കാസർകോട്: ഉപ്പള, റെയിൽവെ സ്റ്റേഷൻ റോഡിൽ വൻ തീപിടുത്തം. ബഹുനില ഷോപ്പിംഗ് കോംപ്ലക്സ‌് കെട്ടിടത്തിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന മാസ്റ്റർ കമ്പ്യൂട്ടേർഴ്‌സിലാണ് വെള്ളിയാഴ്‌ച ഉച്ചക്ക് തീപിടുത്തം ഉണ്ടായത്.
ഫയർ ഫോഴ്സെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെ തുടർന്ന് റെയിൽവെ സ്റ്റേഷൻ റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് നിരവധി പേർ സ്ഥലത്തെത്തി.
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം തള്ളി കോൺഗ്രസ്. സംഘടനാപരമായ നടപടി മാത്രം മതിയെന്നാണ് പാർട്ടിയിലുണ്ടായ ധാരണ. രാഹുലിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു.
അതേസമയം, രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി കൂടുതൽ പ്രതിഷേധത്തിന് തയാറെടുക്കുകയാണ് സിപിഎമ്മും ബിജെപിയും.
പത്തനംതിട്ട: ഗുരുതര ആരോപണങ്ങൾ വന്നതിനെ പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനാണ് രാജി നൽകിയത്. ദേശീയ നേതൃത്വത്തിൻ്റെ നിർദേശ പ്രകാരമാണ് രാജി.
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വന്നിരിക്കുന്ന പരാതികൾ ഗുരുതരമെന്നും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. നടപടിയെടുക്കുന്നതിന് താൻ മുൻ കൈയെടുക്കുമെന്നും സതീശൻ പറഞ്ഞു.
പരാതികൾ പറയുന്നത് പോലെയുള്ള സംഭവങ്ങൾ നടന്നിട്ടുണ്ടെങ്കിൽ പാർട്ടി നടപടിയെടുക്കുമെന്നും സതീശൻ പറഞ്ഞു. മകളെ പോലെ കാണുന്ന ഒരു കുട്ടി വന്ന് പറഞ്ഞാൽ...
ചെകുത്താനും കടലിനുമിടയിൽ എന്ന ചൊല്ല് അന്വർഥമാകും വിധം ദുരിതക്കയത്തിലാണ് മംഗൽപ്പാടി പഞ്ചായത്തിലെ തീരദേശ ജനത. മഴക്കാലമെത്തുമ്പോൾ ഇവരുടെ മനസ്സിലും കാറും കോളും നിറയും. ഓരോ കാലവർഷം കഴിയുന്തോറും കടൽ മെല്ലെമെല്ലെ കരയിലേക്ക് കയറുകയാണ്. ദുരിതങ്ങൾ മാത്രം ബാക്കിവെച്ചാണ് മഴക്കാലം കടന്നുപോകുന്നത്. നഷ്ടപ്പെടുന്ന വീട്, സ്ഥലം, റോഡ് എന്നിവയുടെ കണക്ക് ഏറിവരികയാണ്. ഇങ്ങനെ എത്ര കാലമെന്നാണ്...
മട്ടന്നൂർ: ഗൾഫിലെ അവധിയും ഓണക്കാലവും ലക്ഷ്യമിട്ട് പതിവുപോലെ വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ. ഗൾഫിലെ സ്‌കൂൾ അവധിക്കാലം കഴിഞ്ഞ് തിരിച്ചുപോകുന്ന പ്രവാസികളെ പിഴിയാൻ നിരക്കിൽ മൂന്നിരട്ടിയോളം വർധനയാണ് വരുത്തിയത്. ഇനി ഓണക്കാലം കഴിയുന്നതുവരെ ടിക്കറ്റ് നിരക്ക് ഉയർന്നുനിൽക്കും.
ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ടിക്കറ്റ് നിരക്ക് മൂന്നും നാലും ഇരട്ടിയാക്കി ഉയർത്തുന്നത് പതിവാണ്. സാധാരണമായി 8000...
ദില്ലി:16 വയസ്സുള്ള ഒരു മുസ്ലീം പെൺകുട്ടിക്കും 30 വയസ്സുള്ള ഭർത്താവിനും സംരക്ഷണം നൽകിയ 2022 ലെ പഞ്ചാബ്, ഹരിയാന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (NCPCR)ഹർജി സുപ്രീം കോടതി തള്ളി. മുസ്ലീം വ്യക്തിനിയമപ്രകാരം, പ്രായപൂർത്തിയായ അല്ലെങ്കിൽ 15 വയസ്സിനു മുകളിലുള്ള ഒരു പെൺകുട്ടിക്ക്, പോക്‌സോ...
മുംബൈ: അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ടെസ്റ്റ് ടീം നായകന്‍ ശുഭ്മാന്‍ ഗിൽ വൈസ് ക്യാപ്റ്റനായി ടി20 ടീമിലെത്തി. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ ജസ്പ്രീത് ബുമ്രയും തിരിച്ചെത്തിയപ്പോള്‍ ശ്രേയസ് അയ്യരെ ടീമിലേക്ക് പരിഗണിച്ചില്ല....
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾക്കും നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും. കരട്പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റിലും പരിശോധനക്ക് ലഭിക്കും.
അഞ്ച് മണിവരെ വോട്ടർമാർക്ക് അപേക്ഷ നൽകാം. കരട് പട്ടികയിൽ വ്യാപക പിഴവുകളുണ്ടായ സാഹചര്യത്തിൽ 15 ദിവസം കൂടി നീട്ടണമെന്നായിരുന്നു...
ദില്ലി: വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാർ നടത്തിയ മാർച്ചിൽ സംഘർഷം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാർച്ചിൽ പങ്കെടുത്തു. പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ബാരിക്കേഡ് ചാടിക്കടക്കാൻ എംപിമാർ ശ്രമിച്ചതിനെ തുടര്‍ന്നാണ് പൊലീസ് തടഞ്ഞത്. പൊലീസുമായി ഉന്തും തള്ളുമുണ്ടായി.
എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി....
കാസർകോട് : 21-ന് സത്യപ്രതിജ്ഞ ചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് 26, 27 തീയതികളിൽ നടക്കും. നഗരസഭകളിലെ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് 26-ന് രാവിലെ...