Thursday, December 18, 2025

Latest news

ഷാഫി പറമ്പിലിനെ തടഞ്ഞ സംഭവം; പ്രതിഷേധം ശക്തമാക്കുമെന്ന് യുഡിഎഫ്, മന്ത്രിമാരോ എംഎല്‍എമാരോ റോഡിൽ ഇറങ്ങില്ലെന്ന് മുന്നറിയിപ്പ്

കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിയെ വടകരയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിൽ പ്രതിഷേധം ശക്തമാക്കുമെന്ന് യുഡിഎഫ്. സംഭവത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഇന്നലെ വടകരയില്‍ പ്രതിഷേധം നടത്തിയിരുന്നു. ഇത് സംഘര്‍ഷത്തിലെത്തുകയും ചെയ്തു. പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിപി ദുല്‍ഖിഫിലിന് മര്‍ദനമേറല്‍ക്കുകയും ചെയ്തിട്ടുണ്ട്. സമരസ്ഥലത്തേക്ക് വരുന്നതിനിടെ കാറില്‍ നിന്നും ഇറക്കി പൊലീസ് ഒത്താശയോടെ...

മിനിയേച്ചർ ലൈറ്റിന്റെ വയറിൽ നിന്ന് ഷോക്കേറ്റ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

കണ്ണൂർ: മട്ടന്നൂരിൽ അഞ്ചുവയസുകാരൻ ഷോക്കേറ്റ് മരിച്ചു.കോളാരിയിലെ ഉസ്മാന്‍ മഅ്ദനിയുടെയും ആയിഷയുടെയും മകന്‍ സി.മുഈനുദ്ദീൻ ആണ് മരിച്ചത്. വീട്ടുവരാന്തയിലെ മിനിയേച്ചർ ലൈറ്റിന്റെ വയറിൽ നിന്നാണ് ഷോക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം നടന്നത്. വീട്ടുവരാന്തയിലെ ഗ്രില്ലിന് മുകളില്‍ പിടിച്ചുകയറുന്നതിടെ ഗേറ്റില്‍ സ്ഥാപിച്ച മിനിയേച്ചര്‍ ലൈറ്റിന്‍റെ വയറില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന്...

തലപ്പാടി അപകടം; മരണം ആറായി

തലപ്പാടി: കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വാഹനാപകടം. അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് ദാരുണാന്ത്യം. കര്‍ണാടകയില്‍നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. ഓട്ടോ ഡ്രൈവർ അലി, ആയിഷ, ഹസീന, ഖദീജ. നഫീസ, ഹവ്വമ്മ എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ അലി തലപ്പാടി കെസി റോഡ് സ്വദേശിയാണ്. ബ്രേക്ക് നഷ്ടപ്പെട്ട് അമിതവേഗത്തിലെത്തിയ ബസ്, റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍...

തലപ്പാടിയില്‍ കര്‍ണാടക ആര്‍ടിസി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി; നാലുപേര്‍ മരിച്ചു

തലപ്പാടി: കാസർകോട്-കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടം. മൂന്നു സ്ത്രീകൾ ഉൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം. കർണാടകയിൽനിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കർണാടക ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട് അമിതവേഗത്തിലെത്തിയ ബസ്, റോഡരികിൽ നിർത്തിയിട്ട ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ ലഭ്യമായിട്ടില്ല.

കാസര്‍കോട്ട് ആസിഡ് കുടിച്ച് ദമ്പതിമാരും മകനും മരിച്ചു; മറ്റൊരു മകൻ ചികിത്സയില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന് കിഴക്ക് പറക്കളായി ഗ്രാമത്തിലെ കര്‍ഷകനെയും ഭാര്യയെയും മകനെയും ആസിഡ് ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. ഗോപി(58), ഭാര്യ ഇന്ദിര(54), മകന്‍ രഞ്ജേഷ്(34) എന്നിവരാണ് മരിച്ചത്. മറ്റൊരു മകന്‍ രാകേഷ്(27) ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. കടബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നു കരുതുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇവര്‍ ബന്ധു വീടുകളില്‍ പോകുകയും ക്ഷേത്ര ദര്‍ശനം നടത്തുകയും...

