Monday, November 10, 2025

Latest news

വടക്കഞ്ചേരിയില്‍ സ്‌കൂളില്‍നിന്ന് ടൂര്‍ പോയ ബസ് കെഎസ്ആര്‍ടിസിയിലിടിച്ച് കയറി; 9 മരണം, 40 പേര്‍ക്ക് പരിക്ക്

വടക്കഞ്ചേരിയില്‍ സ്‌കൂള്‍ വിനോദയാത്രാ സംഘത്തിന്റെ ബസ് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിനു പിന്നിലിടിച്ച് അപകടം. സംഭവത്തില്‍ 9 പേര്‍ മരിച്ചു. 40 പേര്‍ക്കു പരുക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിലിടിച്ചു ചതുപ്പിലേക്കു മറിയുകയായിരുന്നു....

ബ്ലാസ്റ്റേഴ്സിൻ്റെ ഐഎസ്എൽ സ്ക്വാഡ് പ്രഖ്യാപിച്ചു; ടീമിൽ ഏഴ് മലയാളികൾ

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി, ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2022-23 സീസണിനുള്ള ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ചു. 2022 ഒക്‌ടോബര്‍ 7ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിക്കെതിരെ നടക്കുന്ന ഉദ്ഘാടന മത്സരത്തിനായി തയാറെടുക്കുകയാണ് ഇവാന്‍ വുകോമനോവിച്ചിന്റെ നേതൃത്വത്തിലുള്ള ടീം. ജെസെല്‍ കര്‍ണെയ്‌റോ ആണ് ക്യാപ്റ്റന്‍. (kerala blasters isl squad) 2022-23ലെ...

ക്യാൻസർ വരെ അകറ്റും; ചില്ലറക്കാരനല്ല മാതളം..

നാം കഴിക്കുന്ന ഭക്ഷണമാണ് പ്രധാനമായും നമ്മുടെ ആരോഗ്യത്തെ നിർണയിക്കുന്നത്. വിറ്റാമിൻ ധാരാളം അടങ്ങിയ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്. അത്തരം ആരോഗ്യഗുണങ്ങൾ നിറയെ അടങ്ങിയിട്ടുള്ള ഒരു പഴമാണ് മാതളനാരങ്ങ. ക്യാൻസർ, ഹൃദ്രോഗം അടക്കമുള്ള പല ഗുരുതര രോഗങ്ങളെയും അകറ്റി നിർത്താൻ മാതളം സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അൽപം പുളിയോട് കൂടിയ മധുരമുള്ള ഈ പഴം...

എം.ഡി.എം.എ.യുമായി ചേവാര്‍ സ്വദേശി അറസ്റ്റില്‍

ഉപ്പള: കൈമാറാനായി കൊണ്ടുവന്ന അഞ്ചുഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ചേവാര്‍ സ്വദേശിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. അസര്‍ (32)ആണ് അറസ്റ്റിലായത്. നയാബസാര്‍ ജനപ്രിയയില്‍ മയക്കുമരുന്ന് കൈമാറാനെത്തിയപ്പോഴാണ് രഹസ്യവിവരത്തെത്തുടര്‍ന്നെത്തിയ മഞ്ചേശ്വരം എസ്.ഐ. എന്‍. അന്‍സാറും സംഘവും അസറിന്റെ ദേഹപരിശോധന നടത്തിയത്. ശരീരത്തില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.

യുഎഇയില്‍ ഭാഗിക സൂര്യഗ്രഹണം ഒക്ടോബര്‍ 25ന് ദൃശ്യമാകും

അബുദാബി: യുഎഇയില്‍ ഭാഗിക സൂര്യഗ്രഹണം ഈ മാസം 25ന് ദൃശ്യമാകും. യൂറോപ്പിന്റെ പല ഭാഗങ്ങള്‍, ഏഷ്യ, നോര്‍ത്ത് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചന്ദ്രന്‍ സൂര്യനില്‍ നിന്നുള്ള പ്രകാശത്തെ തടയുകയും ഭൂമിയില്‍ നിഴല്‍ വീഴ്ത്തുകയും ചെയ്യുന്നു. ഈ നിഴലിനുള്ളില്‍ ആര്‍ക്കും ഗ്രഹണം ദൃശ്യമാകുമെന്നാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി വ്യക്തമാക്കുന്നത്. യുഎഇയില്‍...

