Latest news

കേരളോത്സവം: കാസർകോട് ബ്ലോക്ക് തലത്തിൽ കുമ്പള പഞ്ചായത്ത് ജേതാക്കൾ

കുമ്പള : കാസർകോട് കേരളോത്സവം ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ കുമ്പള പഞ്ചായത്ത് ജേതാക്കൾ. കുമ്പള ഗവ. സ്കൂൾ മൈതാനത്ത് നടന്ന കായിക മാമാങ്കത്തിൽ ചെമ്മനാട് പഞ്ചായത്തിനെ മറികടന്ന് കുമ്പള പഞ്ചായത്ത് ടീം ചാംപ്യൻസ് പട്ടം നേടിയെടുത്തു. 141 പോയിന്റ് കരസ്ഥമാക്കിയ കുമ്പള പഞ്ചായത്ത് തല ടീം അംഗങ്ങളിൽ ഭൂരിഭാഗം പോയിന്റ് നേടിയത് ഒലീവ് ബംബ്രാണ ക്ലബ്...

ഡിലീറ്റ് ആയ ഫോട്ടോകള്‍ വാട്ട്‌സ്ആപ്പില്‍ നിന്ന് എളുപ്പത്തില്‍ വീണ്ടെടുക്കാം; എങ്ങനെയെന്ന് അറിയാം…

ഫോണില്‍ സ്‌പേസ് ഇല്ലാതിരിക്കുന്ന ചില സന്ദര്‍ഭങ്ങളില്‍ രണ്ടാമത് ആലോചിക്കുക പോലും ചെയ്യാതെ വാട്ട്‌സ്ആപ്പ് ഫോള്‍ഡറിലുള്ള ചിത്രങ്ങളും വിഡിയോകളും ഡിലീറ്റ് ചെയ്ത് കഴിഞ്ഞ് പിന്നീട് കുറ്റബോധം തോന്നിയിട്ടുണ്ടോ? അത്യാവശ്യം വേണ്ട ചില ഫയലുകളും ഡിലീറ്റ് ചെയ്യപ്പെട്ടു എന്നറിഞ്ഞ് ടെന്‍ഷന്‍ അടിച്ചിട്ടുണ്ടോ? ഡിലീറ്റ് ചെയ്തുപോയ ഫോട്ടോസും വിഡിയോസും വീണ്ടെടുക്കാന്‍ ഒരു കിടിലന്‍ ട്രിക്ക് ഇതാ… ഫയല്‍ മാനേജര്‍ എടുത്ത്...

ചെങ്കണ്ണ് വ്യാപിക്കുന്നു: കരുതൽ വേണം, ​ശ്രദ്ധിക്കാനേറെയുണ്ട്…

ചെങ്കണ്ണ് വ്യാപകമാകുന്നു. പകര്‍ച്ചവ്യാധിയാണെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ പകരുന്നത് തടയാന്‍ സാധിക്കുമെന്ന് ആരോഗ്യരംഗത്തുള്ളവർ പറയുന്നു. ശ്രദ്ധിക്കാതെയിരുന്നാല്‍ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്. എന്താണ് ചെങ്കണ്ണ് കണ്ണില്‍ ഉണ്ടാകുന്ന ഒരു രോഗാണുബാധയാണ് ചെങ്കണ്ണ്. കണ്ണ് ദീനം എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. ബാക്ടീരിയ, വൈറസ് എന്നിവ മൂലം ചെങ്കണ്ണ് ബാധിക്കാമെന്നതിനാല്‍ കൃത്യമായ ചികിത്സയ്ക്ക് നേത്രരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്. രോഗ ലക്ഷണങ്ങള്‍ കണ്ണ് ചുവപ്പ്, അമിത...

പെട്രോൾ, ഡീസൽ വില അഞ്ചൂരൂപ മുതല്‍ 14 രൂപവരെ കുറച്ചേക്കും

രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില അടുത്ത ആഴ്ച്ച കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ അഞ്ചിന് ശേഷമായിരിക്കും ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ അഞ്ചൂരൂപ മുതല്‍ 14 രൂപവരെ കുറച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിയുന്നതാണ് വിലയില്‍ കുറവ് വരുത്താന്‍ കാരണം. കഴിഞ്ഞ ജനുവരി മുതല്‍...

ലീച്ചേ… ഒന്ന് നിന്നേ, തല കൊണ്ട് ഒരു ചെറിയ പണിയുണ്ട്! പന്തിന് തിളക്കം കൂട്ടാന്‍ റൂട്ടിന്‍റെ ഐഡിയ-Video

റാവല്‍പിണ്ടി: വിക്കറ്റുകള്‍ വീഴ്ത്താനും ബാറ്റര്‍മാരുടെ കണക്കുക്കൂട്ടലുകള്‍ തെറ്റിക്കുന്ന പന്തുകള്‍ എറിയാനും ക്രിക്കറ്റില്‍ ധാരാളം തന്ത്രങ്ങള്‍ പുറത്തെടുക്കുന്നവരെ കാണാറുണ്ട്. എന്നാല്‍, പാകിസ്ഥാനെതിരെയുള്ള ഒന്നാം ടെസ്റ്റില്‍ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിന്‍റെ 'കുതന്ത്രം' കണ്ട് കാണികളടക്കം ഒന്ന് അമ്പരുന്നു. മത്സരത്തിന്‍റെ 73-ാം ഓവറിലാണ് സംഭവം. റോബിന്‍സണ്‍ ആണ് ബൗള്‍ ചെയ്യാന്‍ എത്തിയത്. ഈ സമയം ജാക്ക് ലീച്ചിനെ അടുത്തേക്ക്...

