Latest news

സമസ്ത നിലപാട് കടുപ്പിച്ചു; മുജാഹിദ് സമ്മേളനത്തിൽനിന്ന് പാണക്കാട് തങ്ങൾമാർ പിന്മാറി

കോഴിക്കോട്: മുജാഹിദ് സമ്മേളനത്തിൽ നിന്ന് മുനവറലി തങ്ങളും ബഷീറലി തങ്ങളും പിന്മാറി. സമസ്ത കർശന നിലപാട് സ്വീകരിച്ചതോടെയാണ് പരിപാടിയിൽ നിന്ന് പാണക്കാട് തങ്ങൾമാർ പിന്മാറിയത്. പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ഇവർ സംഘാടകരെ അറിയിച്ചു. മുജാഹിദ് സമ്മേളനത്തിൽ സുന്നി നേതാക്കന്മാർ ആരുംപങ്കെടുക്കില്ലെന്ന് സമസ്ത നിലപാട് വ്യക്തമാക്കിയിരുന്നു. പാണക്കാട് കുടുംബത്തിൽ നിന്ന് സാദിഖലി തങ്ങളെ മുജാഹിദ് നേതൃത്വം ക്ഷണിച്ചിരുന്നെങ്കിലും വരാൻസാധിക്കില്ലെന്ന്...

വാഹനാപകട കേസുകള്‍ക്ക് പൊലീസ്‌ സ്‌റ്റേഷനുകളിൽ പ്രത്യേകം യൂണിറ്റുകള്‍, നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി

രാജ്യത്തെ വാഹനാപകട കേസുകളുടെ അതിവേഗ പരിഹാരത്തിന് നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി. വാഹനാപകടങ്ങളിൽ എഫ്‌ഐആർ ഉടൻ രജിസ്‌റ്റർ ചെയ്‌ത്‌ പ്രഥമ അപകട റിപ്പോർട്ട്‌ 48 മണിക്കൂറിനകം നഷ്‍ടപരിഹാര ട്രിബ്യൂണലിന്‌ കൈമാറണമെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കി. വാഹനാപകടക്കേസുകൾ കൈകാര്യം ചെയ്യാൻ മൂന്ന്‌ മാസത്തിനകം എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രത്യേക യൂണിറ്റ് രൂപീകരിക്കണമെന്നും സുപ്രീംകോടതി സംസ്ഥാനങ്ങളോട് നിർദേശിച്ചു. വാഹനാപകടക്കേസുകൾ...

ഒരു മണിക്കൂറിന്റെ വില 20 ലക്ഷം! അല്‍-നസ്‍റില്‍ ക്രിസ്റ്റ്യാനോയെ കാത്തിരിക്കുന്നത് റെക്കോര്‍ഡ് പ്രതിഫലം

റിയാദ്: ക്ലബ് ചരിത്രത്തിലെ റെക്കോർഡ് തുക നൽകിയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി ക്ലബായ അൽ-നസ്ർ സ്വന്തമാക്കിയത്. 200 മില്യൻ ഡോളർ(ഏകദേശം 1,950 കോടി രൂപ) ആണ് താരത്തിന് ക്ലബ് നൽകാനിരിക്കുന്ന വാർഷിക പ്രതിഫലം. ഒരു മാസം 16.67 മില്യൻ യൂറോയാകും ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കുക. ഏകദേശം 147 കോടി രൂപ വരുമിത്. ആഴ്ചയ്ക്ക് 38.88...

ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം; ബസ് കാറിൽ ഇടിച്ചുകയറി ഒമ്പത് മരണം

അഹമ്മദാബാദ്:  ഗുജറാത്തിലെ നവ്സാരിയിൽ ബസും കാറും കൂട്ടിയിടിച്ച് ഒമ്പത് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അപകടത്തിൽ 28 പേർക്കു പരുക്കേറ്റു. ബസ് എസ് യു വി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനം ഓടിക്കുന്നതിനിടെ ബസ് ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെ എതിരെ വന്ന കാറിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയിൽ...

ഉടമകള്‍ ജാഗ്രത; വാഹന ഇൻഷുറൻസിന് നാളെ മുതല്‍ ഇക്കാര്യം നിർബന്ധം

രാജ്യത്തെ എല്ലാ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും കെവൈസി നിര്‍ബന്ധമാക്കുന്നു. ജനുവരി ഒന്നു മുതല്‍ എടുക്കുന്ന വാഹന, ആരോഗ്യ, ട്രാവല്‍, ഹോം ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് പുതിയ നിബന്ധന ബാധകമാകും. ജനുവരി ഒന്നിനുശേഷം പുതുക്കുന്ന പോളിസികള്‍ക്കും കൈവൈസി ബാധകമാണ്. നിലവില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ഉണ്ടാകുമ്പോള്‍ മാത്രമാണ് പാനും ആധാറും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. ഒരു ലക്ഷം രൂപയ്ക്കുമുകളിലാണ് തുകയെങ്കില്‍ മാത്രമായിരുന്നു...

ഋഷഭ് പന്തിന്റെ ആരോഗ്യനില: പുതിയ വിവരങ്ങളുമായി ഡോക്ടര്‍മാര്‍

വാഹന അപകടത്തില്‍നിന്ന് പരിക്കുകളോടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ആരോഗ്യനിലയില്‍ പുതിയ വിവരങ്ങളുമായി ഡോക്ടര്‍മാര്‍. താരത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. നെറ്റിയില്‍ രണ്ട് മുറിവുകളും വലത് കാല്‍മുട്ടിന്റെ ലിഗമെന്റിന് പരിക്കുമുണ്ട്. വലത് കൈത്തണ്ട, കണങ്കാല്‍, കാല്‍വിരല്‍ എന്നിവയ്ക്കും പരിക്കുണ്ട്. പൂർണ്ണമായ ഫിറ്റ്നസ് വീണ്ടെടുക്കാൻ 2 മുതൽ...

