Latest news

മോട്ടോർ വാഹന നികുതി കൂട്ടി, ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 5 % ആക്കി കുറച്ചു

തിരുവനന്തപുരം : മോട്ടോർ വാഹന നികുതി കൂട്ടി. പുതിയതായി വാങ്ങുന്ന 2 ലക്ഷം വില വരുന്ന മോട്ടോർ വാഹനങ്ങളുടെ ഒറ്റ തവണ നികുതിയിൽ 2% വർദ്ധന വരുത്തി. ഇതിലൂടെ 92 കോടിയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പുതുതായി വാങ്ങുന്ന മോട്ടോർ കാറുകളുടെയും പ്രൈവറ്റ്ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വാഹനങ്ങളുടെയും നിരക്ക് താഴെ a.    5 ലക്ഷം വരെ...

ഭൂമിയുടെ ന്യായ വില കൂട്ടി, കെട്ടിട നികുതിയിലും വർധനവ്; അടിമുടി മാറ്റം

തിരുവനന്തപുരം: ഭൂമിയുടെ ന്യായ വില കൂട്ടി സർക്കാർ. ന്യായവിലയിൽ 20% വർധനവാണ് ഉണ്ടാകുക. ഭൂമി, കെട്ടിട നികുതിയിൽ വലിയ പരിഷ്കാരമാണ് സർക്കാർ വരുത്തിയത്. ഒഴിഞ്ഞു കിടക്കുന്ന കെട്ടിട്ടങ്ങൾക്ക് പ്രത്യേക നികുതി കൊണ്ട് വരും. ഒന്നിലേറെ വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തു. പട്ടയ ഭൂമിയിലെ നികുതി ഭൂനിവിയോഗത്തിന് അനുസരിച്ച് പരിഷ്കരിക്കുമെന്നും ബജറ്റിൽ പറയുന്നു. ത​ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ...

പെട്രോൾ-ഡീസൽ വില ലിറ്ററിന് രണ്ട് രൂപ കൂടും; ജനത്തെ പിഴിഞ്ഞ് സർക്കാർ

തിരുവനന്തപുരം: ഇന്ധന വിലയും മദ്യ വിലയും വാഹന നികുതിയും വൈദ്യുതി തീരുവയും കൂട്ടിയതുൾപ്പെടെ നിർണായക പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ സംസ്ഥാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു. സാധാരണക്കാരുടെ ജീവിത ചെലവ് ഉയര്‍ത്തുന്നതാണ് സംസ്ഥാന ബജറ്റ്. മദ്യത്തിനും ഇന്ധനത്തിനും സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയതോടെ രണ്ടിനും വലി കൂടും എന്ന് ഉറപ്പായി. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക്...

സംസ്ഥാനത്ത് 2434 മയക്കുമരുന്ന് ഇടപാടുകാരുണ്ടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 2434 മയക്കുമരുന്ന് ഇടപാടുകാരുണ്ടെന്ന് സർക്കാർ. 412 പേരുളള കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മയക്കുമരുന്ന് ഇടപാടുകാരുള്ളത്. 376 ഇടപാടുകാർ ഉള്ള എറണാകുളം ആണ് രണ്ടാമത്. സർക്കാർ തയ്യാറാക്കിയ ഡേറ്റാ ബാങ്ക് അനുസരിച്ചുള്ള കണക്ക് എക്സൈസ് മന്ത്രി എം.ബി.രാജേഷാണ് നിയമസഭയെ രേഖമൂലം അറിയിച്ചത്. സംസ്ഥാനത്ത് മയക്കുമരുന്ന വരവും ഉപയോഗവും വർദ്ധിച്ചപ്പോഴാണ് ഡേറ്റാ ബാങ്ക് തയ്യാറാക്കിയത്....

അയോധ്യയിലെ രാമജന്മഭൂമി കോംപ്ലക്സ് ബോംബിട്ട് തകർക്കുമെന്ന് ഭീഷണി, ആളെത്തേടി പൊലീസ്

അയോധ്യ: അയോധ്യയിൽ നിർമാണത്തിലിരിക്കുന്ന രാമജന്മഭൂമി കോംപ്ലക്സ് ബോംബിട്ട് തകർക്കുമെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശം. രാംകോട്ട് സ്വദേശിയായ മനോജ് എന്നയാൾക്കാണ് ഫോണിൽ ഭീഷണി സന്ദേശം വന്നതെന്ന് പൊലീസ് പറഞ്ഞു. ഭീഷണി സന്ദേശം ലഭിച്ചത് ഇയാൾ പൊലീസിനെ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 10മണിക്ക് ക്ഷേത്ര കോംപ്ലക്സ് ബോംബ് വെച്ച് തകർക്കുമെന്നായിരുന്നു ഭീഷണി. വിവരം ലഭിച്ചയുടൻ പൊലീസ് സുരക്ഷ ശക്തമാക്കി....

