Saturday, February 21, 2026

Latest news

ഗ്രൗണ്ടില്‍ ചാടിയിറങ്ങിയ ആരാധകനെ ഒറ്റക്ക് പൊക്കിയെടുത്ത് പൊലീസുകാരന്‍, അന്തംവിട്ട് കോലി

കൊല്‍ക്കത്ത: ഐപിഎല്ലില്‍(IPL 2022) മത്സരങ്ങള്‍ നടക്കുമ്പോള്‍ ആരാധകര്‍ തങ്ങളുടെ ഇഷ്ടതാരങ്ങളെ കാണാനായി ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങുന്നത് പുതുമയുള്ള കാഴ്ചയല്ല. ഇന്നലെ കൊല്‍ക്കത്തയില്‍ നടന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്(LSG v RCB) മത്സരത്തിനിടെയ വിരാട് കോലിയെ(Virat Kohli) കാണാനും ഒരു ആരാധകന്‍ ഗ്രൗണ്ടിലിറങ്ങി. ലഖ്നൗ ബാറ്റിംഗിനിടെ അവസാന ഓവറിലായിരുന്നു സംഭവം. ഹര്‍ഷാല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍...

കൊലക്കേസ് പ്രതിയുടെ മകളുടെ വിവാഹച്ചടങ്ങിൽ മഞ്ചേശ്വരം എംഎൽഎ പങ്കെടുത്തതിൽ വിവാദം

കാസര്‍കോട്: കൊലക്കേസ് പ്രതിയുടെ മകളുടെ വിവാഹ ചടങ്ങിൽ മഞ്ചേശ്വരം എംഎൽഎ പങ്കെടുത്തതിനെ ചൊല്ലി യുഡിഎഫിൽ വിവാദം. പെർളയിലെ യൂത്ത് കോൺഗ്രസ്‌ നേതാവ് അബ്ദുൾ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി അബ്ദുള്ള കുഞ്ഞിയുടെ മകളുടെ വിവാഹ ചടങ്ങിലാണ് മഞ്ചേശ്വരം എംഎൽഎ എകെഎം അഷറഫ് പങ്കെടുത്തത്. എംഎൽഎക്കെതിരെ യൂത്ത് കോൺഗ്രസ്‌ ജില്ലാ നേതൃത്വം രംഗത്തെത്തി. കഴിഞ്ഞ ഞായറാഴ്ച്ചയാണ്...

രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു

രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച് വിജ്ഞാപനം ഇറക്കി. ജൂണ്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രബല്യത്തില്‍ വരും. കാറുകള്‍ക്ക് 1000 സിസി 2094 രൂപയും, 1000 സിസിക്കും – 1500 സിസിക്കും ഇടയില്‍- 3416 രൂപയും, 1500 സിസിക്ക് മുകളില്‍ -7897 രൂപയുമായി പ്രീമിയം ഉയരും. ഇരുചക്രവാഹനങ്ങള്‍ക്ക് 75സിസി വരെ – 538 രൂപയും...

ഗാന്ധിവധം ശരിയായിരുന്നു; ഗോഡ്‌സെയാണ് യഥാർഥ നായകൻ: ഹിന്ദു മഹാസഭ

തൃശൂർ: നാഥൂറാം വിനായക് ഗോഡ്‌സെയാണ് രാജ്യത്തിന്റെ യഥാർഥ നായകനെന്ന് ഹിന്ദുമഹാസഭ ദേശീയ അധ്യക്ഷൻ മുന്നാകുമാർ ശർമ. ഗാന്ധിവധം ശരിയായ നടപടിയായിരുന്നുവെന്നും തൃശൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഗാന്ധി ഒരു തെറ്റായിരുന്നു. ഗോഡ്‌സെയാണ് ശരി. പാകിസ്താനും ഇന്ത്യയുമായി രാഷ്ട്രത്തെ വിഭജിക്കുകയാണ് ഗാന്ധിയും നെഹ്‌റുവും ചെയ്തത്. രാജ്യത്തിന്റെ ഐക്യവും ഏകതയും കാത്തുസൂക്ഷിക്കുന്നതിനാണ് ഗോഡ്‌സെ...

