രിസ്ത്യന്‍ പള്ളികളുടെയും സഭകളുടെയും വിദ്യാഭ്യാസ...

പത്ത് മക്കള്‍ക്കും പൂച്ചക്കണ്ണില്ലെങ്കില്‍ 11ാമത് ഒന്നിനെ കൂടി പ്രസവിക്കും: പൊട്ടിച്ചിരിപ്പിച്ച് ഒരു കൊച്ചുമിടുക്കിയുടെ വീഡിയോ

സോഷ്യല്‍മീഡിയയെ പൊട്ടിച്ചിരിപ്പിക്കുകയാണ് ഒരു കുഞ്ഞുകുറുമ്പിയുടെ വീഡിയോ. ഒരു അമ്മയും മകളും തമ്മിലുള്ള രസകരമായ സംഭാഷണമാണ് വീഡിയോയിലുള്ളത്. അമ്മയോട് തനിക്ക് വലുതാവുമ്പോള്‍ കല്യാണം കഴിക്കേണ്ടത് പൂച്ചക്കണ്ണുള്ള ഒരാളെയാണെന്നും പൂച്ചക്കുണ്ണുള്ള കുട്ടിയുണ്ടാവാനാണ് അതെന്നുമാണ് പെണ്‍കുട്ടി പറയുന്നത്. എന്നാല്‍ ജനിക്കുന്നത് പൂച്ചക്കണ്ണുള്ള കുട്ടിയല്ലെങ്കില്‍ എന്തുചെയ്യുമെന്ന അമ്മയുടെ ചോദ്യത്തിന് മകള്‍ നല്‍കുന്ന മറുപടികളാണ് ഏവരേയും അമ്പരപ്പിക്കുന്നതും പൊട്ടിച്ചിരിപ്പിക്കുന്നതും. താന്‍ വലുതായാല്‍ കല്യാണം കഴിക്കില്ലേ...

മുസ്‌ലിം യൂത്ത്‌ ലീഗ് സംസ്​ഥാന പ്രസിഡന്‍റായി മുനവറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറിയായി പി.കെ. ഫിറോസും തുടരും

കോഴിക്കോട്: മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കൗൺസിൽ യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസിഡന്റും പി.കെ ഫിറോസ് ജനറൽ സെക്രട്ടറിയുമായി തുടരും. പി. ഇസ്മാഈൽ വയനാടിനെ ട്രഷററായി തെരഞ്ഞെടുത്തു. മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്‌റഫ്‌ ഇടനീർ, മായിൻ കെ.എ വൈസ് പ്രസിഡന്റുമാരാണ്. സി.കെ മുഹമ്മദലി, അഡ്വ....

‘കോണ്‍ഗ്രസ് സഹകരണം പാര്‍ട്ടിക്ക് തിരിച്ചടിയാകും’, സിപിഎം കേന്ദ്രകമ്മിറ്റിയില്‍ എതിര്‍പ്പുമായി കേരളാഘടകം

ദില്ലി: കോൺഗ്രസുമായി സഖ്യം ഉണ്ടാക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്ന നിലപാട് സിപിഎം കേന്ദ്രകമ്മിറ്റിയില്‍ ആവര്‍ത്തിച്ച് കേരളഘടകം. കോണ്‍ഗ്രസ് സഹകരണം പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നും വര്‍ഗീയതയ്ക്ക് കീഴടങ്ങിയ നിലപാടാണ് കോണ്‍ഗ്രസിന്‍റേതെന്നും കേരളഘടകം യോഗത്തില്‍ വിശദീകരിച്ചു. അടവുനയം നിലനിര്‍ത്തണമെന്നാണ് സിസിയില്‍ ഉയര്‍ന്ന പൊതുഅഭിപ്രായം. കോണ്‍ഗ്രസിനെ മാത്രം ആശ്രയിച്ച് ആകരുത് സഖ്യമെന്നും പ്രാദേശിക, മതേതര കക്ഷികളെയും ചേര്‍ത്താകണം സഖ്യമെന്നും കേരളഘടകം സിസിയില്‍ ആവശ്യപ്പെട്ടു. പ്രകാശ് കാരാട്ട്...

ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

ബായാര്‍: ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊള്ളലേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ബായാര്‍ കുത്തൂറടുക്കയിലെ ഹരീഷ് ആചാര്യ-സരസ്വതി ദമ്പതികളുടെ മകളും പൈവളിഗെ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായ ശരണ്യ(15)യാണ് മരിച്ചത്. 14ന് വൈകിട്ട് വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അടുപ്പില്‍ നിന്ന് ശരണ്യയുടെ വസ്ത്രത്തിലേക്ക് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ശരണ്യയെ മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ്...
- Advertisement -spot_img

Latest News

ഖത്തര്‍ അണ്ടര്‍ 17 ലോകകപ്പ്: ലോഗോ പുറത്തിറക്കി, നവംബറില്‍ പന്തുരുളും

ദോഹ: ഖത്തറിൽ നടക്കുന്ന കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് മുതൽ 27...
- Advertisement -spot_img