ആരിക്കാടി ടോൾഗേറ്റ്: ഹൈക്കോടതി ഹർജി ഒൻപതിനു പരിഗണിക്കും

കുമ്പള : ദേശീയപാത 66 കുമ്പള ആരിക്കാടിയിൽ ടോൾഗേറ്റ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നൽകിയ ഹർജി അടുത്തമാസം ഒൻപതിനു പരിഗണിക്കും. ബുധനാഴ്ച ഹൈക്കോടതി കേസ് പരിഗണിച്ചിരുന്നെങ്കിലും സ്റ്റേ അനുവദിച്ചില്ല. ദേശീയപാതാ അതോറിറ്റിയുടെ അഭിഭാഷകൻ നിലവിൽ നിർമാണ പ്രവൃത്തി നടക്കുന്നില്ലായെന്ന വാദം ഉയർത്തിയിരുന്നു. ഇതു ഹൈക്കോടതി അംഗീകരിക്കുകയും വാദം കേൾക്കാനായി സെപ്‌റ്റംബർ ഒൻപതിലേക്ക്...

ഉപ്പള ഗേറ്റിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് തലപ്പാടി സ്വദേശി മരിച്ചു

ഉപ്പള: ഉപ്പള റെയിൽവേ ഗേറ്റിന് സമീപം ദേശീയപാതയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. ദക്ഷിണ കന്നഡ തലപ്പാടിയിലെ അബ്‌ദുൽ ഹമീദ് (48) ആണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ച അജാസ് അഹമ്മദിനെ (41) പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം.തലപ്പാടി ഭാഗത്തുനിന്ന് ഉപ്പള ഭാഗത്തേക്കു വന്ന സ്‌കൂട്ടറും ഹൊസങ്കടി...

ഉപ്പളയിൽ മലിനജലം റോഡിലേക്ക് ഒഴുക്കിവിട്ടതിന് കെട്ടിട ഉടമകൾക്ക് 25,000 രൂപ പിഴ

മഞ്ചേശ്വരം : ഉപ്പളയിലെ അപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള മലിനജലം ദേശീയപാതയുടെ പൊതുഓടയിലേക്ക് ഒഴുക്കിവിടുന്നുണ്ടെന്ന പരാതിയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പരിശോധന നടത്തി. ദേശീയപാതയ്ക്ക് സമീപത്തുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലം ഓടയിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കെട്ടിട ഉടമകൾക്ക് 25,000 രൂപ പിഴയിട്ടു. അപ്പാർട്ട്‌മെന്റിലെ മാലിന്യസംസ്കരണ പ്ലാന്റ് യഥാവിധി പ്രവർത്തിപ്പിക്കുന്നതിന് പകരം മോട്ടോർ ഉപയോഗിച്ച് പമ്പുചെയ്ത് ഓവുചാലിലേക്ക്...

രാഹുൽ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ആരോപണങ്ങൾക്ക് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടതില്ല എന്ന നിലപാടിലാണ് പാർട്ടി.

ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ വീട്ടിൽ കയറി; 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തി 14കാരൻ

ഹൈദരാബാദ്: ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തിയെന്ന് ഹൈദരാബാദ് പൊലീസ്. 14 വയസുകാരനാണ് സ്വന്തം വീട്ടിൽ വച്ച് പെൺകുട്ടിയെ ഇത്രയും ക്രൂരമായി കൊലപ്പെടുത്തിയത്. സഹസ്ര എന്ന് പേരുള്ള ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത്. പെൺകുട്ടിയുടെ അച്ഛൻ ബൈക്ക് മെക്കാനിക്കും അമ്മ ലാബ് ടെക്നീഷ്യനുമായി ജോലി ചെയ്ത് വരികയാണ്. സംഭവ...
- Advertisement -spot_img

Latest News

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് 26, 27 തീയതികളിൽ

കാസർകോട് : 21-ന് സത്യപ്രതിജ്ഞ ചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് 26, 27 തീയതികളിൽ നടക്കും. നഗരസഭകളിലെ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് 26-ന് രാവിലെ...
- Advertisement -spot_img