‘റെയ്ഡ് ചെയ്യാനോ കുറ്റം ചുമത്താനോ പാടില്ല’; ലൈംഗിക തൊഴിൽ നിയമവിധേയമാക്കി സുപ്രിംകോടതി

ന്യൂഡൽഹി: ലൈംഗിക തൊഴിൽ നിയമവിധേയമാക്കി സുപ്രിംകോടതി. ലൈംഗിക തൊഴിലാളികളോട് പൊലീസ് മനുഷ്യത്വപരമായി പെരുമാറണം. റെയ്ഡ് ചെയ്യാനോ അവർക്കെതിരെ കുറ്റം ചുമത്താനോ പാടില്ല. ലൈംഗിക തൊഴിലാളികളെ പൊലീസ് ശാരിരികമായി ഉപദ്രവിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.എന്നാൽ ലൈംഗിക തൊഴിൽ കേന്ദ്രം സ്ഥാപിക്കാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടു. ഭരണഘടനയിലെ വകുപ്പ് 21 പ്രകാരം അന്തസോടും അഭിമാനത്തോടും ജീവിക്കാനുള്ള അവകാശം...

90 രൂപ ദിവസവേതനം; നവജ്യോത് സിദ്ദു ഇനിമുതല്‍ ജയില്‍ ക്ലര്‍ക്ക്

പാട്യാല: റോഡിലെ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ്ങ് സിദ്ദു പട്യാല ജയിലില്‍ 90 രൂപ ദിവസ വേതനത്തില്‍ ക്ലര്‍ക്ക് ആയി ജോലി ചെയ്യും. മൂന്ന് മാസം വരെ പരിശീലനമാവും, പിന്നീട് കോടതി വിധികള്‍ സംഗ്രഹിച്ച് എഴുതുന്നതും റെക്കോര്‍ഡ് ചെയ്യുന്നതുമാവും സിദ്ദുവിന്റെ ജോലി. പരിശീലന കാലയളവില്‍ സിദ്ദുവിന് വേതനം ലഭിക്കില്ല....

വാട്സാപ്പിൽ കിട്ടിയ ചിത്രം ഫ്ളക്സാക്കി; സി.പി.ഐക്കാർക്കെതിരെ യുവതിയുടെ കേസ്

വാട്സാപ്പില്‍ ഗുഡ്മോണിങ് മെസേജിനൊപ്പം വന്ന നെല്‍ക്കതിര്‍ തോളിലേറ്റിയ സ്ത്രീയുടെ ചിത്രം  ഫ്ളക്സില്‍ അച്ചടിച്ച സി.പി.ഐക്കാര്‍ വെട്ടിലായി. അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചതിന് സ്ത്രീ നിയമനടപടി തുടങ്ങി. ഖേദം പ്രകടിപ്പിച്ച് പാര്‍ട്ടിക്കാര്‍ തടിയൂരി. സി.പി.ഐ. കുന്നംകുളം ലോക്കല്‍ സമ്മേളനത്തിന് മുന്നോടിയായി വഴിയരികില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡാണിത്. നെല്‍ക്കതിര്‍ തോളിലേറ്റിയ സ്ത്രീയുടെ ചിത്രമായിരുന്നു ഫ്ളക്സില്‍.  എറണാകുളം സ്വദേശിയായ അശ്വതി വിപുലായിരുന്നു...

മൊബൈൽ നിരക്കുകൾ വീണ്ടും കുത്തനെ കൂട്ടാൻ ടെലികോം കമ്പനികൾ; വരാനിരിക്കുന്നത് വൻതിരിച്ചടി

സാധാരണക്കാർക്ക് തിരിച്ചടിയായി രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികൾ മൊബൈൽ നിരക്കുകൾ വീണ്ടും  ഉയർത്തിയേക്കും. വോഡഫോൺ ഐഡിയ, എയർടെൽ, ജിയോ തുടങ്ങിയ ടെലികോം സേവനദാതാക്കൾ  ഈ വർഷം തന്നെ മൊബൈൽ സേവന നിരക്കുകളിൽ വീണ്ടും വർധനവ് നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം അവസാനത്തോടെ 10 മുതൽ 12 ശതമാനം വരെ വർധന ടെലികോം നിരക്കുകളിലുണ്ടാകുമെന്നാണ് റിപ്പോർട്ട്. ...

