രാജ്യത്തെ മിക്ക നഗരങ്ങളിലും ഓൺലൈൻ ചലാനുകൾ വളരെ സാധാരണമായിരിക്കുകയാണ് ഇപ്പോള്‍. ട്രാഫിക് പൊലീസിന്റെ ക്യാമറയില്‍ നിയമലംഘനങ്ങള്‍ പതിഞ്ഞാല്‍ ചലാന്‍ വീട്ടിലേക്ക് വരും. ഓൺലൈൻ ചലാനുകൾ എല്ലായ്‌പ്പോഴും തെളിവ് സഹിതം അയയ്‌ക്കുമ്പോൾ, ചലാൻ ഇഷ്യൂ ചെയ്യുന്ന ഉദ്യോഗസ്ഥർക്കും തെറ്റ് സംഭവിക്കുന്ന സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. ഓണ്‍ലൈൻ ചലാനുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിൽ നിന്നുള്ള ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍...
എയർ കസ്റ്റംസിനെ കബളിപ്പിക്കാൻ സ്വർണ്ണക്കടത്തിന് പുതിയ രീതി അവലംബിച്ച് പ്രതികൾ. സ്വർണ തോർത്തുകളുമായി ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ വെച്ച് പിടിയിലായി. തൃശ്ശൂർ സ്വദേശിയായ ഫഹദ് (26) ആണ് സ്വർണ്ണം കടത്താൻ പുതിയ രീതി പരീക്ഷിച്ച് കസ്റ്റംസിന്റെ വലയിലായത്.
ഈ മാസം 10ന് ദുബായിൽ നിന്നും (എസ് ജി 54) സ്‌പൈസ് ജെറ്റിലാണ് ഇയാൾ നെടുമ്പാശ്ശേരിയിൽ...
ദുബൈ: ദുബൈയില്‍ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കില്‍ പറക്കാം. ദുബൈയില്‍ നിന്ന് കേരളത്തിലേക്ക് ഉള്‍പ്പെടെ കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കേരളത്തിലേക്ക് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിന് പുറമെ മംഗളൂരു, ദില്ലി, ലക്‌നൗ ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്കും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാകും. കൊച്ചിയിലേക്ക് 380 ദിര്‍ഹം, കോഴിക്കോടേക്ക്...
'മെസ്സേജ് റിയാക്ഷന്' പിന്നാലെ പുതിയ റിയാക്ഷൻ ഫീച്ചർ അവതരിപ്പിച്ചത് വാട്‌സ്ആപ്പ്. സ്റ്റാറ്റസുകൾക്ക് റിയാക്ഷൻ ഇമോജികൾ അയക്കാനുള്ള ഓപ്ഷനാണ് വാട്‌സ്ആപ്പ് ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി കൊണ്ടുവന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാം - ഫേസ്ബുക്ക് സ്റ്റോറികളിൽ നിലവിലുള്ള റിയാക്ഷൻ സവിശേഷതക്ക് സമാനമാണിത്.
നിലവിൽ, തെരഞ്ഞെടുക്കാൻ എട്ട് ഇമോജി ഓപ്ഷനുകൾ മാത്രമാണുള്ളത്. എന്നാൽ, മെസ്സേജ് റിയാക്ഷനിൽ നിലവിലുള്ളത് പോലെ, ഭാവിയിൽ ഇഷ്ടമുള്ള ഇമോജികൾ...
ബംഗളൂരു: ദീപാവലി ആഘോഷം അടുത്തിരിക്കെ ഹലാൽ മാംസ ഉൽപന്നങ്ങൾ ചൂണ്ടിക്കാട്ടി ഹിന്ദുത്വ സംഘടനകളുടെ വിദ്വേഷ പ്രചാരണം. ഹലാൽ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദു ജനജാഗ്രതി സമിതിയുടെ നേതൃത്വത്തിൽ കർണാടകയിൽ സംസ്ഥാനവ്യാപക കാംപയിൻ നടക്കുന്നത്. സംഘത്തിനു കീഴിൽ മക്‌ഡൊണാൾഡ്, കെ.എഫ്.സി, പിസ്സ ഹട്ട് ഉൾപ്പെടെയുള്ള കുത്തക കമ്പനികളുടെ ഔട്ട്‌ലെറ്റുകൾക്കു മുൻപിൽ പ്രതിഷേധങ്ങളും സംഘടിപ്പിച്ചു.
ഹലാൽ...
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കില്‍ ഇടപെട്ടതിനെ തുടര്‍ന്ന് അയല്‍വാസിയെ അടിച്ചുകൊലപ്പെടുത്തി. ബില്ലു എന്നയാളാണ് മരിച്ചത്.
ചൊവ്വാഴ്ച മട്ടണ്‍ പാകം ചെയ്യുന്നതിനെച്ചൊല്ലി പാപ്പു എയര്‍വാ എന്നയാളും ഭാര്യയും തമ്മില്‍ വഴക്കുണ്ടായി. പാപ്പു ആട്ടിറച്ചി പാകം ചെയ്യാന്‍ തുടങ്ങിയതാണ് ഭാര്യയെ ചൊടിപ്പിച്ചത്. ഹൈന്ദവ വിശ്വാസമനുസരിച്ച് ചൊവ്വാഴ്ച ശുഭദിനമായിട്ടാണ് കണക്കാക്കുന്നത്. ഈ ദിവസം സസ്യേതര ഭക്ഷണം...
തിരുവനന്തപുരം: ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു. ആൻഡമാൻ കടലിൽ നിലനിൽക്കുന്ന ചക്രവതച്ചുഴി ന്യുനമർദ്ദമായി മാറിയെന്നും ഇത് തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക്-കിഴക്കൻ അറബികടലിൽ കേരള തീരത്തിന് സമീപമായി ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഒക്ടോബർ 20 മുതൽ 23 വരെ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക്...
കൊച്ചി: ബലാത്സംഗം കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. യുവതിയെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവമേൽപ്പിക്കൽ, ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് നിലവിൽ എംഎൽഎയ്ക്ക് മേലുള്ളത്.
യുവതിയെ തട്ടികൊണ്ട് പോയി ദേഹോപദ്രവം ചെയ്തതിനാണ് പൊലീസ് ആദ്യം കേസെടുത്തത്. യുവതി തുടർന്ന് നൽകിയ മൊഴിയിലാണ് ബലാൽസംഗം...
ദോഹ: ഫുട്ബോള്‍ ലോകത്തിന്‍റെ ആവേശം അറേബ്യന്‍ മണല്‍ത്തരികളെ നൃത്തം ചവിട്ടാന്‍ ഒരു മാസം മാത്രം. ഖത്തർ വേദിയാവുന്ന ഫിഫ ലോകകപ്പിന് കൃത്യം ഒരു മാസമാണ് അവശേഷിക്കുന്നത്. നവംബർ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന് കിക്കോഫാകും.
കാൽപ്പന്തിന്‍റെ ലോകപൂരം ആദ്യമായി അറേബ്യൻ മണ്ണിലേക്ക് ആവേശം വിതറാനെത്തുകയാണ്. ഒപ്പം വീണ്ടുമൊരു...
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. എന്നാൽ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടെ പങ്കുവെയ്ക്കുന്ന ഇത്തരം ആപ്പുകളുടെ സുരക്ഷയെ പറ്റി പല ആശങ്കകളും നിലനിൽക്കുന്നുണ്ട്....