ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ മോക്ക് ഡ്രില്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. ഡിസംബര്‍ 27-നാണ് മോക്ക് ഡ്രില്‍ നടക്കുക. അന്ന് വൈകീട്ട് തന്നെ ഫലം അപ്‌ലോഡ് ചെയ്യണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
കോവിഡ്...
ഡൽഹി: അടുത്ത വർഷം മാർച്ച് അവസാനത്തോടെ ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ നമ്പറുകൾ പ്രവർത്തന ഹതിരമാകുമെന്ന് ആദായനികുതി വകുപ്പ്. 2023 മാർച്ച് 31ന് മുൻപ് പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്ന് ആദായനികുതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
പാൻ പ്രവർത്തന രഹിതമായാൽ, ആദായനികുതി നിയമത്തിന് കീഴിൽ വരുന്ന നിയമനടപടി നേരിടേണ്ടിവരുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകുന്നു....
ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകളാണ് പത്ത് ദിവസം നീളുന്ന ഫെസ്റ്റില്‍ ഒരുക്കിയിരിക്കുന്നത്.
ആകാശക്കാഴ്ചകള്‍ ആസ്വദിക്കാന്‍ ഹെലികോപ്റ്റര്‍ യാത്ര, ഫ്‌ലോട്ടിങ് ബ്രിഡ്ജ്, റോബോട്ടിക് ഷോ, ചെടികളുടെ പ്രദര്‍ശനം, വ്യത്യസ്തമാര്‍ന്ന രുചിക്കൂട്ടുകള്‍ പരിചയപ്പെടുത്തുന്ന ഭക്ഷണശാലകള്‍, നിരവധി പ്രദര്‍ശന, വില്‍പ്പന സ്റ്റാളുകള്‍ തുടങ്ങിയവ ഫെസ്റ്റിൽ കാണാം. അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന...
ന്യൂഡൽഹി: ബി.ജെ.പി സർക്കാറിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മതപരമായ വ്യത്യാസങ്ങൾ ആയുധമാക്കി വിദ്വേഷം പടർത്തുകയാണ്. യഥാർഥ പ്രശ്‌നത്തിൽനിന്ന് ശ്രദ്ധ തിരിക്കുന്നതിന് 24 മണിക്കൂറും ഹിന്ദു-മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
ഭാരത് ജോഡോ യാത്രക്കിടെ ചെങ്കോട്ടയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രയിൽ ഉലകനായകൻ കമൽ ഹാസൻ രാഹുലിനൊപ്പം കൈകോർത്തു....
ലണ്ടന്‍: വിമാനത്തിന്റെ വീല്‍ബേയില്‍ മനുഷ്യന്റെ മൃതദേഹം കണ്ടെത്തി. ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍നിന്ന് ബ്രിട്ടനിലേക്ക് പറന്നെത്തിയ വിമാനത്തിന്റെ വീല്‍ബേയിലാണ് കറുത്തവര്‍ഗക്കാരനായ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
ഡിസംബര്‍ അഞ്ചാം തീയതി ഗാംബിയയുടെ തലസ്ഥാനമായ ബാംജുലില്‍നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്ക് പുറപ്പെട്ട ടി.യു.ഐ. എയര്‍വേയ്‌സിന്റെ വിമാനത്തിലാണ് സംഭവം.
വിമാനത്തിന്റെ വീല്‍ബേയ്ക്കുള്ളില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നും മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ലെന്നും യു.കെയിലെ സസെക്‌സ് മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചതായി...
