Latest news

അമ്പമ്പോ ഇതെന്തൊരു ഭാഗ്യം! സൗജന്യമായി ലഭിച്ച ടിക്കറ്റിൽ മലയാളിക്ക് ലഭിച്ചത് 57 കോടി രൂപ

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 269-ാമത് സീരീസ് ലൈവ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസ് നേടി പ്രവാസി മലയാളി. ഷാര്‍ജയില്‍ താമസിക്കുന്ന മലയാളിയായ അരവിന്ദ് അപ്പുക്കുട്ടന്‍ ആണ് ഗ്രാന്‍ഡ് പ്രൈസായ 25 മില്യന്‍ ദിര്‍ഹം (57 കോടി ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിച്ചത്. ഇദ്ദേഹം വാങ്ങിയ 447363 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. നവംബര്‍ 22നാണ്...

വരൻ ഇടയ്‍ക്കിടെ ബാത്ത്‍റൂമിൽ പോകുന്നു, പിന്നാലെ ചെന്ന് നോക്കിയപ്പോൾ കള്ളി വെളിച്ചത്ത്, വിവാഹം മുടങ്ങി

വിവാഹങ്ങൾക്കിടെ പല പ്രശ്നങ്ങളും ഉടലെടുക്കുന്നതും ബഹളമുണ്ടാകുന്നതും ചിലപ്പോൾ കല്ല്യാണം തന്നെ മുടങ്ങിപ്പോകുന്നതുമായ ഏറെ സംഭവങ്ങളുണ്ടാകാറുണ്ട്. അതുപോലെ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഡൽഹിയിലെ സാഹിബാബാദിലും നടന്നത്. വരൻ ഇടയ്ക്കിടെ ബാത്ത്റൂമിൽ പോകാനെന്ന് പറഞ്ഞ് മുങ്ങിയതാണ് സംഭവങ്ങളുടെ തുടക്കം. ഇങ്ങനെ ഇടവിട്ട് ഇടവിട്ട് ബാത്ത്റൂമിൽ പോകാനായി വരൻ എഴുന്നേറ്റതോടെ വധുവിന് സംശയം തോന്നി. അന്വേഷിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്....

എഴുന്നേറ്റുനിന്നേ, ഇനി കയ്യടിക്കാം, കണ്ണ് നിറഞ്ഞു മനസും; വെള്ളത്തില്‍ പൂച്ചക്കു‍ഞ്ഞുങ്ങൾ, രക്ഷകനായി കുട്ടി

ഇന്ന് സോഷ്യൽ മീഡിയയിൽ ഒരുപാട് അസ്വസ്ഥാജനകമായ വീഡിയോകളും ചിത്രങ്ങളും കാണാറുണ്ട്. നമ്മുടെ ഒരു ദിവസത്തെ സന്തോഷത്തെ തന്നെ കൊന്നുകളയാൻ കെല്പുള്ളതരം വീഡിയോകൾ. എന്നാൽ, നേരെ തിരിച്ചും സംഭവിക്കാറുണ്ട് നമ്മിൽ സന്തോഷം നിറക്കുന്നതരം വീഡിയോകളാണവ. ലോകത്തിന്റെ ക്രൂരത നാൾക്കുനാൾ വർധിച്ചു വരികയാണോ എന്ന് നമുക്ക് തോന്നും. സഹജീവികളോട് കരുണ കാണിക്കുമ്പോഴാണ് നമ്മൾ കുറച്ചുകൂടി മെച്ചപ്പെട്ട മനുഷ്യനായി മാറുന്നത്...

വേവിക്കേണ്ട, അരി വെള്ളത്തിലിട്ടാല്‍ ചോറ് റെഡി; ‘മാജിക്കൽ റൈസ്’ പാലക്കാട്ടും വിളഞ്ഞു, വില കിലോ 800

പാലക്കാട്: അടുപ്പും തീയും ഒന്നും വേണ്ടാ. വെള്ളത്തില്‍ അരി ഇട്ടുവെച്ചാല്‍, അരമണിക്കൂര്‍കൊണ്ട് നല്ല തുമ്പപ്പൂനിറമുള്ള ചോറ് തയ്യാര്‍. വെള്ളം തിളപ്പിക്കാതെതന്നെ ചോറുണ്ടാക്കാനാകുന്ന 'മാജിക്കല്‍ റൈസ്' എന്ന് വിളിപ്പേരുള്ള അഗോനിബോറ നെല്ല്, പാലക്കാട്ടും വിളഞ്ഞു. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള 37-ഓളം നെല്ലിനങ്ങള്‍ വിളയിച്ചെടുത്തിട്ടുള്ള എലപ്പുള്ളി പട്ടത്തലച്ചിയിലെ അത്താച്ചി ഫാമിലാണ്, അഗോനിബോറയും കതിരിട്ടത്. പടിഞ്ഞാറന്‍ അസമിലെ നെല്ലിനമാണിത്. തണുത്ത വെള്ളത്തില്‍...

