മലപ്പുറം: മലപ്പുറം തിരൂർക്കാട് വാഹന അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. തിരൂർക്കാട് തടത്തിൽ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകൻ ഹസീബ് (19) ആണ് മരിച്ചത്. ഇന്നലെ നടന്ന കോളേജ് തെരഞ്ഞെടുപ്പിൽ തിരൂർക്കാട് നസ്റ കോളേജിൽ നിന്നും ഫൈൻ ആർട്സ് ക്ലബ് സെക്രട്ടറിയായി ഹസീബ് വിജയിച്ചിരുന്നു.
കൊല്ലം: ഇമാമിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി. കുളത്തൂപ്പുഴ ചോഴിയക്കോട് ജുമാ മസ്ജിദിലെ ഇമാം സഫീർ സെയ്നിയ്ക്ക് നേരെയാണ് കൊലപാതക ശ്രമം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിദേശത്ത് പോകുന്നതിന് മുമ്പ് പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു യുവാവ് ഇമാമിനെ കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു....
ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍ രവിയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ എംപിമാര്‍ രാഷ്ടപതി ദ്രൗപതി മുര്‍മുവിന് കത്തയച്ചു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഭരണ നിര്‍വഹണത്തില്‍ ഗവര്‍ണര്‍ തടസ്സം നില്ക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് എംപിമാര്‍ രാഷ്ട്രപതിയ്ക്ക് കത്തയച്ചത്.
ഭരണ സംബന്ധമായ പല നിലപാടുകളിലും ഗവര്‍ണറും ഡിഎംകെ സര്‍ക്കാരും തമ്മില്‍ ഭിന്നത പ്രകടമായിരുന്നു. 20 ഓളം ബില്ലുകള്‍ ഗവര്‍ണര്‍ ഇതുവരെ...
സിലിഗുഡിയിലെ മുതിർന്ന സിപിഐഎം നേതാവ് അശോക് ഭട്ടാചാര്യക്ക് ബിജെപി നേതാക്കൾ ദീപാവലി ആശംസ നേരാനെത്തിയതിൻ്റെ വെടിക്കെട്ട് ബംഗാൾ രാഷ്ട്രീയത്തിൽ കത്തിനിൽക്കെ ഇരു പാർട്ടികളും ഒന്നിച്ചു മത്സരിച്ചു വിജയിച്ചതാണ് പുതിയ വിശേഷം
കിഴക്കൻ മേദിനിപ്പൂർ ജില്ലയിലെ നന്ദകുമാർ ബ്ലോക്കിലെ ബെറാംപൂർ കാർഷിക വായ്പാ സഹകരണ സംഘത്തിലാണ് സിപിഐഎമ്മും ബിജെപിയും കൈകോർത്തത്. കർഷക രക്ഷാ സമിതി എന്ന പേരിൽ...
കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ ആവേശത്തെ സ്വീകരിച്ച ഫിഫയ്ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പുള്ളാവൂരില്‍ ആരാധകര്‍ സ്ഥാപിച്ച ലിയോണല്‍ മെസി, നെയ്മര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ കട്ടൗട്ടുകളെ പ്രശംസിച്ചുള്ള ഫിഫയുടെ ട്വീറ്റിനുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ കുറിപ്പ്.
https://twitter.com/pinarayivijayan/status/1589981818316795907?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1589981818316795907%7Ctwgr%5Ed3ce756f147b4ffdf134279135140fa1b88317f9%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.twentyfournews.com%2F2022%2F11%2F08%2Ffifa-world-cup-2022-kerala-pinarayi-vijayan-thanks-to-fifa.html
എന്നും കേരളവും മലയാളികളും ഫുട്ബോള്‍ ഇഷ്ടപ്പെടുന്നവരാണ്. ഖത്തര്‍ ലോകകപ്പിന്റെ ആവേശം കേരളത്തിലെ എല്ലായിടങ്ങളിലുംകാണാം. താരതമ്യങ്ങളില്ലാത്ത കേരളത്തിന്റെ ഫുട്ബോള്‍...
