Saturday, February 21, 2026

Latest news

അസീം മണിമുണ്ടക്ക് മുഹമ്മദ് ശമീം ഉമരി പുരസ്കാരം

കോളിയടുക്കം: ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ മുഹമ്മദ് ശമീം ഉമരിയുടെ സ്മരണാർഥം നൽകുന്ന പ്രഥമ പുരസ്കാരം ഉർദു അധ്യാപകനും പ്രചാരകനുമായ ഉപ്പള സ്വദേശി മുഹമ്മദ് അസീം മണിമുണ്ടക്ക് നൽകും. അറബി ഭാഷ അധ്യാപകനും കവിയുമായ മുഹമ്മദ് അലിക്കും പ്രത്യേകം പുരസ്കാരം നൽകും. സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ പതിനഞ്ചാം വാർഷിക സമാപനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ എഴുത്തുകാരൻ സുറാബ് പുരസ്കാരം...

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വളത്തിനും വില കുതിച്ചുകയറുന്നത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്ന് ലോകബാങ്ക് മേധാവി ഡേവിഡ് മാല്‍പാസ് വിലയിരുത്തി. റഷ്യയുടെ യുക്രൈന്‍ അധിനിവേശം പ്രതിസന്ധി വര്‍ധിപ്പിച്ചെന്നാണ് ലോകബാങ്കിന്റെ വിലയിരുത്തല്‍. കൊവിഡിനെത്തുടര്‍ന്ന് ചൈനയില്‍ തുടരുന്ന ലോക്ക്ഡൗണും സമ്പദ്വ്യവസ്ഥയെ മന്ദഗതിയിലാക്കുന്നുണ്ടെന്നും ഡേവിഡ് മാല്‍പാസ് പറഞ്ഞു. കഴിഞ്ഞ മാസം ലോകബാങ്ക് ഈ വര്‍ഷത്തെ ആഗോള...

കുറഞ്ഞും കൂടിയും ചാഞ്ചാടി സ്വർണവില; ഇന്നത്തെ വില അറിയാം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ ഒരാഴ്ചത്തെ വില വർധനയ്ക്ക് ശേഷം ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38200 രൂപയാണ്. ഇന്നലെ 200 രൂപയുടെ  ഇടിവ് സംഭവിച്ചിരുന്നു. മെയ് ആദ്യവാരത്തിൽ...

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

ചേര്‍ത്തല: മാനസികവെല്ലുവിളി നേരിടുന്ന യുവതി 20 ദിവസം പ്രായമായ കുഞ്ഞിനെ പ്‌ളാസ്റ്റിക് കൂടിലാക്കി പൊഴിച്ചാലിലെറിഞ്ഞു. ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു. ചേര്‍ത്തല അര്‍ത്തുങ്കല്‍ ചേന്നവേലിയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനു കാര്യമായ പരിക്കില്ല. ഏഴാംമാസം പ്രസവം നടന്നതിനാല്‍ അമ്മയും കുഞ്ഞും വീട്ടിലെ പ്രത്യേക മുറിയില്‍...

പുത്തൻ ബൈക്ക് സുഹൃത്തുക്കളെ കാണിച്ച് മടങ്ങുന്നതിനിടെ അപകടം, യുവാവ് മരിച്ചു

പാലക്കാട്: പുതിയ ബൈക്ക് വാങ്ങി സുഹൃത്തുക്കളെ കാണിച്ച് തിരിച്ചുവരുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് ബൈക്ക് ഉടമയായ 19 കാരൻ ഷാജഹാൻ മരിച്ചത്. . പാലപ്പുറം കരിക്കലകത്ത് ഷൗക്കത്തലിയുടെയും ഫസീലയുടെയും മകനാണ്. ഒറ്റപ്പാലം പത്തൊമ്പതാം മൈലിലാണ് അപകടമുണ്ടായത്. പാലക്കാട് നിന്ന് ഒറ്റപ്പാലത്തേക്ക് പോകുകയായിരുന്ന കാറുമായാണ് ബൈക്ക് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ പാലക്കാട്ടെ സ്വകാര്യ...

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; കാസർകോട് സ്വദേശി പിടിയിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. കാസർകോട് സ്വദേശിയായ അബ്ദുൾ തൗഫീഖ് എന്നയാളിൽ നിന്ന് 80 ലക്ഷം രൂപ വില വരുന്ന 1516 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. അബുദാബിയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ കണ്ണൂരിലെത്തിയത്. രാവിലെ രണ്ട് സംഭവങ്ങളിലായി 30 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസും ഡിആർഐയും കണ്ണൂരിൽ നിന്ന്...