നടൻ കൊച്ചു പ്രേമൻ അന്തരിച്ചു

കൊച്ചി: നടൻ കൊച്ചു പ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ കൊച്ചു പ്രേമന്‍ ആദ്യത്തെ സിനിമ 'ഏഴു നിറങ്ങള്‍' ആണ്.  തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടേയും കമലത്തിൻ്റെയും മകനായി 1955 ജൂൺ ഒന്നിനാണ് കൊച്ചു പ്രേമന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം പേയാട്...

ലോകകപ്പിന് ശേഷം ഒളിമ്പിക്സിനും ഖത്തർ വേദിയാകും?

ലോകത്തിന്റെ പ്രശംസകളേറ്റുവാങ്ങി നടക്കുന്ന ഫിഫ ലോകകപ്പ് സംഘാടനത്തിന് ശേഷം ഒളിമ്പിക്‌സും ഖത്തർ ഏറ്റെടുത്തേക്കുമെന്ന് വാർത്ത. 2036ലെ ശരത്കാല ഒളിമ്പിക്സ് നടത്തിപ്പ് രാജ്യം ഏറ്റെടുത്തേക്കുമെന്ന് ദി ഗാർഡിയനാണ് റിപ്പോർട്ട് ചെയ്തത്. ഒളിമ്പിക്സ് സംഘാടക പദവിക്കായുള്ള ശ്രമം നേരത്തെ മൂന്നു വട്ടം പരാജയപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറഞ്ഞു. 32 കായിക ഇനങ്ങളിലായി 10,500 അത്ലറ്റുകൾ പങ്കെടുക്കുകയും ദശലക്ഷക്കണക്കിന് കാണികളെത്തുകയും ചെയ്യുന്ന...

വിനോദസഞ്ചാരികൾ കൂടുതൽ പണം ചെലവഴിക്കുന്ന നഗരങ്ങളിൽ ഒന്നാം സ്ഥാനം ദുബൈക്ക്

വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസി(ഡബ്ല്യു.ടി.ടി.സി)ലിന്റെ ഈ വർഷത്തെ സിറ്റീസ് ഇക്കണോമിക് ഇംപാക്റ്റ് റിപ്പോർട്ടിൽ ദുബൈ ഒന്നാമത്. അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന നഗരം എന്ന സ്ഥാനമാണ് ദുബൈ സ്വന്തമാക്കിയിരിക്കുന്നത്. ഈ വർഷം മാത്രം ഇതുവരെ 29.4 ബില്യൺ ഡോളറാണ് അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ദുബൈ നഗരത്തിൽ ചെലവഴിച്ചിരിക്കുന്നത്. ജി.സി.സിയിലെ തന്നെ മറ്റൊരു പ്രധാന...

വാറന്റി കഴിഞ്ഞാൽ സ്‌ക്രീനിൽ പച്ച വര; ആശങ്കയിലായി ‘റിയൽമി’ ഉപയോക്താക്കൾ

ഇന്ത്യയിൽ സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഏറെ പരിചയമുള്ള ചൈനീസ് ബ്രാൻഡാണ് റിയൽമി. കഴിഞ്ഞ വർഷം രാജ്യത്ത് വിറ്റഴിഞ്ഞ സ്മാർട്ട്‌ഫോണുകളിൽ 16 ശതമാനത്തിലേറെയും റിയൽമിയുടേതായിരുന്നു എന്നാണ് കണക്കുകൾ. ലോകത്ത് അതിവേഗതയിൽ 50 ദശലക്ഷം ഹാൻഡ്‌സെറ്റുകൾ വിറ്റഴിച്ച ബ്രാൻഡാണ് തങ്ങളുടേതെന്നാണ് റിയൽമി അവകാശപ്പെടുന്നത്. മിഡ്‌റേഞ്ച്, പ്രീമിയം വിഭാഗങ്ങളിൽ ഫോൺ വിൽപ്പന നടത്തുന്ന റിയൽമി, ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യത്തെ 5ജി ഫോണിന്റെ...

വീണ്ടും പ്രണയപ്പക; കൊച്ചിയിൽ യുവതിയെ നടുറോഡിൽ വെട്ടിവീഴ്‌ത്തി മുൻ കാമുകൻ

കൊച്ചി: കാൽനടയാത്രക്കാരിയെ നടുറോഡിൽ വച്ച് വെട്ടിവീഴ്‌ത്തിയ ശേഷം മുൻ കാമുകൻ രക്ഷപ്പെട്ടു. കൊച്ചി കലൂരിലാണ് സംഭവം. യുവതിയുടെ കയ്യിലാണ് വെട്ടേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. രണ്ട് പെൺകുട്ടികൾ നടന്നുപോകുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് ഒരു പെൺകുട്ടിയെ വെട്ടാൻ ശ്രമിച്ചു. ഇത് തടയുന്നതിനിടെ പെൺകുട്ടിയുടെ കൈയ്ക്ക് വെട്ടേറ്റു. കണ്ടുനിന്ന നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതി കടന്നുകളഞ്ഞു. നാട്ടുകാർ...
- Advertisement -spot_img

Latest News

ട്രംപിനെതിരെ സഹോദരപുത്രി മേരി ട്രംപ്

വാഷിങ്ടൺ: ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് സഹോദരപുത്രി മേരി എൽ. ട്രംപ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങൾ അദ്ദേഹത്തിന്...
- Advertisement -spot_img