കാസർകോട്: തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്നത് ലോട്ടറിയാണെന്ന് ചിലരെങ്കിലും ആലങ്കരികമായി പറയാറുണ്ട്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിക്ക് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ശരിക്കും ലോട്ടറിയടിച്ചു, അതും സംസ്ഥാന സർക്കാരിന്റെ ലോട്ടറി. പരപ്പ ബ്ലോക്ക് പഞ്ചായത്തിലേക്ക് എളേരി ഡിവിഷനിൽ നിന്നും മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥി രാജേഷ് തമ്പാനാണ് സംസ്ഥാന സർക്കാരിന്റെ വിൻ വിൻ ഭാഗ്യക്കുറിയിൽ സമ്മാനം ലഭിച്ചത്.
കഴിഞ്ഞ...
കണ്ണൂര്‍: ബ്ലൂടൂത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് സ്വദേശി ഇര്‍ഷാദ് മുഹമ്മദില്‍ നിന്നാണ് 167 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. ഇതിന് ഒമ്പതുലക്ഷത്തോളം രൂപ വരും.
കണ്ണൂര്‍ വിമാനത്താവളം വഴി അനധികൃത സ്വര്‍ണക്കടത്ത് പെരുകിയതിനാല്‍ ഇവിടെ കസ്റ്റംസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
കണ്ണൂര്‍: പാലത്തായി പീഡനക്കേസ് അന്വേഷണത്തിൽ വേറിട്ട വഴി തേടി പുതിയ സംഘം. അധ്യാപകരുടെ ശുചിമുറിയിലെ രക്തക്കറയുള്ള ടൈലുകൾ ഫൊറൻസിക് പരിശോധനയ്ക്ക് കൊണ്ടുപോയി. അതേസമയം കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി പദ്മരാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
ഹൈക്കോടതി ഉത്തരവിന് പിന്നാലെ ക്രൈംബ്രാഞ്ചിൽ നിന്നും അന്വേഷണം ഏറ്റെടുത്ത തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വേറിട്ട അന്വേഷണമാണ്...
ചേളാരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ റിബല്‍ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തണമെന്ന് താന്‍ പറഞ്ഞതായി ഇന്നത്തെ ചന്ദ്രിക ദിനപത്രത്തില്‍ ( 04/12/2020) വന്ന വാര്‍ത്ത അടിസ്ഥാന രഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. നാദാപുരത്തെ പുളിയാവില്‍ ഒരു സ്വകാര്യ ആവശ്യത്തിന്...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം 10, 12 ക്ലാസുകള്‍ തുടങ്ങുന്ന കാര്യം ആലോചനയില്‍. അതേസമയം, താഴ്ന്ന ക്ലാസുകള്‍ക്ക് ഈ വര്‍ഷം സ്‌കൂളില്‍ പോയുള്ള പഠനം ഉണ്ടാകിനിടയില്ലെന്നാണ് തീരുമാനം. കൊവിഡ് 19 മഹാമാരി പടര്‍ന്ന് പിടിച്ച സാഹചര്യത്തിലാണ് സ്‌കൂളുകള്‍ക്കും മറ്റും പൂട്ട് വീണത്.
തീരുമാനങ്ങള്‍ കൊവിഡ് വ്യാപനത്തോതിനെ ആശ്രയിച്ചായിരിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുകയും ചെയ്തു. ഡിസംബര്‍ 17...
കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് ലിറ്ററിന് 20 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിച്ചത്. മൂന്ന് ദിവസത്തിനിടെ പെടോളിന് 50 പൈസയിലധികവും ഡീസലിന് 70 പൈസയുമാണ് ഉയര്‍ന്നത്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 84 രൂപ 86 പൈസയായി ഉയര്‍ന്നു. ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍ 78 രൂപ 81 പൈസ നല്‍കണം....
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് സഞ്ചരിക്കുന്ന അഞ്ചു ജില്ലകളിൽ വെള്ളിയാഴ്ച (ഡിസംബർ 4) സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള ഓഫീസുകൾക്കാണ് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തിരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.
അറബിക്കടൽ ലക്ഷ്യമാക്കി നീങ്ങുന്ന ബുറേവി ചുഴലിക്കാറ്റിന്...
എതിരെ വാഹനം വരുന്നുണ്ടെങ്കിൽ മറികടക്കാൻ ശ്രമിക്കരുത് എന്ന പ്രാഥമിക നിയമം പോലും പാലിക്കാതെ മരണയോട്ടം ഓടുന്ന സ്വകാര്യ ബസ്. രണ്ടു ബസുകളുടെ ഇടയിൽ പെട്ട കാർ ഭാഗ്യം കൊണ്ടു മാത്രമാണ് അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്. ഇതിന്റെ വിഡിയോ ആണിപ്പോൾ വൈറലാകുന്നത്.
സ്വകാര്യ ബസുകൾ പലപ്പോഴും നിരത്തിൽ മല്‍സരയോട്ടമാണ് നടത്താറുള്ളത്. ഇത് വലിയ അപകടങ്ങൾ വരുത്തിവയ്ക്കാറുമുണ്ട്. സമയം...
തിരുവനന്തപുരം :(www.mediavisionnews.in) കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375, കോട്ടയം 337, പത്തനംതിട്ട 317, കണ്ണൂര്‍ 288, കൊല്ലം 285, ഇടുക്കി 265, വയനാട് 238, കാസര്‍ഗോഡ് 90...
മലപ്പുറം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പരിശോധന നടത്തുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം എന്നിവരുടെ മലപ്പുറത്തെ വീടുകളിലാണ് ഇഡി പരിശോധന നടത്തുന്നത്.
പോപ്പുലർ ഫ്രണ്ട് നേതാവായ തിരുവനന്തപുരം കരമന സ്വദേശി അഷ്റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും ഇഡി സംഘം പരിശോധിക്കുന്നുണ്ട്. കൊച്ചിയിൽ നിന്നുള്ള...