Thursday, May 15, 2025

Latest news

11 ദശലക്ഷം വരിക്കാർ വിട്ടുപോയി; ജിയോക്ക് വൻതിരിച്ചടി

2021 സെപ്തംബറിൽ രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോക്ക് നഷ്ടമായത് 11 ദശലക്ഷം വരിക്കാരെ. കഴിഞ്ഞ 30 മാസങ്ങൾക്കിടെ ആദ്യമായാണ് ജിയോയിൽ നിന്നും ഇത്രയും പേർ കൊഴിഞ്ഞുപോകുന്നത്. ഇന്ത്യയിലെ ടെലികോം കമ്പനികളിൽ ഏറ്റവും ചുരുങ്ങിയ കാലം കൊണ്ട് ഒന്നാമനായി ചരിത്രം സൃഷ്ടിച്ച ജിയോക്ക്, വലിയ തിരിച്ചടിയാണിത്. എക്കണോമിക് ടൈംസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. കോവിഡ്...

ടി20 ലോകകപ്പ്:പാകിസ്താനെതിരെ ഇന്ത്യ തോൽക്കാൻ കാരണം മോദി; രാകേഷ് ടികായത്ത്

ടി20 ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ തോല്‍ക്കാന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന ആരോപണവുമായി ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് ടികായത്ത്. വോട്ട് കിട്ടുമെങ്കില്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നത് മോദി സര്‍ക്കാരിനെ സംബന്ധിച്ച് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് ടികായത്ത് ആരോപിച്ചു. ചൊവ്വാഴ്ച്ച ഉത്തര്‍പ്രദേശിലെ ഭാഗപട്ടിൽ നടന്ന ഒരു പരിപാടിക്കിടെ ടികായത്ത് നടത്തിയ പരാമർശം സമൂഹ മാധ്യമങ്ങളിൽ...

ഐപിഎല്‍ ടീമിനെ സ്വന്തമാക്കിയ സിവിസി ക്യാപിറ്റലിന് വാതുവെപ്പ് ബന്ധമെന്ന് ആരോപണം, പരാതിയുമായി അദാനി ഗ്രൂപ്പ്

മുംബൈ: ഐപിഎല്ലിൽ(IPL Auction 2022) പുതുതായി ഉൾപ്പെടുത്തിയ അഹമ്മദാബാദ് ടീമിനെ(Ahmedabad franchise) സ്വന്തമാക്കിയ സിവിസി ക്യാപ്പിറ്റൽ(CVC Capital) വിവാദത്തിൽ. വാതുവെപ്പ്(Betting) കമ്പനികളുമായി സിവിസി ക്യാപ്പിറ്റലിന് ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതോടെ ടെന്‍ഡറിൽ പങ്കെടുത്ത അദാനിഗ്രൂപ്പ്(Adani Group) പരാതി നൽകുമെന്നാണ് സൂചന. എന്നാൽ ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്ന് ബിസിസിഐ(BCCI) വൃത്തങ്ങൾ വ്യക്തമാക്കി.ഐപിഎല്ലിൽ ടീമുകളുടെ എണ്ണം 10 ആക്കി ഉയർത്താൻ തീരുമാനിച്ച ശേഷം...

അവസാന ഓവറിൽ ജയിക്കാൻ 3 റൺസ്, 5 വിക്കറ്റ് ബാക്കി; 5 പന്തിൽ 5 പേരും പുറത്ത്! (വിഡിയോ)

നൗകൽപൻ (മെക്സിക്കോ)∙ വനിതാ ട്വന്റി20 ലോകകപ്പിന്റെ യോഗ്യതാ റൗണ്ടിൽനിന്നുള്ള കൗതുകവാർത്തകൾക്ക് വിരാമമില്ല. ലോകകപ്പിന്റെ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ 12 റൺസിനു പുറത്തായ അർജന്റീനയെ ബ്രസീൽ തോൽപ്പിച്ചതാണ് കഴിഞ്ഞ ദിവസങ്ങളിൽ വാർത്താപ്രാധാന്യം നേടിയതെങ്കിൽ, ഇത്തവണ അതിലും രസമുള്ളൊരു വാർത്തയാണ് ആരാധകരെ തേടിയെത്തിയത്. ആ വാർത്തയിലും ബ്രസീൽ വനിതാ ടീമുണ്ട്; ഇക്കുറി അവരുടെ എതിരാളികൾ കാനഡ വനിതകളും! 17...

ജില്ലാതല പൂന്തോട്ട മത്സരം വിജയികളെ നാളെ തീരുമാനിക്കും

കാസർകോട്:കാസർകോട് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് നടത്തുന്ന രണ്ടാമത് കാസർഗോഡ് ജില്ലാ തല പൂന്തോട്ട മത്സരം വിജയികളെ ഒക്ടോബർ 28 വ്യാഴാഴ്ച നാളെ കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ഉച്ചയ്ക്ക് മൂന്ന് മണിക്ക് വെച്ച് നടക്കുന്ന പരിപാടിയിൽ വിജയികളെ പ്രഖ്യാപിക്കും. ജില്ലയിൽ നിന്നും അറുപതോളം മത്സരാർത്ഥികൾ പങ്കെടുത്ത ഈ മത്സരത്തിൽ തെരഞ്ഞെടുത്ത പത്ത് വീടുകളിൽ...

