Friday, February 27, 2026

Latest news

അടിക്ക് തിരിച്ചടി; വിൽ സ്മിത്തിന് 10 വർഷത്തെ വിലക്ക്

ഓസ്‌കാർ ചടങ്ങിൽ നിന്ന് വിൽ സ്മിത്തിനെ വിലക്കി അക്കാദമി. 10 വർഷത്തേക്കാണ് ഓസ്‌കാർ ഉൾപ്പെടെയുള്ള എല്ലാ അക്കാദമി പരിപാടികളിൽ നിന്നും വിലക്കിയത്. ഓസ്കാർ വേദിയിൽ അമേരിക്കൻ നടൻ ക്രിസ് റോക്കിനെ തല്ലിയതിന് പിന്നാലെയാണ് നടപടി. അസ്വീകാര്യമായ പെരുമാറ്റമാണ് സ്മിത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് അക്കാദമി വിലയിരുത്തി. ലോസ് ഏഞ്ചൽസിൽ ചേർന്ന ബോർഡ് ഓഫ് ഗവർണേഴ്സ് യോഗത്തിലാണ്...

ലോകകപ്പ് സമയത്ത് ഖത്തറിലെ താമസക്കാര്‍ക്ക് യാത്രാ വിലക്കുണ്ടാവില്ലെന്ന് അധികൃതര്‍

ദോഹ: ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ സമയത്ത് ഖത്തറിലെ താമസക്കാര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് അധികൃതര്‍. ഇത്തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി വക്താവ് ഖാലിദ് അല്‍ നമ അറിയിച്ചു. ജുലൈ മാസത്തിന് ശേഷം ഖത്തറില്‍ നിന്ന് പുറത്തുപോകരുതെന്നും, പോയാല്‍ ലോകകപ്പ് കഴിയാതെ പിന്നെ...

ജോലി വർഷത്തിൽ രണ്ടു തവണ ബൾബ് മാറ്റിയിടൽ; ശമ്പളം 15 ലക്ഷം രൂപ! കെവിന്റേത് ലോകത്തെ അമ്പരപ്പിക്കുന്ന ജോലി

വാഷിങ്ടൺ: പലതരം ജോലികളെയും ഉയർന്ന ശമ്പളത്തേയും കുറിച്ചും കേട്ടിട്ടുണ്ടായിരിക്കും. എന്നാൽ രണ്ട് ബൾബ് മാറ്റിയിടുന്നതിന് 15 ലക്ഷം ശമ്പളം കിട്ടുക എന്ന് പറഞ്ഞാൽ ആരും ഒന്ന് അമ്പരക്കും. അമേരിക്കൻ എഞ്ചിനീയറായ കെവിൻ ഷമ്മിറ്റിന്റെ ജോലിയെ കുറിച്ചുള്ള വിവരണമാണ് ഇപ്പോൾ ലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുന്നത്. വർഷത്തിൽ രണ്ടു തവണ മാത്രം ബൾബ് മാറ്റിയിടുന്നതിനാണ് ഈ ഉയർന്ന...

ജയിലില്‍ വച്ച് സുഹൃത്തുക്കളായി: ഉടമസ്ഥനില്ലാത്ത വീട്ടില്‍ കയറി 1.76 കോടിയും 12 ലക്ഷത്തിന്റെ സ്വര്‍ണവും മോഷ്ടിച്ച് പങ്കുവച്ചു: വിദേശമദ്യവും കഴിച്ചുമടങ്ങി, വീണ്ടും ജയിലിലേക്ക്

ബംഗളൂരു: ഉടമസ്ഥനില്ലാത്ത തക്കം നോക്കി വീട്ടില്‍ നിന്നും 1.76 കോടി രൂപയും 12 ലക്ഷം രൂപയുടെ സ്വര്‍ണവും കവര്‍ന്ന കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍. സുബ്രഹ്‌മണ്യപുര സ്വദേശിയായ സുനില്‍കുമാര്‍, മാണ്ഡ്യ സ്വദേശിയായ ദിലീപ് എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവിലെ കെഎസ് ലേഔട്ടിലെ സന്ദീപ് ലാല്‍ എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. നേരത്തെ മയക്കുമരുന്ന് കേസിലും മോഷണക്കേസിലും പ്രതികളായിരുന്ന...

വരന്റെ മാലയില്‍ നിന്ന് നോട്ടുകള്‍ മോഷ്ടിക്കുന്ന സുഹൃത്ത്; വീഡിയോ വൈറല്‍

വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ഇത്തരത്തില്‍ വിവാഹചടങ്ങിനിടെ നടന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലാകുകയാണ്. വിവാഹദിനത്തില്‍ വരനെ അണിയിച്ചിരിക്കുന്ന നോട്ടുമാലയില്‍ നിന്ന് പണം കവരുന്ന സുഹൃത്തിനെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. സംഭവം എവിടെയാണ് നടന്നത് എന്ന് വ്യക്തമല്ല. വരന് ചുറ്റും ആളുകള്‍ ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ബന്ധുക്കള്‍ പറയുന്നത് ശ്രദ്ധയോടെ...

