Latest news

ഇതര സമുദായത്തിൽപ്പെട്ട യുവതിയോട് സംസാരിച്ചതിന് യുവാവിന് ക്രൂര മർദ്ദനം

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ സദാചാര പൊലീസിംഗ്. മറ്റൊരു സമുദായത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് സംസാരിച്ചതിന് 20 വയസുകാരന് ക്രൂര മർദ്ദനം. 12 പേർ ചേർന്ന് അഫീദ് എന്ന യുവാവിനെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. TOI റിപ്പോർട്ട് അനുസരിച്ച് പരാതിക്കാരനായ കല്ലുഗ്ണ്ടി സ്വദേശി അഫീദ് ഒരു വർഷമായി സോഷ്യൽ മീഡിയയിൽ പരിചയമുണ്ടെന്ന്...

കാസർഗോഡ് പെൺകുട്ടി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സംഭവം: ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കാസർഗോഡ്: കാസർഗോഡ് പെൺകുട്ടി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി. കാസർഗോഡ് തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് കുഴിമന്തി കഴിച്ചതിനു പിന്നാലെ മരിച്ചത്. കാസർഗോട്ടെ റമൻസിയ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ്...

പ്രാർത്ഥനകൾ ഫലിച്ചില്ല, മധ്യപ്രദേശിൽ യുവാവ് ക്ഷേത്രങ്ങൾ അടിച്ച് തകർത്തു

മധ്യപ്രദേശിലെ ഇൻഡോറിൽ രണ്ട് ക്ഷേത്രങ്ങൾ അടിച്ചു തകർത്ത 24 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തൻ്റെ പ്രാർത്ഥനകൾ ഫലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു യുവാവിൻ്റെ അതിക്രമം. പ്രതി ശുഭം കൈത്‌വാസ് മാനസികാസ്വാസ്ഥ്യം നേരിടുന്ന ആളാണെന്ന് പൊലീസ് അറിയിച്ചു. ചന്ദൻ നഗറിലെയും ഛത്രിപുരയിലെയും രണ്ട് ക്ഷേത്രങ്ങൾ അടുത്തിടെ നശിപ്പിക്കുകയും വിഗ്രഹങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ...

കുര്‍ത്തിയുടെ ബട്ടണുകള്‍ക്കിടയിലും ഹാന്‍ഡ് ബാഗിലും ഒളിപ്പിച്ച 47 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി

മുംബൈ: 47 കോടി രൂപ വിലമതിക്കുന്ന ഹെറോയിനും കൊക്കെയ്നുമായി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും രണ്ടു പേരെ അറസ്റ്റ് ചെയ്തു. മുംബൈ എയർപോർട്ട് കസ്റ്റംസ് സോണൽ യൂണിറ്റ് III നടത്തിയ ഓപ്പറേഷനിൽ 31.29 കോടി രൂപ വിലമതിക്കുന്ന 4.47 കിലോഗ്രാം ഹെറോയിനും 15.96 കോടി രൂപ വിലമതിക്കുന്ന 1.596 കിലോഗ്രാം കൊക്കെയ്നും പിടിച്ചെടുത്തു. രണ്ടു കേസുകളിലായിട്ടാണ്...

മകളുടെ കരാട്ടെ ക്ലാസിനും സർക്കാർ വണ്ടി!മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ വാഹനം യഥേഷ്ടം സ്വകാര്യാവശ്യത്തിന്

തിരുവനന്തപുരം : ടൂറിസം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഔദ്യോഗികവാഹനം സ്വകാര്യ ആവശ്യങ്ങൾക്ക് നഗരത്തിൽ യഥേഷ്ടമോടുന്നു. മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രൈവറ്റ് സെക്രട്ടറി പികെ ശബരീഷിന്റെ മകളെ കരാട്ടെ ക്ലാസിന് കൊണ്ടുപോകുന്നതും തിരിച്ചുകൊണ്ടുവരുന്നതുമെല്ലാം സർക്കാർ ബോർഡ് വെച്ച ഇന്നോവ ക്രിസ്റ്റയിലാണ്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥലത്തില്ലാത്ത സമയത്ത് ഭാര്യാപിതാവാണ് ഔദ്യോഗികവാഹനം ദുരുപയോഗം ചെയ്യുന്നത് . ഔദ്യോഗിക വാഹനത്തിൻറെ ദുരുപയോഗത്തിൻറെ ദൃശ്യങ്ങൾ...

ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടി; മുഖ്യപ്രതികളായ ദമ്പതികളെ ഒളിത്താവളത്തിൽ നിന്ന് പിടികൂടി

മലപ്പുറം: ഗോവയിൽ ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ച് വൻലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നൽകി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതികളെ പൊലീസ് പിടികൂടി.  വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി അതിൽ ആയിരക്കണക്കിന് ആളുകളെ ചേർത്ത്  തട്ടിപ്പ് നടത്തിയ പ്രതികളെ തമിഴ്‌നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് മങ്കട എസ്.ഐ. സി.കെ.നൗഷാദും സംഘവും കസ്റ്റഡിയിലെടുത്തത്. പൊൻമള സ്വദേശി പുല്ലാനിപ്പുറത്ത്...

ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം; കാസർകോട്ടെ പെൺകുട്ടി മരിച്ചത് കുഴിമന്തി കഴിച്ച ശേഷം

കാസര്‍കോട്: കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ യുവതി മരിച്ചു. ഭക്ഷ്യവിഷബാധയാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. കാസര്‍കോട് തലക്ലായില്‍ അഞ്ജുശ്രീ പാര്‍വ്വതിയാണ് മരിച്ചത്. ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് ശാരീരിക അസ്വാസ്ഥതകളുണ്ടായത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയാണ് അഞ്ജുശ്രീ പാര്‍വ്വതി. ക്രിസ്മസ്- പുതുവത്സര...

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട; നാൽപത് ലക്ഷത്തിന്റെ എം ഡി എം എയുമായി കാസർകോഡ് സ്വദേശി അറസ്റ്റിൽ; ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ചത് കണ്ണൂരും കാസർകോട്ടും വിൽക്കാൻ

കണ്ണൂർ : മംഗളൂരുവിലേക്കുള്ള ചെന്നൈ എഗ്മോർ എക്‌സ്‌പ്രസിൽ (16159) നിന്ന് 204 ഗ്രാം എം.ഡി.എം.എ. പിടിച്ചു. ബദിയഡുക്ക കടമ്പൽ സ്വദേശി മുഹമ്മദ് ഹാരിഫിനെ (26) അറസ്റ്റ് ചെയ്തു. കണ്ണൂർ ആർ.പി.എഫും എക്‌സൈസും പാലക്കാട് ആർ.പി.എഫ്. ക്രൈം പ്രിവൻഷൻ ഡിറ്റെക്ഷൻ സ്‌ക്വാഡും വെള്ളിയാഴ്ച കണ്ണൂരിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചത്. ഇതിന് വിപണിയിൽ 40.80 ലക്ഷം...

ആവി പിടിക്കുന്നത് കൊണ്ട് ചുമയും ജലദോഷവും മാറുമോ?

മഞ്ഞുകാലം എപ്പോഴും അണുബാധകളുടെ കാലം കൂടിയാണ്. പ്രധാനമായും ചുമ, ജലദോഷം പോലുള്ള പ്രശ്നങ്ങളാണ് മിക്കവരെയും അലട്ടുക. പലരിലും ഇത് ദീര്‍ഘനാളത്തേക്ക് നീണ്ടുനില്‍ക്കുകയും ചെയ്യും.  രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന ചുമയോ ജലദോഷമോ തീര്‍ച്ചയായും പരിശോധിക്കുന്നതാണ് ഉചിതം. പരിശോധനയില്‍ സാധാരണഗതിയിലുള്ള അണുബാധയാണെന്ന് കണ്ടെത്തിയാല്‍ ദിവസവും ചില കാര്യങ്ങളില്‍ പ്രത്യേകശ്രദ്ധ നല്‍കാം. ഇതിലൂടെ വലിയൊരു പരിധി വരെ വിട്ടുമാറാത്ത ചുമയില്‍ നിന്നും...

ഫിഫ ലോകകപ്പോടെ ഒന്നും അവസാനിക്കുന്നില്ല; ക്രിക്കറ്റ് മാമങ്കവും ഖത്തറിലേക്ക്

ദില്ലി: ലെജന്റ്സ് ലീഗ് ക്രിക്കറ്റ് മൂന്നാം സീസണ്‍ ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് എട്ട് വരെ ഖത്തറില്‍ നടക്കും. ദോഹയിലെ, ഏഷ്യന്‍ ടൗണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാവുക. ഇന്ത്യന്‍ മഹരാജാസ്, ഏഷ്യ ലയണ്‍സ്, വേള്‍ഡ് ജയന്റ്സ് എന്നിവരാണ് കളിക്കുക. പാകിസ്ഥാന്‍, ശ്രീലങ്ക, ഓസ്ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് തുടങ്ങിയ...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img