‘പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ പൊതുമുതൽ നശിപ്പിച്ചത് സാധാരണ കേസല്ല, സ്വത്ത് കണ്ടുകെട്ടണം’; ഹൈക്കോടതി

0
186

കൊച്ചി:പോപുലർ ഫ്രണ്ട്  നേതാക്കളുടെ വീട്ടിലും ഓഫീസുകളിലും എന്‍ഐഎ നടത്തിയ റെയിഡിന് പിന്നാലെ സംസ്ഥാനത്ത് പിഎഫ്ഐ നടത്തിയ മിന്നൽ ഹർത്താലിൽ  പൊതുമുതൽ നശിപ്പിച്ച കേസില്‍ റവന്യൂ റിക്കവറി നടപടികൾ ഇഴഞ്ഞു നീങ്ങുന്നതിൽ ഹൈകോടതിക്ക് അതൃപ്തി. ഇതൊരു സാധാരണ കേസല്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സ്വത്ത് കണ്ടുകെട്ടല്‍  ഉൾപ്പെടെ എല്ലാ നടപടികളും ജനുവരിക്കകം പൂർത്തിയാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

പൊതു മുതൽ നശിപ്പിച്ചത് നിസ്സാരമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ആഭ്യന്തര സെക്രട്ടറി വെള്ളിയാഴ്ച കോടതിയിൽ ഹാജരാകണമെന്നും ജസ്റ്റിസ് ജയശങ്കർ നമ്പ്യാരുടെ ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു അതേസമയം സ്വത്ത് കണ്ടുകെട്ടുന്നതിന് 6 മാസം സമയം വേണമെന്ന് സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here