മൊബൈലില്‍ മണിക്കൂറൂകളോളം ഫയര്‍ ഗെയിം; മാനസികനില തെറ്റിയ വിദ്യാര്‍ത്ഥി ആശുപത്രിയില്‍

മൊബൈലില്‍ മണിക്കൂറൂകളോളം ഫയര്‍ ഗെയിം കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥിയെ മാനസിക അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഫോണില്‍ ഗെയിം കളിക്കുകയായിരുന്ന കുട്ടി പെട്ടെന്ന് ബോധരഹിതന്‍ ആവുകയായിരുന്നു. തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തിന്റെ വിഡിയോയാണ് ഫേസ്ബുക്കിൽ വൈറലാവുന്നത്. വിദ്യാര്‍ത്ഥിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി അബോധാവസ്ഥയിലും ഗെയിം കളിക്കുന്ന...

ഒറ്റ ചാർജിൽ കാസർകോട്ട് നിന്ന് ആലപ്പുഴയെത്തും; പുതിയ നെക്‌സോൺ ഇവി ഈ മാസം

ഇന്ത്യയിലെ ഇലക്ട്രിക് കാറുകളുടെ വിപണിയിൽ ഭൂരിഭാഗവും കൈയാളുന്നത് ടാറ്റ മോട്ടോഴ്‌സാണ്. അതിൽ തന്നെ കോംപാക്ട് എസ്.യു.വിയായ നെക്‌സോണാണ് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്നത്. എന്നിരുന്നാലും നെക്‌സോണിന്റെ റേഞ്ച് കുറവാണെന്ന പരാതി ചില സമയങ്ങളിലെങ്കിലും ഉയരാറുണ്ട്. ഇവി വാങ്ങാൻ ആഗ്രഹമുള്ള നിരവധി പേരെ പിൻവലിക്കുന്നത് ഈ കുറഞ്ഞ റേഞ്ചാണ്. ആ പ്രശ്‌നം പരിഹരിക്കാനായി റേഞ്ച് കൂടിയ പരിഷ്‌കരിച്ച നെക്‌സോൺ...

എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഇനി കാർഡ് വേണ്ട;പ്രഖ്യാപനവുമായി ആർ.ബി.ഐ

ഡൽഹി: യു.പി.ഐ സംവിധാനം ഉപയോഗിച്ച് എല്ലാ ബാങ്കുകളിലും എ.ടി.എമ്മുകളിലും കാർഡ് രഹിത പണം പിൻവലിക്കാൻ സൗകര്യം ഏർപ്പെടുത്താൻ റിസർവ് ബാങ്ക് നിർദേശം. നിലവിൽ ചില ബാങ്കുകളിൽ മാത്രമാണ് ഈ സൗകര്യം. ഇത് മറ്റെല്ലാം ബാങ്കുകളിലേക്കും വ്യാപിപ്പിക്കാനാണ് റിസർവ് ബാങ്ക്. പണവായ്പ നയപ്രഖ്യാപനത്തിൽ ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് പൂർണതോതിൽ യാഥാർഥ്യമാകുന്നതോടെ, ഡെബിറ്റ്, ക്രെഡിറ്റ്...

തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ക്ക് അപേക്ഷ ഇനി മൊബൈല്‍ ഫോണിലൂടെയും നല്‍കാം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ക്ക് അപേക്ഷ ഇനി മൊബൈല്‍ ഫോണിലൂടെയും നല്‍കാം. തദ്ദേശ സ്ഥാപനങ്ങളിലെ 213 സേവനങ്ങള്‍ ഓണ്‍ലെന്‍ ആകുന്നതോടെയാണ് അപേക്ഷകളും പരാതികളും സ്വന്തം കംപ്യൂട്ടറോ മൊബൈല്‍ ഫോണോ ഉപയോഗിച്ച് എവിടെയിരുന്നും ഏതു സമയത്തും നല്‍കാനാകുന്നത്. ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം (ഐഎല്‍ജിഎംഎസ്) വഴിയാണ് സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നത്. കുടുംബശ്രീ ഹെല്‍പ് ഡെസ്‌കിന്റെ...

18 കഴിഞ്ഞ എല്ലാവർക്കും ഞായറാഴ്ച മുതൽ ബൂസ്റ്റർ ഡോസ്

രാജ്യത്തെ 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ഞായറാഴ്ച മുതൽ കോവിഡ് ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങും. ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. എന്നാൽ എല്ലാവർക്കും സൗജന്യമായല്ല ഡോസ് നൽകുക. സ്വകാര്യ കേന്ദ്രങ്ങൾ വഴിയാണ് ബൂസ്റ്റർ ഡോസ് നൽകാനാണ് സർക്കാർ തീരുമാനം. കോവിഡ് പോരാളികൾക്കും 60 വയസ് കഴിഞ്ഞവർക്കും സർക്കാർ കേന്ദ്രങ്ങൾ വഴി നൽകും. കോവിഡ് പ്രതിരോധത്തിന്റെ അടുത്ത...
- Advertisement -spot_img

Latest News

പണിയായത് ദുബെയുടെ 2 ഓവറുകളോ? ഈ മാർജിനിൽ ജയിച്ചാൽ വിൻഡീസിനെ മറികടക്കാമായിരുന്നു; മഴ ചതിച്ചാലോ?

ചെന്നൈ: ഇന്ത്യൻ ടി20 ടീമിന്റെ യഥാർഥ ബാറ്റിങ് വിസ്‌ഫോടനത്തിലേക്ക് ടീം ഇന്ത്യ എത്തിയത് കഴിഞ്ഞദിവസമായിരുന്നു. ബാറ്റെടുത്തവരെല്ലാം കത്തിക്കയറിയതോടെ സിംബാബ്‌വെയ്‌ക്കെതിരേ ആധികാരിക ജയമാണ് ഇന്ത്യ നേടിയത്. എന്നാൽ,...
- Advertisement -spot_img