Latest news

അര്‍ജന്റീന ആരാധകന്‍ സൗജന്യമായി നല്‍കിയ 1000 ബിരിയാണി വാങ്ങാന്‍ തിക്കിതിരക്കി ജനക്കൂട്ടം, നീണ്ട ക്യൂ, കൂടെ ഷാഫി പറമ്പിലും; ഒടുവില്‍ ട്വിസ്റ്റ്

അര്‍ജന്റീന ഫുട്‌ബോള്‍ ലോകകപ്പ് നേടിയതിന്റെ സന്തോഷത്തില്‍ സൗജന്യ ബിരിയാണി വിതരണം ചെയ്ത ഹോട്ടലിന്റെ മുന്നില്‍ നീണ്ട ക്യൂവും തിരക്കും. ആര്‍ജന്റീന വിജയിച്ചാല്‍ 1000 പേര്‍ക്കു സൗജന്യ ബിരിയാണി നല്‍കുമെന്ന് തൃശ്ശൂര്‍ പള്ളിമൂലയിലെ റോക്ക്ലാന്റ് ഹോട്ടല്‍ ഉടമ ഷിബു പൊറത്തൂര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇന്നലെ കപ്പ് ഉയര്‍ത്തിയതിന് പിന്നാലെ ഇന്നു രാവിലെ തന്നെ ഷിബു വാഗ്ദാനം...

ലോകകപ്പ് വിജയാഘോഷത്തിനിടെ എംബാപ്പെയെ ട്രോളി അര്‍ജന്‍റീന താരങ്ങള്‍-വീഡിയോ

 ദോഹ:ലോകകപ്പ് ഫൈനലില്‍ കിരീടം നേടിയ അര്‍ജന്‍റീനക്ക് ആഘോഷിച്ച് മതിയാവുന്നുണ്ടായിരുന്നില്ല. 36 വര്‍ഷത്തിനുശേഷമുള്ള കിരീടനേട്ടം അര്‍ജന്‍റീന ആഘോഷിച്ചില്ലെങ്കിലല്ലെ അത്ഭുതമുള്ളു. ഫൈനലില്‍ ഫ്രാന്‍സ് വീണെങ്കിലും ഹാട്രിക്കുമായി എംബാപ്പെയെന്ന പ്രതിഭാസത്തിന്‍റെ ആരോഹണവും ആരാധകര്‍ കണ്ടു. 80 മിനിറ്റ് വരെ തോല്‍വി ഉറപ്പിച്ചു നിന്ന ഫ്രാന്‍സിനെ ആദ്യം പെനല്‍റ്റിയിലൂടെയും മിനിറ്റുകള്‍ക്കുള്ളില്‍ വെടിച്ചില്ലുപോലെ നേടിയ മറ്റൊരു ഗോളിലൂടെയും ഒപ്പമെത്തിച്ച എംബാപ്പെ എക്സ്ട്രാ...

‘എംബാപ്പെയെ രാത്രിയിൽ കണ്ടാൽ ഞെട്ടി പനി പിടിച്ചു കിടക്കും’; ഫ്രഞ്ച് ടീമിനെയൊകെ അധിക്ഷേപിച്ച് ടി ജി മോഹൻദാസ്

തിരുവനന്തപുരം: ഖത്തർ ലോകകപ്പിൽ റണ്ണേഴ്സ് അപ്പായ ഫ്രാൻസ് ടീമിലെ താരങ്ങളെ വംശീയമായി അധിക്ഷേപിച്ച് സംസ്ഥാന ബിജെപി ബൗദ്ധിക സെല്‍ മുന്‍ കണ്‍വീനര്‍ ടി ജി മോഹന്‍ദാസ്. ഫ്രഞ്ചുകാർ വെളുത്ത് തുടുത്ത സായിപ്പന്മാരായിരിക്കും എന്നാണ് വിചാരിച്ചതെന്ന് മോഹൻദാസ് ട്വിറ്ററിൽ കുറിച്ചു. തന്നെക്കാൾ കറുത്ത പ്രേതങ്ങളാണെന്നും എംബാപ്പെയെ രാത്രിയിലെങ്ങാൻ വഴിയിൽ കണ്ടാൽ ഞെട്ടി ഏഴ് ദിവസം പനി...