മൊബൈൽ ഫോണിന്റെ അമിതോപയോ​ഗം; നഴ്‌സറികളിലെത്തിയാലും സംസാരിക്കാത്തവർ കൂടുന്നു

കൊല്ലം: മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുഞ്ഞുങ്ങളുടെ സ്വാഭാവിക വളർച്ചയെ ബാധിക്കുന്നതായി കണ്ടെത്തൽ. കൊല്ലം വിക്ടോറിയ ആശുപത്രിയിലെ ശിശുരോഗവിദഗ്ധൻ ഡോ. മനോജ് മണിയുടേതാണ് ഈ നിരീക്ഷണം. വിക്ടോറിയ ആശുപത്രിയിൽ ‘സ്വപ്നച്ചിറക്’ പദ്ധതിപ്രകാരം നവജാതശിശുക്കളെ കൃത്യമായി നിരീക്ഷിച്ച അനുഭവത്തിന്റെയും ശേഖരിച്ച വിവരത്തിന്റെയും വെളിച്ചത്തിലാണ് ഡോക്ടറുടെ വിലയിരുത്തൽ. പല കുടുംബങ്ങളിലെയും വർത്തമാനകാലചിത്രം കുഞ്ഞുങ്ങളിലെ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം വ്യക്തമാക്കുന്നു. പലപ്പോഴും...

ശിഖർ ധവാനെ നിലത്തിട്ട് ചവിട്ടുന്ന പിതാവ്, പിടിച്ച് മാറ്റാൻ ശ്രമിക്കുന്ന പൊലീസ്, വെെറൽ വീഡിയോ കാണാം

ഐ.പി.എല്ലിൽ പ്ലേയോഫ് മത്സരങ്ങൾ പുരോഗമിക്കുകയാണ്. പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ഫെെനലിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു. ഫെെനലിലെ രണ്ടാമത്തെ സ്പോട്ടിനായി ആർ.സി.ബിയും രാജസ്ഥാനും ഏറ്റുമുട്ടും. പഞ്ചാബ്, മുംബയ്, ചെന്നെെ തുടങ്ങിയ ടീമുകൾ നേരത്തെ പുറത്തായിക്കഴിഞ്ഞു. ഐ.പി.എല്ലിലെ തന്നെ രസകരമായ ഒട്ടനവധി മൂഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള താരമാണ് പഞ്ചാബ് ഓപ്പണർ ശിഖർ ധവാൻ. സോഷ്യൽ മീഡിയയിൽ താരം സ‌ജീവമാണ്. ഒട്ടനവധി...
- Advertisement -spot_img

Latest News

കളഞ്ഞു കിട്ടിയ രണ്ടുലക്ഷത്തിന്റെ സ്വർണ്ണാഭരണം ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു: സത്യസന്ധതക്കു മാതൃകയായി കുമ്പള കോട്ടക്കാറിലെ ഇല്ല്യാസ്

കുമ്പള: ആഴ്ച്ചകൾക്ക് മുമ്പ് ആരിക്കാടിയിലെ സാമൂഹ്യ പ്രവർത്തകനായ റഫീഖ് അബ്ബാസിന്റെ സഹോദരിയുടെ ഒന്നര പവൻ വരുന്ന പാതസരമാണ് ആരിക്കാടിയിൽ റോഡരികിൽ നഷ്ടപ്പെട്ടത്. എല്ലായിടങ്ങളിലും അന്ന്വേഷിച്ചെങ്കിലും പാതസരം ലഭിക്കാതെ...
- Advertisement -spot_img