Latest news

പട്ടാപ്പകല്‍ വീട്‌ കുത്തിത്തുറന്ന്‌ 11 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു

ബന്തിയോട്: വീട്ടുകാര്‍ ക്ഷേത്രോത്സവത്തിന് പോയ നേരത്ത്, പട്ടാപ്പകല്‍ വീടിന്റെ വാതില്‍ തകര്‍ത്ത് 11 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. മറ്റൊരു വീട്ടില്‍ കവര്‍ച്ചാ ശ്രമമുണ്ടായി. ഹേരൂര്‍ കണറപ്പാടിയിലെ ആനന്ദന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സമീപത്തെ ചന്ദ്രന്റെ വീടിന്റെ ഗ്ലാസ് തകര്‍ത്ത നിലയില്‍ കെണ്ടത്തി. ആനന്ദനും ഭാര്യയും വീടിന് സമീപത്തെ ബജെ മഹാവിഷ്ണു ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തിന് ഇന്നലെ...

മുസ്ലീങ്ങളുടെ മൂന്നാമത്തെ പുണ്യസ്ഥലത്ത് അവകാശവാദവുമായി ഇസ്രയേല്‍; അല്‍ അഖ്‌സയില്‍ സായുധ സേനയോടെ മന്ത്രി പ്രവേശിച്ചു; അപലപിച്ച് ഇസ്ലാമിക രാജ്യങ്ങള്‍

ബെന്യമിന്‍ നെതന്യാഹു സര്‍ക്കാര്‍ ഇസ്രയേലില്‍ അധികാരം ഏറ്റെടുത്ത് ഒരാഴ്ച്ച പിന്നിടുന്നതിന് മുമ്പ് സുരക്ഷാ സേനയുടെ അകമ്പടിയോടെ മന്ത്രി ഇതാമര്‍ ബെന്‍ വിര്‍ അല്‍ അഖ്സ പള്ളിവളപ്പില്‍ പ്രവേശിച്ചു. സര്‍ക്കാരിലെ തീവ്രദേശീയവാദി കക്ഷിനേതാവും സുരക്ഷാവകുപ്പു മന്ത്രിയുമായ ഇതാമറിന്റെ നീക്കത്തിനെതിരെ പലസ്തീന്‍ രംഗത്തെത്തി. മുസ്ലീങ്ങളുടെ മൂന്നാമത്തെ പുണ്യസ്ഥലമായ അല്‍ അഖ്‌സ. ഇവിടെ അരമണിക്കൂറോളം മന്ത്രി ഇതാമര്‍ തങ്ങി....

കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന കാന്റീന് ലൈസൻസില്ല! അടച്ചുപൂട്ടി

കാസര്‍കോട്: ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാന്‍റീന്‍ അടച്ച് പൂട്ടി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനാലാണ് നടപടി. കാസര്‍കോട് നഗരസഭയിലെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി. ജനറല്‍ ആശുപത്രിയിലെ കാന്‍റീന്‍, ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ച് പൂട്ടാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. കറന്തക്കാട് സ്വദേശിയാണ് കാന്‍റീന്‍ നടത്തിപ്പുകാരന്‍. ഇയാൾ നഗരസഭയിൽ ലൈസന്‍സിനായി അപേക്ഷ നല്‍കിയിരുന്നു....

‘കൂടുതൽ കടമെടുക്കാൻ സമ്മതിക്കണം’: സാമ്പത്തിക പ്രതിസന്ധി രൂക്ഷം: കേന്ദ്രത്തിനു കേരളം കത്തെഴുതും

തിരുവനന്തപുരം: സർക്കാരിനു കീഴിലെ കിഫ്ബി അടക്കമുള്ള സ്ഥാപനങ്ങൾ‌ എടുക്കുന്ന വായ്പ സർക്കാരിന്റെ കടത്തിൽ ഉൾപ്പെടുത്തരുതെന്നും ഇതുവഴി കൂടുതൽ കടമെടുക്കാൻ കേരളത്തിന് സൗകര്യമൊരുക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദൈനംദിനം ചെലവിനു പോലും പണം കണ്ടെത്താൻ കഴിയാത്ത തരത്തിൽ സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കു പോകുമെന്ന ആശങ്ക കണക്കിലെടുത്താണ് പരമാവധി തുക സമാഹരിക്കുന്നതിനു...

പൊലീസ് ക്യാമറ ചൂടായി, ഒരു കോടി രൂപ സ്വാഹ..; അതേ ക്യാമറ ഗതാഗത വകുപ്പിൽ വാങ്ങുന്നു

തിരുവനന്തപുരം ∙ പൊലീസുകാർക്ക് യൂണിഫോമിൽ ഘടിപ്പിക്കുന്ന ബോഡി വോൺ ക്യാമറ നൽകി ഒരു മാസം തികയും മുൻപേ മിക്കവരും അതു മടക്കി നൽകി. കുറച്ചു സമയം ഘടിപ്പിക്കുമ്പോൾ നെഞ്ചിൽ ചൂട് തട്ടുന്നുവെന്നാണു പരാതി. ഒരു കോടി രൂപ മുടക്കിയാണു 310 ക്യാമറകൾ വാങ്ങിയത്. ഇതു പാളിയെങ്കിലും ഇതേ കമ്പനിയുടെ 356 ക്യാമറകൾ 89 ലക്ഷം...