സംസ്ഥാനത്ത് ഇന്ന് 9445 പുതിയ രോഗികൾ; 6723 രോഗമുക്തർ, 93 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട് 961, തൃശൂര്‍ 952, കോട്ടയം 840, കൊല്ലം 790, ഇടുക്കി 562, പത്തനംതിട്ട 464, മലപ്പുറം 441, കണ്ണൂര്‍ 422, പാലക്കാട് 393, ആലപ്പുഴ 340, വയനാട് 333, കാസര്‍ഗോഡ് 146 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

രണ്ടുപേര്‍ കാറില്‍ കൂട്ടിക്കൊണ്ടുപോയ ഉപ്പള ബേക്കൂര്‍ സ്വദേശി മയക്കുമരുന്നുമായി കര്‍ണാടകയില്‍ പിടിയില്‍

ഉപ്പള: രണ്ടുപേര്‍ കാറില്‍ കൂട്ടിക്കൊണ്ടുപോയ ബേക്കൂര്‍ സ്വദേശിയായ യുവാവ് എം.ഡി.എം.എ മയക്കുമരുന്നുമായി കര്‍ണാടക പൊലീസിന്റെ പിടിയിലായി. ബേക്കൂര്‍ വാട്ടര്‍ ടാങ്കിന് സമീപത്തെ കോളനിയില്‍ താമസിക്കുന്ന അഭിലാഷിനെയാണ് ഇന്നലെ 9ഗ്രാം മയക്കുമരുന്നുമായി കര്‍ണാടക മംഗളൂരു രാമമൂര്‍ത്തിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. അഭിലാഷിനെ കാണാതായ സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് അഭിലാഷ് മയക്കുമരുന്നുമായി കര്‍ണാടകയില്‍...

രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളില്‍ വിട്ടാല്‍ മതിയാകും; നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി; മാര്‍ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കാനിരിക്കെ അക്കാദമിക് മാര്‍ഗരേഖ വിദ്യാഭ്യസമന്ത്രി വി ശിവന്‍കുട്ടി പുറത്തിറക്കി.  'തിരികെ സ്‌കൂളിലേക്ക്' എന്ന പേരിലാണ് മാര്‍ഗരേഖ. സ്‌കൂളിലെത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്കവേണ്ടെന്ന് മാര്‍ഗരേഖ പുറത്തിറക്കിയതിന് പിന്നാലെ മന്ത്രി പറഞ്ഞു. ഓരോ സ്‌കൂളുകളുടെ സാഹചര്യം  അനുസരിച്ച് ടൈംടേബിള്‍ തയ്യാറാക്കണം. സ്ഥലസൗകര്യം അനുസരിച്ച് ഓരോ ക്ലാസിനും പഠനദിവസങ്ങള്‍ തീരുമാനിക്കാം. നവംബറിലെ പ്രവര്‍ത്തന...

ഷമിക്കെതിരായ ആക്രമണം ഗൂഢാലോചനയുടെ ഭാഗമോ?

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ - പാകിസ്താന്‍ മത്സരം ഉണ്ടാക്കിയ അലയൊലികള്‍ ഇതുവരെ അടങ്ങിയിട്ടില്ല. ഇന്ത്യ മത്സരം തോറ്റതിനു പിന്നാലെ പാക് ആരാധകരുടെ ആഘോഷങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇരു ടീമിന്റെയും ആരാധകരുടെ ട്വിറ്റര്‍ പോരും ശ്രദ്ധ നേടി. ഇന്ത്യയ്‌ക്കെതിരേ ഒരു ലോകകപ്പ് മത്സരത്തില്‍ പാകിസ്താന്‍ നേടുന്ന ആദ്യ ജയമായിരുന്നു ഇത്. എന്നാല്‍ ഇതിനിടെ...

ഗൾഫിലും പെട്രോൾ വില പ്രശ്നമുണ്ടാക്കുന്നു, ഖുബ്ബൂസിനും പച്ചക്കറിയ്ക്കുമൊക്കെ പൊള്ളുന്ന വില, പിടിച്ചുനിൽക്കാൻ കഷ്ടപ്പെട്ട് പ്രവാസികൾ

അബുദാബി: എണ്ണയുടെ നാട്ടിൽ പെട്രോളിന് വിലകൂടിയതോടെ ഖുബ്ബൂസ് മുതൽ പച്ചക്കറിവരെയുള്ള ഒട്ടുമിക്ക സാധനങ്ങൾക്കും പൊള്ളുന്ന വില. മിക്കസാധനങ്ങളുടെയും വില 15 മുതൽ ഇരുപതുശതമാനം വരെ വർദ്ധിച്ചതോടെ എങ്ങനെ മുന്നോട്ടുപോകും എന്ന ആശങ്കയിലാണ് പ്രവാസികൾ. കൊവിഡ് വന്നതോടെ രണ്ടുവർഷമായി പല കമ്പനികളിലും ശമ്പള വർദ്ധനവില്ല. ചില കമ്പനികളിൽ ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തു. കിട്ടുന്നതുകൊണ്ട് ഒരു തരത്തിൽ...
- Advertisement -spot_img

Latest News

ഖത്തര്‍ അണ്ടര്‍ 17 ലോകകപ്പ്: ലോഗോ പുറത്തിറക്കി, നവംബറില്‍ പന്തുരുളും

ദോഹ: ഖത്തറിൽ നടക്കുന്ന കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് മുതൽ 27...
- Advertisement -spot_img