Thursday, February 26, 2026

Latest news

കരിപ്പൂരിൽ കസ്‌റ്റംസ്‌ പരിശോധന കഴിഞ്ഞിറങ്ങിയവരിൽ നിന്ന് 2.5 കിലോ സ്വർണം പിടിച്ചു; 10 പേർ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ട് കിലോ എഴുനൂറ് ഗ്രാം സ്വർണം പൊലീസ് പിടികൂടി. വിപണിയിൽ ഒന്നര കോടി രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചതെന്ന് പൊലീസ് അറിയിച്ചു. മൂന്ന് യാത്രക്കാരടക്കം 10 പേർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ദുബായിൽ നിന്നും എത്തിയ കാഞ്ഞങ്ങാട് സ്വദേശി അസറുദ്ദീൻ, ഷാർജയിൽ നിന്നെത്തിയ കണ്ണൂർ...

സുബൈർ വധം: അന്വേഷണം എരട്ടക്കുളം വെട്ടുകേസ് പ്രതികളിലേക്ക്, 5 പേർ ജാമ്യത്തിലിറങ്ങിയത് കഴിഞ്ഞ മാസം

പാലക്കാട്: പാലക്കാട്ടെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിൽ അന്വേഷണം പഴയ വെട്ടുകേസ് പ്രതികളിലേക്കും. ഒരു വർഷം മുമ്പ് സക്കീർ ഹുസൈൻ എന്ന എസ്ഡിപിഐ പ്രവർത്തകനെ എരട്ടക്കുളം തിരിവിൽ വച്ച് വെട്ടിയ കേസിലെ പ്രതികളായ സുദർശനൻ, ശ്രീജിത്ത്, ഷൈജു ഉൾപ്പടെ അഞ്ച് പേരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഒരു മാസം മുമ്പ് ഇവർ ജാമ്യത്തിലിറങ്ങിയിരുന്നുവെന്ന് പൊലീസിന്...

ഇസ്‌ലാം വിരുദ്ധ പാര്‍ട്ടി റാലിയില്‍ ഖുര്‍ആന്‍ കത്തിച്ചു; സ്വീഡനില്‍ പ്രതിഷേധം ശക്തം; കലാപം

സ്റ്റോക്ക്‌ഹോം: സ്വീഡനില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ക്കും അവയുടെ ഇസ്‌ലാം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ പ്രതിഷേധം ശക്തം. പ്രതിഷേധ പ്രകടനങ്ങള്‍ ശക്തമായതോടെ കലാപ സമാനമായ അന്തരീക്ഷമാണ് സ്വീഡനില്‍. സ്വീഡനിലെ തീവ്ര വലതുപക്ഷ- കുടിയേറ്റ വിരുദ്ധ, ഇസ്‌ലാം വിരുദ്ധ പാര്‍ട്ടിയായ സ്ട്രാം കുര്‍സ് പാര്‍ട്ടിയുടെ നേതാവ് കഴിഞ്ഞ ദിവസം പൊതുനിരത്തില്‍ വെച്ച് ഖുര്‍ആന്‍ കോപ്പി കത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം...

സുബൈർ വധം: രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐ‌ആർ; ആരെയും പ്രതിചേര്‍ത്തിട്ടില്ല

പാലക്കാട്∙ എലപ്പുള്ളിയില് കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്ത്തകന് സുബൈറിന്റേതു രാഷ്ട്രീയ കൊലപാതകമെന്ന് എഫ്ഐആര്. മാരകായുധങ്ങള് ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണ് നടന്നത്. സംഭവത്തില് ആസൂത്രണമുണ്ട്. എഫ്ഐആറില് ആരെയും പ്രതിചേര്ത്തിട്ടില്ല. സുബൈറിന്റെ പിതാവ് അബൂബക്കറിന്റെ മൊഴിയുെട അടിസ്ഥാനത്തിലാണ് എഫ്ഐആര്. വെള്ളിയാഴ്ച ഉച്ചക്കഴിഞ്ഞാണ് പാലക്കാട് എലപ്പുള്ളിയില് എസ്ഡിപിഐ പ്രവര്ത്തകനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. എലപ്പുള്ളി പാറ സ്വദേശിയും എസ്ഡിപിഐ പ്രാദേശിക ഭാരവാഹിയുമായ...

വൻമാറ്റങ്ങളുമായി വാട്സാപ്പ്; ഗ്രൂപ്പുകൾക്കായി 4 പുതിയ ഫീച്ചറുകൾ

ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിൽ വൻമാറ്റങ്ങൾ. പ്രത്യേക ഗ്രൂപ്പുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന കമ്മ്യൂണിറ്റി ഫീച്ചറാണ് ഇതിൽ പ്രധാനം. അഡ്‌മിൻ ഡിലീറ്റ്, കൂടുതൽ പേർക്ക് വോയ്‌സ് കോളുകൾ, സന്ദേശ പ്രതികരണങ്ങൾ, വലിയ ഫയൽ പങ്കിടൽ എന്നിവയാണ് മറ്റു മാറ്റങ്ങൾ. വാട്സാപ് കമ്മ്യൂണിറ്റി ഫീച്ചർ കമ്മ്യൂണിറ്റികൾ ഉപയോക്താക്കളെ മുഴുവൻ കമ്മ്യൂണിറ്റിയിലേക്കും അയച്ച അപ്‌ഡേറ്റുകൾ സ്വീകരിക്കാനും അവർക്ക്...

