Tuesday, February 24, 2026

Latest news

ഡോ.ജോ ജോസഫ് തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി, മത്സരിക്കുന്നത് സിപിഎം ചിഹ്നത്തിൽ

കൊച്ചി: ഡോ. ജോ ജോസഫ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയാകും. എൽ.ഡി.എഫ് നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിൽ കൺവീനർ ഇ.പി ജയരാജനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. തൃക്കാക്കരയിൽ വൻവിജയമുണ്ടാകുമെന്ന് ഇ.പി ജയരാജൻ വ്യക്തമാക്കി. യു.ഡി.എഫ് ദുർബലപ്പെടുകയാണ്. നിരാശരുടേയും വികസന വിരുദ്ധരുടെയും മുന്നണിയായി യു.ഡി.എഫ് മാറിയെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി.

വാട്ട്സ്ആപ്പില്‍ റിയാക്ഷന്‍സ് ഇന്നുമുതല്‍; സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചു

വാട്ട്‌സ്ആപ്പ് മെസേജ് റിയാക്ഷൻ ഫീച്ചർ ഇന്ന് മുതല്‍ അവതരിപ്പിക്കുമെന്ന് മെറ്റ മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് . ഈ സവിശേഷതയെക്കുറിച്ച് ഞങ്ങൾ വളരെക്കാലമായി വിവിധ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഒടുവിൽ അത് യാഥാര്‍ത്ഥ്യമാകുകയാണ്. ടെലിഗ്രാം, ഇൻസ്റ്റാഗ്രാം പോലുള്ള ജനപ്രിയ ആപ്പുകൾ ഇതിനകം തന്നെ ഈ പ്രത്യേകത ലഭ്യമാണ്. സാധാരണ പ്രതികരണത്തിന് ഈ ആപ്പുകളില്‍ രസകരമായ ആനിമേറ്റഡ് ഇമോജികൾ...

വേനൽമഴ കനിഞ്ഞു, കേരളത്തിൽ ഇതുവരെ 66 ശതമാനം അധികമഴ

കൊച്ചി:കേരളത്തിന്‍റെ കാലാവസ്ഥ മാറി മറിയുകയാണ്. ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്തും അപ്രതീക്ഷിതമായി മഴ കിട്ടുന്നു. മാര്‍ച്ച് 1 മുതല്‍ മെയ് 30 വരെയാണ് കേരളത്തില്‍  വേനല്‍ക്കാലമായി കണക്കാക്കുന്നത്. ഇാ വേനല്‍ക്കാലത്ത് ഇതുവരെ കേരളത്തില്‍ 66 ശതമാനം അധിക മഴയാണ് പെയ്തത്. 156.1 മി.മി. മഴ കിട്ടേണ്ട സ്ഥാനത്ത് പെയ്തിറങ്ങിയത് 259 മി.മി.മഴ.ഏറ്റവും കൂടുതല്‍ മഴ കിട്ടിയത്  കാസര്‍കോട് ജില്ലയിലാണ്....

മഞ്ജുവാര്യരുടെ പരാതി; ഭീഷണിപ്പെടുത്തിയ സംവിധായകൻ സനൽകുമാർ ശശിധരൻ, പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ  സനൽകുമാർ  ശശിധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് നിന്ന് പൊലീസ് നെയ്യാറ്റിൻകരയിലെ വീട്ടിലെത്തിയാണ് പാറശ്ശാല പൊലീസ് കസ്റ്റഡിയിലെടുത്തത്. മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു എന്ന് രാവിലെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കമ്മീഷണർ ഓഫീസിൽ നേരിട്ടെത്തി മഞ്ജു വാര്യർ പരാതി നൽകിയിരുന്നു.  സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്നാണ്...

പിതാവിന്റെ അവസാന ആഗ്രഹത്തിന്റെ ഭാഗമായി മുസ്‌ലിം പള്ളിക്ക് 1.5 കോടിയുടെ സ്ഥലം വിട്ടുനില്‍കി ഹിന്ദു സഹോദരിമാര്‍

കാസിപൂര്‍: പിതാവിന്റെ അന്ത്യാഭിലാഷം സഫലീകരിക്കാനായി മുസ്‌ലിം പള്ളിക്ക് വേണ്ടി 1.5 കോടിയുടെ സ്ഥലം വിട്ടുനല്‍കി ഹിന്ദു സഹോദരിമാര്‍. സ്വന്തം സ്ഥലത്തിലെ നാല് ഏക്കറോളം വരുന്ന സ്ഥലം ഇവര്‍ പള്ളിയുടെ പുനര്‍നിര്‍മാണത്തിനും മറ്റുമായി വിട്ടുനല്‍കിയത്. ഉത്തരാഖണ്ഡിലെ ഉദ്ധംസിംഗ് നഗര്‍ ജില്ലയിലെ കാസിപൂരിലാണ് ഹിന്ദു സഹോദരികള്‍ സ്ഥലം വിട്ടുനല്‍കിയത്. രാജ്യത്തിന്റെ പല ഭാഗത്തും വര്‍ഗീയ സംഘര്‍ഷങ്ങളുടെ വാര്‍ത്തകള്‍ വരുമ്പോഴാണ്...

പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ശ്രദ്ധേയനായ ജയ്‌സല്‍ പണം തട്ടിയ കേസില്‍ അറസ്റ്റില്‍

താനൂര്‍: താനൂര്‍ ഒട്ടുംപുറം തൂവല്‍ തീരത്ത് കാറില്‍ ഇരിക്കുകയായിരുന്ന പുരുഷനെയും സ്ത്രീയെയും മൊബൈലില്‍ ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ആവില്‍ ബീച്ച് കുട്ടിച്ചിന്റെപുരക്കല്‍ ജയ്‌സലാണ് അറസ്റ്റിലായത്. പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന വ്യക്തിയാണ് ജയ്‌സല്‍. പ്രളയകാലത്ത് ചുമല്‍ ചവിട്ടുപടിയാക്കി ആളുകളെ രക്ഷിച്ച ജയ്‌സലിനെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരുന്നത്. 2021 ഏപ്രില്‍...

മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍

കോഴിക്കോട് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാമനാട്ടുകരയില്‍ മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നീലിത്തോട് പാലത്തിന് സമീപത്ത് നടവഴിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറുമണിയോടെ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്. ഫറോക്ക് പൊലീസും വനിതാ സെല്‍ അധികൃതരും സ്ഥലത്തെത്തി. സംഭവത്തില്‍...

ഐഫോൺ 13ന് ആമസോണിൽ 13090 രൂപയുടെ കിഴിവ്

പ്രമുഖ ഓൺലൈൻ ഷോപ്പിങ് സൈറ്റായ ആമസോണിൽ സമ്മർ സെയിൽ 2022ന്  തുടക്കമായി. പ്രമുഖ ബ്രാൻഡിലെ സ്മാർട്ട് ഫോണുകൾക്ക് വൻ കഴിവാണ് ആമസോൺ നൽകുന്നത്. ആപ്പിൾ ഐഫോൺ 13 ന് മനംമയക്കുന്ന ഓഫർ ആമസോൺ മുന്നോട്ടുവെക്കുന്നു. അടിസ്ഥാന 128 ജിബി മോഡലിന് ആമസോണിൽ 66,900 രൂപ മാത്രമാണ് വില. ഇതേ മോഡൽ ആപ്പിൾ ഇന്ത്യ ഇ-സ്റ്റോറിൽ...

‘എങ്ങനെ നടുവൊടിക്കാം’; യുവാവിന്റെ നട്ടെല്ലില്‍ 2 കമ്പിയും 6 സ്ക്രൂവും; വിഡിയോ

കാറുകളിൽ അഭ്യാസം കാണിക്കുന്നവർക്കു ഒരു പാഠമാണ് ഈ യുവാവിന്റെ പ്രകടനം. കൃത്യമായ മുന്നൊരുക്കങ്ങളും പരിശീലനവുമില്ലാതെ സ്റ്റണ്ട് ചെയ്യാൻ ഇറങ്ങിയാൽ ഇതായിരിക്കും അനുഭവം. പിക്ക്അപ്പ് ട്രക്ക് ഉയർത്തി ചാടിച്ച് നടുവിന് പരുക്കു പറ്റിയ യുവാവ് പങ്കുവച്ച് വിഡിയോയും കുറിപ്പുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ട്രക്കിൽ സ്റ്റണ്ട് ചെയ്തുകൊണ്ട് എങ്ങനെ നടുവൊടിക്കാം എന്നാണ് യുവാവ് വിഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. വാഹനത്തിന്റെ...

ഷവർമ മാത്രമല്ല; ശ്രദ്ധിച്ചില്ലെങ്കിൽ ഇവയും അപകടകാരിയായേക്കാം; ജാഗ്രത

പാലക്കാട്: ഷവർമ മാത്രമല്ല ശ്രദ്ധിച്ചില്ലെങ്കിൽ ഏതു ഭക്ഷണവും അപകടകാരിയായേക്കാം. പഴകിയ ഭക്ഷണം, ഇവയിൽ കലരുന്ന രാസവസ്തുക്കൾ, മലിനജലം എന്നിവയിലൂടെ ഭക്ഷ്യവിഷബാധയുണ്ടാകാം. ഭക്ഷണം പാചകം ചെയ്യുമ്പോഴും സൂക്ഷിച്ചു വയ്ക്കുമ്പോഴുമുണ്ടാകുന്ന അശ്രദ്ധ അണുബാധയ്ക്കു കാരണമാകും. ഭക്ഷണം കഴിച്ച ശേഷം ഒന്നോ രണ്ടോ മണിക്കൂറിനുള്ളിലോ ഒരു ദിവസത്തിന്റെ ഇടവേളയിലോ ലക്ഷണം പ്രകടമാകും. ഇതു ഗുരുതരമായാൽ തലച്ചോറിനെയും നാഡീവ്യൂഹത്തെയും വരെ ബാധിച്ചു...
- Advertisement -spot_img

Latest News

കര്‍ണാടകയില്‍ 16 വയസ്സിന് താഴെയുള്ളവർക്ക് ഫോൺ ഉപയോഗത്തിൽ നിയന്ത്രണം; നിർദേശം ഉടൻ പുറത്തിറക്കും

ബംഗളൂരു: 16 വയസിൽ താഴെയുള്ള കുട്ടികൾ മൊബൈൽ ഫോണും സമൂഹമാധ്യമങ്ങളും ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കവുമായി കർണാടക. ബംഗളൂരുവിൽ നടന്ന വൈസ് ചാൻസിലർമാരുടെ കോൺക്ലേവിൽ മുഖ്യമന്ത്രി...
- Advertisement -spot_img