പുനെ: ഒമൈക്രോൺ ബാധിച്ച് ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്ത മരണം മലയാളിയുടേത്. പാലക്കാട് കോങ്ങാട് സ്വദേശിയാണ് പുനെയിൽ പുനെയില്‍ മരിച്ചത്. നൈജീരിയയിൽ നിന്ന് എത്തിയ 52കാരൻ ഡിസംബർ 28നാണ് മരിച്ചത്.
ഡിസംബർ 12-ന് ഇദ്ദേഹം നൈജീരിയയിൽ നിന്നുവന്നത്. ചിഞ്ച്‌വാഡിലാണ് ഇയാൾ താമസിക്കുന്നത്. പിംപ്രി യശ്വന്ത്‌റാവു ആശുപത്രിയിൽ വെച്ചായിരുന്നു മരണം. നൈജീരിയയിൽ നിന്നു വന്ന സമയത്ത് നടത്തിയ പരിശോധനകളിൽ...
അസംസ്കൃത വസ്തുക്കളുടെ വില വര്‍ധിച്ചതിന് പിന്നാലെ പപ്പട വില (Papadam price rise) ഇന്നുമുതല്‍ കൂടും. കേരള പപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷനാണ് ഇക്കാര്യം വിശദമാക്കിയത്. ഉഴുന്നിന്റെയും പപ്പട കാരത്തിന്റെയും വിലയിലുണ്ടായ ക്രമാതീതമായ വർധന മൂലം പപ്പട വില വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാനാവില്ലെന്നും കേരള പപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു.
പപ്പട വ്യവസായത്തിൽ ബഹുഭൂരിപക്ഷവും സ്വയം തൊഴിലായും കുടുംബത്തോടെയുമുള്ള...
തിരുവനന്തപുരം: 15 മുതൽ 18 വരെയുള്ള കുട്ടികൾക്കായുള്ള കൊവിഡ് വാക്സിനേഷൻ (Covid Vaccination) രജിസ്ട്രേഷൻ ഇന്നു മുതൽ ആരംഭിക്കും. നേരത്തെ കുടുംബാംഗങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള അതേ ഫോൺ നമ്പരുപയോഗിച്ച് തന്നെ ഇവർക്കും രജിസ്റ്റർ ചെയ്യാം. തിരിച്ചറിയൽ രേഖയായി ആധാറോ (Aadhar Card) സ്കൂൾ തിരിച്ചറിയൽ കാർഡോ (School ID Card) നൽകാം.
തിങ്കളാഴ്ച്ച മുതലാണ് ഇവർക്കുള്ള...
അബുദാബി: പുതുവര്‍ഷാഘോഷം നടത്തുന്ന സ്ഥാപനങ്ങള്‍ക്കും വിനോദ കേന്ദ്രങ്ങള്‍ക്കും കൊവിഡ് സുരക്ഷാ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ച് അബുദാബി സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പ്. ആഘോഷത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ഗ്രീന്‍ പാസ് നിര്‍ബന്ധമാണ്. 96 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് ഫലവും കൈവശമുണ്ടാകണം.
ആഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ആഘോഷ പരിപാടികളില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകും. കൊവിഡ്...
തുണിത്തരങ്ങൾക്കും ചെരിപ്പിനും അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമായി ചരക്ക് സേവന നികുതി (ജിഎസ്ടി) വർധിപ്പിക്കാനുള്ള തീരുമാനം പിൻവലിച്ച് കേന്ദ്രം. സംസ്ഥാനങ്ങളുടെയും വ്യവസായ മേഖലയുടെയും എതിർപ്പ് പരിഗണിച്ചാണിത്. കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ചരക്ക് സേവന നികുതി കൗൺസിൽ യോഗത്തിലാണ് തീരുമാനം.
ടെക്‌സ്‌റ്റൈൽ ഉൽപന്നങ്ങളുടെ ഉയർന്ന നികുതി നിരക്കിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് 44 ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു. 10 കേസുകൾ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നെത്തിയവരാണ്. 27 പേർ ലോറിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവരും. സ്ഥിരീകരിച്ച കേസുകളിൽ ഏഴെണ്ണം സമ്പർക്ക രോഗബാധയാണ്. അതീവ ജാഗ്രതയുണ്ടായില്ലെങ്കിൽ രോഗവ്യാപനം അതി തീവ്രമാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ഇത് വരെ 107 ഒമിക്രോൺ കേസുകളാണ്...
റിയാദ്: ഇന്ത്യാ-സൗദി എയർ ബബ്ൾ കരാർ ശനിയാഴ്ച മുതൽ നടപ്പാവും. കേരളത്തിലേക്കുൾപ്പടെ ഇന്ത്യയിലെ എട്ടു വിമാനത്താവളങ്ങളിലേക്ക് സൗദിയുടെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് സർവിസ് ആരംഭിക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കോഴിക്കോട്, കൊച്ചി, ചെന്നൈ, ബംളുരു, ഹൈദരാബാദ്, ലക്നോ, മുംബൈ, ഡൽഹി വിമാനത്താവളങ്ങളിലേക്കാണ് സർവിസ്. തിരികെ റിയാദ്, ജിദ്ദ, മദീന, ദമ്മാം...
തിരുവനന്തപുരം: പ്രശസ്ത നടൻ ജി കെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. മുന്നൂറിലധികം സിനിമകളിൽ അഭിനയച്ചിട്ടുണ്ട്. നായര് പിടിച്ച പുലിവാൽ, ജ്ഞാന സുന്ദരി, സ്ഥാനാർത്ഥി സാറാമ്മ എന്നിവയാണ് പ്രമുഖ സിനിമകൾ.
കര്‍ഷകനായ ഗോവിന്ദപിളളയുടെയും ജാനകിയമ്മയുടെയും മകനായി 1925-ല്‍ തിരുവനന്തപുരത്ത് ചിറയിന്‍കീഴിലായിരുന്നു ജനനം. പതിനാറാംവയസ്സില്‍ പട്ടാളത്തില്‍ ചേർന്ന ജി കെ പിള്ള പതിമൂന്ന് വർഷം സൈനിക സേവനം അനുഷ്ഠിച്ചു....
തിരുവനന്തപുരം: പുതുവത്സരത്തോടനുബന്ധിച്ച് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. രാത്രി പത്തുമണി വരെ മാത്രമേ പുതുവത്സരാഘോഷങ്ങള്‍ പാടുള്ളൂവെന്ന് പൊലീസ് നിര്‍ദേശിച്ചു.
പത്ത് മണിക്ക് ശേഷം പൊലീസ് പരിശോധന ശക്തമാക്കും. കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന ഒരു പരിപാടിയും പത്ത് മണിക്ക് ശേഷം അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു.
അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളു. പുറത്ത് ഇറങ്ങുന്നവര്‍ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം...
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ബലിപെരുന്നാളിനോടനുബന്ധിച്ച് പ്രചരിക്കുന്ന പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ‘ഒരോ റേഷൻ കാർഡ് ഉടമക്ക് അഞ്ച് കിലോ...