വേര്‍ക്കാടി: സിപിഎം മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയായി കെവി കുഞ്ഞിരാമനെ വീണ്ടും തെരഞ്ഞെടുത്തു. 17 അംഗ ഏരിയാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. അബ്ദുല്‍ റസാഖ് ചിപ്പാര്‍, ഡി ബൂബ, സി അരവിന്ദ, ബേബി ഷെട്ടി, എസ് ഭാരതി, ഡി കമലക്ഷ, ബി പുരുഷോത്തമ, ഗീത സമാനി, കെ ചന്ദ്രഹസ ഷെട്ടി, കെ കമലക്ഷ, സാദിഖ് ചെറുഗോളി, നവീന്‍...
ആലപ്പുഴയിൽ ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു. ഒ.ബി.സി മോർച്ച സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസൻ ആണ് മരിച്ചത്. പ്രഭാതസവാരിക്കിടെ ഒരു സംഘം ആളുകൾ എത്തി രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആലപ്പുഴ നഗര ഭാഗത്താണ് ആക്രമണമുണ്ടായത്.
എസ്.ഡി.പി.ഐ നേതാവിൻ്റെ കൊലപാതകത്തിന് പിന്നാലെയാണ് ബിജെപി നേതാവിന് വെട്ടേറ്റത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. പ്രഭാതസവാരിക്കായി ഇറങ്ങിയ രഞ്ജിത്തിനെ അജ്ഞാത സംഘം അടിച്ചു വീഴ്ത്തി. റോഡിൽ...
ആലപ്പുഴയിൽ മണ്ണഞ്ചേരിയിൽ വെട്ടേറ്റ എസ്ഡിപിഐ നേതാവ് മരിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ ആണ് കൊല്ലപ്പെട്ടത്. ഷാൻ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം ഒരുസംഘം വെട്ടിക്കൊല്ലുകയായിരുന്നു.
അരൂര്‍: റെയില്‍വെ പാളത്തിലൂടെ ഇയര്‍ ഫോണില്‍ പാട്ട് കേട്ടുകൊണ്ട് നടക്കുകയായിരുന്ന മകനെ രക്ഷിക്കുന്നതിനിടെ അച്ഛനും മകനും ട്രെയിന്‍ തട്ടി മരിച്ചു. ചന്തിരൂര്‍ പുളിത്തറ വീട്ടില്‍ പുരുഷോത്തമന്‍ (69), മകന്‍ നിധീഷ്(28) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ജനശതാബ്ദി എക്സ്പ്രസ് ട്രെയിന്‍ തട്ടിയാണ് അപകടം ഉണ്ടായത്.
ചന്തിരൂര്‍ റെയില്‍വെ ലെവല്‍ കോസിന് സമീപം ഇന്ന്...
കാമുകന്‍ സംസാരിക്കുന്നത് നിര്‍ത്തുന്നില്ല, സഹികെട്ട് അയാള്‍ക്ക് വിഷം നല്‍കിയെന്ന് കാമുകി. യുഎസ്സിലെ ഫ്ലോറിഡയിലാണ് സംഭവം. പൊലീസ് പറയുന്നതനുസരിച്ച്, 54 -കാരിയായ ആൽവിസ് പാരിഷ് ഡിസംബര്‍ ഏഴിന് കാമുകൻ വില്യം കാർട്ടറിന്റെ നാരങ്ങാവെള്ളത്തിൽ സെറോക്വൽ എന്ന സൈക്കോട്ടിക് മയക്കുമരുന്ന് കലർത്തി. തുടർന്ന് അവൾ തന്നെ പൊലീസിനെ വിളിച്ചതായി എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
പാരിഷ് കഴിഞ്ഞയാഴ്ച തന്റെ...
കൊവിഡ് 19 വന്നതോടെ മാസ്ക് ധരിക്കുന്നത് പ്രധാനമായി മാറിയിരിക്കുകയാണ്. വ്യത്യസ്ത തരത്തിലുള്ള മാസ്ക്കുകൾ ഇന്ന് വിപണിയിലുണ്ട്. അടിവസ്ത്രം തന്നെ മാസ്ക്കാക്കി മാറ്റിയ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്.
മാസ്ക്കിന് പകരം അടിവസ്ത്രം കൊണ്ട് മുഖം മറച്ച യാത്രക്കാരനെ വിമാനത്തിൽ നിന്ന് പുറത്താക്കി. അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിയായ ആഡം ജെന്നിയാണ് സ്ത്രീകളുടെ ഡിസൈനർ അടിവസ്ത്രം...
