Latest news

2019 മുതല്‍ പ്രധാനമന്ത്രി നടത്തിയത് 21 വിദേശ സന്ദര്‍ശനങ്ങള്‍, ചെലവായത് 22.76 കോടി രൂപ

ന്യൂഡല്‍ഹി: 2019 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 21 വിദേശ സന്ദര്‍ശനങ്ങള്‍ നടത്തിയതായും ഇതിനായി 22.76 കോടിരൂപ ചെലവഴിച്ചതായും കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് എഴുതിത്തയ്യാറാക്കിയ മറുപടിയില്‍ സഭയില്‍ ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി 22,76,76,934 രൂപയും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് 20,87,01,475 രൂപയും ചെലവഴിച്ചതായി,...

ഐപിഎല്‍ പഴയ ഐപിഎല്‍ ആവില്ല; സ്ട്രീമിംഗ് 4K നിലവാരത്തിലേക്ക്

മുംബൈ: ഐപിഎല്‍ 2023 സീസണ്‍ ആരാധകർക്ക് കൂടുതല്‍ ദൃശ്യ വിരുന്നാകും. ഐപിഎല്‍ ഡിജിറ്റല്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയ ജിയോ-സ്പോർട്സ് 18ന് 4K നിലവാരത്തില്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ ബിസിസിഐ അനുമതി നല്‍കിയതോടെയാണിത്. ഇതാദ്യമായാണ് ഐപിഎല്‍ മത്സരങ്ങള്‍ 4Kയില്‍ ആരാധകർക്ക് മുന്നിലേക്കെത്തുന്നത്. ഇതുവരെ ഹോട്സ്റ്റാറിലൂടെ എച്ച്ഡി(1080p HD video) നിലവാരത്തിലാണ് മത്സരങ്ങള്‍ സ്ട്രീമിംഗ് ചെയ്തിരുന്നത്. ഓദ്യോഗിക പ്രഖ്യാപനം...

സൗദി അറേബ്യയില്‍ നിന്ന് പ്രാചീനയുഗത്തിലെ ഉപകരണങ്ങള്‍ കണ്ടെടുത്ത് ബ്രിട്ടീഷ് പര്യവേക്ഷക സംഘം

റിയാദ്: പ്രാചീനയുഗത്തിലെ കല്ലുകൊണ്ടുള്ള മഴുകൾ സൗദി അറേബ്യയിൽനിന്ന് കണ്ടെത്തി. അറേബ്യൻ മരുഭൂമിയിലൂടെയുള്ള യാത്രയ്ക്കിടെയാണ് ബ്രിട്ടീഷ് പര്യവേക്ഷകനായ മാർക്ക് ഇവാൻസിന്റെ നേതൃത്വത്തിലുള്ള പര്യവേഷണ സംഘം ശിലാ മഴുകൾ കണ്ടെത്തിയത്. അറേബ്യൻ ഉപദ്വീപിന്റെ ഹൃദയഭാഗത്തേക്ക് നടത്തിയ യാത്രക്കിടെ വേട്ടയാടാൻ ഉപയോഗിച്ചിരുന്ന വിവിധ കല്ല് മഴുകൾ കണ്ടെത്തിയത്. കൂടാതെ ഉപയോഗങ്ങൾ വ്യക്തമല്ലാത്തതും വളരെ പഴയ കാലത്തെ പഴക്കമുള്ളതുമായ മറ്റ്...

അദാനി ഏറ്റെടുത്തതിന് പിന്നാലെ എൻഡിടിവിയിൽ കൂട്ട രാജി

ദില്ലി: അദാനി ​ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ എൻഡിടിവിയിൽ കൂട്ട രാജി. രവീഷ് കുമാറിന് പിന്നാലെ മുതിർന്ന മാധ്യമ പ്രവർത്തകരായ ശ്രീനിവാസ് ജെയിൻ, നിധി റാസ്ദാൻ, എൻഡിടിവി പ്രസിഡന്റ് ആയിരുന്ന സുപർണ സിംഗ് എന്നിവരും രാജി അറിയിച്ചു. എൻഡിടിവിയുടെ 29.18 ശതമാനം ഓഹരി കൈവശമുണ്ടായിരുന്ന ആർആർപിആർ എന്ന കമ്പനി അദാനി ഏറ്റെടുത്തതായിരുന്നു രാജി പരമ്പരയുടെ തുടക്കം. പിന്നാലെ...

വ‍ര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ വിഎച്ച്പി നേതാവിനെതിരെ മംഗളൂരു പൊലീസ് കേസെടുത്തു

മംഗലാപുരം: വ‍ര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ വിഎച്ച്പി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഗുജറാത്ത് കലാപത്തെക്കുറിച്ച് വർഗീയപ്രസ്താവന നടത്തിയ കർണാടക വിഎച്ച്പി നേതാവ് ശരൺ പമ്പ് വെല്ലിനെതിരെയാണ് പൊലീസ് കേസെടുത്തത്. തുമകുരു പൊലീസ് ആണ് കേസെടുത്തത്. ഗുജറാത്തിൽ '59 കർസേവകർക്ക് പകരം 2000 പേരെ ചുട്ടുകൊന്നു' എന്നാണ് ശരണ്‍ പമ്പ് വെൽ പറഞ്ഞത്. മംഗലാപുരത്ത് ബജരംഗദൾ സംഘടിപ്പിക്കുന്ന ശൗര്യയാത്രയിലാണ്...

