Friday, August 22, 2025

Latest news

ഉപ്പള സ്വദേശിയുടെ ആറു ലക്ഷം രൂപ തട്ടിയെടുത്തു; സംഭവം പട്ടാപ്പകല്‍ കാസര്‍കോട് നഗരമധ്യത്തില്‍, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കാസര്‍കോട് നഗരമധ്യത്തില്‍ പട്ടാപ്പകല്‍ കാര്‍ യാത്രക്കാരന്റെ ആറു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഉപ്പള, കുറിച്ചിപ്പള്ളത്തെ മുഹമ്മദ് എന്ന ഗേറ്റ് മുഹമ്മദി (60)ന്റെ പരാതി പ്രകാരം ടൗണ്‍ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. മുഹമ്മദും സുഹൃത്തും കാറില്‍ പുതിയ ബസ്സ്റ്റാന്റിലേക്കു പോവുകയായിരുന്നു. കാര്‍ കാസര്‍കോട് താലൂക്ക് ഓഫീസിനു മുന്നില്‍...

ഹജ്ജ്-2025: ഇതുവരെ ലഭിച്ചത് 15,261 അപേക്ഷകള്‍; ഈമാസം 23 വരെ നീട്ടി

മലപ്പുറം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025ലെ ഹജ്ജിന് ഇതുവരെയായി 15,261 ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 3406 അപേക്ഷകള്‍ 65 വയസ്സിനു മുകളിലുള്ള വിഭാഗത്തിലും 1641 പുരുഷ മെഹ്‌റമില്ലാത്ത സ്ത്രീകളുടെ വിഭാഗത്തിലും 10214 ജനറല്‍ വിഭാഗത്തിലുമാണ്. സ്വീകാര്യയോഗ്യമായ അപേക്ഷകള്‍ക്ക് കവര്‍ നമ്പറുകള്‍ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. കവര്‍ നമ്പര്‍ മുഖ്യ അപേക്ഷന് എസ്എംഎസ്...

വിജയ്‍യുടെ അവസാന സിനിമ! ആകാംക്ഷയില്‍ ആരാധകര്‍; കാത്തിരുന്ന ആ പ്രഖ്യാപനം എത്തി

തമിഴ് സൂപ്പര്‍താരം വിജയ്‍യുടെ രാഷ്ട്രീയ പ്രഖ്യാപനം അദ്ദേഹത്തിന്‍റെ ആരാധകരെ സംബന്ധിച്ച് നിരാശ പകരുന്ന ഒന്ന് കൂടി ആയിരുന്നു. സിനിമാജീവിതം അവസാനിപ്പിച്ചുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നതെന്നായിരുന്നു വാര്‍ത്താക്കുറിപ്പില്‍ അന്ന് അദ്ദേഹം അറിയിച്ചത്. അതിന് ശേഷമെത്തിയ റിലീസ് ആണ് വെങ്കട് പ്രഭു സംവിധാനം ചെയ്ത ഗോട്ട് (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം). ഗോട്ടിന് ശേഷം ഒരേയൊരു ചിത്രം...

91 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ആദ്യം; ഒറ്റ പന്തുപോലും എറിയാതെ അഫ്ഗാന്‍-ന്യൂസിലന്‍ഡ് ടെസ്റ്റ് ഉപേക്ഷിച്ചു

നോയ്ഡ: ഇന്ത്യൻ ക്രിക്കറ്റിലെ 91 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒരു രാജ്യാന്തര ടെസ്റ്റ് മത്സരം ഒറ്റ പന്തുപോലും എറിയാതെ ഉപേക്ഷിച്ചു. നോയ്ഡയില്‍ നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാന്‍-ന്യൂസിലന്‍ഡ് ടെസ്റ്റ് മത്സരമാണ് മോശം കാലാവസ്ഥയും ഗ്രൗണ്ടിലെ സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം ഉപേക്ഷിച്ചത്. 1933ലാണ് ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചത്. ഏഷ്യയില്‍ ഒരു പന്ത് പോലും എറിയാതെ...

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ 100 കോടി ഫോളോവേഴ്സ്; ചരിത്രമെഴുതി ക്രിസ്റ്റ്യാനോ

റിയാദ്: എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുമായി 100 കോടി (1 ബില്ല്യണ്‍) ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയെന്ന നേട്ടവുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിച്ചത്. ഫേസ്ബുക്കില്‍ 17 കോടി, എക്‌സില്‍ 11.3 കോടി, ഇന്‍സ്റ്റാഗ്രാമില്‍ 63.8 കോടി, അടുത്തിടെ ആരംഭിച്ച യൂട്യൂബ് ചാനലില്‍ 6.06 കോടി സബ്‌സ്‌ക്രൈബേഴ്‌സ് എന്നിങ്ങനെയാണ്...

