Tuesday, August 19, 2025

Latest news

വാർഡ് വിഭജനത്തിൽ മംഗൽപ്പാടിയെ അവഗണിച്ചു: ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ചിന് കൈമാറി

കാസർകോട്: തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിൽ മംഗൽപ്പാടി പഞ്ചായത്തിനെ പരിഗണിച്ചില്ലെന്ന് കാണിച്ച് പഞ്ചായത്തംഗം ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി സിംഗിൾ ബെഞ്ചിന് കൈമാറി. ജനസംഖ്യാനുപാതികമായി പഞ്ചായത്ത് വിഭജനമോ നഗരസഭയോ ആകേണ്ട മംഗൽപ്പാടിയെ ഇത്തവണയും സംസ്ഥാന സർക്കാർ കൈയൊഴിഞ്ഞെന്നു കാട്ടിയാണ് പത്താം വാർഡംഗമായ മജീദ് പച്ചമ്പള ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി വ്യാഴാഴ്ച വാദം കേട്ട്...

ഇതുവരെയായിട്ടും കല്യാണം കഴിച്ചില്ലേ? അക്ഷയ മാട്രിമോണിയല്‍ പദ്ധതിയുമായി ജില്ലാപഞ്ചായത്ത്, സര്‍ക്കാരിന്റെ അനുമതി തേടി

കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ അക്ഷയ മാട്രിമോണിയല്‍ പദ്ധതിക്ക് സര്‍ക്കാരിന്റെ അനുമതി തേടുന്നതിന് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം ജില്ലാ പഞ്ചായത്ത് അക്ഷയ മാട്രിമോണിയല്‍ എന്ന പദ്ധതി നടപ്പിലാക്കുന്നതിന് 10 ലക്ഷം രൂപ വകയിയിരുത്തിയിട്ടുണ്ട്....

ആധാർ കാർഡ് ജനനത്തീയതി തെളിയിക്കാനുള്ള ആധികാരിക രേഖയല്ല- സുപ്രീംകോടതി

ന്യൂഡല്‍ഹി: ജനനത്തീയതി തെളിയിക്കാനുള്ള ആധികാരികമായ രേഖയായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാനാകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കരോളും ഉജ്ജല്‍ ഭുയാനുമടങ്ങിയ ബെഞ്ചിന്റേതാണ് വിധി. വാഹനാപകടവുമായി ബന്ധപ്പെട്ട കേസുകളില്‍ ആധാറിലെ ജനനത്തീയതി അടിസ്ഥാനമാക്കി നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതികളുടെ വിധിയെ തള്ളിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ആധാറിന് പകരം സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് ജനനത്തീയതി തെളിയിക്കാനായി...

മസ്കറ്റ് കെ.എം.സി.സി ധനസഹായം കൈമാറി

ഉപ്പള: മസ്കറ്റ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമിറ്റി നൽകി വരുന്ന "മർഹൂം ഗോൾഡൻ സാഹിബ്‌ കാരുണ്യ വർഷം" കുമ്പള, വോർക്കാടി, മീഞ്ച പഞ്ചായത്തുകൾക്കുള്ള ധനസഹായവും, മസ്കറ്റ് കെ.എം.സി.സി അംഗമായിരിക്കെ മരണപ്പെട്ട സഹോദരാനുള്ള ഹരിത സാന്ത്വനം (₹4 Lakh)ഫണ്ടും വിതരണം ചെയ്തു. മസ്കറ്റ് കെഎംസിസി നേതാക്കളായ അബു ബദ്‌രിയ നഗർ, മൊയ്‌ദീൻ കക്കടം, ഇബ്രാഹിം കജ,...

മൈസൂര്‍ സ്വദേശിയെ ഉപ്പളയില്‍ നിന്നു കാറില്‍ തട്ടിക്കൊണ്ടു പോയി; നാലു ദിവസം വിദ്യാനഗര്‍ പരിസരങ്ങളിലെ ഫാംഹൗസിലും വീടുകളിലും ബന്ദിയാക്കി മര്‍ദ്ദിച്ച ശേഷം പണം തട്ടിയെടുത്തു, ഒരാള്‍ പിടിയില്‍

കാസര്‍കോട്: പോത്ത് ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ മൈസൂര്‍ സ്വദേശിയെ ഉപ്പളയില്‍ നിന്നു കാറില്‍ തട്ടിക്കൊണ്ടുപോയി. കാസര്‍കോട്ടെത്തിച്ച ശേഷം വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളിലെ ഫാം ഹൗസിലും വീടുകളിലും ബന്ദിയാക്കി ക്രൂരമായി മര്‍ദ്ദിക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത ശേഷം ഗൂഗിള്‍പേ അക്കൗണ്ടില്‍ നിന്നു അരലക്ഷം രൂപ തട്ടിയെടുത്തു. യുവാവിന്റെ പരാതി പ്രകാരം ഏഴുപേര്‍ക്കെതിരെ കേസെടുത്ത...

