Latest news

വില നിയന്ത്രിക്കാൻ നടപടി; തെങ്കാശിയിലെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കും

തിരുവനന്തപുരം: പച്ചക്കറി വില നിയന്ത്രിക്കാൻ നടപടി. തെങ്കാശിയിലെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കാനുള്ള ധാരണാപത്രത്തിൽ ഹോർട്ടികോർപ്പ് ഒപ്പുവച്ചു. തമിഴ്നാട് അഗ്രി മാർക്കറ്റിംഗ് ആൻഡ് ഹോർട്ടികൾച്ചർ ഡിപ്പാർട്ട്മെന്റ് നിശ്ചയിക്കുന്ന മൊത്തവ്യാപാര വില അനുസരിച്ചാണ് പച്ചക്കറികൾ ഹോർട്ടികോർപ്പ്  സംഭരിക്കുക. പച്ചക്കറികൾ ഉല്പാദിപ്പിക്കുന്ന തെങ്കാശി ജില്ലയിലെ ഏഴ് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളിൽ നിന്നും ഗ്രേഡ് ചെയ്ത പച്ചക്കറികൾ...

പൈവളിഗയിൽ അനുവദിച്ച പോലീസ് സ്റ്റേഷനും, ഐടിഐ കോളേജും ഉടൻ യഥാർഥ്യമാകണം :സിപിഎം

മഞ്ചേശ്വരം:വൊര്‍ക്കാടി മഞ്ചേശ്വരം, കുമ്പള പൊലീസ്‌ സ്‌റ്റേഷന്‍ വിഭജിച്ച്‌ പൈവളിഗെയില്‍ സര്‍ക്കാര്‍ അനുവദിച്ച പൊലീസ്‌ സ്‌റ്റേഷന്‍ ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന്‌ സിപി എം മഞ്ചേശ്വരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പൈവളിഗെയില്‍ ഐടിഐ കോളേജ്‌ യഥാര്‍ഥ്യമാക്കുക, വൊര്‍ക്കാടി പഞ്ചായത്തില്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ അനുവദിക്കുക, മീഞ്ചയില്‍ കെഎസ്‌ഇബി സെക്‌ഷന്‍ ഓഫീസ്‌ അനുവദിക്കുക, പൊസഡി ഗുംപെ ടൂറിസ്‌റ്റ്‌ കേന്ദ്രമായി ഉയര്‍ത്തുക, മുടിപ്പുവില്‍ നിന്ന്‌...

ആരിക്കാടി കടവത്ത് അൻസാറുൽ മുസ്ലിമീൻ യുവജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ ബുർദ, നാത്, പ്രഭാഷണം ഡിസംബര്‍ 21,22,23 തീയ്യതികളില്‍

കുമ്പള: ആരിക്കാടി കടവത്ത് അൻസാറുൽ മുസ്ലിമീൻ യുവജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ ബുർദ, നാത്, മതപ്രഭാഷണ പരിപാടികൾ ഡിസം. 21,22,23 തീയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ശഹീദ് അറബി വലിയുള്ളാഹി നഗറിൽ വച്ചു നടക്കുന്ന പരിപാടി സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് എഫ്.എം.മുഹമ്മദ് അധ്യക്ഷത വഹിക്കും.' ഹാഫിള് അൻവർ...

20-ാമത്തെ വയസില്‍ പാചകക്കാരനായി ദുബായിയില്‍; ചെറുപ്പത്തില്‍ തന്നെ ദുരിതവും കഷ്ടപ്പാടും! ഹേരൂർ സ്വദേശി റഫീഖിന് സൗഭാഗ്യങ്ങള്‍ സമ്മാനിച്ച് അബുദാബി ടിക്കറ്റ്

ദുബായ്: 20-ാമത്തെ വയസില്‍ പാചകക്കാരനായി ദുബായിയില്‍ എത്തിയ റഫീഖിന് സൗഭാഗ്യങ്ങള്‍ സമ്മാനിച്ച് അബുദാബി ടിക്കറ്റ്. 26-ാമത്തെ വയസിലാണ് റഫീഖ് മുഹമ്മദ് അഹമ്മദിനെ ഭാഗ്യദേവത തുണച്ചത്. ചെറുപ്പത്തിലേ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ച യുവാവാണെന്നതിനാല്‍ റഫീഖിന് ഭാഗ്യം ലഭിച്ചതില്‍ ഏവരും ഏറെ സന്തോഷിക്കുന്നുവെന്ന് റഫീഖിനെ അറിയുന്നവരും പറയുന്നു. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ട് കോടിയിലേറെ രൂപ (10...

