Latest news

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇനി ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും നല്‍കാം

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സിന് വേണ്ടി ഹാജരാക്കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ ആയുര്‍വേദ ബിരുദമുള്ള രജിസ്‌ട്രേഡ് ഡോക്ടര്‍മാരേയും അനുവദിച്ചുകൊണ്ട് ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. അലോപ്പതി ഡോക്ടര്‍മാരുടെയും ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരുടെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രമേ ഇതുവരെ പരിഗണിച്ചിരുന്നുള്ളൂ. ഇനി ആയുര്‍വേദത്തില്‍ ബിരുദധാരികളായ രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഡ്രൈവിംഗ് ലൈസന്‍സിനു വേണ്ടി ഉപയോഗിക്കാന്‍...

ഒമിക്രോൺ ഭീഷണി, നിയന്ത്രണഘട്ടത്തിലേക്ക് കേരളം; പത്ത് മണി മുതൽ രാത്രി കർഫ്യു, അറിയേണ്ടതെല്ലാം

തിരുവനന്തപുരം: ഒമിക്രോൺ ഭീഷണിയിൽ കേരളത്തിലും നിയന്ത്രണഘട്ടം തുടങ്ങുന്നു. ഇന്ന് രാത്രി 10 മണിമുതൽ സംസ്ഥാനത്ത് നൈറ്റ് കർഫ്യു ആരംഭിക്കും. ജനുവരി രണ്ട് വരെയാണ് നിലവിൽ രാത്രികാല നിയന്ത്രണം (Night Curfew Kerala) പ്രഖ്യാപിച്ചിട്ടുള്ളത്. ദേവാലയങ്ങളടക്കം രാത്രി പത്തു മണിക്ക് ശേഷം ഒരു കൂടിച്ചേരലും പാടില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. രാത്രി പത്ത് മുതൽ മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകൾ...

പേസര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ദക്ഷിണാഫ്രിക്ക; ഇന്ത്യന്‍ ജയം 113 റണ്‍സിന്

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. പ്രോട്ടീസിനെ 113 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 191 റണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത്‌ ബുംറയും മുഹമ്മദ് ഷമിയുമാണ് പ്രോട്ടീസിനെ തകര്‍ത്തത്. അശ്വിനും സിറാജും രണ്ടു വിക്കറ്റെടുത്തു. സ്‌കോര്‍: ഇന്ത്യ - 327/10, 174/10,...

സദ്ഭരണ സൂചിക; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിന് ഒന്നാം സ്ഥാനം

തിരുവനന്തപുരം: സദ്ഭരണ സൂചികയില്‍ മികച്ച അഞ്ച് സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സദ്ഭരണ സൂചികയിലാണ് കേരളം അഞ്ചാം സ്ഥാനം നേടിയിരിക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിനാണ് ഒന്നാം സ്ഥാനം. വാണിജ്യവ്യവസായ മേഖലയിലും കൃത്യമായ മുന്നേറ്റം കേരളം രേഖപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്. വാണിജ്യ-വ്യവസായ മേഖലയില്‍ കൃത്യമായ മുന്നേറ്റം...

വീട് വൃത്തിയാക്കി മാലിന്യം വലിച്ചെറിഞ്ഞ കൂട്ടത്തില്‍ മൂന്നര പവന്റെ താലി മാലയും പെട്ടു; തിരഞ്ഞ് പിടിച്ച് തിരികെ ഏല്‍പ്പിച്ച് തൊഴിലാളികള്‍, നന്ദിയോടെ വിജി

പേരാമംഗലം: വീട് വൃത്തിയാക്കിയ മാലിന്യം കവറിലാക്കി പഞ്ചായത്തിന്റെ മാലിന്യ ബിന്നിലേക്ക് വലിച്ചെറിഞ്ഞ കൂട്ടത്തില്‍ നഷ്ടപ്പെട്ടത് മൂന്നര പവന്റെ താലിമാലയും. പുറനാട്ടുകര സ്വദേശി വിജി രാജേഷിന്റെ മാലയാണ് കാണാതായത്. വീട് മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും മാല കിട്ടിയില്ല. ശേഷം, കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കിയ മാലിന്യം കവറിലാക്കി മാലിന്യ ബിന്നില്‍ വലിച്ചെറിഞ്ഞത് ഓര്‍മ്മ വന്നു. ഉടന്‍ തന്നെ, പുറനാട്ടുകര...

10 മാസത്തെ ഇളവ് തീരുന്നു; വാഹനരേഖകളും ലൈസന്‍സും പിഴകൂടാതെ പുതുക്കല്‍ ഇന്നും നാളെയുംകൂടി

വാഹനരേഖകളും ഡ്രൈവിങ് ലൈസന്‍സും പിഴകൂടാതെ പുതുക്കാനുള്ള സാവകാശം രണ്ടുദിവസത്തേക്കു മാത്രം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020 ഫെബ്രുവരിമുതല്‍ നല്‍കിയിരുന്ന ആനുകൂല്യമാണ് അവസാനിക്കുന്നത്. ലോക്ഡൗണിലെ യാത്രാനിയന്ത്രണവും ഓഫീസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതുമാണ് ഇളവുനല്‍കാന്‍ കാരണം. ഡ്രൈവിങ് ലൈസന്‍സ് സംബന്ധമായ സേവനങ്ങള്‍ക്കെല്ലാം ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. ഓഫീസില്‍ എത്തേണ്ടാ. https://mvd.kerala.gov.in/index.php/en. അക്ഷയ, ഇ സേവാ കേന്ദ്രങ്ങളെ സമീപിക്കാം. വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന,...

