Monday, July 7, 2025

Latest news

സംശയം തോന്നി വിദ്യാര്‍ത്ഥിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ കണ്ടത്; പേടിപ്പെടുത്തുന്ന വീഡിയോ

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ വീഡിയോകളാണ് നാം കാണാറ്. ഇവയില്‍ പലതും തല്‍ക്കാലികമായ ആസ്വാദനങ്ങള്‍ക്ക് മാത്രം വേണ്ടി തയ്യാറാക്കുന്നതാകാറുണ്ട്. എന്നാല്‍ മറ്റ് ചിലവയാകട്ടെ, നമ്മെ പലതും ഓര്‍മ്മപ്പെടുത്തുകയോ ചിന്തിപ്പിക്കുകയോ ചെയ്യുന്നതായിരിക്കും. ഒരുപക്ഷേ, അപ്രതീക്ഷിതമായി സംഭവിക്കുന്നൊരു അപകടം, അല്ലെങ്കില്‍ അബദ്ധം എന്നിങ്ങനെയുള്ള ഉള്ളടക്കങ്ങള്‍ വരുന്ന വീഡിയോകളെല്ലാം തന്നെ പലതും നമ്മെ പഠിപ്പിക്കാറുണ്ട്. അത്തരത്തില്‍ ശ്രദ്ധേയമാവുകയാണൊരു...

നോൺ-വെജ് ഭക്ഷണങ്ങളുടെ പരസ്യം നിരോധിക്കണമെന്ന് പൊതുതാൽപര്യ ഹരജി; ഹൈകോടതി തള്ളി

മുംബൈ: നോൺ-വെജ് ഭക്ഷണങ്ങളുടെ പരസ്യം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി ബോംബെ ഹൈകോടതി തള്ളി. ജെയ്ൻ ചാരിറ്റബിൾ ട്രസ്റ്റാണ് ഹരജി നൽകിയത്. അച്ചടി മാധ്യമങ്ങളിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും നോൺ-വെജ് ഭക്ഷണങ്ങളുടെ പരസ്യം നിരോധിക്കുകയോ നിയന്ത്രിക്കുകയോ വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ, മറ്റുള്ളവരുടെ അവകാശത്തിനു മേൽ കടന്നുകയറുന്നത് എന്തിനാണെന്ന് പരാതിക്കാരോട് ചോദിച്ച ഹൈകോടതി ഹരജി തള്ളുമെന്ന് വ്യക്തമാക്കി. ഇതോടെ...

ചരിത്രത്തിലെ താഴ്ന്ന നില; രൂപയുടെ മൂല്യം ഇടിയുന്നു

മുംബൈ: ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യത്തിൽ വീണ്ടും ഇടിവ്. ഡോളറിനെതിരെ ഇന്ന് രൂപയുടെ മൂല്യം 43 പൈസ കൂടി ഇടിഞ്ഞ് 81.52 ലേക്കെത്തി. അമേരിക്കൻ കറൻസി ശക്തിയാർജ്ജിക്കുന്നതിന്റെ പ്രതിഫലനമാണ് ഇന്ത്യൻ രൂപയെ പുറകോട്ട് വലിക്കുന്നത്. ഇന്ത്യൻ രൂപയുടെ ചരിത്രത്തിൽ ഡോളറിനെതിരെ ഏറ്റവും താഴ്ന്ന വിനിമയ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാൻ അമേരിക്കൻ ഫെഡറൽ റിസർവ്...

കണ്ണൂരിൽ ഒന്നര കിലോയിലധികം സ്വർണം പിടികൂടി കസ്റ്റംസ്

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒന്നര കിലോയിലധികം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. കോഴിക്കോട് സ്വദേശി മുഹമ്മദ് സാബിറിൽ നിന്നാണ് സ്വർണം പിടിച്ചത്. 1634 ഗ്രാം സ്വർണമാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. സ്വർണ പ്ലേറ്റുകളാക്കി എമർജൻസി ലൈറ്റിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഇയാളുമായി ബന്ധമുള്ള ആളുകളെ കേന്ദ്രമാക്കിയും കസ്റ്റംസ് അന്വേഷണം നടത്തുന്നുണ്ട്.

നിയമസഭാ കയ്യാങ്കളിക്കേസ്: താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ഇ.പി ജയരാജൻ

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസ് യുഡിഎഫ് സർക്കാറിന്റെ രാഷ്ട്രീയ നീക്കമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് കോടതിയെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ നിയമസഭാ ചരിത്രത്തിൽ ഇല്ലാത്തതാണ്. പ്രതിപക്ഷം ഒരാവശ്യം ഉന്നയിച്ചാൽ അത് ചർച്ച ചെയ്തു പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. എന്നാൽ കോൺഗ്രസിലെ ഒരു വിഭാഗത്തെ തലേദിവസം തന്നെ നിയമസഭയിൽ കൊണ്ടുവന്ന് താമസിപ്പിച്ച്...

