മിക്കവർക്കും സ്പെഷ്യൽ ദിവസങ്ങൾ തങ്ങൾ സ്നേഹിക്കുന്നവരോടൊപ്പം ആഘോഷിക്കാനായിരിക്കും ഇഷ്ടം. അതിൽ പ്രത്യേകിച്ച് തർക്കം ഒന്നുമില്ല. എന്നാൽ, ഇവിടെ ഒരു യുവാവ് മറ്റൊരു പെൺകുട്ടിയോടൊപ്പം പുതുവത്സരം ആഘോഷിക്കുന്നതിന് വേണ്ടി തന്നെ തട്ടിക്കൊണ്ടു പോയിരിക്കുകയാണ് എന്ന് തന്റെ കാമുകിയെ ധരിപ്പിച്ചു.
ഒരു ഓസ്ട്രേലിയൻ യുവാവാണ് ഈ തട്ടിക്കൊണ്ടുപോകൽ നാടകം സൃഷ്ടിച്ചെടുത്തത്. അയാൾ പുതുവത്സരം തന്റെ കാമുകിക്കൊപ്പം ആഘോഷിക്കാൻ ഇഷ്ടപ്പെട്ടില്ല....
പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന സന്ദേശത്തിലെ ശ്രീനിവാസന്‍ ഡയലോഗ് മലയാളികള്‍ ഇപ്പോഴും ആഘോഷിക്കുമ്പോള്‍ പോളണ്ടുകാര്‍ മലയാളി എന്ന പേരിനെ തന്നെ തങ്ങളുടെ നിത്യജീവിതത്തിലെ ആഘോഷമാക്കി മാറ്റുകയാണ്. പാലക്കാട്ടുകാരന്‍ ചന്ദ്രമോഹന്‍ നെല്ലൂര്‍ ഉണ്ടാക്കിയ ‘മലയാളി’ ബിയര്‍ ആണ് ഇപ്പോള്‍ പോളണ്ടിലെ പബ്ബുകളിലെയും ബാറുകളിലെയും റസ്റ്റോറന്റുകളിലെയും താരം.
രണ്ടുമാസം കൊണ്ട് അമ്പതിനായിരം ‘ മലയാളി’ യാണ് പോളണ്ടിലെ പബ്ബുകളിലും ബാറുകളിലുമായി...
അര്‍ബുദത്തില്‍ നിന്നും ജീവിതത്തിലേയ്ക്ക് തിരിച്ചുവന്ന മലയാളത്തിന്‍റെ പ്രിയ നടിയാണ് മംമ്ത മോഹന്‍ദാസ്. ക്യാന്‍സര്‍ രോഗത്തോട് ആത്മവിശ്വാസത്തോടെ പൊരുതിയതും ജീവിതത്തിലെ പ്രതിസന്ധിയെ നേരിട്ടതുമെല്ലാം മംമ്‌ത തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ വീണ്ടും മറ്റൊരു പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് പറയുകയാണ് മംമ്ത. തനിക്ക് ഓട്ടോ ഇമ്യൂണൽ ഡിസീസാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മംമ്ത ഇപ്പോള്‍. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് ആണ്...
തിരുവനന്തപുരം: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ രണ്ട് സെഞ്ചുറികളുമായി പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് വിരാട് കോലിയാണ്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ചുറിയുമായി മൂന്ന് വര്‍ഷത്തെ ഏകദിന സെഞ്ചുറി വരള്‍ച്ചക്ക് വിരാമമിട്ട വിരാട് കോലി ശ്രീലങ്കക്കെതിരെ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറി നേടി.
കാര്യവട്ടം ഏകദിനത്തില്‍ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു വിരാട് കോലിയുടെ ബാറ്റിംഗ്....
മാരുതി ജിംനി അഞ്ച് ഡോർ എസ്‌യുവി ഈ വർഷത്തെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ കാർ ലോഞ്ചുകളിൽ ഒന്നാണ്. 2023 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി പരസ്യമായി പ്രത്യക്ഷപ്പെട്ട മോഡൽ അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ നിരത്തിലെത്താൻ സാധ്യതയുണ്ട്. 11,000 രൂപ ടോക്കൺ തുകയിൽ ഇതിന്റെ പ്രീ-ബുക്കിംഗും കമ്പനി ആരംഭിച്ചു. പുതിയ മാരുതി ഓഫ്-റോഡ് എസ്‌യുവിക്ക്...