നടി ജന്നത് സുബൈർ റഹ്മാനി ഉംറ നിർവഹിച്ചു. സഹോദരൻ അയാൻ സുബൈറിനൊപ്പമായിരുന്നു ജനത്ത് ഉംറക്കെത്തിയത്. സഹോദരനോടൊപ്പം മക്കയിൽനിന്നുള്ള ചിത്രം നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ജന്നത് സുബൈർ റഹ്മാനി. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ കൂടിയായ താരത്തിന് ഇൻസ്റ്റഗ്രാമിൽ 45 മില്യൻ ഫോളോവേഴ്‌സുണ്ട്. ബാലതാരമായാണ് ജനത് മിനിസ്‌ക്രീനിൽ എത്തുന്നത്. പിന്നീട് ഹിന്ദി ടെലിവിഷൻ...
ഗാർഹിക പീഡനം, മനുഷ്യക്കടത്ത്, ഭീഷണി തുടങ്ങിയ അതിക്രമങ്ങൾ വാട്സ്ആപ്പ് വഴിയും റിപ്പോർട്ട് ചെയ്യാൻ സൗകര്യം. ദുബൈ ഫൗണ്ടേഷൻ ഫോർ വുമൺ ആൻഡ് ചിൽഡ്രൻ ആണ് പരാതികൾ അറിയിക്കാനും സഹായം തേടാനും എളുപ്പമുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഇരകൾക്ക് മാനസികവും സാമൂഹികവും നിയമപരവുമായ സഹായങ്ങൾക്ക് അപേക്ഷിക്കാനും ഇത് ഉപയോഗിക്കാം.
ഫൗണ്ടേഷന്‍റെ സേവനങ്ങൾ സുഗമമാക്കാനും വേഗത്തിലാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്....
മുംബൈ: പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് നേരെ ആക്രമണത്തിന് ശ്രമിച്ച സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്.
45കാരനായ സ്ഥാനാര്‍ത്ഥിയാണ് വാളുപയോഗിച്ച് ഗ്രാമവാസികളെ ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
മഹാരാഷ്ട്രയിലെ അകോല ജില്ലയിലെ പാടുര്‍ താലൂക്കിലെ ഖംഖേദ് വില്ലേജിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
പ്രതി ഗ്രാമപഞ്ചായത്ത് അംഗമാകാനായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചുവെന്നും, എന്നാല്‍ തെരഞ്ഞെടുക്കപ്പെടാത്തതില്‍...
ദില്ലി: ലോകം ക്രിസ്മസ് ആഘോഷിക്കാനൊരുങ്ങുന്നതിനിടെ ക്രിസ്മസ് ആശംസകള്‍ നേരുന്നതും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധമെന്ന് വിവാദ ഇസ്ലാമിക പ്രഭാഷകൻ സക്കീർ നായിക്. മുസ്ലിങ്ങളല്ലാത്തവരുടെ ആഘോഷങ്ങളിൽ പങ്കുചേരുന്നതും ആശംസകൾ നേരുന്നതും സമ്മാനങ്ങൾ സ്വീകരിക്കുന്നതും ഇസ്ലാമിക വിരുദ്ധമാണെന്ന് സക്കീര്‍ നായിക്ക് പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സാക്കിര്‍ നായിക്കിന്‍റെ വിവാദ പ്രസ്താവന.
'അമുസ്ലിങ്ങളുടെ ആഘോഷങ്ങൾ ഏതെങ്കിലും വിധത്തിൽ അനുകരിക്കുന്നത് ഇസ്ലാമിൽ...
മഥുര: ഗ്യാൻവാപി മസ്ജിദിന് ശേഷം ഉത്തർപ്രദേശിലെ മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിലും കോടതി ഇടപെടൽ. ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ നടത്താൻ ജില്ലാ കോടതി ഉത്തരവിട്ടു.
ജനുവരി 20ന് മുമ്പ് സർവേ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നൽകിയിരിക്കുന്ന നിർദേശം.
ഹിന്ദുസേനയുടെ ഹരജിയിലാണ് മഥുര ജില്ലാ കോടതിയുടെ ഉത്തരവ്. ശ്രീകൃഷ്ണന്റെ ജന്മഭൂമിയിലാണ് പള്ളി നിർമിച്ചതെന്നാണ്...
കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...