ബിജെപിയുടെ ബി ടീമായി സിപിഐഎമ്മും നേതാക്കളും മാറിയെന്ന് മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മുഖപ്രസംഗം. മുസ്ലീം ന്യൂനപക്ഷത്തിന് മേല്‍ കുതിര കയറുന്ന സിപിഐഎം നിലപാട് വേദനാജനകമാണെന്നും ഹിന്ദുത്വ ഭിക്ഷാംദേഹികളെ തൃപ്തിപ്പെടുത്താനും സ്വാധീനിക്കാനുമുള്ള ആലോചനയിലാണ് സിപിഐഎമ്മെന്നും ചന്ദ്രിക വിമര്‍ശിച്ചു. അധികാരത്തിന്റെ മധുരം നുണയാന്‍ ലീഗ് നേതാക്കളുടെ തിണ്ണ നിരങ്ങിയ പാരമ്പര്യമാണ് സിപിഐഎം നേതാക്കള്‍ക്കുള്ളതെന്ന് പുതിയ നേതാക്കള്‍...
തിരുവനന്തപുരം: ഒരുവർഷംകൊണ്ട് കേരളത്തിലുണ്ടായത് അതിരൂക്ഷ വിലക്കയറ്റം. പച്ചക്കറികളുടെ വില ഒന്നരയിരട്ടിവരെ ഉയർന്നതായി സംസ്ഥാന സാമ്പത്തിക സ്ഥിതിവിര വകുപ്പിന്റെ റിപ്പോർട്ട് പറയുന്നു. 50 നിത്യോപയോഗ സാധനങ്ങളിൽ 39 എണ്ണത്തിനും വിലകയറി. വിലക്കയറ്റം പിടിച്ചുനിർത്താൻ വൻതോതിൽ വിപണി ഇടപെടൽ വേണ്ടിവരുമെന്ന സൂചനയാണ് ഈ പ്രവണത നൽകുന്നത്.
വെള്ളരിക്ക് 2020 ഡിസംബർ 16-ന് സംസ്ഥാനത്തെ ശരാശരിവില കിലോഗ്രാമിന് 23.07 രൂപയായിരുന്നു. 2021...
കൊച്ചി: ഒന്നിലധികം വിവാഹം കഴിച്ച മുസ്ലീം ഭര്‍ത്താവ് ഭാര്യമാര്‍ക്ക് തുല്യപരിഗണന നല്‍കി സംരക്ഷിക്കുന്നില്ലെങ്കില്‍ വിവാഹമോചനത്തിന് അത് മതിയായ കാരണമാണെന്ന് ഹൈക്കോടതി. ഒരു വിവാഹം നിലനില്‍ക്കെ മറ്റൊരാളെ വിവാഹം ചെയ്താല്‍ ഇരുവരെയും ഒരു പോലെ സംരക്ഷിക്കണമെന്നു ഖുര്‍ആന്‍ അനുശാസിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാണ്ടി.
വിവാഹ മോചനം നടത്താതെ രണ്ടാമത് വിവാഹം കഴിക്കുന്ന വ്യക്തി ആദ്യ ഭാര്യയുമായി അകന്നു ജീവിക്കുന്നതും...
സോള്‍: മുന്‍ ഭരണാധികാരിയുടെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്ത് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഉത്തരകൊറിയ. മദ്യം കുടിക്കാനോ, ചിരിക്കാനോ, ആഘോഷങ്ങളില്‍ പങ്കെടുക്കാനോ പാടില്ലെന്നാണ് ഉത്തരകൊറിയയിലെ ജനങ്ങളോട് ഭരണകൂടം പറഞ്ഞിരിക്കുന്നതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ ഉത്തരകൊറിയയുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണം വന്നിട്ടില്ല. കിം ജോംഗ് ഇല്ലിന്റെ ചരമവാര്‍ഷിക ദിനമാണ് ഡിസംബര്‍ 17. 69-ാമത്തെ വയസിലാണ് കിം ജോംഗ് ഇല്‍...
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ബലിപെരുന്നാളിനോടനുബന്ധിച്ച് പ്രചരിക്കുന്ന പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ‘ഒരോ റേഷൻ കാർഡ് ഉടമക്ക് അഞ്ച് കിലോ...