Thursday, February 26, 2026

Latest news

ചേതേശ്വര്‍ പൂജാരയും മുഹമ്മദ് റിസ്‌വാനും ഒരു ടീമില്‍; ഇന്ത്യ- പാക് താരങ്ങളുടെ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ലണ്ടന്‍: കൗണ്ടി ക്രിക്കറ്റ് ഇന്നൊരു അപൂര്‍വ സംഗമത്തിന് വേദിയായി. ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയും പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനും ഒരു ഒരേ ടീമില്‍ അരങ്ങേറുന്നുവെന്നുള്ളതാണത്. കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ (ഡിവിഷന്‍ 2) സക്‌സസിന് വേണ്ടിയാണ് ഇരുവരും കളിക്കുന്നത്. മത്സരത്തിന് മുമ്പ് സക്‌സസ് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ പുറത്തുവിട്ടിരുന്നു. https://twitter.com/SussexCCC/status/1514540374903173121?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1514540374903173121%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FSussexCCC%2Fstatus%2F1514540374903173121%3Fref_src%3Dtwsrc5Etfw രാഷ്ട്രീയ കാരണങ്ങളാല്‍ ഇന്ത്യയും പാകിസ്ഥാനും അന്താരാഷ്ട്ര...

മുസ്‌ലിം വീടുകൾ നിയമവിരുദ്ധമായി തകര്‍ക്കുന്നത് അവസാനിപ്പിക്കുക: ആംനസ്റ്റി ഇന്ത്യ

ഭോപ്പാൽ: മധ്യപ്രദേശിൽ രാമനവമി ആഘോഷങ്ങൾക്കിടെയുണ്ടായ സംഘർഷങ്ങൾക്കു പിന്നാലെ മുസ്‌ലിം വീടുകളും വ്യാപാര സ്ഥാപനങ്ങളും വ്യാപകമായി തകർത്തുകളഞ്ഞ ഭരണകൂട നടപടിയിൽ വിമർശവുമായി ആംനെസ്റ്റി. വലിയ തോതിൽ മുസ്‌ലിം സ്വത്തുവകകൾ നിയമവിരുദ്ധമായി പൊളിച്ചുനീക്കുന്ന നീക്കത്തിൽനിന്ന് ഭരണകൂടം പിന്മാറണമെന്ന് ആംനെസ്റ്റി ഇന്ത്യ വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ഖാർഗോണിലാണ് അധികൃതർ വ്യാപകമായി വീടുകളടക്കം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളും...

ട്വിറ്റർ സ്വന്തമാക്കാൻ നീക്കവുമായി എലോൺ മസ്ക്, ഓഫറിനൊപ്പം ഭീഷണിയും

ട്വിറ്റർ (Twitter) സ്വന്തമാക്കാൻ നീക്കം നടത്തി എലോൺ മസ്ക് (Elon Musk). ജനപ്രിയ സമൂഹമാധ്യമായ (Social Media) ട്വിറ്ററിന്റെ മുഴുവൻ ഓഹരികളും (Share) വാങ്ങുവാനാണ് മസ്കിന്റെ നീക്കം. ഒരു ഓഹരിക്ക് 54.20 ഡോള‍‌ർ എന്ന നിലയിൽ 43 ബില്യൺ ഡോള‌‍ർ ആകെ മൂല്യം വരുന്ന ഓഹരികൾ സ്വന്തമാക്കാനാണ് എലോൺ മസ്ക് നീക്കം നടത്തുന്നത്. യുഎസ് സെക്യൂരിറ്റീസ്...