‘ഒറ്റ രാത്രികൊണ്ട് ആയിരങ്ങളെ വേരോടെ പിഴുതെറിയരുത്’ ഉത്തരാഖണ്ഡ് കുടിയൊഴിപ്പിക്കലിന് സുപ്രിം കോടതി സ്റ്റേ

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് കുടിയൊഴിപ്പിക്കല്‍ സ്റ്റേ ചെയ്ത് സുപ്രിം കോടതി. ഒറ്റ രാത്രികൊണ്ട് അമ്പതിനായിരം ആളുകളെ വേരോടെ കുടിയൊഴിപ്പിക്കരുതെന്ന് കോടതി ചൂണ്ടിക്കാട്ടി. കുടിയൊഴിപ്പിക്കുന്നവരെ കേള്‍ക്കണം. ഉത്തരാഖണ്ഡ് സര്‍ക്കാറിനും റെയില്‍വേക്കും നോട്ടിസ്. ഇവിടെ തുടര്‍നിര്‍മാണ് പ്രവര്‍ത്തനം പാടില്ലെന്ന് പറഞ്ഞ കോടതി തിരക്കിട്ട് കുടിയൊഴിപ്പിക്കലല്ല പരിഹാരമെന്നും ചൂണ്ടിക്കാട്ടി. താമസക്കാരുടെ രേഖകള്‍ പരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് ഫെബ്രുവരി ഏഴിന്...

കുവൈത്തില്‍ നിന്നും നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ ഗണ്യമായ വര്‍ധന

കുവൈത്തില്‍ നിന്നും നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ ഗണ്യമായ വര്‍ധന. രാജ്യത്തെ ബാങ്കുകള്‍ ,ധനകാര്യ സ്ഥാപനങ്ങള്‍ എന്നീവ മുഖേന കഴിഞ്ഞ ഒമ്പത് മാസത്തിനിടെ പ്രവാസികൾ വിവിധ നാടുകളിലേക്കയച്ചത് 4.27 ബില്യൺ ദീനാറാണ്. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പുറത്ത് വിട്ട കണക്കുകളില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്. 2022 ലെ ആദ്യ പാദത്തില്‍ 1.49 ബില്യൺ ദിനാറും രണ്ടാം...

കുതിര്‍ത്ത ഈന്തപ്പഴം ദിവസവും കഴിക്കാം; അറിയാം ഗുണങ്ങള്‍…

പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈന്തപ്പഴം. ഇതില്‍ ഉയര്‍ന്ന അളവില്‍ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകളും ഈന്തപ്പഴത്തിലുണ്ട്. കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്. ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ഏറെ ഗുണകരമാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. അവ...

പുരുഷന്മാരെ മറികടന്ന് സ്ത്രീകൾ; ലീഗിന് സംസ്ഥാനത്ത് 24.33 ലക്ഷം അംഗങ്ങൾ

മലപ്പുറം: സംസ്ഥാന മുസ്‌ലിംലീഗിന്റെ മെമ്പർഷിപ്പ് ക്യാംപയിൻ പൂർത്തിയായി. പാർട്ടിക്ക് സംസ്ഥാനത്ത് ആകെ 24,33,295 അംഗങ്ങളാണുള്ളത്. ഇതിന് മുമ്പ് ക്യാംപയിൻ നടന്ന 2016ൽ 22 ലക്ഷം അംഗങ്ങളാണ് ഉണ്ടായിരുന്നത്. 2,33,295 അംഗങ്ങളുടെ വർധന. നിലവിൽ അംഗത്വമെടുത്തവരിൽ അമ്പത്തിയൊന്ന് ശതമാനവും സ്ത്രീകളാണ്. പുരുഷ അംഗങ്ങൾ 49 ശതമാനം. ആകെ അംഗങ്ങളിൽ 61 ശതമാനവും 35 വയസ്സിൽ താഴെയുള്ളരാണെന്ന് പാർട്ടി...

‘എനിക്ക് കാന്‍സറാണ്, ഇക്കാര്യം മാതാപിതാക്കളോട് പറയരുത്, അവർക്കത് താങ്ങാനാകില്ല….’; അപേക്ഷയുമായി ആറുവയസുകാരന്‍, ഹൃദയസ്പർശിയായ കഥ പങ്കുവെച്ച് ഡോക്ടർ

ഹൈദരാബാദ്: അർബുദബാധിതനായ ആറുവയസുകാരൻ തന്നോട് നടത്തിയ അസാധാരണ അഭ്യർഥനയുടെ ഹൃദയ്പർശിയായ കഥ പങ്കുവെച്ച് ഡോക്ടർ. ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാറാണ് അനുഭവം ട്വിറ്ററിൽ പങ്കുവെച്ചത്. താൻ കാൻസർ ബാധിതനാണെന്ന കാര്യം മാതാപിതാക്കളോട് പറയരുതെന്നാണ് ആറുവയസുകാരൻ തന്നോട് അഭ്യർഥിച്ചതെന്ന് ഡോക്ടർ പറയുന്നു. ഒപിയിൽ അന്നും തിരക്കേറിയ ദിവസമായിരുന്നു. അപ്പോഴാണ് യുവദമ്പതികൾ തന്റെ മുറിയിലേക്ക്...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img