Friday, February 27, 2026

Latest news

ബീസ്റ്റിന്റെ റിലീസ് തടയണം; അസാധാരണ സാഹചര്യത്തിലേക്ക് നയിക്കും: മുസ്‌ലിം ലീഗ്

ചെന്നൈ: വിജയ് നായകനാകുന്ന ബീസ്റ്റിന്റെ റിലീസ് തടയണമെന്ന് മുസ്‌ലിം ലീഗ്. ഇക്കാര്യം ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് തമിഴ്‌നാട് അധ്യക്ഷന്‍ വി.എം.എസ്. മുസ്തഫ സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ്.കെ. പ്രഭാകറിന് കത്തുനല്‍കി. ചിത്രത്തില്‍ ഇസ്‌ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്നാരോപിച്ചാണ് കത്ത് നല്‍കിയത്. ബോംബാക്രമണത്തിനും വെടിവെപ്പുകള്‍ക്കും പിന്നില്‍ മുസ്‌ലിങ്ങള്‍ മാത്രമാണെന്ന തരത്തില്‍ സിനിമകളില്‍ വളച്ചൊടിക്കപ്പെടുന്നത് ഖേദകരമാണ്. ബീസ്റ്റ് പ്രദര്‍ശനത്തിനെത്തിയാല്‍...

സി.പി.ഐ.എം പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കും; വിലക്ക് ലംഘിച്ച് കെ.വി. തോമസ് കണ്ണൂരിലേക്ക്

കൊച്ചി: കെ.പി.സി.സി വിലക്ക് ലംഘിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് കണ്ണൂരില്‍ നടക്കുന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സെമിനാറില്‍ പങ്കെടുക്കും. ഇന്ന് അദ്ദേഹം വസതിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. കേന്ദ്ര-സംസ്ഥാന വിഷയമാണ് സെമിനാറിലുള്ളത്. സെമിനാറില്‍ പങ്കെടുക്കുന്ന കാര്യം മുമ്പുതന്നെ സോണിയാ ഗാന്ധിയേയും താരിഖ് അന്‍വറിനേയും അറിയിച്ചിരുന്നുവെന്നും കെ.വി തോമസ് പറഞ്ഞു....

രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ്ണവില വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണ വിലയിൽ വർധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20  രൂപയാണ് വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 20 രൂപ ഉയർന്ന് 4800 രൂപയാണ് ഇന്ന്  വില. ഒരുപവൻ സ്വർണത്തിന് 160 രൂപയുടെ വർധനവ് ഉണ്ടായി. 38400 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില(...

ഞങ്ങള്‍ ഇന്ത്യയില്‍ സമാധാനത്തോടെയാണ് ജീവിക്കുന്നത്: വീഡിയോയുമായി ഒരു ബന്ധവുമില്ല; ഇത് വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കം: മുസ്‌കാന്റെ പിതാവ്

ബെംഗളൂരു: കര്‍ണാടക ഹിജാബ് വിഷയത്തില്‍ ജയ് ശ്രീറാം വിളിച്ച ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്ക് നേരെ അല്ലാഹു അക്ബര്‍ മുഴക്കിയ മുസ്‌കാന്‍ ഖാന്‍ എന്ന വിദ്യാര്‍ത്ഥിനിയെ അഭിനന്ദിച്ചുകൊണ്ട് ഭീകര സംഘടനയായ അല്‍ ഖ്വയിദയുടെ തലവന് വീഡിയോ സന്ദേശം പുറത്തുവിട്ടതായുള്ള റിപ്പോര്‍ട്ടിന്മേല്‍ പ്രതികരിച്ച് മുസ്‌കാന്റെ പിതാവ്. തങ്ങള്‍ ഇന്ത്യയില്‍ സമാധാനത്തോടെയാണ് ജീവിക്കുന്നതെന്നും വീഡിയോയെക്കുറിച്ച് അറിയില്ലെന്നും വീഡിയോയിലുള്ള ആളുമായി ഒരു ബന്ധവുമില്ലെന്നും...

കര്‍ണാടകയില്‍ ബാങ്ക് വിളി വിവാദം തുടരുന്നു, പള്ളികള്‍ക്ക് നോട്ടീസ്

ബംഗളൂരു- കര്‍ണാടകയില്‍ ഉച്ചഭാഷിണികളുടെ ശബ്ദം കുറയ്ക്കാനും ക്രമീകരിക്കാനും  മസ്ജിദുകള്‍ക്ക് നോട്ടീസ്.  അനുവദനീയമായ ഡെസിബെല്‍ ലെവലില്‍ ഉച്ചഭാഷിണി ഉപയോഗിക്കണമെന്നാണ് പോലീസ് നല്‍കിയ നോട്ടീസില്‍ പറയുന്നത്. ബംഗളൂരുവില്‍ ഇരുനൂറിലേറെ പള്ളികള്‍ക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. പള്ളികളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ കാമ്പയിന്‍ ആരംഭിച്ചതിനു പിന്നാലെയാണ് പോലീസിന്റെ നടപടി. നോട്ടീസുകള്‍ ലഭിച്ചതിനുശേഷം  അനുവദനീയമായ ശബ്ദം ഉറപ്പുവരുത്തുന്നതിനുള്ള ഉപകരണങ്ങള്‍...

