Latest news

സ്കൂളില്‍ ആര്‍.എസ്.എസ് പരിശീലന പരിപാടി: അന്വേഷിക്കാനെത്തിയ പൊലീസുകാരെ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു

കോയമ്പത്തൂര്‍: സ്‌കൂളിലെ ആര്‍.എസ്.എസ് പരിശീലനം അന്വേഷിക്കാനെത്തിയ പൊലീസുകാര്‍ക്ക് മര്‍ദ്ദനം. കോയമ്പത്തൂരിലെ വിലാങ്കുറിച്ചിയിലെ സ്‌കൂളിലാണ് അന്വേഷിക്കാനെത്തിയ പൊലീസുകാരെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. ഡിസംബര്‍ 31നായിരുന്നു സംഭവം. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൊലീസിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്‌കൂളില്‍ പരിശീലനം നടക്കുന്നത് സംബന്ധിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷിക്കാനെത്തിയ പൊലീസുകാരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ആര്‍.എസ്.എസിന്റെ പരിശീലന പരിപാടി നടക്കുന്നതറിഞ്ഞ് നാം തമിഴര്‍...

രാജ്യത്ത് 1,525 ഒമൈക്രോൺ കേസുകൾ, മഹാരാഷ്ട്രയിൽ 460; കൊവിഡ് കേസുകൾ ഇന്ന് 21% വർദ്ധിച്ചു

നവംബർ അവസാനത്തോടെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തതിന് ശേഷം ഇന്ത്യയിൽ ഏകദേശം 1,525 ആളുകൾക്ക് ഒമൈക്രോൺ ബാധിച്ചതായി ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നു. 460 കേസുകളുമായി മഹാരാഷ്ട്ര ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ള സംസ്ഥാനമായി തുടരുന്നു. ഇന്ന് 27,553 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ രാജ്യത്ത് പുതിയ കോവിഡ് കേസുകളിൽ 21 ശതമാനം വർദ്ധനയും...

പ്രതിഷേധം ഫലം കണ്ടു, കളക്ടര്‍ ഇടപെട്ടു; ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുമതി

പ്രതിഷേധം വര്‍ധിച്ചതിന് പിന്നാലെ കളക്ടറുടെ ഇടപെടല്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുമതി ( Controversy over Girls Denied Entry into Class for Wearing Hijab). കര്‍ണാടകയിലെ (Karnataka) ഉഡുപ്പിയിലാണ് (Udupi) സര്‍ക്കാര്‍ വനിതാ കോളേജില്‍ പ്രിന്‍സിപ്പല്‍ വിചിത്രമായ ഉത്തരവ് പുറത്തിറക്കിയത്. ക്ലാസ് റൂമില്‍ ഹിജാബ് ധരിക്കാന്‍ അനുമതിയില്ലെന്നായിരുന്നു കഴിഞ്ഞ...

ഇന്ത്യയില്‍ മതത്തില്‍ നിന്ന് കൂടുതല്‍ അകലുന്നത് മുസ്‌ലിങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മുസ്‌ലിം യുവാക്കള്‍ക്കിടയില്‍ മതപരമായ പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയതായി സര്‍വേ റിപ്പോര്‍ട്ട്. മുസ്‌ലിം യുവാക്കള്‍ ഹിന്ദു, സിഖ്, ക്രിസ്ത്യന്‍ യുവാക്കളില്‍ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ്(സി.എസ്.ഡി.എസ്) ആണ് പഠനം നടത്തിയത്. 18 സംസ്ഥാനങ്ങളിലായി 18 മുതല്‍ 34...

കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കാത്തവർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി യുഎഇ

ദുബായ്: കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാത്തവർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി യുഎഇ. ജനുവരി 1 മുതലാണ് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തുന്നത്. പൂർണമായും വാക്‌സിനേഷൻ എടുത്ത പൗരന്മാർക്ക് ബൂസ്റ്റർ ഡോസ് ലഭിക്കേണ്ടതുണ്ടെന്ന് നാഷണൽ ക്രൈസിസ് & എമർജൻസി മാനേജ്മെന്റ് അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം യുഎഇയിൽ ഇന്ന് 2,556 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 908 പേർ...

ജമാഅത്തെ ഇസ്‌ലാമി ബഹുജന സമ്മേളനം തിങ്കളാഴ്ച കുമ്പളയില്‍

കുമ്പള: നാസ്തികത, ലിബറലിസം, കമ്യൂണിസം, ഇസ്ലാം എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമി കുമ്പള ഏരിയ നടത്തുന്ന ബഹുജന സമ്മേളനം ജനുവരി 3 തിങ്കളാഴ്ച കുമ്പളയില്‍ നടക്കുമെന്ന് ജമാഅത്തെ ഇസ്ലാമി കുമ്പള ഏരിയ ഭാരവാഹികള്‍ കുമ്പള പ്രസ്സ് ഫോറം ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 'ഇസ്ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകള്‍ ' എന്ന...

