വടകര: കോഴിക്കോട് വടകരയിലും നാദാപുരത്തും പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ പൊലീസ് സീൽ ചെയ്തു. വടകരയിൽ പിഎഫ്ഐ ഓഫീസായി പ്രവർത്തിക്കുന്ന വടകര സോഷ്യൽ സർവീസ് ട്രസ്റ്റിന്റെ ഓഫീസാണ് സീൽ വെച്ചത്. നാദാപുരത്ത് പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പ്രവർത്തിച്ചിരുന്ന ഓഫീസും സീൽ ചെയ്തു. നാദാപുരം ഡിവൈഎസ്പി വി.വി ലതീഷിന്റെ നേതൃത്വത്തിലാണ് നടപടി.
നാദാപുരത്തെ പോപുലർ ഫ്രണ്ട് ഓഫീസായി...
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാർഡ്-ഓൺ-ഫയൽ ടോക്കണൈസേഷൻ നിയമം ഒക്ടോബർ 01 മുതൽ പ്രാബല്യത്തിൽ വരും. ടോക്കണൈസേഷൻ സംവിധാനം നടപ്പിലാക്കിയ ശേഷം, കാർഡ് ഉടമകളുടെ പേയ്മെന്റ് അനുഭവം മെച്ചപ്പെടുമെന്നും ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ മുമ്പത്തേക്കാൾ സുരക്ഷിതമാകുമെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നു.
നേരത്തെ ജൂൺ 30നകം നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ വ്യവസായ...
തിരുവനന്തപുരം: വിഴിഞ്ഞത്ത് സർക്കാർ ആശുപത്രിക്കകത്ത് വച്ച് ചികിത്സ തേടിയെത്തിയ യുവതിക്ക് തെരുവുനായയുടെ കടിയേറ്റു. ചപ്പാത്ത് സ്വദേശി അപർണ (31) യ്ക്കാണ് കാലിൽ തെരുവുനായയുടെ കടിയേറ്റത്. പൂച്ച കടിച്ചതിന് കുത്തിവയ്പ്പ് എടുക്കാനെത്തിയപ്പോഴായിരുന്നു അപർണയ്ക്ക് പട്ടിയുടെയും കടിയേറ്റത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം.
ന്യൂഡൽഹി: അശ്ശീല വെബ്സൈറ്റുകൾ നിരോധനമേർപ്പെടുത്തിയതായി ഉത്തരവ് പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. 63 അശ്ശീല സൈറ്റുകളാണ് പുതിയ നടപടിയിൽ നിരോധനം നേരിട്ടിട്ടുള്ളത്. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് സൈറ്റുകളും അനുബന്ധ യു ആർ എല്ലുകളും നിരോധിച്ചത്. ഇതിന് മുൻപും സമാനമായ രീതിയിൽ ലൈെംഗികത ഉള്ളടക്കമായി ഉള്ള സൈറ്റുകൾ കേന്ദ്ര സർക്കാർ നിരോധിച്ചിട്ടുണ്ട്.
2021-ലെ പുതിയ ഐടി നിയമങ്ങളും...
ബെംഗളൂരു: ബെംഗ്ലൂരു നഗരത്തിൽ വീണ്ടും സാദാചാര ആക്രമണം. ബെംഗ്ലൂരുവില്‍ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്കും യുവാവിനുമെതിരെ നാട്ടുകാരുടെ സദാചാര ആക്രമണമുണ്ടായത്. രണ്ട് മതത്തിൽ പെട്ടവരാണെന്ന കാരണം പറഞ്ഞാണ് ഒരു സംഘം പേര് ഇവരെ തടഞ്ഞു വച്ചത്. യുവാവിനെയാണ് ആദ്യം മർദ്ദിച്ചത്. മുസ്ലീം പെണ്‍കുട്ടിക്കൊപ്പം യാത്ര ചെയ്തത് എന്തിനെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. ഇരുവരും സഞ്ചരിച്ച ബൈക്ക് തടഞ്ഞുവെച്ച...