ഭീതി പടര്‍ത്തി കൊവിഡ്, ലോകം വീണ്ടും അടച്ചിടല്‍ ഭീഷണിയില്‍; യൂറോപ്പിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും റെക്കോര്‍ഡ് കേസുകള്‍

ലണ്ടന്‍: ലോകം വീണ്ടും കൊവിഡ് ഭീതിയിലേക്ക് കടക്കുന്നതായി കണക്കുകള്‍. യൂറോപ്പിലും ഓസ്‌ട്രേലിയയിലുമടക്കമുള്ള രാജ്യങ്ങളില്‍ റെക്കോര്‍ഡ് കേസുകളാണ് ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ക്രിസ്മസ് ആഘോഷങ്ങളും വരാനിരിക്കുന്ന ന്യൂ ഇയര്‍ ആഘോഷങ്ങളും കൂടിയാകുമ്പോള്‍ കേസുകളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് ആരോഗ്യ വ്ദഗ്ധര്‍ പറയുന്നത്. പല രാജ്യങ്ങളും വരാനിരിക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥ മുന്നില്‍ക്കണ്ട് രാജ്യങ്ങളിലെ മെഡിക്കല്‍ ആശുപത്രി മേഖലയെ അത് നേരിടാന്‍...

എസ്ഡിപിഐ കൊലപാതകങ്ങൾക്ക് സംസ്ഥാനന്തര ഗൂഡാലോചന, ജാഗ്രത തുടരുന്നുവെന്ന് വിജയ് സാക്കറെ

കൊച്ചി: പാലക്കാടും ആലപ്പുഴയിലും എസ്.ഡി.പി.ഐ നടത്തിയ കൊലപാതകങ്ങൾക്ക് പിന്നിൽ സംസ്ഥാനന്തര ഗൂഡാലോചനയുണ്ടെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാക്കറെ. കൊല നടത്തിയ ശേഷം പ്രതികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്ന് വിദഗ്ധമായി ഒളിവിൽ കഴിയുകയാണ് രീതിയെന്നും സാഖ്റേ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ഇനിയും രാഷ്ട്രീപകയും കൊലപാതകങ്ങളും തുടരാതിരിക്കാനുള്ള ജാഗ്രത തുടരുന്നുണ്ട്. ആസൂത്രിതമായ കൊലപാതികളുടെ നീക്കങ്ങള്‍ പൊലീസ് തിരിച്ചറിഞ്ഞുവെങ്കിൽ തടയാമായിരുന്നു. പക്ഷെ പൊലീസിന് പോലും ഒരു സൂചനയും ലഭിച്ചില്ലെന്നാണ്...

ഇത് ആദ്യമായാണ് പോലീസ് വകുപ്പ് നാഗ്പൂരിലെ ആര്‍എസ്‌എസ് കാര്യവാഹകര്‍ക്ക് പാട്ടത്തിന് കൊടുക്കുന്നത്: ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: സിപിഎമ്മിനും കേരളാ സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി വെല്‍ഫെയര്‍ പാര്‍ട്ടി. സംസ്ഥാന ആഭ്യന്തര വകുപ്പ് സമ്പൂർണ്ണമായി ആര്‍എസ്‌എസിന് കയ്യടക്കാന്‍ സാഹചര്യമൊരുക്കിയത് സിപിഎമ്മാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. കേരളം ഭരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആണെങ്കിലും സംഘപരിവാറിന് അനുഗുണമാകുന്ന തീരുമാനങ്ങളാണ് സര്‍ക്കാരില്‍ നിന്ന് വരുന്നതെന്നും പ്രത്യേകിച്ച്‌ പോലീസ് വകുപ്പ് സംഘ്പരിവാര്‍...

കൊവിഡ് കുതിക്കുന്നു, സഊദിയിൽ മാസ്കും സാമൂഹിക അകലവും വീണ്ടും നിർബന്ധമാക്കി, ഇരു ഹറമുകളിലും നിയന്ത്രണം കടുപ്പിച്ചു

റിയാദ്: രാജ്യത്ത് കൊവിഡ് കേസുകൾ ക്രമതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ മാസ്ക് ധരിക്കലും സാമൂഹിക അകലം വീണ്ടും നിർബന്ധമാക്കി. അടച്ചിട്ടതും തുറന്നതുമായ എല്ലാ സ്ഥലങ്ങളിലും പൊതുപരിപാടികളിലും മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പുതിയ നിബന്ധനകൾ നാളെ (വ്യാഴം) രാവിലെ ഏഴു മുതല്‍ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചു. ഇരു ഹറമുകളിലും നിയന്ത്രണം...
- Advertisement -spot_img

Latest News

പെരുന്നാളിന് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും അഞ്ച് കിലോ ബസ്മതി അരിയും രണ്ട് കിലോ നെയ്യും; വി.ഡി സതീശന്റെ ഫോട്ടോ വെച്ച് വ്യാജപ്രചാരണം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ബലിപെരുന്നാളിനോടനുബന്ധിച്ച് പ്രചരിക്കുന്ന പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ‘ഒരോ റേഷൻ കാർഡ് ഉടമക്ക് അഞ്ച് കിലോ...
- Advertisement -spot_img