സെപ്റ്റംബർ ഒന്നു മുതൽ രണ്ടുമാസകാലത്തേക്ക് യുഎഇയിലെ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയാളി പ്രവാസികൾക്കായി ഹെൽപ്പ് ഡെസ്ക് രൂപീകരിക്കാൻ തീരുമാനിച്ചു. നോർക്ക - റൂട്സിന്റെയും ലോക കേരള സഭ സെക്രട്ടറിയേറ്റിന്റെയും നേതൃത്വത്തിൽ നടന്ന ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
പരമാവധി മലയാളികളിലേക്ക് പൊതുമാപ്പിന്റെ...
കൊച്ചി: ഓടിക്കൊണ്ടിരുന്ന ബസ്സിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു. കളമശ്ശേരി എച്ച് എം ടി ജംങ്ഷനിലാണ് സംഭവം. ഇടുക്കി സ്വദേശി അനീഷ് (34) ആണ് കൊല്ലപ്പെട്ടത്. ബസിൽ ഓടിക്കയറിയ പ്രതി അനീഷിനെ കുത്തിയശേഷം ഇറങ്ങിയോടുകയായിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഹുബ്ബള്ളി: 'ഓപ്പറേഷൻ കമല'യിലൂടെ കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബി.ജെ.പി-ജെ.ഡി.എസ് സഖ്യം ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. 100 കോടി രൂപ വാഗ്ദാനം ചെയ്ത് കോൺഗ്രസ് എം.എൽ.എമാരെ കൈയിലെടുക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. എന്നാൽ സാമ്പത്തിക പ്രലോഭനത്തിൽ കോൺഗ്രസ് എം.എൽ.എമാർ വീഴില്ലെന്നും സർക്കാരിനെ തകർക്കാനുള്ള ശ്രമം നടക്കില്ലെന്നും ബി.ജെ.പി ഓർക്കണമെന്ന് സിദ്ധരാമയ്യ പറഞ്ഞു. വെള്ളിയാഴ്ച ഹുബ്ബള്ളി...
തൊടുപുഴ (ഇടുക്കി): പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കും ഇനി വീഡിയോകോണ്‍ഫറൻസ് വഴി വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ അവസരം ഒരുങ്ങുന്നു. ഇതിന് ചട്ട ഭേദഗതി കൊണ്ടുവരാന്‍ ഇടുക്കി ചെറുതോണിയില്‍നടന്ന തദ്ദേശ അദാലത്തില്‍ മന്ത്രി എം.ബി. രാജേഷ് നിര്‍ദേശം നല്‍കി.
ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ.ജേക്കബ് മുഖേന ജനന-മരണ-വിവാഹ രജിസ്ട്രാര്‍ കൂടിയായ പഞ്ചായത്ത് സെക്രട്ടറി വി.കെ. ശ്രീകുമാര്‍ നല്‍കിയ പരാതി, സംസ്ഥാനത്തെ...
അമേരിക്കയും ദക്ഷിണ കൊറിയയും ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ കേസുകൾ വർദ്ധിക്കുന്നതിനിടയിൽ, മറ്റൊരു കോവിഡ് -19 പൊട്ടിത്തെറിക്ക് ഇന്ത്യ തയ്യാറായിരിക്കണം, ഒരു വിദഗ്ധൻ പറഞ്ഞു. യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ (സിഡിസി) കണക്കുകൾ പ്രകാരം, രാജ്യത്തെ 25 സംസ്ഥാനങ്ങളിൽ കോവിഡ് അണുബാധകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ദക്ഷിണ കൊറിയയിലും സമാനമായ വ്യാൻ സാധ്യത കാണുന്നു. ലോകാരോഗ്യ...
ഒരു അസാധാരണ സംഭവത്തിനാണ് കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ജയ്പുര്‍ പോലീസ് സ്‌റ്റേഷന്‍ സാക്ഷ്യം വഹിച്ചത്. തട്ടിക്കൊണ്ടുപോയ പ്രതിയെ വിട്ടുപിരിയാനാകാതെ രണ്ട് വയസുകാരന്‍ വാശി പിടിച്ചതാണ് ആ സംഭവം. കുഞ്ഞ് കരയുന്നത് കണ്ട് പ്രതിയും കരഞ്ഞു. ഇതോടെ പോലീസുകാര്‍ കുഴങ്ങി. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
14 മാസം മുമ്പാണ് പൃഥ്വി എന്ന കുട്ടിയെ പ്രതിയായ...
ന്യൂഡൽഹി: ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം 2024ലെ ഏറ്റവും സമ്പന്നരായ പ്രവാസി ഇന്ത്യക്കാരുടെ പട്ടികയിൽ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പിന്റെ ചെയർമാനുമായ എം.എ യൂസുഫലി ആദ്യ പത്തിൽ. 55,000 കോടി സമ്പാദ്യവുമായി എട്ടാം സ്ഥാനത്താണ് അദ്ദേഹം. അതേസമയം, മലയാളികളിൽ ഒന്നാം സ്ഥാനത്താണ് യൂസുഫലി. ഹുറുൺ ഇന്ത്യയുടെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ 40ാം സ്ഥാനത്തുമാണ്. ലോകമെമ്പാടും...
ആലപ്പുഴയിലെ വിവാഹ പന്തലില്‍ പപ്പടത്തിന്റെ പേരില്‍ കൂട്ടത്തല്ല് നടന്ന സംഭവത്തിന് സമാനമായി വിവാഹ വേദികള്‍ കൂട്ടത്തല്ലിന് സാക്ഷിയാകേണ്ടി വരുന്ന സംഭവങ്ങള്‍ നിരവധിയാണ്. വിവാഹ വേദിയിലെ കൂട്ടത്തല്ലിന്റെ കാരണങ്ങളും വ്യത്യസ്തങ്ങളാണ്. കഴിഞ്ഞ ദിവസം തെലങ്കാനയിലെ നിസാമാബാദിലെ ഒരു വിവാഹ വേദിയില്‍ നടന്ന കൂട്ടത്തല്ല് ഇതോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്.
നിസാമാബാദിലെ നവിപേട്ടില്‍ വധുവിന്റെ വീട്ടില്‍ വച്ച് നടത്തിയ...
കാസർകോട്: പദ്ധതി വീതം വെപ്പിൽ യു.ഡി.എഫ് അംഗങ്ങൾ പ്രതിനിധാനം ചെയ്യുന്ന ഡിവിഷനുകളെ പൂർണമായും തഴയുന്നതായി ആരോപിച്ച് വ്യാഴാഴ്ച ചേർന്ന ജില്ലാ പഞ്ചായത്ത് യോഗം ബഹളത്തിൽ മുങ്ങി.
ജൂലൈ 18ന് ചേർന്ന ജില്ലാ പഞ്ചായത്ത് യോഗത്തിൽ പദ്ധതി ഭേദഗതി എന്ന അജണ്ടയുണ്ടായിരുന്നു.എന്നൽ ആ യോഗത്തിൽ ഇക്കാര്യം ചർച്ചക്കെടുത്തില്ല. യു.ഡി.എഫ് അംഗങ്ങൾ ഇത് ചോദ്യം ചെയ്തപ്പോൾ പിന്നീട് ചർച്ച...
ഹൈദരാബാദ്: ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തിയെന്ന് ഹൈദരാബാദ് പൊലീസ്. 14 വയസുകാരനാണ് സ്വന്തം വീട്ടിൽ വച്ച് പെൺകുട്ടിയെ ഇത്രയും...