പിണറായി കാലത്ത് സംസ്ഥാനത്ത് ഇതുവരെ നടന്നത് അമ്പതോളം രാഷ്ട്രീയ കൊലപാതകങ്ങള്‍; ഈ വര്‍ഷം മാത്രം എട്ട്-ക്രൈം റെക്കോഡ്‌സ് ബ്യൂറോ, ഏറ്റവും കൂടുതല്‍ കണ്ണൂരില്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റെ കാലത്ത് സംസ്ഥാനത്ത് ഇതുവരെ നടന്നത് 47 രാഷ്ട്രീയ കൊലപാതകങ്ങള്‍. സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടേതാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം മാത്രം എട്ടു രാഷ്ട്രീയ കൊലപാതകങ്ങളാണ് അരങ്ങേറിയതെന്നും ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 35 ദിവസത്തിനിടെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ നാലുജീവനുകളാണ് പൊലിഞ്ഞത്. ഏറ്റവുമധികം കൊലപാതകം നടന്നത് കണ്ണൂരിലാണ്(11). തൊട്ടുപിന്നില്‍ തൃശൂര്‍...

സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് റാലികള്‍ക്കും മൈക്ക് അനൗണ്‍സ്‌മെന്റിനും നിയന്ത്രണം, അവധിയിലുള്ള പൊലീസുകാര്‍ ഉടന്‍ തിരിച്ചെത്തണം; നിരീക്ഷണം ശക്തമാക്കാന്‍ ഡിജിപിയുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് റാലികൾക്കും മൈക്ക് അനൗൺസ്മെൻ്റിനും നിയന്ത്രണം ഏ‍ർപ്പെടുത്തി. സംസ്ഥാന പൊലീസ് മേധാവിയാണ്  ഇതുമായി ബന്ധപ്പെട്ട നി‍ർദേശം നൽകിയത്. ആലപ്പുഴ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന വ്യാപകമായി അതീവ ജാ​ഗ്രത പുലർത്താൻ ഡിജിപി നി‍ർദേശം നൽകിയത്. അവധിയിൽ പോയ എല്ലാ പൊലീസ് ഉദ്യോ​ഗസ്ഥരോടും അടിയന്തരമായി ഡ്യൂട്ടിയിൽ തിരിച്ചു കയറാൻ ആവശ്യപ്പെട്ടു.  എല്ലാ...

എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകം: രണ്ട് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ

എസ്.ഡി.പി.ഐ നേതാവ് ഷാനിന്റെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. അറസ്റ്റിലായ രണ്ടുപേരും സജീവ ആർ.എസ്.എസ് പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു. രതീഷ്, പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്.

ആലപ്പുഴ ഇരട്ടകൊലപാതകം: സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബി.ജെ.പി

ആലപ്പുഴ: ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബി.ജെ.പി. കളക്ടര്‍ യോഗം വിളിച്ചത് കൂടിയാലോചനകള്‍ ഇല്ലാതെയാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന സമയത്താണ് യോഗം നിശ്ചയിച്ചിരിക്കുന്നതെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്. തിങ്കളാഴ്ച കളക്ടറേറ്റില്‍ മൂന്ന് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. നിരോധനാജ്ഞ നീട്ടണോ എന്നത് ഈ...

നിരോധനാജ്ഞ നിലനില്‍ക്കെ ആലപ്പുഴയില്‍ ഗുണ്ടാ ആക്രമണം; യുവാവിന് വെട്ടേറ്റു

ആലപ്പുഴ: ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കെ ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം. ആര്യാട് കൈതകത്ത് ഗുണ്ടകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ യുവാവിന് വെട്ടേറ്റു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. രണ്ടു സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് പ്രശ്നത്തിലേക്ക് നയിച്ചത്. വിമൽ എന്നയാൾക്കാണ് തലയ്ക്കും കാലിനും വെട്ടറ്റത്. വെട്ടിയ ബിനു എന്നയാളുമായി വിമലിന് പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ബിനുവിന്റെ സഹോദരനെ...

ജീവകാരുണ്യ മേഖലകളില്‍ കെഎംസിസിയുടെ പ്രവര്‍ത്തങ്ങള്‍ പകരം വെക്കാനില്ലത്തത്: അഷ്റഫ് കര്‍ള

ദുബായ്: സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളില്‍ പതിറ്റാണ്ടു കാലമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മുസ്ലിം ലീഗ് പോഷക സംഘടനയായ കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ത്തമാന കോവിഡ് കാലത്ത് തുല്യതയില്ലാത്തതാണെന്നും അവശതയനുഭവിക്കുന്നവരെ കൂടെ ചേര്‍ത്തുപിടിക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അഷ്റഫ് കര്‍ള പറഞ്ഞു. അജ്മാന്‍ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി രൂപീകരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കാസര്‍കോട് ബ്ലോക്ക്...
- Advertisement -spot_img

Latest News

പെരുന്നാളിന് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും അഞ്ച് കിലോ ബസ്മതി അരിയും രണ്ട് കിലോ നെയ്യും; വി.ഡി സതീശന്റെ ഫോട്ടോ വെച്ച് വ്യാജപ്രചാരണം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ബലിപെരുന്നാളിനോടനുബന്ധിച്ച് പ്രചരിക്കുന്ന പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ‘ഒരോ റേഷൻ കാർഡ് ഉടമക്ക് അഞ്ച് കിലോ...
- Advertisement -spot_img