16,590 കോടി രൂപ ലോട്ടറിയടിക്കുക, ഒന്ന് ആലോചിച്ച് നോക്കൂ. ഏതായാലും, കാലിഫോർണിയയിൽ ഒരാൾക്ക് ഇത്രയും വലിയ തുക ലോട്ടറി അടിച്ച് കഴിഞ്ഞു. എന്നാൽ, ആ വിജയി ആരാണ് എന്ന് ആർക്കും അറിയില്ല. ആരാണ് ആ ടിക്കറ്റ് വാങ്ങിയത് എന്ന് ഇപ്പോൾ എല്ലാവരും അന്വേഷിക്കുകയാണ്.
റിപ്പോർട്ടുകൾ പറയുന്നത്, 45 യുഎസ് സംസ്ഥാനങ്ങളിലും യുഎസ് വിർജിൻ ഐലൻഡ്സിലും പ്യൂർട്ടോ...
ഒരു എട്ടുവയസുകാരിയെ വർഷങ്ങളോളം പുറംലോകം കാണാതെ വീടിനകത്ത് ഒളിപ്പിച്ചതിന് അമ്മയും മുത്തച്ഛനും മുത്തശ്ശിയും ഇപ്പോൾ അന്വേഷണം നേരിടുകയാണ്. ജർമ്മനിയിൽ ആണ് സംഭവം. ഏഴ് വർഷത്തോളമാണ് അമ്മയും അവരുടെ മാതാപിതാക്കളും ചേർന്ന് അവളെ ആരും കാണാതെ ഒരിടത്ത് ഒളിപ്പിച്ചത്.
സപ്തംബർ അവസാനത്തോടെ കുട്ടി മോചിപ്പിക്കപ്പെട്ടു, ഇപ്പോൾ ഫോസ്റ്റർ കെയറിലാണ്. അവൾക്ക് ഇപ്പോൾ പടികൾ കയറുന്നത് പോലെയുള്ള ഓരോ...
അബുദാബി: യുഎഇയില്‍ ഫ്രീ സോണ്‍ വിസകളുടെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമാക്കി കുറച്ചു. കഴിഞ്ഞ മാസം മുതല്‍ തന്നെ പുതിയ കാലാവധി പ്രാബല്യത്തില്‍ വന്നു. ഒക്ടോബറില്‍ യുഎഇയില്‍ നടപ്പാക്കിയ സമഗ്ര വിസാ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഫ്രീ സോണ്‍ വിസകളുടെ കാലാവധി കുറച്ചതും.
വിസാ കാലാവധി സംബന്ധിച്ച മാറ്റം രാജ്യത്തെ ടൈപ്പിങ് സെന്ററുകളും ബിസിനസ്...
കാസർകോട്: സ്വർണാഭരണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 2.11 കോടി രൂപ കവർന്ന കേസിൽ കുമ്പള സ്വദേശിയെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. ഷിറിയ കുന്നിൽ പുതിയങ്ങാടിയിലെ കബീർ (35)നെയാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
ഉത്തര കർണാടകയിലെ സിർസി യെല്ലാപ്പുര പോലീസ് സ്റ്റേഷൻ പരിധിയിൽ കോലാപ്പൂർ കാലഭൈരിയിലെ നിലേഷ് പാണ്ഡുരംഗ നായികി(29)നെ കൊള്ളയടിച്ച കേസിലാണ് അറസ്റ്റ്.
ജൂവലറികളിൽ ആഭരണമെത്തിക്കുന്നയാളാണ് പാണ്ഡുരംഗ...
കോയമ്പത്തൂർ: ദീപാവലി ദിനത്തില്‍ കോയമ്പത്തൂരില്‍ കാർ സ്ഫോടനം നടത്തിയ ജമേഷ മുബിൻ മരിച്ചത് ഹൃദയത്തിൽ ആണി തുളഞ്ഞു കയറിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്ഫോടക വസ്തുക്കള്‍ക്കൊപ്പം ആണികളും മാര്‍ബിള്‍ കഷ്ണങ്ങളും ഉപയോഗിച്ചിരുന്നു. ഇതേ ആണികള്‍ തന്നെയാണ് ജമേഷ മുബിന്റെ ഹൃദയത്തില്‍ തുളഞ്ഞു കയറിയത്.
നെഞ്ചിന്റെ ഇടതുവശത്തു കൂടി തുളഞ്ഞു കയറിയ ആണികളൊന്നാണ് ഹൃദയത്തിൽ തറച്ചത്. ഒട്ടേറെ ആണികൾ ജമേഷ...
തിരുവനന്തപുരം; സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ...