കൊച്ചി: നടിയെ ആക്രമിച്ച കേസില് വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്ജി ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ പ്രിന്സിപ്പല് സെഷന്സ് കോടതിയില് തന്നെ തുടരും.
ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്ജി പരിഗണിച്ചത്. വിചാരണ പ്രത്യേക കോടതിയില് നിന്ന് സെഷന്സ് കോടതിയിലേക്ക് മാറ്റിയത് നിയമപരമല്ലെന്ന നടിയുടെ ഹര്ജിയാണ് കോടതി പരിഗണിച്ചത്.
കേസിലെ വിചാരണ എറണാകുളം ജില്ലാ പ്രിന്സിപ്പല് സെഷന്സ് കോടതിയിലേക്ക്...
കോഴിക്കോട്: സംഘ്പരിവാറിനെതിരെ സംസാരിക്കുമ്പോള് അന്വേഷണ ഏജന്സികളെ ഉപയോഗിച്ച് വേട്ടയാടുന്ന സമീപനമാണ് കേന്ദ്ര സര്ക്കാര് സ്വീകരിക്കുന്നതെന്ന് പോപുലര് ഫ്രണ്ട് സംസ്ഥാന ജനറല് സെക്രട്ടറി എ അബ്ദുല് സത്താര്. അതിന്റെ ഭാഗമായാണ് പുലര്ച്ചെ മുതല് പോപുലര് ഫ്രണ്ട് ദേശീയ-സംസ്ഥാന- ജില്ലാ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയതെന്നും അന്വേഷണ ഏജന്സികള് ഭരണകൂടത്തിനു വേണ്ടി പ്രവര്ത്തിക്കുകയാണെന്നും പോപുലര് ഫ്രണ്ടിനെ...
മാനന്തവാടി: വയനാട് മാനന്തവാടി മുനിസിപ്പൽ ബസ് സ്റ്റാന്റ് പരിസരത്തെ നൂറുൽ ഇസ്ലാം മസ്ജിദിൽ എൻ.ഐ.എ പരിശോധന. പുലർച്ചെ മൂന്ന് മുതൽ ഏഴ് മണി വരെയായിരുന്നു പരിശോധന.
റെയ്ഡിൽ സംശയകരമായ ഒന്നും കണ്ടെത്താനായിട്ടില്ല. 40ഓളം സി.ആര്.പി.എഫ് ജവാന്മാരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. സംസ്ഥാന വ്യാപകമായി പോപുലര് ഫ്രണ്ട് കേന്ദ്രങ്ങളില് നടന്ന പരിശോധനയുടെ ഭാഗമായായിരുന്നു ഇതും.
എന്നാല്, മസ്ജിദിന് പോപുലര് ഫ്രണ്ടുമായി...
കേരളം ഉള്പ്പടെ രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലെ പോപ്പുലര് ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീട്ടിലുമായി പുലര്ച്ചെ മുതല് എന്ഐഎ നടത്തിയ റെയ്ഡ്. കേരളത്തിനുപുറമെ തമിഴ്നാട്, ആന്ധ്ര, തെലങ്കാന, യുപി തുടങ്ങിയ ഇടങ്ങളിലുമാണ് റെയ്ഡ്. ഇഡിയുമായി ചേര്ന്നാണ് പരിശോധന.
റെയ്ഡില് നേതാക്കളടക്കം നൂറ് പേരെ എന്ഐഎ കസ്റ്റഡിയിലെടുത്തു. പോപ്പുലര്ഫ്രണ്ട് ദേശീയ ചെയര്മാന്, ദേശീയ സെക്രട്ടറി, സംസ്ഥാനപ്രസിഡന്റ് എന്നിവരെ മലപ്പുറത്തുനിന്ന്...
ന്യൂദല്ഹി: ശിരോവസ്ത്രം ധരിക്കുന്നത് മതപരമായ ആചാരമല്ലാത്തതിനാല് ഹിജാബ് നിരോധിക്കുന്നത് ഇസ്ലാമിലോ വിശ്വാസത്തിലോ മാറ്റം വരുത്തുന്നതിന് തുല്യമല്ലെന്ന വാദവുമായി കര്ണാടക സര്ക്കാര് സുപ്രീം കോടതിയില്.
ഹിജാബ് ധരിക്കാതിരിക്കുന്നത് മതത്തെ മാറ്റുന്നില്ല എന്നതാണ് വസ്തുത. ഹിജാബ് ഇല്ലെങ്കില് ഇസ്ലാമിക വിശ്വാസം മാറുമെന്ന് പറയാനാവില്ല. ഹിജാബ് നിര്ബന്ധിത നടപടിയല്ല, കര്ണാടക അഡ്വക്കേറ്റ് ജനറല് പി. നവദ്ഗി സുപ്രീം കോടതിയില് വാദിച്ചു.
