മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ നടത്തണമെന്ന് കോടതി

0
156

മഥുര: ​ഗ്യാൻവാപി മസ്ജിദിന് ശേഷം ഉത്തർപ്രദേശിലെ മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിലും കോടതി ഇടപെടൽ. ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ നടത്താൻ ജില്ലാ കോടതി ഉത്തരവിട്ടു.

ജനുവരി 20ന് മുമ്പ് സർവേ റിപ്പോർട്ട്‌ സമർപ്പിക്കണമെന്നാണ് ആർ‌ക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നൽകിയിരിക്കുന്ന നിർദേശം.

ഹിന്ദുസേനയുടെ ഹരജിയിലാണ് മഥുര ജില്ലാ കോടതിയുടെ ഉത്തരവ്. ശ്രീകൃഷ്ണന്റെ ജന്മഭൂമിയിലാണ് പള്ളി നിർമിച്ചതെന്നാണ് ഹരജിയിലെ ആരോപണം.

വീഡിയോഗ്രാഫി സര്‍വേയാണ് നടത്തേണ്ടതെന്ന് ഉത്തരവില്‍ പറയുന്നു. ഗ്യാന്‍വാപി മസ്ജിദിലേതിനു സമാനമായ സര്‍വേയായിരിക്കണം നടത്തേണ്ടത്.

ശ്രീകൃഷ്ണ ജന്മസ്ഥലമായ 13.37 ഏക്കര്‍ ഭൂമിയില്‍ ഔറംഗസീബ് ചക്രവര്‍ത്തി പള്ളി നിര്‍മിച്ചെന്നാണ് പരാതി. ആദ്യം മഥുര സിവില്‍കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളിയതോടെയാണ് ഹിന്ദു സേന ജില്ലാ കോടതിയെ സമീപിച്ചത്.

ഹരജി നിലനില്‍ക്കുമോ എന്നാണ് കോടതി ആദ്യം പരിശോധിച്ചത്. മൂന്ന് മാസം മുമ്പായിരുന്നു ഇത്. തുടര്‍ന്നാണ് ഇപ്പോള്‍ സര്‍വേ നടത്താന്‍ ഉത്തരവിട്ടത്.

ഈദ്ഗാഹ് പള്ളി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി 2020ൽ മഥുര സിവില്‍ കോടതി തള്ളിയിരുന്നു. മഥുര ഈദ്ഗാഹ് പള്ളി സ്ഥിതി ചെയ്യുന്നിടത്താണ് ശ്രീകൃഷ്ണന്‍ ജനിച്ചതെന്നും പള്ളി പൊളിച്ചുനീക്കണമെന്നുമായിരുന്നു ഹിന്ദുത്വസംഘടനകളുടെ ഹരജിയിലെ ആവശ്യം

LEAVE A REPLY

Please enter your comment!
Please enter your name here