10,12 ക്ലാസുകള്‍ തുടങ്ങിയേക്കും; തീരുമാനം തദ്ദേശ തെഞ്ഞെടുപ്പിന് ശേഷം

0
147

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം 10, 12 ക്ലാസുകള്‍ തുടങ്ങുന്ന കാര്യം ആലോചനയില്‍. അതേസമയം, താഴ്ന്ന ക്ലാസുകള്‍ക്ക് ഈ വര്‍ഷം സ്‌കൂളില്‍ പോയുള്ള പഠനം ഉണ്ടാകിനിടയില്ലെന്നാണ് തീരുമാനം. കൊവിഡ് 19 മഹാമാരി പടര്‍ന്ന് പിടിച്ച സാഹചര്യത്തിലാണ് സ്‌കൂളുകള്‍ക്കും മറ്റും പൂട്ട് വീണത്.

തീരുമാനങ്ങള്‍ കൊവിഡ് വ്യാപനത്തോതിനെ ആശ്രയിച്ചായിരിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുകയും ചെയ്തു. ഡിസംബര്‍ 17 മുതല്‍ അധ്യാപകര്‍ സ്‌കൂളില്‍ ചെല്ലണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എത്ര ശതമാനം അധ്യാപകര്‍ ഓരോദിവസവും ചെല്ലണമെന്നത് സ്‌കൂള്‍തലത്തില്‍ തീരുമാനിക്കാന്‍ സ്വാതന്ത്ര്യം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

10, 12 ക്‌ളാസുകാര്‍ക്ക് പഠിപ്പിച്ച പാഠങ്ങളില്‍ നിന്നുള്ള സംശയം തീര്‍ക്കാനും പോരായ്മകള്‍ പരിഹരിച്ചുള്ള ആവര്‍ത്തന പഠനത്തിനും ഈ സമയം ഉപയോഗപ്പെടുത്താം. പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്കും അനുമതി നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here