‘ഒരേ ടീം, ഒരേ പ്രതി’, ഈ ‘പ്രാഞ്ചി’ക്ക് കഞ്ചാവ് വില്‍ക്കാതെ ഉറക്കം വരില്ല, പിടികൂടി റെക്കോര്‍ഡിട്ട് എക്‌സൈസും

കല്‍പ്പറ്റ: മേപ്പാടിയിലെ ലോഡ്ജില്‍ നിന്നും മധ്യവയസ്‌കനെ കഞ്ചാവുമായി  എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. 'പ്രാഞ്ചി' എന്ന് വിളിക്കുന്ന വൈത്തിരി കോട്ടപ്പടി കെബി റോഡ് പഴയടത്ത് വീട്ടില്‍ ഫ്രാന്‍സിസ് ആണ് പിടിയിലായത്. കഞ്ചാവ് കേസില്‍ നിരന്തരം ശിക്ഷിക്കപ്പെടുന്നയാളാണ് ഫ്രാന്‍സിസ് എന്ന് എക്‌സൈസ് പറയുന്നു. കഴിഞ്ഞ മാസം ഇയാളെ  കഞ്ചാവുമായി  ഇന്ന് പിടികൂടിയ എക്‌സൈസ് ടീം തന്നെ അറസ്റ്റ്...

യു.എ.ഇ ബംബ്രാണ പ്രീമിയർ ലീഗ്; ബ്രദേഴ്സ് ദുബായ് ചാമ്പ്യന്മാർ

യു.എ.ഇ: അജ്‌മാൻ തൻബെ ഗ്രൗണ്ടിൽ വെച്ച് നടന്ന യു.എ.ഇ ബംബ്രാണ പ്രീമിയർ ലീഗിൽ ഫൈനൽ മത്സരത്തിൽ മർഹബ ഫയ്റ്റർസിനെ 18 റൺസിന് പരാജയപ്പെടുത്തി ബ്രദേഴ്സ് ദുബായ് ജേതാക്കൾ ആയി. ആദ്യം ബാറ്റ് ചെയ്ത ബ്രദേസ് നിശ്ചിത 3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 39 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മർഹബക്ക് നിശ്ചിത...

മട്ടന്നൂർ ജുമാ മസ്ജിദ് നിർമ്മാണത്തിൽ അഴിമതി: ലീഗ്-കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യുന്നു

കണ്ണൂര്‍: മട്ടന്നൂർ ജുമാ മസ്ജിദ് നിർമ്മാണത്തിൽ അഴിമതിയെന്ന പരാതിയിൽ പ്രതി ചേർക്കപ്പെട്ടവരെ പൊലീസ് ചോദ്യം ചെയ്യുന്നു. മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുല്‍റഹിമാൻ കല്ലായി, കോൺഗ്രസ് നേതാവ് എം സി കുഞ്ഞമ്മദ്, യു മഹ്റൂഫ് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. മട്ടന്നൂർ സിഐ എം കൃഷ്ണന് മുമ്പാകെയാണ് മൂന്ന് പേരും ഹാജരായത്. മുൻകൂർ ജാമ്യ വ്യവസ്ഥ അനുസരിച്ചാണ് ഇവർ...

പോപ്പുലര്‍ ഫ്രണ്ടിന് അല്‍ഖ്വയ്ദയുടെ സാമ്പത്തിക സഹായം ലഭിച്ചെന്ന് എന്‍ഐഎ

പോപ്പുലര്‍ ഫ്രണ്ടിന് ഭീകരസംഘടനയായ അല്‍ഖ്വയ്ദയില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചെന്ന് എന്‍ഐഎ. തുര്‍ക്കിയിലെ സഹസംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഹ്യുമാനിറ്റേറിയന്‍ റിലീഫ് വഴി അല്‍ ഖ്വയ്ദ പോപ്പുലര്‍ ഫ്രണ്ടിന് സഹായമെത്തിച്ചെന്നാണ് എന്‍ഐഎ പറയുന്നത്. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ആശയ വിനിമയത്തിന്റേയും സാമ്പത്തിക വിനിമയത്തിന്റേയും തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇസ്താംബൂളില്‍ വച്ച്...

തീവ്രവാദ കേസിൽ ഒളിവിൽ കഴിയുന്ന പോപ്പുലർഫ്രണ്ട് നേതാക്കൾക്കായി ലുക്ക്ഔട്ട് നോട്ടീസ്, റെയ്ഡ് തുടരാൻ എൻഐഎ

കൊച്ചി : തീവ്രവാദ കേസിൽ ഒളിവിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ എൻഐഎ. സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ, സെക്രട്ടറി സിഎ റൗഫ് എന്നിവർക്കെതിരെയാണ് കൊച്ചി എൻഐഎ കോടതിയിൽ ഹർജി നൽകുക. റെയ്ഡിനിടയിൽ ഒളിവിൽപോയ ഇരുവരും ചേർന്നാണ് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തതെന്നും എൻഐഎ വ്യക്തമാക്കുന്നു. തീവ്രവാദ പ്രവർത്തനത്തിന്...
- Advertisement -spot_img

Latest News

ഉപ്പള, ഷിറിയ പുഴകളിൽ മഞ്ഞ ജാഗ്രതാ നിർദേശം

കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...
- Advertisement -spot_img