ഉദ്ഘാടനത്തിന് മുന്നേ ബെംഗളൂരു-മൈസൂരു ദേശീയപാത (എന്‍ എച്ച് 275) കേന്ദ്ര സര്‍ക്കാര്‍ തുറന്നു കൊടുത്തു. അറ്റകുറ്റപണികള്‍ അടക്കം പൂര്‍ത്തിയായ പാതയുടെ 90 ശതമാനം ഭാഗമാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. ഇതോടെ കേരള, കര്‍ണാടക ആര്‍ടിസികള്‍ മണിക്കൂറുകളാണ് ലാഭിക്കുന്നത്.
ഗതാഗതക്കുരുക്കില്‍ പെട്ട് പകല്‍ സര്‍വീസുകള്‍ ഉള്‍പ്പെടെ ബസുകള്‍ മണിക്കൂറുകള്‍ വൈകുന്നത് പതിവായിരുന്നു. ദേശീയപാതയിലെ 6 വരിയായാണ് വികസിപ്പിച്ചത്. ഇതിനൊപ്പം...
പാരീസ്: ഫ്രഞ്ച് ലീഗിൽ പി എസ് ജിക്ക് കനത്ത തിരിച്ചടി. സൂപ്പര്‍ താരങ്ങളായ ലിയോണല്‍ മെസിയും നെയ്മറും കിലിയന്‍ എംബാപ്പെയും കളത്തിലിറങ്ങിയിട്ടും ഗോളടിക്കാന്‍ മറന്ന പി എസ് ജി റെന്നസിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. രണ്ടാം പകുതിയില്‍ നായകന്‍ ഹമാരി ട്രറോര്‍ നേടിയ ഗോളാണ് റെന്നസിന് ജയമൊരുക്കിയത്.
എംബാപ്പെക്ക് പകരം ഹ്യൂഗോ എക്കിറ്റിക്കെ ആണ് പി...
ബിഗ് ബാഷ് ലീഗിലെ വിചിത്ര നിയമത്തിന് പിന്നാലെ വിമര്‍ശനവുമായി ആരാധകര്‍. സ്റ്റേഡിയത്തിലെ റൂഫില്‍ പന്ത് കൊണ്ടാല്‍ നേരിട്ട് സിക്‌സര്‍ വിളിക്കുന്ന ബി.ബി.എല്‍ നിയമത്തിനെതിരെയാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബി.ബി.എല്ലില്‍ നടന്ന മെല്‍ബണ്‍ ഡെര്‍ബിക്ക് പിന്നാലെയാണ് ആരാധകര്‍ വിമര്‍ശനമുന്നയിച്ചത്. മെല്‍ബണ്‍ റെനഗെഡ്‌സും മെല്‍ബണ്‍ സ്റ്റാര്‍സും തമ്മില്‍ നടന്ന മത്സരത്തില്‍ ബൗണ്ടറി കടക്കാതെ രണ്ട് തവണയാണ് അമ്പയര്‍...
കാലിഫോര്‍ണിയ: അക്ഷരാര്‍ത്ഥത്തില്‍ മരണത്തെ പറ്റിച്ചതിന്‍റെ ഞെട്ടലില്‍ നിന്ന് മാറിയിട്ടില്ല കാലിഫോര്‍ണിയ സ്വദേശിയായ മൌറിഷിയോ ഹെനാവോ. കാര്‍ ഓടിക്കുന്നതിനിടയില്‍ വന്ന ഫോണ്‍ കോളാണ് യുവാവിന് രക്ഷയായത്. കാര്‍ റോഡ് സൈഡിലൊതുക്കിയ ശേഷം ഫോണുമെടുത്ത് പുറത്തേക്ക് യുവാവ് ഇറങ്ങിയതിന് തൊട്ട് പിന്നാലെയാണ് വലിയൊരു പാറക്കഷ്ണം കാറിന്‍റെ മുകളിലേക്ക് വീണത്. ആഡംബര കാറിന്‍റെ വലിയൊരു ഭാഗവും പാറ വീണ്...
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി പ്രതാപകാലത്തെ അനുസ്മരിപ്പിച്ച് വിരാട് കോലി 110 പന്തില്‍ 166 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ അതില്‍ 13 ബൗണ്ടറികളു എട്ട് സിക്സറുകളുമുണ്ടായിരുന്നു. ഇതില്‍ കോലി പറത്തിയ ഒരു സിക്സ് ആരാധകരെ എം എസ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു.
ധോണിയെപ്പോലെ...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...