നിങ്ങൾ 16 ദിവസമെങ്കിലും ജോലി ചെയ്യൂ…മുഴുവൻ ശമ്പളവും ആനുകൂല്യങ്ങളും തരാം: കേരളത്തിലെ ഒരു സർക്കാർ സ്ഥാപനത്തിലെ എംഡി ജീവക്കാർക്ക് മുന്നിൽ വച്ച നിർദേശമാണിത്

തിരുവനന്തപുരം: ശമ്പളം കൃത്യമായി ലഭിക്കണമെങ്കിൽ കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാർ മാസത്തിൽ 16 ദിവസമെങ്കിലും ജോലിക്ക് ഹാജരാകണമെന്ന് നിർദ്ദേശം. ഇല്ലെങ്കിൽ അഞ്ചാം തീയതിക്കുശേഷം പ്രോസസ് ചെയ്യുന്ന സപ്ളിമെന്ററി സാലറി പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് സി.എം.‌ഡി ബിജു പ്രഭാകറിന്റെ ഉത്തരവ്. ജീവനക്കാർ‌ അപ്രതീക്ഷിതമായി അവധിയെടുക്കുകയും മുന്നറിയിപ്പില്ലാതെ വരാതിരിക്കുകയും ചെയ്യുന്നതു കാരണം സർവീസുകൾ മുടങ്ങുന്നതിനെത്തുടർന്നാണിത്. അർഹരായവർക്ക് മെഡിക്കൽ ലീവ്, അടുത്ത ബന്ധുക്കളുടെ മരണകാരണമുള്ള...

ആഡംബര കാർ വിൽപനയിൽ ഞെട്ടിച്ച് കേരളം; സമ്പന്ന രാജ്യങ്ങളുടെ നിലവാരത്തിൽ

സമ്പന്ന രാജ്യമായ ഒമാനുമായി കേരളത്തിന്റെ സാമ്പത്തിക സ്ഥിതിക്കു താരതമ്യമില്ല. പക്ഷേ വിൽക്കുന്ന ആഡംബര കാറുകളുടെ എണ്ണമെടുത്താൽ കേരളം ഒമാന്റെ തോളിൽ കയ്യിട്ടുനിൽക്കും. ലോകത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന ആഡംബര കാർ ബ്രാൻഡായ മെഴ്സിഡീസ് ബെൻസ് 2021ൽ ഒമാനിൽ 560 എണ്ണം വിറ്റപ്പോൾ കേരളത്തിൽ 520 എണ്ണം വിറ്റു. ഏതാനും വർഷങ്ങളിലെ ശരാശരി എടുത്താൽ കേരളം ഒമാനെക്കാൾ ഏറെ...

വര്‍ഗീയ ആക്രമണത്തിന് ശ്രമിച്ചാല്‍ ശക്തമായ നടപടി; അതിന്റെ ഫസ്റ്റ് ഡോസാണ് പി.സി. ജോര്‍ജിന് നല്‍കിയത്: മുഖ്യമന്ത്രി

കൊച്ചി: വിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായ പി.സി. ജോര്‍ജിനെ പിന്തുണയ്ക്കുന്ന ആര്‍.എസ്.എസ് നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ വിഷം ചീറ്റിയ ആളെ സംരക്ഷിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ക്രിസ്ത്യാനികളെ സംരക്ഷിക്കാനുള്ള ശ്രമം എന്ന രീതിയിലാണ് ബി.ജെ.പി പി.സി. ജോര്‍ജിനെ പിന്തുണയ്ക്കുന്നതെന്നും എന്നാല്‍, രാജ്യത്ത് ക്രിസ്ത്യാനികളെ...

ഒറ്റ ചാർജിൽ കാസർകോട്ട് നിന്ന് തിരുവനന്തപുരത്തെത്താം; ബിഎംഡബ്യു ഐ4 വിപണിയിൽ

ഇന്ത്യൻ കാർ വിപണിയിൽ ഇലക്ട്രിലേക്കുള്ള മാറ്റം അതിവേഗത്തിലാണ് നടക്കുന്നത്. സാധാരണ ബ്രാൻഡുകൾക്കാൾ ഉപരി ആഡംബര കാറുകളാണ് ഈ മാറ്റത്തിനൊപ്പം കൂടുതൽ വേഗത്തിലോടുന്നത്. ചില ആഡംബര കാർ നിർമാണ കമ്പനികൾ രണ്ടു വർഷത്തിനുള്ളിൽ പൂർണമായും ഇലക്ട്രിക്കിലേക്ക് മാറുമെന്ന് അറിയിച്ചിട്ടുണ്ട്. ബ്രിട്ടൺ കരുത്തായ ബിഎംഡബ്യൂ ഈ ഓട്ടത്തിൽ മുന്നിൽ തന്നെയാണ്. ഐഎക്‌സ് എന്ന ഇലക്ട്രിക് എസ്.യു.വിക്ക് പിന്നാലെ ഐ4...
- Advertisement -spot_img

Latest News

കളഞ്ഞു കിട്ടിയ രണ്ടുലക്ഷത്തിന്റെ സ്വർണ്ണാഭരണം ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു: സത്യസന്ധതക്കു മാതൃകയായി കുമ്പള കോട്ടക്കാറിലെ ഇല്ല്യാസ്

കുമ്പള: ആഴ്ച്ചകൾക്ക് മുമ്പ് ആരിക്കാടിയിലെ സാമൂഹ്യ പ്രവർത്തകനായ റഫീഖ് അബ്ബാസിന്റെ സഹോദരിയുടെ ഒന്നര പവൻ വരുന്ന പാതസരമാണ് ആരിക്കാടിയിൽ റോഡരികിൽ നഷ്ടപ്പെട്ടത്. എല്ലായിടങ്ങളിലും അന്ന്വേഷിച്ചെങ്കിലും പാതസരം ലഭിക്കാതെ...
- Advertisement -spot_img