Latest news

‘ഫ്രീ അല്ല, പണം വേണം’: പ്രളയകാലത്ത് നൽകിയ അരിക്ക് 205.81 കോടി രൂപ കേന്ദ്രത്തിന് കൊടുക്കും

തിരുവനന്തപുരം: പ്രളയകാലത്ത് അനുവദിച്ച അരിക്ക് പണം നൽകണമെന്ന കേന്ദ്രത്തിന്‍റെ സമ്മർദ്ദത്തിന് വഴങ്ങി സംസ്ഥാനം. പണം അടച്ചില്ലെങ്കിൽ കേന്ദ്രവിഹിതം തിരിച്ചു പിടിക്കുമെന്ന അന്ത്യശാസനം വന്നതോടെയാണ് കേരളം പണം നൽകാൻ തീരുമാനിച്ചത്. 205.81 കോടി രൂപയാണ് സംസ്ഥാനം തിരിച്ചടക്കുന്നത്. 2018 ആഗസ്റ്റിലെ പ്രളയ കാലത്താണ് എഫ്‍ സി ഐയിൽ നിന്നും 89540 മെട്രിക് ടണ്‍ അരി കേന്ദ്രം അനുവദിച്ചത്....

‘2002ൽ അവരെ ഒരു പാഠം പഠിപ്പിച്ചതാണ്’; ഗുജറാത്ത് കലാപത്തെ ന്യായീകരിച്ച് അമിത് ഷാ

അഹ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നേരത്തെ കോണ്‍ഗ്രസിന്‍റെ ഭരണകാലത്ത് അവരുടെ പിന്തുണയോടെ ഗുജറാത്തില്‍ വ്യാപകമായ വര്‍ഗീയ ലഹളകളാണ് നടന്നിരുന്നത്. എന്നാൽ, 2002ൽ കലാപകാരികളെയെല്ലാം ഒരു പാഠം പഠിപ്പിച്ചതോടെ അവരെല്ലാം ആ പണി നിര്‍ത്തിയെന്ന് അമിത് ഷാ പറഞ്ഞു. 2002നുശേഷം ഗുജറാത്തിൽ ബി.ജെ.പി ശാശ്വതസമാധാനം കൊണ്ടുവന്നെന്നും അദ്ദേഹം...

ബ്രസീലിന് കനത്ത തിരിച്ചടി; നെയ്മർക്ക് സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരം നഷ്ടമാകും

ദോഹ: ഖത്തർ ലോകകപ്പില്‍ സെർബിയക്കെതിരായ മത്സരത്തില്‍ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പർ താരം നെയ്മർക്ക് അടുത്ത മത്സരം നഷ്ടമാകും. 28-ാം തിയതി സ്വിറ്റ്സർലന്‍ഡിന് എതിരെയാണ് ബ്രസീലിന്‍റെ അടുത്ത കളി. ആദ്യ മത്സരത്തില്‍ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനറികള്‍ തോല്‍പിച്ചിരുന്നു. ശക്തരായ സ്വിസ് ടീമിനെ തോല്‍പിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള ബ്രസീലിയന്‍ മോഹങ്ങള്‍ക്കാണ് നെയ്മറുടെ പരിക്ക് തിരിച്ചടി...

ജിദ്ദ മഴക്കെടുതി; നഷ്ടപരിഹാരം വേണ്ടവര്‍ അപേക്ഷ നല്‍കണം

ജിദ്ദ: ജിദ്ദയില്‍ വ്യാഴാഴ്ചയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് ജിദ്ദ നഗരസഭ അറിയിച്ചു. ദുരിത ബാധിതര് നാശനഷ്ടങ്ങള്‍ കണക്കാക്കാനും വേണ്ട നിയമനടപടികള്‍ സ്വീകരിക്കുന്നതിനുമായി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം. 2009ല്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ സ്വീകരിച്ച നടപടികള്‍ക്ക് സമാനമായി നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള പരിഹാരം നല്‍കുമെന്ന് ജിദ്ദ നഗരസക്ഷ വക്താവ്...

മതചിഹ്നവും പേരും; നിലപാട് അറിയിക്കാൻ മുസ്‌ലിം ലീഗിന് സുപ്രിംകോടതി നിർദേശം

ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾ മതചിഹ്നങ്ങളും പേരുകളും ഉപയോഗിക്കുന്നതിനെതിരായ ഹരജിയിൽ വിശദീകരണം നൽകാൻ മുസ്‌ലിം ലീഗിന് നിർദേശം. സുപ്രിംകോടതിയിൽ രേഖാമൂലം അഭിപ്രായം അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മതപേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന പാർട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ്, എ.ഐ.എം.ഐ.എം അടക്കമുള്ള പാർട്ടികൾക്കെതിരെയാണ് സയ്യിദ് വസീം റിസ്‍വി സുപ്രിംകോടതിയിൽ ഹരജി നൽകിയത്. നേരത്തെ, ഹരജിയിൽ...

”മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാനാണോ നിങ്ങൾ വന്നത്”; വൈറലായി സൗദി കോച്ചിന്റെ ഡ്രസ്സിങ് റൂം സംഭാഷണം

ഖത്തർ ലോകപ്പില്‍‌ തങ്ങളുടെ ആദ്യ മത്സരത്തിൽ ടൂർണമെന്റിലെ ഹോട്ട് ഫേവറേറ്റുകളായ അർജന്റീനയുടെ ഞെട്ടിക്കുന്ന തോൽവിയുടെ ആഘാതത്തിൽ നിന്ന് ഇനിയും ആരാധകർ കരകയറിയിട്ടില്ല. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീന സൗദിയോട് പരാജയപ്പെട്ടത്. ഒന്നാം പകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു രണ്ടാം പകുതിയിൽ സൗദിയുടെ ഐതിഹാസികമായ തിരിച്ചുവരവ്. സൗദിയുടെ ആ തിരിച്ചുവരവിന് പിന്നിൽ...

ലോകകപ്പ് മത്സരം കാണുന്നതിനിടെ പ്രവാസിക്ക് സ്വപ്‌നനേട്ടം; ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ടു കോടി സമ്മാനം

അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ അബുദാബി ബിഗ് ടിക്കറ്റിന്റെ നവംബര്‍ മാസത്തിലെ മൂന്നാമത്തെ പ്രതിവാര ഇ-നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹം (രണ്ട് കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസിയായ ഹരി ജയറാം. ഖത്തറില്‍ ഫിഫ ലോകകപ്പ് മത്സരം കാണുന്നതിനിടെയാണ് ഈ മാസം ബിഗ് ടിക്കറ്റിലൂടെ മില്യനയറാകുന്ന ആറുപേരില്‍ ഒരാളാണ് താനെന്ന്...

ഉപ്പള കൈക്കമ്പയില്‍ അഞ്ച് കടകളുടെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച

ഉപ്പള: കൈക്കമ്പയില്‍ അഞ്ച് കടകളുടെ ഷട്ടര്‍ തകര്‍ത്ത് പണം കവര്‍ന്നു. കടമ്പാറിലെ കെ.എം. അഷ്‌റഫിന്റെ ഡ്രീം ബേക്കറിയില്‍ നിന്ന് 1000 രൂപയും ബദാം, ബിസ്‌ക്കറ്റ്, ചോക്ലേറ്റ്, ശീതളപാനിയ കുപ്പികള്‍ തുടങ്ങിയവ മോഷ്ടിച്ചു. സമീപത്ത് പ്രവര്‍ത്തിക്കുന്ന കുമ്പള കിദൂരിലെ രാമകൃഷ്ണ റൈയുടെ പഴക്കടയില്‍ നിന്ന് നാണയങ്ങള്‍ സൂക്ഷിച്ച രണ്ട് ഡബ്ബികളും ക്യാഷ് കൗണ്ടറില്‍ സൂക്ഷിച്ച 7500 രൂപയും...

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിഅറേബ്യൻ ലീഗിൽ കളിക്കുമോ? താരത്തിന് വൻ തുക വാഗ്‌ദാനം ചെയ്ത് സൗദി ക്ലബ്

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അടുത്ത ക്ലബ് പ്രവേശനം എവിടേക്ക് എന്ന ആകാംക്ഷയിലാണ് ലോകമാകെയുള്ള ഫുട്ബോൾ ആരാധകർ. മാഞ്ചസ്റ്റർ യൂണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ച ശേഷം പുതിയ ക്ലബ് തിരയുന്ന താരത്തിന് മുന്നിലേക്ക് 305 മില്യൺ പൗണ്ടിന്റെ വമ്പൻ വാഗ്‌ദാനമാണ് സൗദി അറേബ്യൻ ക്ലബ് അൽ ഹിലാൽ മുമ്പോട്ട് വെച്ചിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് മുഖേന അൽ ഹിലാൽ...

റോബോട്ടുകൾക്ക് ആളുകളെ കൊല്ലാനുള്ള അവകാശം നൽകാൻ ഒരുങ്ങി സാൻഫ്രാൻസിസ്കോ പൊലീസ്

റോബോട്ടിക്സ് എൻജിനീയറിങ് അതിവേഗത്തിൽ വളർച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഇതിനോടകം തന്നെ നിരവധി മേഖലകളിൽ മനുഷ്യൻറെ അധ്വാനത്തെ ലഘൂകരിക്കാൻ റോബോട്ടുകളുടെ സഹായം നടപ്പിലാക്കി കഴിഞ്ഞു. ഇത്തരത്തിൽ ഭക്ഷണം വിളമ്പുന്ന റോബോട്ടുകളെ കുറിച്ചും സാധനങ്ങൾ അടുക്കി വയ്ക്കുന്ന റോബോട്ടുകളെ കുറിച്ചും മനുഷ്യൻറെ എല്ലാ ദൈനംദിന പ്രവർത്തനങ്ങളിലും സഹായിക്കുന്ന റോബോട്ടുകളെ കുറിച്ചും ഒക്കെ നമുക്കറിയാം. എന്നാൽ, ഇതിൽ...
- Advertisement -spot_img

Latest News

ഇസ്രായേൽ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാൻ മിസൈലാക്രമണം; രാസവസ്തുക്കൾ ചോർന്നു

തെൽഅവീവ്: കീടനാശിനികളും രാസവളങ്ങളും നിർമിക്കുന്ന ഇസ്രായേലിലെ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈലാക്രമണം. തെക്കൻ മേഖലയിലെ ‘അഡാമ’ കെമിക്കൽ പ്ലാന്റാണ് ഇറാൻ ആക്രമിച്ചത്. മിസൈൽ പതിച്ച്...
- Advertisement -spot_img