2022 ഫുട്ബോള്‍ ലോകകപ്പ് നവംബറിൽ ആരംഭിക്കാനിരിക്കെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി പാട്ടുകളും നൃത്തവും മറ്റ് പരിപാടികളും പുറത്തിറങ്ങുന്നുണ്ട്. ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതിന്റെ ആവേശത്തിലേക്ക് ഇതാ ശ്രദ്ധേയമായൊരു വീഡിയോ.
വ്യവസായി ആനന്ദ് മഹീന്ദ്ര സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കൊച്ചു കുട്ടികള്‍ ചേര്‍ന്നൊരു ലോകകപ്പ് വീഡിയോയാണ്...
ന്യുഡല്‍ഹി: കാറുകളില്‍ ആറ് എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള നിര്‍ദേശം നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അടുത്തവര്‍ഷം ഒക്ടോബര്‍ ഒന്നുമുതല്‍ പദ്ധതി രാജ്യത്ത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അസംസ്കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ഗഡ്കരി അറിയിച്ചു. മോട്ടോര്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും, വാഹനങ്ങളുടെ...
ആദ്യം കനത്ത മഴ, ദിവസങ്ങൾക്കം കനത്ത ചൂട്. കഴിഞ്ഞ വർഷത്തെ കാലാവസ്ഥയുടെ തനിയാവർത്തനം ഇക്കുറിയും ദൃശ്യമായതോടെ ചൂട് ഇനിയും ഉയരുമെന്ന സൂചനകൾ നൽകുകയാണ് ശാസ്ത്ര ലോകം. സമാന കാലാവസ്ഥ തുടർന്നാൽ വരൾച്ചയുണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്.
തുടർച്ചയായ ദിവസങ്ങളിൽ ഇപ്പോൾ ചൂട് 32 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. കഴിഞ്ഞ വർഷവും സെപ്തംബറിൽ സമാന കാലാവസ്ഥയായിരുന്നു. എന്നാൽ ഒക്ടോബറിൽ അതിശക്തമായ...
തിരുവനന്തപുരം ∙ രണ്ടാഴ്ച കൊണ്ടു സംസ്ഥാനത്തെ 1,666 വില്ലേജ് ഓഫിസർമാർ നൽകിയത് 20 ലക്ഷത്തോളം വരുമാന സർട്ടിഫിക്കറ്റ്. ഇതു വഴി സർക്കാരിന്റെ ഐടി വകുപ്പിനു ലഭിച്ചത് ലക്ഷക്കണക്കിനു രൂപയുടെ വരുമാനവും. സാമൂഹിക സുരക്ഷാ പെൻഷൻ മുടങ്ങാതിരിക്കാൻ ഗുണഭോക്താക്കൾ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സർക്കാർ നിർദേശമാണു കാരണം. എന്നാൽ, വില്ലേജ് ഓഫിസർമാർ ‘മാരത്തൺ’ ഓൺലൈൻ സർട്ടിഫിക്കറ്റ്...
റിയാദ്: പുതിയ തൊഴില്‍ വിസയില്‍ സൗദി അറേബ്യയിലെത്തുന്നവര്‍ക്ക് ഇഖാമയില്‍ സൗജന്യമായി ലഭിച്ചിരുന്ന മൂന്നു മാസത്തെ അധിക കാലാവധി തൊഴില്‍ മന്ത്രാലയം നിര്‍ത്തലാക്കി. പുതിയ തൊഴില്‍ വിസയിലെത്തുന്ന എല്ലാവര്ക്കും ഇതുവരെ ആദ്യഘട്ടത്തില്‍ 15 മാസത്തെ കാലാവധിയുള്ള ഇഖാമയാണ് ലഭിച്ചിരുന്നത്.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 12 മാസത്തേക്ക് പുതുക്കാവുന്ന വിധത്തിലാണിത്. ഇനി മുതല്‍ 12 മാസത്തെ ഇഖാമയാണ് അനുവദിക്കുക. അതിന്...