ഉഡുപ്പിയില്‍ കോളേജില്‍ ഹിജാബ് ധരിച്ചവര്‍ക്ക് വിലക്ക്; ക്ലാസില്‍ കയറ്റുന്നില്ല,അറബി,ബ്യാരി ഭാഷകള്‍ക്കും വിലക്ക്

ബെംഗളൂരു: കര്‍ണാടകയില്‍ (Karnataka) ഹിജാബ് (Hijab) ധരിച്ച് കോളേജിലെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് വിലക്ക്. ഉഡുപ്പി സര്‍ക്കാര്‍ വനിതാ കോളേജിലാണ് സംഭവം. ശിരോവസ്ത്രം ധരിച്ചെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ കോളേജ് കവാടത്തില്‍ വച്ച് തന്നെ അധികൃതര്‍ തടഞ്ഞു. കോളേജിലെ വസ്ത്രധാരണ രീതിക്ക് യോജിച്ചതല്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു നടപടി. ശിരോവസ്ത്രം ധരിച്ച് ക്ലാസില്‍ കയറാനാകില്ലെന്ന് പ്രിന്‍സിപ്പള്‍ രുദ്ര ഗൗഡ അറിയിച്ചതോടെ വിദ്യാര്‍ത്ഥിനികളെ ക്യാമ്പസ്...

പുതുവര്‍ഷത്തില്‍ 44 കോടിയുടെ സമ്മാനവുമായി ബിഗ് ടിക്കറ്റ്; ഓരോ ആഴ്‍ചയും 50 ലക്ഷം വീതം സമ്മാനം

അബുദാബി: ഈ ജനുവരിയില്‍ ജീവിതം തന്നെ മാറ്റിമറിക്കപ്പെടാന്‍ സാധ്യതയുള്ള പുതിയ നറുക്കെടുപ്പ് പ്രഖ്യാപിച്ച് അബുദാബി ബിഗ് ടിക്കറ്റ്. ടെറിഫിക് 22 മില്യന്‍ എന്ന് പേരിട്ടിരിക്കുന്ന നറുക്കെടുപ്പില്‍ ഇതാദ്യമായി 2.2 കോടി ദിര്‍ഹമാണ് (44 കോടി ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം. 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിന് പുറമെ വന്‍തുകകളുടെ മറ്റ് മൂന്ന് സമ്മാനങ്ങള്‍ കൂടിയുണ്ട്. ഇതിനെല്ലാം...

ആര്‍ടിപിസിആറിന് പകരം ആന്‍റിജന്‍; പനിയും തൊണ്ടവേദനയുമുള്ള എല്ലാവരെയും പരിശോധിക്കണമെന്ന് കേന്ദ്രം

രാജ്യത്ത് കൊവിഡ്, ഒമിക്രോണ്‍ കേസുകളുടെ എണ്ണം ഉയരുന്നതിനാല്‍ പരിശോധനകള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവരെയെല്ലാം പരിശോധനയ്ക്ക് വിധേയരാക്കണം. ആര്‍ടിപിസിആര്‍ പരിശോധനകള്‍ ഫലം വരാന്‍ വൈകുന്നതിനാല്‍ ആന്റിജന്‍ ടെസ്റ്റുകളും സെല്‍ഫ് ടെസ്റ്റിങ് കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധനകളും പ്രോത്സാഹിപ്പിക്കണണെന്നും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ പറയുന്നു. ചുമയോടെയോ അല്ലാതെയോ ഉള്ള പനി, തലവേദന, തൊണ്ടവേദന,...

പുതുവര്‍ഷത്തില്‍ കുതിച്ചു കയറി സ്വര്‍ണവില

കൊച്ചി: പുതുവര്‍ഷ ദിനത്തില്‍ സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 280 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,360 രൂപ. ഗ്രാമിന് 35 രൂപ കൂടി 4545 ആയി. തുടര്‍ച്ചയായി മൂന്ന്ദിവസം വില കുറഞ്ഞ സ്വര്‍ണവില ഇന്നലെ ഉയര്‍ന്നിരുന്നു. 160 രൂപ വര്‍ധിച്ച് 36,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില കൂടിയത്. മൂന്നു...
- Advertisement -spot_img

Latest News

പെരുന്നാളിന് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും അഞ്ച് കിലോ ബസ്മതി അരിയും രണ്ട് കിലോ നെയ്യും; വി.ഡി സതീശന്റെ ഫോട്ടോ വെച്ച് വ്യാജപ്രചാരണം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ബലിപെരുന്നാളിനോടനുബന്ധിച്ച് പ്രചരിക്കുന്ന പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ‘ഒരോ റേഷൻ കാർഡ് ഉടമക്ക് അഞ്ച് കിലോ...
- Advertisement -spot_img