ഉപ്പളയിൽ മലിനജലം ഓടയിലേക്ക് ഒഴുക്കിയ ഫ്ളാറ്റ് ഉടമകൾക്ക് പിഴ

ഉപ്പള : ടൗണിലെ വിവിധ അപ്പാർട്ട്മെന്റുകളിൽനിന്ന്‌ റോഡിലേക്കും പൊതു ഓടയിലേക്കും മലിനജലം ഒഴുക്കിവിട്ട് പരിസര മലിനീകരണം സൃഷ്ടിച്ചതിന് ഫ്ളാറ്റ് ഉടമകൾക്ക് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് പിഴ ചുമത്തി. സോക്ക് പിറ്റ് നിറയുമ്പോൾ പൈപ്പ് വഴി പൊതു ഓടയിലേക്ക് ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. നിയമലംഘന വ്യാപ്തി അനുസരിച്ച് 20,000 രൂപ വീതമാണ് പിഴയിട്ടത്. സൂപ്പർമാർക്കറ്റിനോട് ചേർന്നുള്ള അപ്പാർട്ട്മെന്റ് ഉടമയിൽനിന്ന്...

ആധാർ പുതുക്കാത്തവർ ജാഗ്രതൈ; സൗജന്യമായി ചെയ്യാനുള്ള അവസരം രണ്ട് ദിവസം കൂടി മാത്രം

ഇനി രണ്ട് ദിവസം മാത്രമാണ് സൗജന്യമായി ആധാർ പുതുക്കാൻ ശേഷിക്കുന്നത്. സെപ്റ്റംബർ 14 കഴിഞ്ഞാൽ ആധാർ പുതുക്കുന്നതിന് പണം നൽകേണ്ടതായി വരും. ആധാർ രാജ്യത്തെ ഒരു പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖ ആയതിനാൽ തന്നെ ഇതുവരെ പുതുക്കിയിട്ടില്ലാത്തവർ ഉടനെ പുതുക്കേണ്ടതാണ്. ഓരോ പത്ത് വർഷം കൂടുമ്പോഴും ആധാർ വിവരങ്ങൾ പുതുക്കാൻ യുണീക്ക്...

പെട്രാേളിനും ഡീസലിനും രണ്ടുരൂപ കുറയുന്നു, അസംസ്കൃത എണ്ണവില കുത്തനെ താഴേക്ക്

ന്യൂഡൽഹി: പെട്രോളിനും ഡീസലിനും രണ്ടുരൂപ കുറയ്ക്കാൻ കേന്ദ്രം നിർദ്ദേശിച്ചതായി റിപ്പോർട്ട്. മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾക്കാണ് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ആഗോളവിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഇടിയുന്ന സാഹചര്യത്തിലാണ് വിലകുറയ്ക്കാനുളള നീക്കം നടക്കുന്നത്. 2021ന് ശേഷം ആദ്യമായാണ് ബ്രെന്റ് ക്രൂഡോയിലിന്റെ വില 70 ഡോളറിൽ താഴെയെത്തിയത്. എന്നാൽ ഇന്ധനവില കുറയുന്നത് എപ്പോൾ മുതലാണെന്ന്...

ഉപ്പളയിൽ രൂക്ഷമായ ഗതാഗത കുരുക്കിനിടയിലും പൊലിസിന്റെ അതിക്രമം; പൊതുപ്രവർത്തകർക്കും രക്ഷയില്ല, യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്

ഉപ്പള: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉപ്പള ടൗണിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് കാരണം ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ ഉപ്പള എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുള്ള പൊലിസ് ഉദ്യോഗസ്ഥർ ജനങ്ങളോട് അപമര്യാദയായി പെരുമാറുന്നതായി ആക്ഷേപം. ദേശീയ പാത നിർമാണം നടക്കുന്നതിനാൽ നഗരത്തിലെ കുരുക്കിൽ പെടാതെ ബസ്റ്റാൻഡ് ക്രോസ് ചെയ്താണ് വാഹനങ്ങൾ ഏറെയും കടന്നു പോകുന്നത്. ഇത്തരത്തിൽ ജനങ്ങൾ...

കഞ്ചാവ് വിൽപ്പനക്കാരുടെ കൈവശം കുറേ മിഠായികൾ, സംശയം തോന്നി ലാബിലയച്ചു, പരിശോധന റിപ്പോർട്ട് ഞെട്ടിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി മാഫിയ പുതിയ തന്ത്രങ്ങൾ മെനയുന്നു. കുട്ടികളെ വശത്താക്കാൻ കഞ്ചാവ് ചേർത്ത മിഠായികൾ സംസ്ഥാനത്ത് വ്യാപകമായി വിതരണം ചെയ്യുന്നുണ്ടെന്ന് എക്സൈസിന്‍റെ കണ്ടെത്തൽ. രണ്ട് ജില്ലകളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് വിൽപ്പനക്കാരിൽ നിന്നും പിടികൂഠിയ മിഠായികൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. ആലപ്പുഴയിലും തൃശൂരിലും കഞ്ചാവ് വിൽപ്പനക്കാരിൽ നിന്നും...
- Advertisement -spot_img

Latest News

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആയി തുടരും; രാജി ആവശ്യം തള്ളി കോൺഗ്രസ്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം തള്ളി കോൺഗ്രസ്. സംഘടനാപരമായ നടപടി മാത്രം മതിയെന്നാണ് പാർട്ടിയിലുണ്ടായ ധാരണ. രാഹുലിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ സമിതിയെ...
- Advertisement -spot_img