Tuesday, August 19, 2025

Latest news

എസ് ഡി പി ഐക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും

മഞ്ചേശ്വരം : എസ് ഡി പി ഐക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. വോർക്കാടി ഗ്രാമ പഞ്ചായത്തിലെ ആനക്കല്ലിൽ മണ്ണ് ഖനനവുമായി ബന്ധപ്പെട്ടു പ്രദേശ വാസികൾ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയെ സമീപിച്ചിരുന്നു. തതടിസ്ഥാനത്തിൽ പാർട്ടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ്‌ ബഡാജെയുടെ നേതൃത്വത്തിൽ നേതാക്കൾ സ്ഥലം...

ജി ഐ ഒ ജില്ലാ സമ്മേളനം ഒക്ടോബർ 27 ന് കുമ്പളയിൽ

കുമ്പള."ഇസ്ലാം മോചന പോരാട്ടത്തിന്റെ നിത്യ പ്രചോദനം"എന്ന ശീർശകത്തിൽ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ കേരള(ജി.ഐ.ഒ) ജില്ലാ സമ്മേളനം ഒക്ടോബർ 27 ന് കുമ്പളയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 3ന് നടക്കുന്ന റാലി സമ്മേളന നഗരിയിൽ സമാപിക്കും. ജി.ഐ.ഒ രൂപീകരത്തിൻ്റെ നാൽപതാം വാർഷികത്തിൻ്റെ ഭാഗമായി ആചരിക്കുന്ന കാംപയിനോടനുബന്ധിച്ചാണ്...

ജാഗ്രത! നിങ്ങളുടെ കൈയിലുള്ള ഈ മരുന്നുകൾ വ്യാജം

ന്യൂഡൽഹി: വ്യാപകമായി ഉപയോഗിക്കുന്ന കാൽസ്യം സപ്ലിമെന്‍റായ ഷെൽകാൽ 500, അന്‍റാസിഡ് പാൻ ഡി എന്നിവയുൾപ്പെടെ നാല് മരുന്നുകളുടെ സാമ്പിളുകൾ വ്യാജമാണെന്ന് സെൻട്രൽ ഡ്രഗ് റെഗുലേറ്ററി അതോറിറ്റി കണ്ടെത്തി. അതോടൊപ്പം 49 മരുന്നുകളുടെ സാമ്പിളുകൾ ഗുണനിലവാരമുള്ളതല്ലെന്നും സെപ്റ്റംബറിലെ പ്രതിമാസ ഡ്രഗ് അലർട്ട് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ പാരസെറ്റമോൾ, പാൻ ഡി, കാൽസ്യം, വൈറ്റമിൻ ഡി 3...

യുപിഐ ഐഡി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, മുന്നറിയിപ്പുമായി എന്‍പിസിഐ

മുംബൈ: യുപിഐ വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കുള്ള വെര്‍ച്വല്‍ വിലാസം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാന്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍(എന്‍പിസിഐ). യുപിഐ വിലാസം സാമ്പത്തിക ഇടപാടുകള്‍ നടത്താനും തീര്‍പ്പാക്കാനും മാത്രം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. ഇക്കാര്യം വ്യക്തമാക്കി എന്‍പിസിഐ ഫിന്‍ടെക് കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും കത്ത് നല്‍കി. ചില ഫിന്‍ടെക് കമ്പനികള്‍ യുപിഐ ഐഡി ഉപയോഗിച്ച് ബിസിനസ് സംരംഭകര്‍ക്കും തേര്‍ഡ് പാര്‍ട്ടി...

റഹീമിന്റെ മോചനഹർജി, വധശിക്ഷ റദ്ദ് ചെയ്ത കോടതി ബെഞ്ച് നവംബർ 17ന് പരിഗണിക്കും; യാത്രാ രേഖകൾ തയ്യാറാക്കി എംബസി

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഹരജി വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ച് പരിഗണിക്കും. നവംബർ 17 ഞായറാഴ്ചയാണ് കേസ് പരിഗണിക്കാൻ പുതിയ ബെഞ്ച് സമയം അനുവദിച്ചിട്ടുള്ളത്. നേരത്തെ കോടതി അറിയിച്ച തീയതി നവംബർ 21 ആയിരുന്നു. എന്നാൽ പ്രതിഭാഗത്തിന്റെ അപേക്ഷ പ്രകാരമാണ് തീയ്യതി 17ലേക്ക് മാറ്റിയത്....

ഗ്യാൻവാപി മസ്ജിദിൽ കൂടുതൽ ഇടങ്ങളിൽ സർവേ നടത്തണമെന്ന ഹർജി വാരാണസി ജില്ലാ കോടതി തള്ളി

ദില്ലി : ഗ്യാൻവാപി മസ്ജിദിൽ കൂടുതൽ ഇടങ്ങളിൽ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി വാരാണസി ജില്ലാകോടതി തള്ളി. അംഗശുദ്ധി വരുത്തുന്നയിടത്തും താഴികക്കുടത്തിലും ആർക്കിയോളജി സർവേ നടത്തണമെന്നായിരുന്നു ആവശ്യം. അംഗശുദ്ധി വരുത്തുന്നയിടത്ത്,ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെട്ടത്തിനെ തുടർന്ന് ഈ ഭാഗം സുപ്രീംകോടതി സീൽ ചെയ്തിരിക്കുകയാണ്. ജില്ലാ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് ഹർജിക്കാരൻ...

