ബ്രദേഴ്‌സ് പത്വാടിയുടെ നേതൃത്വത്തിൽ ജനകീയ ലഹരി വിരുദ്ധ സംഗമവും ബോധവത്കരണ ക്ലാസ്സും വെള്ളിയാഴ്ച

0
83

ഉപ്പള :സമൂഹത്തെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന ലഹരി മാഫിയക്കെതിരെ SAY NO TO DRUGS എന്ന പ്രമേയവുമായി ബ്രദേഴ്‌സ് പത്വാടിയുടെ നേതൃത്വത്തിൽ ജനകീയ ലഹരി വിരുദ്ധ സംഗമവും ബോധവത്കരണ ക്ലാസ്സും സെപ്റ്റംബർ 27 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് പത്വാടിയിൽ സംഘടിപ്പിക്കുന്നു.

പ്രസ്തുത യോഗം M K അലിമാസ്റ്റർ സ്വാഗതം പറയും. T A മൂസ അദ്ധ്യക്ഷത വഹിക്കും. MLA AKM അഷ്‌റഫ്‌ ഉത്ഘാടനം ചെയ്യും.ബോധവൽക്കരണ ക്ലാസ്സ്‌ സിവിൽ ഓഫീസർ മധു നിർവഹിക്കും.

ഡിവൈഎസ്പി സുനിൽ കുമാർ,മഞ്ചേശ്വരം പോലീസ് ഇൻസ്‌പെക്ടർമാരായ തോൽസൻ പി ജോസഫ്,നിഖിൽ എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും. വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കും

LEAVE A REPLY

Please enter your comment!
Please enter your name here