പാലക്കാട് വീണ്ടും അരുംകൊല; ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി

പാലക്കാട്: പാലക്കാടിനെ ഞെട്ടിച്ച് മറ്റൊരു അരുംകൊല കൂടി. പാലക്കാട് നാട്ടുകൽ കോടക്കാട് ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചക്കലത്തിൽ ഹംസയാണ് ഭാര്യ ആയിഷയെ കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം. ഹംസയെ നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പാലക്കാട് കിഴക്കഞ്ചേരി കോട്ടേക്കുളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നത് ജില്ലയെ ഞെട്ടിച്ചിരുന്നു. ഒടുകിന്‍ ചോട് കൊച്ചുപറമ്പില്‍...

കൊവിഡ് കുറഞ്ഞെങ്കിലും പൊലീസുകാരുടെ കഷ്ടപ്പാടിന് മാത്രം കുറവില്ല; പലരും സ്വന്തം പോക്കറ്റിലെ പണം ചെലവാക്കിയാണ് ഇപ്പോഴും ആ സർക്കാർ ഉത്തരവ് പാലിക്കുന്നത്

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങൾ ഇപ്പോൾ ബാധകം അപമൃത്യുവിനും കുറ്റവാളികൾക്കും മാത്രം. രണ്ടിലും വലയുന്നത് പൊലീസുകാരും മരിച്ചവരുടെ ഉറ്റവരും തടവുകാരും. പോസ്റ്റ്‌മോർട്ടത്തിനും ജയിൽ പ്രവേശനത്തിനും ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കുന്ന സർക്കാർ ഉത്തരവ് പ്രാബല്യത്തിലുള്ളതാണ് പ്രശ്നം. സർക്കാർ ആശുപത്രികളിൽ പലയിടത്തും ആർ.ടി.പി​.സി.ആർ പരി​ശോധനയ്ക്ക് സമയപരി​ധി​യുമുണ്ട്. പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ കുറഞ്ഞത് മൂന്നു മണിക്കൂർ വൈകും. ചിലപ്പോൾ അടുത്ത ദിനത്തിലേക്ക്...

പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ, വിജ്ഞാപനം ഈയാഴ്ച തന്നെ ഇറങ്ങിയേക്കുമെന്ന് സൂചന

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിനെ സംബന്ധിച്ച് കേന്ദ്ര സർക്കാർ അന്തിമ തീരുമാനം എടുത്തതായി സൂചന. ഒരു ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത് സംബന്ധിച്ചുള്ള അന്തിമതീരുമാനങ്ങൾ എടുത്ത് കഴിഞ്ഞെന്നും ഈയാഴ്ച തന്നെ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം ഇറങ്ങിയേക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. കഴിഞ്ഞയാഴ്ച രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നടന്ന അക്രമസംഭവങ്ങളിൽ...

മോൾക്ക് സുഖമില്ല ആംബുലൻസിലാണ്, ബിസ്കറ്റ് വാങ്ങിത്തരാമോ? മാതൃകയായി പൊലീസ്

അടൂർ ഏനാത്ത് പൊലീസിന് ഒരു സാധാരണ ദിനമായിരുന്നു അന്ന്. അപ്രതീക്ഷിതമായി എത്തിയ ഫോൺ കോളും പിന്നീടുള്ള സംഭവവികാസങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി മാറി. കബളിപ്പിക്കാനാണെന്ന് ആദ്യം കരുതിയെങ്കിലും ദൗത്യം പൂർത്തിയാക്കിയതോടെ പൊലീസിൻ്റെ മാതൃകാപരമായ സേവനത്തിന് കൈയ്യടി ലഭിക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടയാണ് പൊലീസ് സ്റ്റേഷനിലേക്ക് സഹായം അഭ്യർഥിച്ച് ഫോൺ വിളി എത്തിയത്. മോൾക്ക്...

ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 60 ലക്ഷം നേടിയ പ്രവാസി ഇന്ത്യക്കാരനെ വിവരമറിയിക്കാനാവാതെ സംഘാടകർ

അബുദാബി: അബുദാബി ബി​ഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ ഇന്ത്യക്കാരന് സമ്മാനം. 065049 എന്ന ടിക്കറ്റിലൂടെ മനുഭായ് ചൗഹാനാണ് 3,00,000 ദിർഹം (അറുപത് ലക്ഷത്തിലധികം ഇന്ത്യൻ രൂപ) സ്വന്തമാക്കിയത്. നറുക്കെടുപ്പ് വേദിയിൽ വെച്ചുതന്നെ സന്തോഷ വാർത്ത അറിയിക്കാൻ മനുഭായ് ചൗഹാനെ ഫോണിൽ ബന്ധപ്പെടാൻ ബി​ഗ് ടിക്കറ്റ് അവതാരക ബുഷ്റ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സമ്മാനാർഹനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന് ബി​ഗ് ടിക്കറ്റ് സംഘാടകർ അറിയിച്ചു. ബി​ഗ് ടിക്കറ്റിന്റെ ഈ മാസത്തെ...
- Advertisement -spot_img

Latest News

രൂക്ഷ വിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം; ‘ഗംഭീര്‍ ഇന്ത്യന്‍ ടീമിലും രാഷ്ട്രീയം കലര്‍ത്തുന്നു’

ഇസ്ലാമാബാദ്: ടി20 ലോകകപ്പിന്റെ സൂപ്പര്‍ 8 ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോടേറ്റ വന്‍ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം അഹമ്മദ്...
- Advertisement -spot_img