Sunday, September 14, 2025

Latest news

സംസ്ഥാനത്തെ സ്‌കൂളുകൾക്ക് നാളെ പ്രവൃത്തി ദിനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾക്ക് നാളെ പ്രവൃത്തി ദിനം. വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് നാളെ സ്‌കൂൾ പ്രവർത്തിക്കുക. ഒക്ടോബർ 29, ഡിസംബർ 3 എന്നീ ശനിയാഴ്ചകളും സ്‌കൂളുകൾക്ക് പ്രവൃത്തി ദിനമായിരിക്കും.

സ്‌കൂള്‍ സമയമാറ്റം; മത പഠനത്തെ ബാധിക്കുന്നു, പ്രതിഷേധവുമായി സമസ്ത

തിരുവനന്തപുരം: സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തണമെന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശ അംഗീകരിക്കാനാവില്ലെന്ന് സമസ്ത. പഠനസമയം എട്ട് മണിക്ക് ആക്കുന്നത് മൂലം ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ മദ്റസ പഠനത്തെ സാരമായി ബാധിക്കുമെന്ന് സമസ്ത പ്രസ്താവനയില്‍ അറിയിച്ചു. ഖാദര്‍ കമ്മിറ്റി ശിപാര്‍ശ തള്ളിക്കളയണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍...

പയ്യന്നൂരില്‍ കട അടപ്പിക്കാനെത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

കണ്ണൂര്‍:  പയ്യന്നൂരില്‍ തുറന്ന വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ബന്ധിച്ച് അടപ്പിക്കാന്‍ ശ്രമിച്ച നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു. രാമന്തളി, തൃക്കരിപ്പൂര്‍ ഭാഗങ്ങളില്‍ നിന്ന് എത്തിയ പിഎഫ്ഐ പ്രവര്‍ത്തകരാണ് പയ്യന്നൂര്‍ സെന്‍റര്‍ ബസാറില്‍ തുറന്ന ചില കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത്. ആദ്യം സ്ഥലത്ത് എത്തിയ ഇവര്‍ കടക്കാരോട് കട അടച്ചിടാന്‍ പറഞ്ഞെങ്കിലും കടക്കാര്‍ വിസമ്മതിച്ചതോടെ ബലപ്രയോഗത്തിന്...

പെട്രോള്‍ ബോംബുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കണ്ണൂര്‍ കല്യാശേരിയില്‍ പെട്രോള്‍ ബോംബുമായെത്തിയ പോപ്പുലര്‍ ഫ്രണ്ട് സംഘാംഗം പിടിയില്‍. ഒരു സ്‌കൂട്ടറും രണ്ട് പെട്രോള്‍ ബോംബും പിടികൂടി. ദേശീയപാത യിലൂടെ തളിപ്പറമ്പ് ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന അഞ്ചംഗസംഘത്തിലെ ഒരാളാണ് സമീപം പിടിയിലായത്. ഒരു ബൈക്കിലും ഒരു സ്‌കൂട്ടറിലുമാണ് സംഘം എത്തിയത്. 750 മില്ലീ ലിറ്ററിന്റെ രണ്ട് കുപ്പികളിലാണ് പെട്രോള്‍ ബോംബാണ് തയ്യാറാക്കിയത്....

ഹര്‍ത്താൽ ആക്രമണം; കണ്ണൂരിൽ വാഹനത്തിന് നേരെ പെട്രോൾ ബോംബേറ്

കണ്ണൂര്‍ : പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ പരക്കെ ആക്രമണം. കണ്ണൂർ ഉളിയിൽ നരയൻപാറയിൽ വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. വളപട്ടണം പാലത്തിന് സമീപം കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിന് നേരെയും കല്ലേറുണ്ടായി. മൂകാംബികയിലേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് ഏഴരയോടെ കല്ലേറ് ഉണ്ടായത്. അതേസമയം...

