Latest news

പാസ്‌പോര്‍ട്ട് എടുക്കാന്‍ കൂടുതല്‍ താത്പര്യം മലയാളികള്‍ക്ക്; ഇന്ത്യയില്‍ പാസ്പോർട്ട് ഉള്ളത് 9.6 കോടി ആളുകള്‍ക്ക് മാത്രം

സ്വതന്ത്ര്യം നേടി 75 വര്‍ഷം പിന്നിട്ട, 139 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ പാസ്പോര്‍ട്ട് ഉടമകളുടെ എണ്ണം പത്ത് കോടിയില്‍ താഴെയെന്ന് കണക്കുകള്‍. വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലാകെ 7.2 ശതമാനം പേര്‍ക്ക് മാത്രമാണ് പാസ്‌പോര്‍ട്ടുള്ളത്. ഏകദേശം 9.6 കോടി. ഇത് പത്ത് കോടിയിലെത്താന്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ആകെ പാസ്പോര്‍ട്ട്...

കേരളത്തോട് കടപ്പെട്ടിരിക്കുന്നു! മലയാളി ആരാധകര്‍ക്ക് നന്ദി അറിയിച്ച് അര്‍ജന്റീന ഫുട്‌ബോള്‍

ലോകകപ്പിൽ അർജന്റീന ടീമിനെ പിന്തുണച്ചതിന് കേരളത്തിനും ഇന്ത്യക്കും നന്ദി പറഞ്ഞ് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ. പാകിസ്താനിലെയും ബംഗ്ലാദേശിലെയും ആരാധകർക്കും നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. അർജന്റീനയുടെ വിജയത്തിൽ ആഹ്ലാദിക്കുന്ന ബംഗ്ലാദേശിലെ ആരാധകരുടെ വീഡിയോക്കൊപ്പമാണ് അസോസിയേഷൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രി ലുസൈൽ സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് അർജന്റീന ലോക കിരീടം നേടിയത്. അർജന്റീന ക്യാപ്റ്റൻ...

കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല; കണ്ണിൽ മുളകുപൊടി എറിഞ്ഞ്, യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു

ബം​ഗളൂരു: കർണാടയിൽ വീണ്ടും ദുരഭിമാനക്കൊലയെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ ബാ​ഗൽകോട്ട് ജില്ലയിൽ യുവാവിനെ ഭാര്യാ പിതാവ് വെട്ടിക്കൊലപ്പെടുത്തിയതായി പൊലീസ് വെളിപ്പെടുത്തൽ. സംഭവത്തിലെ മുഖ്യപ്രതി തമ്മന ഗൗഡയെയും ഇയാളുടെ രണ്ട് കൂട്ടാളികളെയും പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. 34കാരനായ ഭുജബാല കർജാ​ഗി ആണ് കൊല്ലപ്പെട്ടത്. ബാ​ഗൽകോട്ട ജില്ലയിലെ ജംഖണ്ഡി ന​ഗരത്തിന് സമീപത്തെ തക്കോഡ...

ലോകകപ്പിലെ ഈ ചരിത്രം എന്നെങ്കിലും തിരുത്തപ്പെടുമോ?

ഫുട്ബോളില്‍ നിങ്ങള്‍ക്കൊരു മികച്ച ദേശീയ ടീമുണ്ടായിരിക്കാം. രാജ്യത്തിന്റെ ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ മികച്ച താരനിരയുമാകാം അത്. അവരുടെ മികച്ച പ്രകടനങ്ങള്‍, ലോകകപ്പ് കിരീട പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുകയും ചെയ്യും. പക്ഷേ, അതൊന്നും കിരീടനേട്ടത്തിന് നിങ്ങളെ സഹായിച്ചേക്കില്ല. പറഞ്ഞിട്ട് വിശ്വാസം വരുന്നില്ല അല്ലേ.. ലോകകപ്പിന്റെ ചരിത്രത്തിന് അങ്ങനെയൊരു പ്രശ്നമുണ്ട്. 1930ല്‍ തുടങ്ങി 2022ല്‍ ഖത്തറില്‍ അവസാനിക്കുമ്പോഴും...

ലോകകപ്പ് വിജയാഘോഷത്തിനിടെ പതിനേഴുകാരൻ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം: ലോകകപ്പ് വിജയാഘോഷത്തിനിടെ കൊല്ലത്ത് പതിനേഴുകാരന്‍ കുഴഞ്ഞു വീണു മരിച്ചു. കോട്ടയ്ക്കകം സ്വദേശി അക്ഷയ് ആണ് മരിച്ചത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിന് മുന്നിലെ ആഘോഷത്തിനിടെയാണ് അക്ഷയ് കുഴഞ്ഞു വീണത്

കേരളത്തിലെ ഈ ഹോട്ടലിൽ ഇന്ന് ബിരിയാണി ഫ്രീയാണ്, നൽകുക ആയിരം പേർക്ക്; അർജന്റീനയുടെ ജയം ഇവർ ആഘോഷിക്കുന്നത് ഇങ്ങനെയാണ്

തൃശൂർ: ഫിഫ വേൾഡ് കപ്പിൽ അർജന്റീനയുടെ മെസിപ്പട ഖത്തറിൽ കപ്പുയർത്തിയതോടെ ഇന്ന് സൗജന്യ ബിരിയാണി മേള. അർജന്റീനയുടെ കടുത്ത ആരാധകരായ തൃശൂർ ചേറൂർ പള്ളിമൂലയിലെ റോക്ക് ലാന്റ് ഹോട്ടലാണ് 1000 പേർക്ക് സൗജന്യ ബിരിയാണി നൽകുന്നത്. കേരളത്തിൽ തന്നെ ഇതാദ്യമായാണ് ഇങ്ങനെ ആരാധന മൂത്ത് വേറിട്ട രീതിയിൽ ആഘോഷം നടത്തുന്നത്. തൃശൂർ ചേറൂർ പള്ളിമൂലയിലെ ഷിബു...