ട്രാഫിക് നിയമലംഘനം; ഡ്രൈവിങ് ലൈസൻസ് പിടിച്ചെടുക്കുന്ന നടപടിയും ഇനി ഡിജിറ്റലായി

ഒറ്റപ്പാലം: നിയമലംഘനം കണ്ടെത്തിയാൽ ഡ്രൈവിങ് ലൈസൻസ് പിടിച്ചെടുക്കുന്ന നടപടിയും ഇനി ഡിജിറ്റലായി. നവംബർ 20-ന് ഇത് പ്രാബല്യത്തിലായി. വാഹനം പരിശോധിക്കുമ്പോൾ ഡ്രൈവിങ് ലൈസൻസും രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുമെല്ലാം ഡിജിറ്റലായി കാണിച്ചാൽ മതി എന്ന പരിഷ്കാരം വന്നതോടെയാണ് ലൈസൻസ് പിടിച്ചെടുക്കലും ഡിജിറ്റലാകുന്നത്. ലൈസൻസ് പിടിച്ചെടുത്തതായി പരിവാഹൻ സംവിധാനത്തിൽ രേഖപ്പെടുത്തിയാണ് നടപടിയെടുക്കുക. ഇതിനുള്ള സാങ്കേതിക പ്രവർത്തനങ്ങൾ വാഹൻ-സാരഥി ഓൺലൈൻ സംവിധാനങ്ങളുടെ...

പാക്കേജഡ് കുടിവെള്ളവും മിനറൽ വാട്ടറും ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗത്തില്‍; പരിശോധന കർശനം

ദില്ലി: പാക്കേജുചെയ്ത കുടിവെള്ളവും മിനറൽ വാട്ടറും ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗത്തില്‍ ഉൾപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. ഈ ഉൽപ്പന്നങ്ങൾ പരിശോധനകൾക്കും ഓഡിറ്റുകൾക്കും വിധേയമായിരിക്കും. ഈ ഉത്പന്നങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) സർട്ടിഫിക്കേഷൻ ആവശ്യമില്ലെന്ന ഒക്ടോബറിലെ സര്‍ക്കാരിന്‍റെ തീരുമാനത്തിന് പിന്നാലെയാണ് ഈ നീക്കം. പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം,...

’10ലക്ഷം സ്ത്രീധനം വാങ്ങി’; സിപിഎം വിട്ട് ബിജെപിയിലേക്ക് പോയ ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ കേസ്

ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ കേസ്. കരീലക്കുളങ്ങര പൊലീസാണ് കേസെടുത്തത്. ഭാര്യ മിനിസ നൽകിയ പരാതിയിലാണ് നടപടി. സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗമായ അമ്മ പ്രസന്നകുമാരിക്കെതിരെയും പൊലീസ് കേസെടുത്തു. സിപിഎം ആലപ്പുഴ ഏരിയ കമ്മറ്റി അംഗം അഡ്വ. ബിപിൻ സി ബാബുവാണ്...

എക്‌സൈസ് ഉദ്യോഗസ്ഥന്‍ മോഷ്ടിച്ചത് സ്വര്‍ണവും മൊബൈല്‍ ഫോണും; കവര്‍ച്ച വാറ്റ് കേസിലെ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്കിടെ

കൊല്ലത്ത് വാറ്റ് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും ടോര്‍ച്ചും മോഷ്ടിച്ച സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കൊല്ലം ചടയമംഗലത്താണ് സംഭവം. വാറ്റ് കേസില്‍ പിടിക്കപ്പെട്ട പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥന്‍ മോഷണം നടത്തിയത്. ചടയമംഗലം എക്‌സൈസ് ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷൈജുവാണ് കേസില്‍ പിടിയിലായത്. വാറ്റ് കേസില്‍ എക്‌സൈസ്...

അനധികൃത സ്വത്ത് സമ്പാദന കേസ്; എഎംവിഐയും നടനുമായ ഉദ്യോഗസ്ഥന് സസ്പെന്‍ഷൻ

പാലക്കാട്: ഒറ്റപ്പാലം മോട്ടോർ വാഹന വകുപ്പിലെ എ എം വി ഐയും നടനുമായ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ഒറ്റപ്പാലം ജോയിന്‍റ് ആർ ടി ഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കാസർകോട് സ്വദേശി എം മണികണ്ഠനെയാണ് സസ്‌പെൻഡ് ചെയ്‌തത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് കേസെടുത്ത സാഹചര്യത്തിലാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ...

മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ സിപിഎം പുറത്താക്കി, ബിജെപിയിൽ ചേരും

തിരുവനന്തപുരം : സിപിഎമ്മിൽ വിഭാഗീയതയിൽ വീണ്ടും നടപടി.തിരുവനന്തപുരം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ സിപിഎം പുറത്താക്കി. പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്നാണ് സിപിഎം വാർത്താക്കുറിപ്പിൽ. പൊതുജന മധ്യത്തിൽ അവഹേളിച്ചെന്നും ജില്ലാ സെക്രട്ടറി വി ജോയിയുടെ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. സിപിഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു...
- Advertisement -spot_img

Latest News

വിവാഹത്തിനുശേഷം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചോ?; ചർച്ചയായി തുർക്കി എംപിയുടെ പോസ്റ്റ്

ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...
- Advertisement -spot_img