MDMA, കഞ്ചാവ്, ചരസ്, ഹാഷിഷ് ഓയിൽ; ന്യൂ ഇയർ ആഘോഷത്തിനായി എത്തിച്ച 6.3 കോടിയുടെ ലഹരിവസ്തുക്കൾ പിടികൂടി

ബെംഗളൂരു: ബെംഗളൂരുവിൽ ന്യൂ ഇയർ ആഘോഷത്തിനായി കൊണ്ടുവന്ന ലഹരി മരുന്നുകള്‍ പിടികൂടി. സെൻട്രൽ ക്രൈം ബ്രാഞ്ച് ആണ് ആറ് കോടിയോളം വിലവരുന്ന ലഹരിവസ്തുക്കൾ പടിച്ചെടുത്തത്. രണ്ട് വിദേശികളടക്കം എട്ട് പേരെ അറസ്റ്റ് ചെയ്തു. രണ്ടര കിലോഗ്രാം വരുന്ന എം.ഡി.എം.എ. മയക്കു മരുന്ന് ഗുളികകൾ, നാല് കിലോഗ്രാം ഹാഷിഷ് ഓയിൽ, 440 ഗ്രാം ചരസ്, ഏഴ് കിലോഗ്രാം...

2022 : കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തിൽ നിർണായക മാറ്റങ്ങളുണ്ടായ വർഷം

കോഴിക്കോട് : കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റങ്ങൾ സംഭവിച്ച വർഷമാണ് കടന്ന് പോയത്. ഇടനിലക്കാരില്ലാതെ മുസ്ലിം സംഘടനകളുമായി ഇടതുപക്ഷം നേരിട്ട് ആശയവിനിമയം നടക്കാൻ തുടങ്ങിയത് മാത്രമല്ല മുസ്ലിം ലീഗിന് ഇടത് പക്ഷത്തേക്ക് ചായാനുള്ള അവസരവുമൊരുങ്ങി. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതാണ് പോയ വർഷം ന്യൂനപക്ഷ ങ്ങൾക്കിടിൽ ഏറ്റവും ചർച്ചാ വിഷയമായ രാഷ്ട്രീയ നീക്കം. വഖഫ് ബോർഡ് നിയമനങ്ങൾ...

നെറ്റിയില്‍ മെസിയുടെ പേര്, കവിളില്‍ 3 നക്ഷത്രം; ആരാധന മൂത്തപ്പോള്‍ ടാറ്റു ചെയ്തു, ഇപ്പോള്‍ ‘പണി’ പാളി!

ബ്യൂണസ് അയേഴ്സ്: അര്‍ജന്‍റീനയും ലിയോണല്‍ മെസിയും ലോകകപ്പ് നേടിയതിന്‍റെ ആവേശത്തില്‍ മുഖത്ത് ടാറ്റു ചെയ്ത ആരാധകന്‍ 'ആകെപ്പാടെ പെട്ട' അവസ്ഥയില്‍. കൊളംബിയന്‍ ഇന്‍ഫ്ലുവന്‍സറായ മൈക്ക് ജാംബ്സാണ് നെറ്റിയിലും കവിളിലും അടക്കം ടാറ്റു ചെയ്തത്. നെറ്റിയില്‍ മെസി എന്ന പേരും ഒരു കവിളില്‍ അര്‍ജന്‍റീന നേടിയ മൂന്ന് ലോകകപ്പുകളെ കാണിക്കുന്ന മൂന്ന് നക്ഷത്രങ്ങളുമാണ് മൈക്ക് ടാറ്റു...

ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവും ഇല്ല ; ഹോട്ടലുടമകളായ ദമ്പതികൾക്ക് മർദ്ദനം

തൃശൂർ: ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവും ഇല്ലെന്നാരോപിച്ച് ഹോട്ടൽ ഉടമകളായ ദമ്പതികളെ മർദിച്ച് യുവാവ്. കുന്നംകുളം ചൂണ്ടലിൽ കറി ആൻഡ് കോ എന്ന ഹോട്ടൽ ഉടമകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. തിരുവനന്തപുരം സ്വദേശിയായ സുധി (42), ഭാര്യ ദിവ്യ (40) എന്നിവരെയാണ് മർദ്ദിച്ചത്. ആക്രമണത്തിൽ ഇരുമ്പ് പൈപ്പ് കൊണ്ട് സുധിയുടെ തലയ്ക്ക് അടിയേറ്റു. ഇന്നലെ വൈകിട്ട് 3 മണിയോടെയായിരുന്നു...
- Advertisement -spot_img

Latest News

കാത്തിരിപ്പ് വിഫലം, തിരച്ചിലിനൊടുവില്‍ കിട്ടിയത് വിനോദയാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം

ബം​ഗളൂരു: ചിക്കമം​ഗളൂരുവിൽ വിനോദയാത്രക്കിടെ കാണാതായ പാലക്കാട് സ്വദേശി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയെ കാണാതായ വെള്ളച്ചാട്ടത്തിന് സമീപത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ മണിക്കധാര...
- Advertisement -spot_img