കാറില്‍ കഞ്ചാവ് കടത്ത്; മഞ്ചേശ്വരം, കുമ്പള സ്വദേശികള്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

മംഗളൂരു: കാറില്‍ കടത്താന്‍ ശ്രമിച്ച 27 ലക്ഷം രൂപയുടെ കഞ്ചാവുമായി മഞ്ചേശ്വരം, കുമ്പള സ്വദേശികളടക്കം മൂന്ന് പേെര കര്‍ണാടക കോണാജെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശികളായ ഹൈദര്‍ അലി (36), അബൂബക്കര്‍ സിദ്ദീഖ് (39), കുമ്പളയിലെ അകില്‍ (26) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് 11 മണിയോടെ കര്‍ണാടക നെറ്റിലപ്പദപില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച...

പ്രസവസമയത്ത് ഏഴ് കിലോ ഭാരവും ഒരു വയസിലധികമുള്ള കുഞ്ഞിന്‍റെ നീളവുമായി നവജാതശിശു

ജനിതകമായ കാരണങ്ങൾ കൊണ്ടും അച്ഛന്‍റെയും അമ്മയുടെയുമെല്ലാം ശാരീരികവും മാനസികവുമായ കാരണങ്ങൾ മൂലവും ജനിക്കുന്ന കുഞ്ഞുങ്ങളിൽ പല സവിശേഷതകളും കാണപ്പെടാറുണ്ട്. ഇക്കൂട്ടത്തിലുൾപ്പെടുന്നൊരു സവിശേഷതയാണ് തൂക്കം കൂടിയ കുഞ്ഞുങ്ങൾ. 'മാക്രോസോമിയ' എന്നാണ് മെഡിക്കലി ഈ അവസ്ഥയെ വിളിക്കുന്നത്. പ്രസവസമയത്ത് നാല് കിലോയിലധികം ഭാരം വരുന്ന കുഞ്ഞുങ്ങളെയാണ് മാക്രോസോമിക് ആയി കണക്കാക്കുന്നത്. അമ്മയുടെ പ്രായക്കൂടുതൽ (35 വയസിന് മുകളിൽ വരുന്ന കേസുകൾ),...

സോങ്കാലിൽ അജ്മീർ ഉറൂസിന് ഇന്ന് തുടക്കം

കുമ്പള: സോങ്കാലിൽ അജ്മീർ ഉറൂസിന് വെള്ളിയാഴ്ച തുടക്കമാകുെമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം നാലുമണിക്ക് മണ്ണംകുഴി മഖാമിൽ നിന്ന് ഉറൂസ് നഗരിയിലേക്ക് സ്മൃതിയാത്ര സംഘടിപ്പിക്കും. സ്വാഗത സംഘം ചെയർമാൻ കെ.എം അബ്ദുള്ള ഹാജി പതാക ഉയർത്തും. ശനിയാഴ്ച പ്രതാപ്നഗർ നുസ്രത് ജുമാ മസ്ജിദിൽ മഗ്രിബ് നിസ്കാരാനന്തര ജിഷ്തിയ ഖുതുബിയ്യത്. ഞായറാഴ്ച മഗരിബിന് ശേഷം സോങ്കാൽ...

മഹീന്ദ്രയുടെ മാരുതി ജിംനി എതിരാളി, ഇതാ അറിയേണ്ടതെല്ലാം

മഹീന്ദ്ര ആൻഡ് മഹീന്ദ്ര കുറച്ചുകാലമായി അഞ്ച് ഡോർ ഥാർ പരീക്ഷിച്ചുവരികയാണ്. കമ്പനി ഇതുവരെ അതിന്റെ ലോഞ്ച് ടൈംലൈൻ വെളിപ്പെടുത്തിയിട്ടില്ല, പുറത്തിറക്കിയാൽ അത് മാരുതി ജിംനി അഞ്ച് ഡോർ എസ്‌യുവിക്കെതിരെ മത്സരിക്കും . വാഹനത്തിന്‍റെ പുറത്തുവരുന്ന ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് ഇതില്‍ ഏറ്റവും പുതിയ സെറ്റ് ഇത് 2WD സിസ്റ്റത്തിനൊപ്പം 4X4 ലേഔട്ട് നൽകാമെന്നാണ്...

കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ചതിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാവാം കാരണമെന്ന് എംവിഡി

കണ്ണൂര്‍: കണ്ണൂരില്‍ ഓടുന്ന കാറിന് തീ പിടിച്ചതിന് കാരണം സ്റ്റിയറിങ്ങിന്റെ ഭാഗത്ത് നിന്നുണ്ടായ ഷോർട്ട് സർക്യൂട്ട് ആവാമെന്ന്  മോട്ടോർ വാഹന വകുപ്പ് . എക്സ്ട്രാഫിറ്റിങ്സിൽ നിന്നുളള ഷോർട്ട് സർക്യൂട്ട് ആണോ എന്ന്  വിശദ പരിശോധ തുടങ്ങിയെന്നും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രവീൺ കുമാർ  പറഞ്ഞു. പ്രസവ വേദനയെ തുടര്‍ന്ന് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന കുടുംബം...
- Advertisement -spot_img

Latest News

അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...
- Advertisement -spot_img