തൻബിഹ് (ഉണർത്തുക) ലഹരി വിരുദ്ധ ക്യാമ്പയിൻ 2022 ഡിസംബർ 20 മുതൽ 2023ജനുവരി 20 വരെ

മഞ്ചേശ്വരം :തൻബീഹ് (ഉണർത്തുക) എന്ന പേരിൽ ലഹരിക്കെതിരെ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീനും സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ സംയുക്തമായി നടത്തുന്ന ക്യാമ്പയിനിന് നാളെ 20.12.2022 ന് വൈകുന്നേരം 4.30 ന് ഉദ്യാവരം 1000 ജമാഅത്ത് സമീപത്തെ കേന്ദ്ര മഹൽ മദ്രസ കേമ്പസിൽ തുടക്കം കുറിക്കും ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ...

‘പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ പൊതുമുതൽ നശിപ്പിച്ചത് സാധാരണ കേസല്ല, സ്വത്ത് കണ്ടുകെട്ടണം’; ഹൈക്കോടതി

കൊച്ചി:പോപുലർ ഫ്രണ്ട്  നേതാക്കളുടെ വീട്ടിലും ഓഫീസുകളിലും എന്‍ഐഎ നടത്തിയ റെയിഡിന് പിന്നാലെ സംസ്ഥാനത്ത് പിഎഫ്ഐ നടത്തിയ മിന്നൽ ഹർത്താലിൽ  പൊതുമുതൽ നശിപ്പിച്ച കേസില്‍ റവന്യൂ റിക്കവറി നടപടികൾ ഇഴഞ്ഞു നീങ്ങുന്നതിൽ ഹൈകോടതിക്ക് അതൃപ്തി. ഇതൊരു സാധാരണ കേസല്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സ്വത്ത് കണ്ടുകെട്ടല്‍  ഉൾപ്പെടെ എല്ലാ നടപടികളും ജനുവരിക്കകം പൂർത്തിയാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പൊതു മുതൽ...

ഫൈനലിനെ ഫൈനലാക്കിയ എംബാപ്പെ ; രാജ്യം തോറ്റ കളിയിലെ രാജാവ്

ഇങ്ങനെയൊരു ഫൈനലും ഇങ്ങനെയൊരു കിരീടധാരണവും വേറെയുണ്ടാവില്ല. അടിമുടി നാടകീയത നിറഞ്ഞ സാധ്യതകള്‍ മാറിമറിഞ്ഞ സസ്‌പെന്‍സ് ത്രില്ലര്‍. അര്‍ജന്റീനയും മെസ്സിയും വിശ്വവിജയികളായപ്പോഴും ആരാണ് ഫൈനലിലെ യഥാര്‍ഥ ഹീറോ. എല്ലാ കിരീടവും നേടി ലോകകിരീടത്തിലും മുത്തമിട്ട മെസ്സിയോ. അതോ ഷൂട്ടൗട്ടിനെ നെഞ്ചുവിരിച്ച് നേരിട്ട് മിശിഹയായി മാറിയ മാര്‍ട്ടിനസോ. രാജ്യം തോറ്റ കളിയില്‍ രാജാവായി വാണ എംബാപ്പെ തന്നെയല്ലെ...

കർണാടക നിയമസഭയിൽ സവർക്കറിന്റെ ചിത്രം സ്ഥാപിച്ച് ബിജെപി സർക്കാർ, എതിർപ്പുമായി പ്രതിപക്ഷം

ബെംഗളൂരു: കർണാടക നിയമസഭയ്ക്കുള്ളിൽ വി.ഡി. സവർക്കറുടെ ഛായാചിത്രം സ്ഥാപിച്ച് ബിജെപി സർക്കാർ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ചിത്രം അനാഛാദനം ചെയ്തത്. വി.ഡി. സവർക്കറുടെ ചിത്രം സ്ഥാപിച്ചതിനെതിരെ നിയമസഭാ മന്ദിരത്തിന് പുറത്ത് പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. കർണാടക നിയമസഭാ മന്ദിരത്തിൽ വിവാദ വ്യക്തിയെ അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ചോദിച്ചു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പ്...