മഅ്ദനിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു

ബെംഗളൂരു: ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ ആസ്റ്റര്‍ സി.എം.ഐ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസിര്‍ മഅ്ദനിയെ ദിവസം ഡിസ്ചാര്‍ജ് ചെയ്തു. പരിപൂര്‍ണ വിശ്രമവും നിരന്തര ചികിത്സാ നിര്‍ദേശങ്ങളും ഡോക്ടര്‍മാര്‍ നല്‍കിയതായി ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വാര്‍ത്താകുറിപ്പിലൂടെ മഅ്ദനി അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മഅ്ദനി താമസിക്കുന്ന ഫ്ളാറ്റില്‍ റമദാന്‍ നോമ്പുതുറയോടനുബന്ധിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കവെ...

രാമനവമി ഘോഷയാത്ര പള്ളിക്കു മുന്നിലെത്തിയപ്പോൾ ഡി.ജെ നിർത്തിവച്ചു; വിദ്വേഷ പ്രചാരണങ്ങൾക്കിടയിൽ മറ്റൊരു കാഴ്ച (വിഡിയോ)

മുംബൈ: ഇത്തവണ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രാമനവമി ആഘോഷങ്ങൾക്കിടെ വലിയ തോതിലുള്ള വർഗീയലഹളയും സംഘർഷങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. മധ്യപ്രദേശ്, ഗുജറാത്ത്, ബംഗാൾ, ഡൽഹി എന്നിവിടങ്ങളിലെല്ലാം പലതരത്തിലുള്ള അക്രമസംഭവങ്ങളും സംഘർഷങ്ങളും നടന്നു. മുസ്‌ലിം പള്ളികൾക്കുമുൻപിൽ ഘോഷയാത്ര നിർത്തി വിദ്വേഷ മുദ്രാവാക്യങ്ങളും ഗാനങ്ങളും മുഴക്കുന്നതായിരുന്നു പലയിടത്തും പൊതുവായി കണ്ട കാഴ്ച. എന്നാൽ, ഇതേദിവസങ്ങളിൽ രാജ്യത്തിന്റെ മറ്റൊരു ഭാഗത്ത്...

‘40ശതമാനം കമ്മിഷൻ സർക്കാർ’;ബാരിക്കേഡിന് മുകളിൽ കയറി ഡി.കെ; രോഷം

ബില്ലുകൾ മാറാൻ മന്ത്രി കമ്മിഷൻ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് കർണാടകയിൽ കരാറുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ വൻപ്രതിഷേധം സംഘടിപ്പിച്ച് കോൺഗ്രസ്. തടഞ്ഞ പൊലീസിനെ ബാരിക്കേഡിന് മുകളിൽ കയറി വെല്ലുവിളിക്കുന്ന സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിന്റെ ചിത്രവും വൈറലാണ്. കേസിൽ കർണാടക ഗ്രാമവികസനമന്ത്രി കെ.എസ്.ഈശ്വരപ്പയ്ക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റത്തിനു കേസെടുത്തിരുന്നു. മരിച്ച സന്തോഷ് പാട്ടീലിന് നീതി തേടിയാണ് കോൺഗ്രസ് സമരത്തിന്...

കർണാടക ക്ഷേത്രത്തിലെ രഥോത്സവം ആരംഭിക്കുന്നത് ഖുർആൻ പാരായണത്തോടെ

കർണാടക ബേലൂരിലെ ചെന്നകേശവ ക്ഷേത്രത്തിലെ രഥയാത്ര ആരംഭിക്കുന്നത് ഖുർആൻ പാരായണത്തോടെ. മതവിശ്വാസത്തിന് എതിരാണെന്ന് ചില ഹിന്ദു സംഘടനകൾ പറയുന്നുണ്ടെങ്കിലും ആചാരം മുടക്കാൻ ഇതുവരെ ക്ഷേത്രം അധികാരികൾ തയ്യാറായിട്ടില്ല. ഖാസി സയ്യിദ് സജീദ് പാഷയാണ് രഥയാത്രയ്ക്കു മുൻപ് ഖുർആൻ പാരായനം നടത്തിയത്. 1116ൽ ചോല വംശത്തിനെതിരെ നേടിയ നേടിയ വിജയത്തിൻ്റെ പ്രതീകമായി ഹോയ്സല രാജാവ് വിഷ്ണുവർധനയാണ് ഈ...

