Friday, May 3, 2024

Latest news

രണ്ട് ദിവസത്തിനുള്ളിൽ കനത്ത ഇടിവുമായി സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില (Gold price) ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവാണ് ഉണ്ടായത്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവിലയിൽ ഇടിവുണ്ടായത്. ഇന്നലെ 600 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Gold price)  37000 രൂപയാണ്. മെയ് 12 ന് സ്വർണവില ഉയർന്നിരുന്നു. 360...

‘മയക്കുമരുന്ന് വില്‍പ്പനയിലൂടെ സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടണം’; പൊലീസ് ഉന്നതതല യോഗത്തില്‍ ശുപാര്‍ശ

തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുന്നവരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടന്നതിനുള്ള നടപടികള്‍ എടുക്കണമെന്ന് പൊലീസ് ഉന്നതതല യോഗത്തില്‍ ശുപാര്‍ശ. മയക്കുമരുന്ന് വില്‍പ്പനയിലൂടെ സമ്പാദിച്ച സ്വത്ത് വകകളാണ് കണ്ടുകെട്ടണമെന്നാണ് പൊലീസിന്റെ ആവശ്യം. ഇത്തരത്തില്‍ നടപടി സ്വീകരിച്ചാല്‍ മാത്രമെ ഇടപാടുകള്‍ ഇല്ലാതാക്കാനാകൂ എന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. സ്വത്തു വകകള്‍ കണ്ടുകെട്ടുന്നതിന് നിയമ സാധുതയുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. പൊലീസ് മേധാവി...

കറണ്ട് പോയി, 50 കിലോ ആട്ടിറച്ചി കേടായി, കല്യാണ വീട്ടിലെത്തിക്കും മുമ്പ് പിടിച്ചെടുത്ത് ആരോഗ്യവകുപ്പ്

തൃശ്ശൂർ:  തൃശൂരില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ അമ്പത് കിലോ പഴകിയ ആട്ടിറച്ചി പിടികൂടി. കല്യാണ വിടുകളിലേക്കെത്തിക്കാന്‍ സൂക്ഷിച്ച ആട്ടിറച്ചിയാണ് പിടികൂടിയത്. മണ്ണൂത്തിക്കടുത്ത് ആറാകല്ലിലെ ഇറച്ചി സൂക്ഷിക്കുന്ന കേന്ദ്രത്തിലായിരുന്നു ജില്ലാ മെഡിക്കല്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ് പി.കെ. രാജുവിന്‍റെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് സംഘം പരിശോധന നടത്തിയത്. പാലക്കാടുനിന്നും ഇറച്ചിയെത്തിച്ച് കല്യാണ വിടുകളിലേക്ക് സപ്ലൈ ചെയ്തിരുന്ന സ്ഥാപനായിരുന്നു...

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ മൃതദേഹം ഖബറടക്കി

അബുദാബി: അന്തരിച്ച യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ മൃതദേഹം അബുദാബിയിലെ അല്‍ ബത്തീന്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കിയതായി യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. അബുദാബിയിലെ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് പള്ളിയില്‍ നടന്ന മരണാനന്തര പ്രാര്‍ത്ഥനകളില്‍ അബുദാബി കിരീടാവകാശിയും ശൈഖ് ഖലീഫയുടെ സഹോദരനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്...

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്?

തിരുവനന്തപുരം:വായ്പ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം കനിഞ്ഞില്ലെങ്കിൽ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകും.കേന്ദ്ര വിഹിതത്തിലുണ്ടാകുന്ന കുറവിനൊപ്പം വായ്പയെടുപ്പ് കൂടി അനിശ്ചിതത്വത്തിലായാൽ സാമ്പത്തിക വർഷത്തിന്റെ ആദ്യം തന്നെ കേരളം പരുങ്ങലിലാകും.കിഫ്ബി വായ്പ അടക്കം പൊതുകടമായി കാണണമെന്ന കേന്ദ്രനിർദ്ദേശമാണ് തിരിച്ചടിയായിരിക്കുന്നത്. കേന്ദ്രത്തിന്റെ നീക്കത്തിന് എതിരെ സംസ്ഥാനങ്ങളെ യോജിപ്പിച്ച് സംയുക്തനീക്കം ആലോചിക്കുകയാണ് കേരളം. കണക്കിലെ ആശങ്ക ശമ്പള വിതരണത്തിനും പെൻഷൻ വിതരണത്തിനുമായി ജൂൺ ആദ്യം...

ലാപ്ടോപ്പിന്റെ കീബോര്‍ഡിനടിയില്‍ 1.98 കിലോ സ്വര്‍ണം; 3 പേര്‍ പിടിയില്‍

ചെന്നൈ: ലാപ്‌ടോപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 1.3 കോടി രൂപവിലമതിക്കുന്ന സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ യാത്രക്കാരുടെ കൈയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. തമിഴ്‌നാട്ടിലെ ട്രിച്ചി വിമാനത്താവളത്തില്‍ വച്ചാണ് മൂന്ന് പേര്‍ അറസ്റ്റിലായത്. 1.98 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ലാപ്ടോപ്പിന്റെ കീബോര്‍ഡിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. മെയ് 11 ന് ഷാര്‍ജ വഴി ചെന്നൈയിലെത്തിയ മൂന്ന് യാത്രക്കാരെ...