ഉപ്പളയില്‍ വീട്ടില്‍ വില്‍പ്പനക്ക് സൂക്ഷിച്ച കഞ്ചാവും എം.ഡി.എം.എയും പിടിച്ചു; നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

ഉപ്പള: വില്‍പ്പനക്ക് വീട്ടില്‍ സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവും രണ്ട് ഗ്രാം എം.ഡി.എം.എ മയക്കുമരുന്നും പിടികൂടി. നിരവധി കേസുകളിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മണിമുണ്ടയിലെ ഹര്‍ഷിദി (38)നെയാണ് മഞ്ചേശ്വരം എസ്.ഐ. നിഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചതായി പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രി പരിശോധന...

അബ്ദുൾ നാസർ മദനി തീവ്രവാദ ചിന്ത വളർത്തിയെന്ന് പി.ജയരാജന്റെ പുസ്തകം; മുഖ്യമന്ത്രി നാളെ പ്രകാശനം ചെയ്യും

കണ്ണൂർ: അബ്ദുൾ നാസർ മദനി തീവ്രവാദചിന്ത വളർത്തിയെന്ന് 'കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകത്തിൽ പി.ജയരാജന്റെ പരാമർശം. മദനിയിലൂടെ യുവാക്കാൾ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടു‌. ബാബറി മസ്ജിദിന്റെ തകർച്ചക്ക് ശേഷമുളള മദനിയുടെ പ്രഭാഷണ പര്യടനത്തിന് ഇതിൽ പ്രധാന പങ്കുണ്ടെന്ന് പി.ജയരാജൻ ആരോപിച്ചു. മദനിയുടെ ഐഎസ്എസ് മുസ്ലിം യുവാക്കൾക്ക് ആയുധശേഖരവും പരിശീലനവും നൽകിയെന്ന ​ഗുരുതരമായ...

ബി.ജെ.പി സഖ്യത്തി​ലേക്ക് മാറാൻ രണ്ട് എൽ.ഡി.എഫ് എം.എൽ.എമാർക്ക് 100 കോടി ഓഫർ; വാഗ്ദാനം നൽകിയത് തോമസ് കെ. തോമസ് എം.എൽ.എ

തിരുവനന്തപുരം: കോടികൾ നൽകി മറ്റുപാർട്ടികളിലുള്ള ജനപ്രതിനിധികളെ അടർത്തിയെടുക്കാൻ രാജ്യവ്യാപകമായി ബി.ജെ.പി നടത്തുന്ന കുതിരക്കച്ചവടത്തിന് കേരളത്തിലും നീക്കം നടന്നതായി റി​പ്പോർട്ട്. ബി.ജെ.പി സഖ്യകക്ഷിയായ അജിത് പവാറിന്റെ എൻ.സി.പിയിലേക്ക് കൂറുമാറ്റാൻ രണ്ട് എൽ.ഡി.എഫ് എം.എൽ.എമാർക്ക് എൻ.സി.പി (ശരദ് പവാർ) എം.എൽ.എ തോമസ് കെ. തോമസ് 100 കോടി വാഗ്ദാനം നൽകിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എൽ.ഡി.എഫിലെ ഏകാംഗ കക്ഷി...

ഉപയോ​ഗിക്കാതെ വച്ചാലും ചാർജ് ഇറങ്ങി പോകുന്ന സ്പീഡ് കണ്ടോ… ഇത് കഷ്ടം തന്നെ! ഐഫോണിനെതിരെ പരാതിപ്രളയം

ഐഫോണിന് ബാറ്ററി ലൈഫില്ലെന്ന പരാതി വർധിക്കുന്നു. ഐഫോൺ 16 ന് ബാറ്ററി കപ്പാസിറ്റിയില്ലെന്നും ചാർജ് ഡ്രെയിനാകുന്നുവെന്നും ചൂണ്ടിക്കാട്ടി നിരവധി പേരാണ് ഇപ്പോൾ രംഗത്തെത്തുന്നത്. ഐഫോൺ 16ന് ആരാധകരേറെയാണ്. ലോഞ്ചിന് മുൻപാരംഭിച്ചതാണ് ബുക്കിങ്. ഫോണിന്റെ വിൽപ്പന ഇപ്പോഴും തകൃതിയായി നടക്കുന്നുണ്ട്. റെഡിറ്റ്, ആപ്പിൾ സപ്പോർട്ട് വെബ്‌സൈറ്റുകൾ തുടങ്ങിയ നിരവധി വെബ്‌സൈറ്റുകളിൽ ബാറ്ററി സംബന്ധിച്ച ഉപയോക്താക്കളുടെ പരാതികൾ...
- Advertisement -spot_img

Latest News

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ മാറ്റം വരുത്താൻ നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾക്കും നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും. കരട്പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക്...
- Advertisement -spot_img