നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

0
255

ചേര്‍ത്തല: മാനസികവെല്ലുവിളി നേരിടുന്ന യുവതി 20 ദിവസം പ്രായമായ കുഞ്ഞിനെ പ്‌ളാസ്റ്റിക് കൂടിലാക്കി പൊഴിച്ചാലിലെറിഞ്ഞു. ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു. ചേര്‍ത്തല അര്‍ത്തുങ്കല്‍ ചേന്നവേലിയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം.

കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനു കാര്യമായ പരിക്കില്ല. ഏഴാംമാസം പ്രസവം നടന്നതിനാല്‍ അമ്മയും കുഞ്ഞും വീട്ടിലെ പ്രത്യേക മുറിയില്‍ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ആശുപത്രിയില്‍നിന്നു വീട്ടിലെത്തിയത്. മൂത്തകുട്ടിയെ കാണാത്തതിന്റെ വിഷമത്തിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് ഇവര്‍ അര്‍ത്തുങ്കല്‍ പോലീസിനോടു പറഞ്ഞത്.

യുവതി വീടിനുസമീപത്തെ തോട്ടിലേക്ക് കൂടെറിയുന്നത് ഭര്‍തൃസഹോദരനാണു കണ്ടത്. അമ്മയെ മാനസികാരോഗ്യ വിദഗ്ധരെ കാണിക്കാന്‍ നിര്‍ദേശം നല്‍കിയതായി അര്‍ത്തുങ്കല്‍ ഇന്‍സ്‌പെക്ടര്‍ പി.ജി. മധു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here