പോപ്പുലർ ഫ്രണ്ടിനെതിരെ താലിബാൻ മാതൃക മതമൗലികവാദത്തിന് തെളിവുണ്ടെന്ന് എൻഐഎ,നിഷേധിച്ച് നേതാക്കൾ

ദില്ലി: പോപ്പുലർ ഫ്രണ്ടിനെതിരെ താലിബാൻ മാതൃക മതമൗലികവാദത്തിന് തെളിവുണ്ടെന്ന് എൻ ഐ എ. മറ്റു സംസ്ഥാനങ്ങളിലുള്ളവരെ കേരളത്തിൽ എത്തിച്ച് പരിശീലനം നടത്തിയെന്നും എൻ ഐ എ ആരോപിക്കുന്നുണ്ട് . കൊൽക്കത്തയിൽ നിന്ന് കൂടുതൽ രേഖകൾ പിടിച്ചെടുത്തെന്ന് എൻ ഐ എ വ്യക്തമാക്കി. കൂടുതൽ പേരെ അറസ്റ്റു ചെയ്യും. അതേസമയം ഇന്നലെ കസ്റ്റഡിയിലെടുത്തവരേയും അറസ്റ്റിലായവരേയും ദില്ലി...

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ വ്യാപക ആക്രമണം; വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്, കടകള്‍ തകര്‍ത്തു

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. സംസ്ഥാനമൊട്ടാകെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് വ്യാപക അക്രമം നടക്കുന്നത്. ആലപ്പുഴ വളഞ്ഞവഴിയില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍, രണ്ട് ലോറികള്‍ എന്നിവയുടെ ചില്ലുകള്‍ തകര്‍ന്നു. കല്ലെറിഞ്ഞവര്‍ പൊലീസിനെ വെട്ടിച്ച് ബൈക്കില്‍ കടന്നുകളഞ്ഞു. ആലപ്പുഴയില്‍...

പോപുലർ ഫ്രണ്ട് ഹർത്താൽ; മീഡിയവൺ ചാനലിന്റെ പേരിൽ വ്യാജ പ്രചാരണം

സംസ്ഥാന വ്യാപകമായി ഓഫിസുകളിൽ എൺഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡും നേതാക്കളുടെ അറസ്റ്റും നടന്നതിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഹർത്താൽ പിൻവലിച്ചു എന്ന നിലയിൽ ഇപ്പോൾ പോസ്റ്ററുകൾ പ്രചരിക്കുകയാണ്. മീഡിയവൺ ചാനലിന്റെ ലോഗോയും പേരും ഉപയോഗിച്ചാണ് വ്യാജ വാർത്തകൾ പ്രചരിക്കുന്നത്. സംസ്ഥാനത്ത് നാളെ പോപുലർ ഫ്രണ്ട് നടത്താനിരുന്ന ഹർത്താൽ...

മാന്യ കെ.സി.എ സ്റ്റേഡിയം പൊളിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു

കാസര്‍കോട്: അനധികൃത നിര്‍മ്മാണവും കയ്യേറ്റവുമുണ്ടെന്ന് കാട്ടി കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള മാന്യയിലെ ക്രിക്കറ്റ് സ്റ്റേഡിയം പൊളിക്കാനുള്ള ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറി സെപ്തംബര്‍ 20ന് നല്‍കിയ കത്തില്‍ 22ന് രാവിലെ 11 മണിക്ക് മുമ്പായി അനധികൃത നിര്‍മ്മാണം നീക്കണമെന്നാണ് നിര്‍ദേശിച്ചത്. നേരത്തെ സര്‍ക്കാര്‍...

സ്‌കൂളുകളുടെ സമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ സമയമാറ്റത്തിന് ഖാദര്‍ കമ്മറ്റിയുടെ ശുപാര്‍ശ. രാവിലെ എട്ടുമണി മുതല്‍ ഒരുമണി വരെയായിരിക്കണം ക്ലാസ് ടൈം എന്നാണ് ശുപാര്‍ശയിലുള്ളത്. ഖാദര്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ സ്‌കൂളുകളുടെ ക്ലാസ് ടൈം മാറ്റണമെന്നതാണ്. രാവിലെയാണ് പഠനത്തിന് ഏറ്റവും നല്ല സമയമെന്നും ഒരുമണിക്ക് ശേഷം പാഠ്യേതരപ്രവര്‍ത്തനത്തിന് ഉപയോഗിക്കാം ശുപാര്‍ശയില്‍ പറയുന്നു....
- Advertisement -spot_img

Latest News

അത്ഭുതപ്പെടുത്തി ജപ്പാൻ; 100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം ! റെക്കോർഡ് നേട്ടം

ടോക്കിയോ: ജപ്പാനിലെ നൂറു വയസ്സും അതിന് മുകളിലും പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതോടെ, മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ ജപ്പാൻ പുതിയ റെക്കോർഡ് കുറിച്ചു....
- Advertisement -spot_img