പേപ്പർ കപ്പിന് അഞ്ച് രൂപ ഈടാക്കി, കഫേയ്‍ക്ക് 22,000 രൂപ പിഴ!

പേപ്പർ കപ്പിന് അഞ്ച് രൂപ ഈടാക്കിയതുമായി ബന്ധപ്പെട്ട് ഒരു കഫേയോട് 22,000 രൂപ പിഴയൊടുക്കാൻ‌ ചണ്ഡി​ഗഢിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ബാരിസ്റ്റ കോഫി കമ്പനി ലിമിറ്റഡിന്റെ ചണ്ഡി​ഗഢിലെ ഷോപ്പുമായി ബന്ധപ്പെട്ട് സമാനമായ രണ്ട് പരാതികൾ ലഭിച്ചതിനെ തുടർന്നാണ് വിധി. മൊഹാലി നിവാസികളായ ശബദ്പ്രീത് സിം​ഗ്, പർമീന്ദർജിത് സിം​ഗ് എന്നിവരാണ് പരാതി നൽകിയത്. ശബദ്പ്രീത് സിം​ഗ്...

ദീപിക പാദുക്കോണ്‍ ലോകകപ്പ് അനാവരണത്തിന് എത്തിയത് എങ്ങനെ; ഖത്തര്‍ ക്ഷണിച്ചിട്ടോ?, ഉത്തരം ഇതാണ്

ദോഹ: ദീപിക പാദുക്കോണ്‍ ലോകകപ്പ് ഫുട്ബോള്‍ ട്രോഫി അനാവരണം ചെയ്തത് കഴിഞ്ഞ ദിവസം മുതല്‍ വലിയ വാര്‍ത്തയായിരുന്നു. ഉടന്‍ റിലീസ് ചെയ്യാന്‍ പോകുന്ന ദീപിക നായികയായി എത്തുന്ന ചിത്രം പഠാനുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഉയരുന്ന വിവാദങ്ങളുടെ പാശ്ചത്താലത്തില്‍ ദീപികയുടെ ഒരു ആഗോള വേദിയിലെ സാന്നിധ്യം ഏറെ ചര്‍ച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്. ദീപിക പദുക്കോൺ കഴിഞ്ഞ കുറച്ചുദിവസമായി ഇന്ത്യയിലെ ചൂടേറിയ...

ആപ്പിള്‍ പ്രേമികള്‍ക്ക് വിരുന്നാകും; ഐഫോണ്‍ 15-ല്‍ വരാന്‍ പോകുന്നത് വന്‍ മാറ്റങ്ങള്‍

2023-ല്‍ പുറത്തിറങ്ങാന്‍ സാധ്യതയുള്ള ഐഫോണ്‍ 15 നായുള്ള കാത്തിരിപ്പിലാണ് ആപ്പിളിന്റെ ആരാധകര്‍. പുതിയ മോഡലില്‍ മൂന്ന് പ്രധാന മാറ്റങ്ങള്‍ വരാന്‍ പോകുന്നുവെന്നാണ് വിവരങ്ങള്‍. ആപ്പിളിന്റെ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയോജനകരമായേക്കാവുന്ന മാറ്റങ്ങളാകും ഇവ. ലൈറ്റ്നിങ് ചാര്‍ജിങ് പോര്‍ട്ടിന് പകരം ടൈപ്പ് സി യു.എസ്.ബി ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടുകളിലേയ്ക്ക് ഐഫോണ്‍ 15 മുതല്‍ മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്....
- Advertisement -spot_img

Latest News

രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്; ഇറാൻ അംഗീകരിച്ചു

വാഷിങ്ടൺ/തെഹ്റാൻ: ലോകത്തെ മുൾമുനയിൽ നിർത്തിയ പ്രസ്താവന യുദ്ധങ്ങൾക്കും യുദ്ധസന്നാഹങ്ങൾക്കും ഒടുവിൽ, ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഈ തീരുമാനം...
- Advertisement -spot_img