ദാന എഫക്ട്; ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ, 7 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 7 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. മധ്യ തെക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കുമെന്നും മുന്നറിയിൽ പറയുന്നു. ഇന്നലെ മുതല്‍ സംസ്ഥാനത്ത് കനത്ത മഴ പെയ്യുകയാണ്. തെക്കന്‍...

കഴിഞ്ഞ വർഷം മദീന സന്ദർശിച്ചത് ഒന്നര കോടിയോളം പേർ; കണക്ക് പുറത്തുവിട്ട് അധികൃതർ

മദീന: മദീനയിൽ കഴിഞ്ഞ വർഷം എത്തിയത് ഒന്നര കോടിയൊളം സന്ദർശകർ. മദീനാ മേഖലയിലെ വികസന അതോറിറ്റിയുടേതാണ് കണക്കുകൾ.പ്രവാചക പള്ളിയായ മസ്ജിദുന്നബവി, കുബാ പള്ളി, ഉഹുദ് പർവ്വതം, ജന്നത്തുൽ ബഖീ, മസ്ജിദ് അൽ ഖിബ്ലതൈൻ, അൽ നൂർ മ്യൂസിയം എന്നിവയാണ് മദീനയിലെ പ്രധാന സന്ദർശന ഇടങ്ങൾ. 4900 കോടി റിയാലിലധികം തുകയാണ് സന്ദർശകർ ചെലവഴിച്ചത്. ഓരോ സന്ദർശകരും...

മൂന്നുവർഷത്തിനിടെ ഡിജിറ്റൽ പണമിടപാട് ഇരട്ടിയായി; കറൻസി ഉപയോഗം കുറയുന്നതായി ആർ.ബി.ഐ. പഠനം

മുംബൈ: രാജ്യത്ത് കറൻസിയിലുള്ള വിനിമയം കുറയുന്നതായി റിസർവ് ബാങ്ക് പഠനം. ഡിജിറ്റൽ ഇടപാടുകൾ കൂടുന്നതാണ് കാരണം.2024 മാർച്ചിലെ കണക്കുകൾ പ്രകാരം 60 ശതമാനം ഇടപാടുകളും കറൻസിയിൽ തന്നെയാണ് നടക്കുന്നത്. എന്നാൽ, ഈ അനുപാതം വളരെവേഗം കുറയുന്നതായാണ് കറൻസിയുടെ ഉപയോഗം സംബന്ധിച്ച് ആർ.ബി.ഐ. കറൻസി മാനേജ്മെന്റ് വകുപ്പിലെ പ്രദീപ് ഭുയാൻ തയ്യാറാക്കിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2011-12...

തൃശൂരില്‍ 120 കിലോ സ്വര്‍ണം പിടിച്ചെടുത്തു; കേരളത്തിലെ ഏറ്റവും വലിയ ജിഎസ്ടി റെയ്‍ഡ്

തൃശൂരില്‍ 104 കിലോ സ്വര്‍ണം കണ്ടെത്തിയത് കേരളത്തിലെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡില്‍. ‘ടെറെ െദല്‍ ഓറോ’ (സ്വര്‍ണഗോപുരം) എന്നു പേരിട്ട പരിശോധനയില്‍ പങ്കെടുത്തത് 700 ഉദ്യോഗസ്ഥര്‍. ആറുമാസത്തെ ആസൂത്രണത്തിനൊടുവിലായിരുന്നു റെയ്ഡ് നടത്തിയത്. ക്ലാസെന്നു പറഞ്ഞായിരുന്നു ഉദ്യോഗസ്ഥരെ വിളിച്ചത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് 5% വരെ പിഴ ഈടാക്കും. കള്ളക്കടത്ത് സ്വര്‍ണം ഉണ്ടോയെന്നും പരിശോധിക്കും. ജിഎസ്ടി...

മസ്തിഷ്ക മരണം സംഭവിച്ചു, അവയവദാന ശസ്ത്രക്രിയ്ക്കിടെ ഉണർന്ന് 36 കാരൻ, ഞെട്ടിത്തരിച്ച് ഡോക്ടർമാർ, സംഭവം ഇങ്ങനെ

യുഎസില്‍ മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയ രോഗിയെ, അവയവദാനത്തിനായി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കവെ ഉണര്‍ന്നു. ഇതിന് പിന്നാലെ അവയവദാന നടപടിക്രമങ്ങള്‍ ആശുപത്രി അധികൃതര്‍ റദ്ദാക്കിയെങ്കിലും മരണം സ്ഥിരീക്കുന്നതിനെ സംബന്ധിച്ച് യുഎസ് ആശുപത്രികളും അവയവദാന ശൃംഖലകളും പിന്തുടരുന്ന പ്രോട്ടോക്കോളുകളെക്കുറിച്ച് ഈ സംഭവം ആശങ്ക ഉയർത്തി. ഹൃദയാഘാതത്തെ തുടർന്ന് കെന്‍റക്കിയിലെ ആശുപത്രിയില്‍ വച്ച് മസ്തിഷ്ക...
- Advertisement -spot_img

Latest News

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ മാറ്റം വരുത്താൻ നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾക്കും നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും. കരട്പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക്...
- Advertisement -spot_img