സംസ്ഥാനത്തെ...
മഞ്ചേശ്വരം: ഒളിവില് കഴിയുകയായിരുന്ന വധശ്രമം ഉള്പ്പെടെ നാല് കേസുകളില് വാറണ്ടുണ്ടായിരുന്ന പ്രതിയെ മഞ്ചേശ്വരം അഡീഷണല് എസ്.ഐ ടോണി ജെ മറ്റം അറസ്റ്റ് ചെയ്തു. നയാബസാര് ചെറുഗോളിയിലെ നുഅ്മാന് (28) ആണ് അറസ്റ്റിലായത്. നാല് വര്ഷം മുമ്പ് ബേക്കൂറില് വെച്ച് ബൈക്ക് യാത്രക്കാരനെ വെട്ടിപരിക്കേല്പ്പിച്ച കേസിലും മറ്റ് മൂന്ന് കേസുകളിലും നുഅ്മാന് പ്രതിയാണെന്ന് മഞ്ചേശ്വരം പൊലീസ്...
മഞ്ചേശ്വരം: കര്ണാടക ട്രാന്സ്പോര്ട്ട് ബസില് കടത്തുകയായിരുന്ന 20,50,000 രൂപ കുഴല്പണവുമായി മഹാരാഷ്ട്ര സ്വദേശിയെ മഞ്ചേശ്വരം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശി പി. സന്തോഷ് ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ 10 മണിയോടെ മംഗളൂരുവില് നിന്ന് കാസര്കോട്ട് ഭാഗത്തേക്ക് വരികയായിരുന്ന കര്ണാടക ട്രാന്സ്പോര്ട്ട് ബസ് പരിശോധിച്ചപ്പോഴാണ് സീറ്റിനടിയില് ഒളിപ്പിച്ച നിലയില് കുഴല്പണം കണ്ടെത്തിയത്....
കോഴിക്കോട്: കോഴിക്കോട് പോപ്പുലർ ഫ്രണ്ട് റാലിയിലെ അഫ്സൽ ഖാസിമിയുടെ പ്രസംഗത്തിനെതിരെ കെ എം ഷാജി. കൊലപാതകങ്ങളെയും അക്രമങ്ങളെയും ന്യായീകരിക്കാൻ പ്രവാചക ചരിത്രം വളച്ചൊടിച്ചെന്നും കെ എം ഷാജി വ്യക്തമാക്കി. ഫാസിസ്റ്റുകൾക്ക് എന്തിനാണ് മരുന്നിട്ടു കൊടുക്കുന്നത്. മതത്തിന്റെ പേര് പറഞ്ഞു വരുന്ന ആര്എസ്എസിനെയും എസ്ഡിപിഐ യെയും ഒരുപോലെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
പോപ്പുലര് ഫ്രണ്ട് സംഘടിപ്പിച്ച റാലിയിലെ വിവാദ...
ആലുവ: ഭാരത് ജോഡോ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനത്തിന്റെ ഭാഗമായി സ്ഥാപിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ ബാനറില് സംഘപരിവാര് ആചാര്യന് വി.ഡി. സവര്ക്കറുടെ ചിത്രവും. എന്നാല് സംഭവം വിവാദമായതോടെ സവര്ക്കറുടെ ചിത്രം മറച്ച് ഗാന്ധിയുടെ ചിത്രം വെച്ചിരിക്കുകയാണ് കോണ്ഗ്രസ് നേതാക്കള്.
നെടുമ്പാശ്ശേരി അത്താണിയില് സ്ഥാപിച്ച പ്രചാരണ ബോര്ഡിലാണ് സവര്ക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്. അന്വര് സാദത്ത്...
മൂന്നാർ: പ്രണയ വിവാഹത്തിന് യുവതിയുടെ മാതാപിതാക്കള് എതിര്ത്തതോടെ പഞ്ചായത്ത് ഓഫീസിന്റെ സഹായം തേടി കമിതാക്കള്. പഞ്ചായത്ത് ഓഫീസില് വിവാഹിതരാകാനുള്ള ആഗ്രഹവുമായി എത്തിയ യുവാവിനും യുവതിക്കും പഞ്ചായത്ത് പ്രസിഡന്റ് തന്നെ മുന്നില് നിന്ന് എല്ലാ കാര്യങ്ങളും ചെയ്ത് നല്കിയതോടെ മനോഹര പ്രണയകഥയില് ഇരുവരുടെയും സ്വപ്നങ്ങള് പൂവണിഞ്ഞു. മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാറിന്റെ ഓഫിസിലാണ് വ്യത്യസ്തമായ...
കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...