Sunday, May 11, 2025

Latest news

സൂക്ഷിച്ച് വാഹനമോടിച്ചില്ലെങ്കിൽ ഇനിമുതൽ ഡ്രൈവിങ് ലൈസൻസിൽ നെഗറ്റീവ്സ് ലഭിക്കും; ‘മെറിറ്റ് ആൻഡ് ഡീമെറിറ്റ്’ സംവിധാനം ഏർപെടുത്താനൊരുങ്ങി റോഡ് ഗതാഗത മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും കുറക്കുന്നതിനായി പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. ഇന്ത്യയിൽ ഓരോ വർഷവും 1,70,000ത്തിലധികം റോഡ് അപകടങ്ങൾ നടക്കുന്നതിനാൽ റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശം. ഡ്രൈവിങ് ലൈസൻസുകൾക്ക് 'മെറിറ്റ് ആൻഡ് ഡീമെറിറ്റ്' സംവിധാനം ഉൾപെടുത്തുന്നതോടെ നിയമം ലംഘിക്കുന്നവർക്ക് ലൈസൻസുകളിൽ നെഗറ്റീവ് പോയിന്റ് ലഭിക്കും. വിദേശരാജ്യങ്ങളായ...

വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ; ശ്രീനഗറിലുടനീളം സ്ഫോടന ശബ്ദം, ബ്ളാക്ക് ഔട്ട്

ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍. ജമ്മുവില്‍ ഷെല്ലാക്രമണം തുടരുന്നു. ജമ്മുവിന് പുറമേ അഖ്‌നൂര്‍, രജൗരി, ആര്‍എസ്പുര, ബാരാമുള്ള, പൊഖ്‌റാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആക്രമണം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദം കേള്‍ക്കുന്നതായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്‌സില്‍ കുറിച്ചു. നിലവില്‍ വിവിധ സ്ഥലങ്ങളില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാകിസ്താനുമായുള്ള വെടിനിര്‍ത്തല്‍ ഇന്ന്...

ഇനി ഭീകരാക്രമണമുണ്ടായാൽ അത് യുദ്ധമായി കണക്കാക്കും; നിലപാട് കണിശമാക്കി ഇന്ത്യ

ദില്ലി: ഭാവിയിലെ ഏത് ആക്രമണത്തെയും ഇനി യുദ്ധമായി കണക്കാകുമെന്ന് ഇന്ത്യ. പാക് പ്രകോപനം തുടരുന്നതിനിടെയാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പിന്നാലെ വൈകിട്ടോടെ വെടിനിർത്തൽ പ്രഖ്യാപനവും വന്നു. ഇന്ന് തന്ത്രപ്രധാന വ്യോമത്തവളങ്ങൾ ആക്രമിച്ച് ഇന്ത്യ പാകിസ്ഥാന് തിരിച്ചടി നൽകി. റാവൽപിണ്ടിയും സിയാൽകോട്ടുമടക്കം കേന്ദ്രങ്ങളിൽ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് കൃത്യമായ ആക്രമണം നടത്തിയെന്ന് സൈന്യം സ്ഥിരീകരിച്ചിരുന്നു. നിയന്ത്രണരേഖയ്ക്ക് അപ്പുറമുള്ള പാക്...

പാകിസ്താനുമായി വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി കേന്ദ്രം

ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള വെടിനിര്‍ത്തലിന് ധാരണയായതായി ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനത്തിലെത്തിയതെന്നും വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 3.35-ന്‌ പാകിസ്താന്റെ ഡയറക്ടേഴ്‌സ് ജനറല്‍ ഓഫ് മിലിട്ടറി ഓപറേഷന്‍സ് (ഡിജിഎംഒ) ഇന്ത്യയുടെ ഡിജിഎംഒയെ ഫോണില്‍ ബന്ധപ്പെട്ടതായും കരയിലൂടെയും ആകാശമാര്‍ഗവും സമുദ്രത്തിലൂടെയും ഉള്ള പൂര്‍ണവെടിനിര്‍ത്തലിന് ഇരുവരും തമ്മില്‍...

ഇന്ത്യയും പാകിസ്ഥാനും സമ്പൂർണ വെടിനിർത്തലിന് സമ്മതിച്ചെന്ന് അമേരിക്ക; പ്രഖ്യാപനം നടത്തിയത് ഡോണൾഡ് ട്രംപ്

ദില്ലി: ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡൻ്റ്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇന്ന് ഇരുരാഷ്ട്രങ്ങളുമായി സംസാരിച്ചത് നിർണായകമായി. ഇന്ത്യൻ വിദേശകാര്യമന്ത്രിയുമായും പാക് സൈനിക മേധാവിയുമായും മാർകോ റൂബിയോ സംസാരിച്ചിരുന്നു. ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിലാണ് ധാരണയായതെന്ന് ട്രംപ് എക്സിൽ കുറിച്ചു. എന്നാൽ ഇന്ത്യ ഔദ്യോഗികമായി ഇക്കാര്യം പ്രതികരിച്ചിട്ടില്ല. വൈകിട്ട്...