‘ഞങ്ങളുടെ ഭാവി തകർക്കാതിരിക്കാൻ ഇനിയും അവസരമുണ്ട്’; ഹിജാബ് അനുവദിക്കണമെന്ന് കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനി

ഹിജാബ് വിലക്ക് നീക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനി. ഹിജാബ് നിരോധനത്തിന് എതിരെ ഹൈക്കോടതിയെ സമീപിച്ച വിദ്യാര്‍ത്ഥിനികളില്‍ ഒരാളായ ആലിയ ആസാദിയാണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഞങ്ങളുടെ ഭാവി തകര്‍ക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് നിയും അവസരമുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ ടാഗ് ചെയ്ത ട്വീറ്റിലൂടെയാണ് ആലിയ ഹിജാബ് വിലക്ക് നീക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഈ...

നടി സുരഭിലക്ഷ്മി ആശുപത്രിയിലെത്തിച്ചയാൾ മരിച്ചു: മുസ്തഫയുടെ മരണം കാണാതായ ഭാര്യയേയും കുഞ്ഞിനേയും തേടുന്നതിനിടെ

തിരുവനന്തപുരം:  ഭാര്യയെയും കുഞ്ഞിനേയും തേടിയിറങ്ങി നടുറോഡിൽ കുഴഞ്ഞുവീണ യുവാവ് മരിച്ചു. പട്ടാമ്പി സ്വദേശി മുസ്തഫയാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. മനോദൗർബല്യമുള്ള ഭാര്യയെ കുഞ്ഞിനൊപ്പം കാണാതായപ്പോൾ തിരഞ്ഞിറങ്ങിയ മുസ്തഫ തൊണ്ടയാട് ബൈപ്പാസിന് സമീപമാണ് ചൊവ്വാഴ്ച കുഴഞ്ഞു വീണത്. നടി സുരഭി ലക്ഷ്മിയും സുഹൃത്തുക്കളുമാണ് മുസ്തഫയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ച് അധികം വൈകാതെ തന്നെ മുസ്തഫ മരണപ്പെട്ടിരുന്നു....

ബഹിരാകാശത്ത് ‘ബീഫ്’ എത്തി; പശുവിനെ അറുത്തല്ല, നിര്‍മ്മിച്ചത്.!

ന്യൂയോര്‍ക്ക്: ബഹിരാകാശാത്ത് ബീഫ് നിര്‍മ്മിക്കുന്നു. കൃ-ത്രിമ മാംസ ഉത്പാദനം മൈക്രോ ഗ്രാവിറ്റിയിൽ നിര്‍മ്മിക്കുന്ന ദൗത്യത്തിന് അവസാന രൂപമായി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ കനേഡിയൻ നിക്ഷേപകന്‍ മാർക്ക് പാത്തി, യുഎസ് സംരംഭകൻ ലാറി കോണർ, മുൻ ഇസ്രയേലി എയർഫോഴ്‌സ് പൈലറ്റ് എയ്റ്റാൻ സ്റ്റിബ്ബ് എന്നിവരാണ് ഈ ദൗത്യത്തിന് പിന്നില്‍. ഇസ്രയേലി ഫുഡ്-ടെക് കമ്പനിയായ അലെഫ് ഫാംസിന്റെ ടെക്നോളജി...
- Advertisement -spot_img

Latest News

രൂക്ഷ വിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം; ‘ഗംഭീര്‍ ഇന്ത്യന്‍ ടീമിലും രാഷ്ട്രീയം കലര്‍ത്തുന്നു’

ഇസ്ലാമാബാദ്: ടി20 ലോകകപ്പിന്റെ സൂപ്പര്‍ 8 ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോടേറ്റ വന്‍ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം അഹമ്മദ്...
- Advertisement -spot_img