കിരീടം സമ്മാനിക്കുന്നതിന് തൊട്ടു മുമ്പ് മെസിയെ ബിഷ്ത് ധരിപ്പിച്ച് ഖത്തര്‍ അമീര്‍, അഭിനന്ദനവും വിമര്‍ശനവും

ദോഹ: ലോകകപ്പ് ഫൈനലില്‍ 36 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ച് ലിയോണല്‍ മെസി അര്‍ജന്‍റീനക്ക് വിശ്വകീരീടം സമ്മാനിച്ചപ്പോള്‍ ആരാധകര്‍ക്ക് അത് ആഘോഷരാവായിരുന്നു. വിജയത്തിനുശേഷം നടന്ന സമ്മാനദാനച്ചടങ്ങായിരുന്നു പിന്നീട് ഏവരുടെയും ശ്രദ്ധാകേന്ദ്രം. ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റീനോയും ഖത്തര്‍ അമീറായ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും ചേര്‍ന്നാണ് സമ്മാനവിതരണം നടത്തിയത്. ആദ്യം മാച്ച് ഒഫീഷ്യലുകള്‍ക്കുള്ള മെഡല്‍ദാനം, പിന്നെ...

ഗോൾഡൻ ഗ്ലൗ പുരസ്‌കാരം വച്ച് അശ്ലീല ആംഗ്യം; അര്‍ജന്റീനന്‍ സൂപ്പര്‍ ഗോളി വിവാദത്തില്‍.!

ദോഹ: ലോകകപ്പിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്‌കാരം സ്വീകരിച്ചതിന് പിന്നാലെ അര്‍ജന്റീന ഗോള്‍ കീപ്പര്‍ മാർട്ടിനെസ് അശ്ലീല അംഗ്യം കാണിച്ചതായി വിവാദം. പുരസ്‌കാരം സ്വീകരിച്ച ശേഷം തന്റെ ടീമിന്‍റെ അടുത്തേക്ക് നീങ്ങുമ്പോഴാണ് ലഭിച്ച പുരസ്കാരം വച്ച് മാർട്ടിനെസ് അശ്ലീല അംഗ്യം കാണിച്ചത്. ഖത്തര്‍ ഭരണാധികാരികളും, ഫിഫ തലവനെയും സാക്ഷിയാക്കിയാണ് അര്‍ജന്റീനയുടെ വിജയത്തിലെ മുഖ്യശില്‍പ്പിയായ...

ഉറക്കത്തിൽ അമ്മ ഉരുണ്ടുവീണ് 18 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; കൊലപാതകമെന്ന് പിതാവ്

അംറോഹ: ഉറക്കത്തിൽ അബദ്ധത്തിൽ അമ്മ കുഞ്ഞിന് മുകളിലേക്ക് ഉരുണ്ടുവീണ് 18 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലെ ഗജ്രൗള മേഖലയിലാണ് സംഭവം. ശനിയാഴ്ച രാവിലെ മാതാപിതാക്കൾ ഉണർന്നപ്പോഴാണ് കുഞ്ഞ് ശ്വസിക്കുന്നില്ലെന്ന് മനസിലായത്. തുടർന്ന് കുഞ്ഞിനെ ഉടൻ അടുത്തുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു....

ലോകകപ്പ് ഫൈനലിലെ തോല്‍വി; ഫ്രാന്‍സില്‍ കലാപം, ആരാധകര്‍ വാഹനങ്ങള്‍ കത്തിച്ചു

പാരിസ്: ലോകകപ്പ് ഫൈനലിൽ ഫ്രാൻസ് അർജന്‍റീനയോട് തോറ്റതിന് പിന്നാലെ പല ഫ്രഞ്ച് നഗരങ്ങളിലും കലാപം പൊട്ടിപ്പുറപ്പെട്ടു. ആയിരക്കണക്കിന് ഫുട്ബോൾ ആരാധകരാണ് പാരിസിലും നൈസിലും ലിയോണിലും തെരുവിലേക്ക് ഒഴുകിയത്. https://twitter.com/nexta_tv/status/1604603982739030017?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1604603982739030017%7Ctwgr%5E4b24f11f459fc992049eb83d9d80553f5f196a91%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaoneonline.com%2Fworld%2Friots-erupt-in-french-cities-after-france-loses-to-argentina-in-fifa-world-cup-final-202190 ക്രമസമാധാന നില നിലനിർത്താൻ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുമ്പോഴും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോകൾ തെരുവുകളിൽ വലിയ ബഹളവും അരാജകത്വവും കാണിച്ചു. പൊലീസിനു നേരെ പടക്കമെറിയലും കല്ലേറുമുണ്ടായി....
- Advertisement -spot_img

Latest News

രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്; ഇറാൻ അംഗീകരിച്ചു

വാഷിങ്ടൺ/തെഹ്റാൻ: ലോകത്തെ മുൾമുനയിൽ നിർത്തിയ പ്രസ്താവന യുദ്ധങ്ങൾക്കും യുദ്ധസന്നാഹങ്ങൾക്കും ഒടുവിൽ, ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഈ തീരുമാനം...
- Advertisement -spot_img