2000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഇല്ല, റുപേ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ആനുകൂല്യം

ന്യൂഡല്‍ഹി: യുപിഐ പ്ലാറ്റ്‌ഫോമില്‍ റുപേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് ഫീസ് ചുമത്തിലെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. അടുത്തിടെയാണ് റുപേ ക്രെഡിറ്റ് കാര്‍ഡുകളെ യുപിഐ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കുന്നതിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ബാങ്കുകള്‍ സേവനം ആരംഭിച്ചിട്ടുണ്ട്. യൂണിയന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്,...

‘പാകിസ്താൻ എനിക്ക് വിസ നിഷേധിച്ചിട്ടില്ല, പ്രശ്‌നമിതാണ്…’; വെളിപ്പെടുത്തലുമായി ശിഹാബ് ചോറ്റൂർ

തന്റെ യാത്രയുടെ പുരോഗതി അറിയിച്ച് വിശുദ്ധ ഹജ്ജ് കർമം നിർവഹിക്കുന്നതിനായി മക്കയിലേക്ക് കാൽ നടയായി യാത്ര തിരിച്ച ശിഹാബ് ചോറ്റൂർ. പാകിസ്താൻ തനിക്ക് വിസ നിഷേധിച്ചിട്ടില്ലെന്നും കാറ്റഗറിയിൽ വന്ന പ്രശ്‌നം മൂലമാണ് തടസ്സം നേരിടുന്നതെന്നും അദ്ദേഹം യൂട്യൂബിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്ത വീഡിയോയിൽ അറിയിച്ചു. തനിക്ക് ഇപ്പോൾ അനുവദിച്ച ടൂറിസ്റ്റ് വിസ ഒരു മണിക്കൂർ...

ലോകത്തെ പന മരങ്ങളുടെ 50 ശതമാനവും വംശനാശ ഭീഷണിയിലെന്ന് പഠനം

ലോകത്തിലെ ആയിരത്തോളം വരുന്ന പന മരങ്ങളിന്ന് വംശനാശത്തിന്റെ വക്കിലെന്ന് പഠനങ്ങള്‍. അതായത് ആകെ മരങ്ങളുടെ 50 ശതമാനത്തോളം വരുന്നവ നിലവില്‍ വംശനാശം അഭിമുഖീകരിക്കുന്നുണ്ട്. ലണ്ടനിലെ റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍സ് നടത്തിയ പുതിയ പഠനങ്ങളിലാണ് കണ്ടെത്തല്‍. 92 പ്രദേശങ്ങളിലുള്ള 185 ഓളം പനവർഗ്ഗങ്ങൾ വംശനാശത്തിലാണെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രദേശവാസികളുടെ സഹായത്തോടെ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍...

ലീഗ് നേതാക്കന്‍മാരുടെ നിലപാടിൽ ഏകസ്വരം വേണം; വിമർശനവുമായി സാദിഖലി തങ്ങൾ

മുസ്‌ലിം ലീഗ് നേതാക്കന്‍മാര്‍ പാര്‍ട്ടി നിലപാട് പറയുമ്പോള്‍ ഏകസ്വരത്തില്‍ വേണമെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍. ഒരൊറ്റ നിലപാടേ പാര്‍ട്ടിക്ക് പാടുളളൂ. നിഷ്കളങ്കരായ അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ പാടില്ല. മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സിലിലാണ് സാദിഖലി തങ്ങളുടെ വിമര്‍ശനം.  സമുദായത്തിനുളളില്‍ ഐക്യം നിലനിര്‍ത്താന്‍ ആദ്യം സംഘടനയ്ക്കുളളില്‍ ഐക്യം വേണമെന്നും അദ്ദേഹം പറഞ്ഞു.  പോപ്പുലര്‍ ഫ്രണ്ട്...

കാസർകോട് വെടിവെപ്പ്: 25 മുസ്ലിം ലീഗ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു

കാസർകോട്: പൊലിസ് വെടിവെപ്പിലും കത്തിക്കുത്തിലും രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെ അക്രമിച്ചുവെന്ന കേസിൽ 25 മുസ്ലിം ലീഗ് പ്രവർത്തകരെ ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) വെറുതെ വിട്ടു. 2009 നവമ്പർ 15ന് വൈകീട്ട് കാസർകോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്...
- Advertisement -spot_img

Latest News

ന്യൂയോര്‍ക്കില്‍ ചരിത്രം പിറന്നു; മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനി വിജയത്തിലേക്ക്; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും...
- Advertisement -spot_img