കാണാത്തവര്‍ കാണുക, കണ്ടവര്‍ വീണ്ടും കാണുക; ഇത് പാറ്റ് കമ്മിന്‍സിന്‍റെ ‘പഞ്ഞിക്കിടല്‍’- വീഡിയോ

പുനെ: അപ്രതീക്ഷിതം, ആവേശം, ആഘോഷം... ഇന്നലെ ഐപിഎല്ലില്‍ (IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-മുംബൈ ഇന്ത്യന്‍സ് (KKR vs MI) മത്സര ശേഷം ഒരൊറ്റ ചര്‍ച്ചയേ ക്രിക്കറ്റ് ലോകത്തുണ്ടായിരുന്നുള്ളൂ. ജസ്‌പ്രീത് ബുമ്രയടക്കമുള്ള (Jasprit Bumrah) മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാരെ തലങ്ങുവിലങ്ങും പറത്തി വേഗമേറിയ ഐപിഎല്‍ ഫിഫ്റ്റി അടിച്ചെടുത്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം പാറ്റ് കമ്മിന്‍സായിരുന്നു...

ചങ്ങാതി നന്നെങ്കിൽ കാലുകൾ പോലും വേണ്ട! അലിഫ് മുഹമ്മദ് എന്ന ബികോം വിദ്യാർത്ഥിയെ കോളജിലേക്ക് എടുത്തുകൊണ്ട് വരുന്ന ആര്യയും അർച്ചനയും; ലോകം നമിക്കുന്ന കൂട്ടുകാരുടെ വീഡിയോ കാണാം..

കൊല്ലം: ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടെന്നാണ് പഴംചൊല്ല്. പക്ഷേ ചങ്ങാതിമാർ നല്ലവരാണെങ്കിൽ കാലുകൾ പോലും വേണ്ടെന്ന് അലിഫ് മുഹമ്മദ് പറയും. അതെ, ജന്മനാ രണ്ട് കാലുകളുമില്ലാത്ത കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിലെ മൂന്നാം വർഷ ബികോം വിദ്യാർത്ഥി അലിഫ് മുഹമ്മദിന് തന്റെ കാലുകൾ ചങ്ങാതിമാർ തന്നെയാണ്. ഇരുകാലുകൾക്കും സ്വാധീനമില്ലെന്ന ഒരു ബുദ്ധിമുട്ടുകളും...

മേയറെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി; യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെ വധശ്രമത്തിന് കേസ്

തൃശൂര്‍ കോര്‍പറേഷന്‍ മേയറെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ അഞ്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്തു. അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന മേയര്‍ എം.കെ വര്‍ഗീസിന്റെ പരാതിയിലാണ് നടപടി. കൗണ്‍സിലര്‍മാരായ രാജന്‍ പല്ലന്‍, ജോണ്‍ ഡാനിയേല്‍, ലാലി ജെയിംസ്, ശ്രീലാല്‍ ശ്രീധര്‍, എ.കെ സുരേഷ് എന്നിവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. കുടിവെള്ളത്തിന് പകരം ചെളിവെള്ളം വിതരണം ചെയ്‌തെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷം പ്രതിഷേധം...

നടന്‍ ശ്രീനിവാസന്‍ വെന്റിലേറ്ററില്‍

കൊച്ചി:നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ വെന്റിലേറ്ററില്‍. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതി തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. മാര്‍ച്ച് 30നാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ നടന് ധമനികളിലെ രക്തമൊഴുക്കിന്...

റമദാനില്‍ തടവുകാരെ പുതുജീവിതത്തിലേക്ക് നയിച്ച് ദുബൈ പൊലിസ്

ദുബൈ:കുറ്റവാളികളെയും തടവുകാരെയും പുതിയ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ദുബൈ പൊലിസ് രംഗത്ത്. റമദാനിലെ പുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ചെറിയ കുറ്റങ്ങള്‍ ചുമത്തപ്പെട്ട തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാന്‍ സഹായിക്കുന്നതിനായി പൊലിസ് ഒരുങ്ങുന്നത്. ദുബൈ പൊലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സും ഹുസൈന്‍ സജവാനിദമാക് ഫൗണ്ടേഷനും ചേര്‍ന്നാണ് ഒരു റമദാന്‍ ചാരിറ്റബിള്‍ സംരംഭമായി ഫ്രഷ് സ്ലേറ്റ് എന്ന സംരംഭം ആരംഭിച്ചത്. ദുബൈയിലെ ശിക്ഷാനടപടികളുടെ ഭാഗമായി...
- Advertisement -spot_img

Latest News

പണിയായത് ദുബെയുടെ 2 ഓവറുകളോ? ഈ മാർജിനിൽ ജയിച്ചാൽ വിൻഡീസിനെ മറികടക്കാമായിരുന്നു; മഴ ചതിച്ചാലോ?

ചെന്നൈ: ഇന്ത്യൻ ടി20 ടീമിന്റെ യഥാർഥ ബാറ്റിങ് വിസ്‌ഫോടനത്തിലേക്ക് ടീം ഇന്ത്യ എത്തിയത് കഴിഞ്ഞദിവസമായിരുന്നു. ബാറ്റെടുത്തവരെല്ലാം കത്തിക്കയറിയതോടെ സിംബാബ്‌വെയ്‌ക്കെതിരേ ആധികാരിക ജയമാണ് ഇന്ത്യ നേടിയത്. എന്നാൽ,...
- Advertisement -spot_img