തീവ്രവാദികളെ വധിച്ചത് സ്ഥിരീകരിച്ച് കേന്ദ്രം; വിമാനറാഞ്ചൽ കേസിലെ പിടികിട്ടാപ്പുള്ളി യൂസുഫ് അസറും കൊല്ലപ്പെട്ടു

ദില്ലി: ഹാഫിസ് സയ്യിദിന്‍റെ ബന്ധു അടക്കം 5 തീവ്രവാദികളെ സൈന്യം വധിച്ചു എന്ന സ്ഥിരീകരണം സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും വന്നിരിക്കുകയാണ്. മെയ് 7 ലെ ആക്രമണത്തിൽ ലഷ്കർ-ഇ-ത്വയ്ബ, ജയ്ഷെ തീവ്രവാദികളെ വധിച്ചതായാണ് റിപ്പോർട്ട്. കാണ്ഡഹാർ വിമാന റാഞ്ചൽ കേസിലെ പിടികിട്ടാപ്പുള്ളിയായ മുഹമ്മദ് യൂസുഫ് അസറാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. മൗലാന മസൂദ് അസറിന്‍റെ സഹോദരീ ഭർത്താവാണ് മുഹമ്മദ്...

മുസ് ലിം ലീഗ് ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മാറ്റിവെച്ചു

ന്യൂഡൽഹി: ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനമായ ഖാഇദെ മില്ലത്ത് സെന്ററിന്റെ ഉദ്ഘാടനവും 2025 മെയ് 25 ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിനിധി സമ്മേളനവും താൽക്കാലികമായി മാറ്റിവച്ചതായി ദേശീയ കമ്മിറ്റി അറിയിച്ചു. രാജ്യത്തെ സമീപകാല സംഭവവികാസങ്ങളുടെയും അധികൃതരുടെ നിർദേശങ്ങളെയും തുടർന്നാണ് തീരുമാനം. അടിയന്തരമായ ചേർന്ന ഓൺലൈൻ യോഗത്തിൽ ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയർമാൻ...

ഐപിഎല്ലിന് വേദിയൊരുക്കാന്‍ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട്, ഓഫര്‍ സ്വീകരിച്ചാൽ ബിസിസിഐക്ക് ഇരട്ടിനേട്ടം

ലണ്ടൻ: അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ ടൂര്‍ണമെന്‍റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. ഐപിഎല്ലില്‍ പ്ലേ ഓഫും ഫൈനലും ഉള്‍പ്പെടെ 16 മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഐപിഎല്ലിലെ ബാക്കി മത്സരങ്ങള്‍ നടത്താന്‍ തയാറാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ റിച്ചാര്‍ഡ്...

‘രാഹുൽ ഗാന്ധി ഇരട്ട പൗരത്വമുള്ള ആൾ, പൗരത്വം റദ്ധാക്കണം’; അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകി ബിജെപി നേതാവ്

കോൺഗ്രസ് നേതാവും ലോക്സഭാ എംപിയുമായ രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ധാക്കണമെന്നാവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി നൽകി ബിജെപി നേതാവ്. അലഹബാദ് ഹൈക്കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. ബിജെപി എംപി വിഘ്നേഷ് ശിശിറാണ് ഹർജിയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. പൗരത്വം സംബന്ധിച്ച ഒരു ഹർജി കോടതി തീർപ്പാക്കിയതിന് പിന്നാലെയാണ് പുതിയ ഹർജി എത്തിയിരിക്കുന്നത്. രാഹുലിന്റെ പൗരത്വം റദ്ദാക്കണമെന്നും ഇങ്ങനെയൊരു വിഷയം...

സംഘര്‍ഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു

ദില്ലി: ഡോണുകളും മൈസൈലാക്രമണവുമായി ഇന്ത്യക്കെതിരെ പാകിസ്ഥാൻ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ ജാഗ്രത വർധിപ്പിച്ചു. ഡ്രോണുകളും മിസൈലുകളുമായി പാകിസ്ഥാൻ പ്രകോപനം ശക്തമാക്കിയിട്ടുണ്ടെങ്കിലും എല്ലാം ഇന്ത്യൻ സേന നിഷ്പ്രഭമാക്കിയിട്ടുണ്ട്. എങ്കിലും ആകാശ യുദ്ധം ശക്തമായി തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ കൂടുതൽ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു. ഏറ്റവും പുതിയ വിവര പ്രകാരം 5 ദിവസത്തേക്ക് രാജ്യത്തെ...
- Advertisement -spot_img

Latest News

എം എൽ അശ്വനിയെ വാട്സ്ആപ് ഗ്രൂപ്പിൽ വിമർശിച്ചു; മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്‌ത് ബിജെപി

ബിജെപി കാസർഗോഡ് ജില്ല പ്രസിഡന്റ് എം എൽ അശ്വനിയെ വാട്സ്ആപ് ഗ്രൂപ്പിൽ വിമർശിച്ച മണ്ഡലം കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗം കെ...
- Advertisement -spot_img