‘സംസ്ഥാനത്ത് ഗുണ്ടാബന്ധമുള്ള പൊലീസുകാരുണ്ട്, കേസെടുക്കണം’: മുന്നറിയിപ്പുമായി ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാബന്ധമുള്ള പൊലീസുകാരുണ്ടെന്ന് ഡിജിപി അനില്‍ കാന്ത്. ഗുണ്ടകള്‍ക്ക് ചില പൊലീസുകാരുമായി ബന്ധമുണ്ടെന്ന് മനസിലായി. ഗുണ്ടാബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസടുക്കണമെന്ന് ഡിജിപി ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡിജിപിയുടെ നിര്‍ദ്ദേശം. വർഗീയ സംഘർഷങ്ങളും കൊലപാതങ്ങളും സംസ്ഥാനത്തുണ്ടാതിരിക്കാൻ ശ്രദ്ധിക്കണം. പല സംഘടനാ നേതാക്കളും കൊലവിളി പ്രസംഗം നടന്നുണ്ട്. ഇത്തരം ആൾക്കാരെ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കണമെന്നും...

വാട്ടര്‍ സ്ലൈഡ് ഇടയ്ക്ക് വെച്ച് പൊട്ടി : 30 അടി താഴ്ചയിലേക്ക് വീണ് ആളുകള്‍ക്ക് പരിക്ക്, വീഡിയോ

ജക്കാര്‍ത്ത : ഇന്തോനേഷ്യയിലെ കെഞ്ചെരന്‍ പാര്‍ക്കില്‍ വാട്ടര്‍ സ്ലൈഡ് പൊട്ടി ആളുകള്‍ക്ക് പരിക്ക്. 30 അടിയോളം താഴ്ചയിലേക്ക് വീണ പലരുടെയും എല്ലുകള്‍ പൊട്ടിയിട്ടുണ്ടെന്നാണ് വിവരം. ഇന്തോനേഷ്യയിലെ സുരബയ സിറ്റിയിലുള്ള പാര്‍ക്കില്‍ മെയ് 7നായിരുന്നു സംഭവം. പാര്‍ക്കിലെ ട്യൂബ് സ്ലൈഡിന്റെ ഒരു ഭാഗം പൊട്ടുന്നതും ആളുകള്‍ കോണ്‍ക്രീറ്റ് തറയിലേക്ക് പതിയ്ക്കുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. ഭയചകിതരായ...

മിന്നലിന് 30 മിനിറ്റ് മുന്‍പ് എസ്.എം.എസിലൂടെ ജാഗ്രതാ നിര്‍ദേശം; പദ്ധതിയുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം: മിന്നലിന്റെ ദുരന്തം കുറയ്ക്കാന്‍ കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ സഹായത്തോടെ പുതിയ കര്‍മ്മപദ്ധതിയുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. പദ്ധതിയുടെ ഭാഗമായി വില്ലേജ് തലത്തില്‍ മിന്നല്‍ മുന്നറിയിപ്പ് സംവിധാനം താമസിയാതെ നടപ്പാക്കും. മിന്നലിന് 30 മിനിറ്റ് മുന്‍പ് സാധ്യതാ അറിയിപ്പ് എസ്എംഎസ് വഴി ലഭ്യമാക്കാനാണു വിദഗ്ധരുടെ ശ്രമം. ഇതിന് മുന്നോടിയായി കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍...

എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും തീവ്ര നിലപാടുള്ള സംഘടനകള്‍ : ഹൈക്കോടതി

എസ്ഡിപിഐയ്ക്കും പോപ്പുലര്‍ ഫ്രണ്ടിനുമെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും തീവ്രനിലപാടുള്ള സംഘടനയാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇരു സംഘടനകളും ഗുരുതരമായ അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവയാണ്. എന്നിരുന്നാലും എസ്ഡിപിഐയും പോപ്പുലര്‍ഫ്രണ്ടും നിരോധിത സംഘടനകളല്ലെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. സഞ്ജിത്ത് വധക്കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി പരാമര്‍ശം.
- Advertisement -spot_img

Latest News

7961 കോടി രൂപയുടെ നോട്ടുകൾ ഇനി തിരിച്ച് വരാനുണ്ട്, 2000ത്തിന്‍റെ നോട്ടുകൾ 97.46 ശതമാനവും തിരിച്ചെത്തി: ആർബിഐ

ദില്ലി: വിനിമയത്തിൽ നിന്ന് പിൻവലിച്ച രണ്ടായിരം രൂപ നോട്ടുകളിൽ ഇതുവരെ 97.76 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ഇനി 7961...
- Advertisement -spot_img