എറണാകുളം നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍

കൊച്ചി: എറണാകുളം നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍. എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് സ്വദേശി സന്തോഷാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ശരീരത്തിൽ കുത്തേറ്റ പാടുകളെന്നും കൊലപാതകമാണെന്നാണ് പ്രഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു.

ഇസ്‌ലാം നഗർ ഇനി ജ​ഗ​ദീഷ്പൂർ‍: ‌മധ്യപ്രദേശിൽ വീണ്ടും പേരുമാറ്റവുമായി ബി.ജെ.പി സർക്കാർ

ഭോപ്പാൽ: മധ്യപ്രദേശിൽ വീണ്ടും സ്ഥലപ്പേര് മാറ്റം. ഭോപ്പാലിലെ ഇസ്‌ലാം നഗർ​ ​ഗ്രാമത്തിന്റെ പേരാണ് മാറ്റിയത്. ഇനി ജ​ഗ​ദീഷ്പൂർ‍ എന്നായിരിക്കും ഇസ്‌ലാം നഗർ അറിയപ്പെടുകയെന്ന് സർക്കാർ ഇറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. പേരുമാറ്റത്തിന് കഴിഞ്ഞവർഷം കേന്ദ്രം അനുമതി നൽകിയിരുന്നതായും സർക്കാർ പറയുന്നു. തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 12 കി.മീ അകലെയാണ് കോട്ടകൾക്ക് പേരുകേട്ട ഇസ്‌ലാം നഗർ സ്ഥിതി ചെയ്യുന്നത്....

ഇന്ത്യൻ മധുരപലഹാരത്തിന്‍റെ ചിത്രം പങ്കിട്ട് ഡേവിഡ് വാർണറുടെ ചോദ്യം…

ഇന്ത്യൻ ഭക്ഷണത്തോട് പൊതുവെ വിദേശികളിൽ വലിയൊരു വിഭാഗം പേർക്കും പ്രിയമുണ്ട്. ഇന്ത്യൻ കറികളും മധുരപലഹാരങ്ങളും സ്ട്രീറ്റ് വിഭവങ്ങളുമെല്ലാം വലിയ തോതിൽ വിദേശികളെ ആകർഷിക്കാറുണ്ട്. സ്പൈസിയായ ഭക്ഷണം മിക്ക വിദേശികൾക്കും കഴിക്കാൻ അൽപം പ്രയാസമാണെങ്കിൽ കൂടിയും ഇത്തരം വിഭവങ്ങളുടെ രുചിയിൽ ഇവർ പെട്ടുപോകാറാണ് പതിവ്. പല ഫുഡ് വീഡിയോകളും കാണുമ്പോൾ തന്നെ ഇന്ത്യൻ വിഭവങ്ങളോട് ഇങ്ങനെ വിദേശികൾക്കുള്ള...

വമ്പൻ വിലക്കുറവും അമ്പരപ്പിക്കും മൈലേജും; ഈ മാരുതി വാന്‍ വാങ്ങാൻ തള്ളിക്കയറി ജനം!

2023 ജനുവരി മാസത്തിലെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോള്‍ മാരുതി സുസുക്കിയുടെ താങ്ങാനാവുന്ന ഏഴ് സീറ്റർ കാറായ ഇക്കോ വൻ വിൽപ്പനയാണ് നേടിയത്. 2023 ജനുവരിയിൽ മാരുതി സുസുക്കി ഇക്കോ വാനിന്റെ 11,709 യൂണിറ്റുകൾ വിറ്റു. കഴിഞ്ഞ വർഷം ഇതേ മാസം 10,528 യൂണിറ്റുകൾ ആണ് വിറ്റഴിച്ചത്. 2022-23 സാമ്പത്തിക വർഷത്തിൽ കമ്പനി 107,844 യൂണിറ്റുകൾ...

ഇമാം ശാഫി ഇസ്ലാമിക്ക് അക്കാദമി പതിനഞ്ചാം വാർഷിക സമ്മേളനത്തിന് പ്രൗഡോജ്വല തുടക്കം

കുമ്പള.സമുഹ്യ നന്മയും പുരോഗതിയുമായിരിക്കണം ദീനിസ്ഥാപനങ്ങൾ ലക്ഷ്യമാക്കേണ്ടതെന്ന് സമസ്ത കേരള ജംയ്യിയത്തുൽ ഉലമ ജന:സെക്രട്ടറി പ്രെ.കെ. ആലിക്കുട്ടി മുസ് ലിയാർ പറഞ്ഞു. കലുഷിതമായ വർത്തമാന കാലത്ത് സാമൂഹ്യ തിന്മകളെ പ്രതിരോധിക്കുന്നതിൽ ശക്തമായ നിലപാട് സ്വീകരിക്കാൻ യുവ പണ്ഡിതന്മാരും സ്ഥാപനങ്ങളും നേതൃത്വം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുമ്പള ഇമാം ശാഫി ഇസ്ലാമിക് അക്കാദമി 15-ാം വാർഷിക രണ്ടാം സനദ് ദാന...
- Advertisement -spot_img

Latest News

അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...
- Advertisement -spot_img